ജോണ്‍സന്‍ മാഷ് (58) ബാക്കി വച്ചിട്ട് പോകുന്നത് ഇങ്ങിനി ഒരിയ്ക്കലും തിരിച്ച് വരാത്ത, ലാളിത്യമാര്‍ന്ന ഉപകരണ സംഗീതത്തിന്റെ അകമ്പടിയുള്ള ഒരു പിടി മനോഹര ഗാനങ്ങളാണ്.ആര്‍ക്കും ഏതു സമയത്തും മൂളാവുന്ന മാസ്മരിക ഗാനങ്ങള്‍ മലയാളിയ്ക്ക് മേലേ പൂക്കള്‍ പോലെ മ്രിദുവായി വിതറിപ്പോയ ഗന്ധര്‍വന്‍. അതാണു ജോണ്‍സന്‍ മാഷ്.
ചെന്നൈയിലെ കാട്ടുപാക്കത്തെ വസതിയില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്.
അദ്ദേഹത്തിന്റെ പല പാട്ടുകളും ഹമ്മിങ്ങോടെയാവും ആരംഭിയ്ക്കുക. അനുബന്ധമായി തബലയുടേയും വയലിന്റേയും ഗിറ്റാറിന്റേയും പതുങ്ങിയ ശബ്ദം. സംഗീതോപകരണങ്ങളുടെ ശബ്ദത്തേക്കാള്‍, ഗായകരുടെ ശബ്ദത്തിനു പ്രാധാന്യം കൊടുത്ത ഒരു സംഗീത സംവിധായകന്‍. ജോണ്‍സന്‍ മാഷിനെ അങ്ങനെ വിലയിരുത്താനാണെനിക്കിഷ്ട്ടം. പാതിരാത്രികളില്‍ ഹെഡ് ഫോണിലൂടെ അദ്ദേഹത്തിന്റെ പാട്ട് എത്രയോ തവണ നേരം വെളുപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വലിയൊരു ആരാധകനായിരുന്നു ഞാന്‍. നമ്മുടെയൊക്കെ മനസിനു കുളിര്‍മ്മ നല്‍കുന്ന പാട്ടുകളാണ് ആ മഹാ പ്രതിഭയുടെ സ്രിഷ്ട്ടി വൈഭവത്തില്‍ നിന്നൂര്‍ന്നു വീണത്.
ജോണ്‍സന്‍:- ജനനം: 1953 മാര്‍ച്ച് 26ന് തൃശൂര്‍ നെല്ലിക്കുന്നില്‍. മരണം: 2011 ആഗസ്റ്റ് 18 ചെന്നൈയില്‍. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമായി നിരവധി ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ജോണ്‍സന്‍ കരസ്ഥമാക്കിയിട്ടുണ്ട് . പശ്ചാത്തല സംഗീതത്തിന് രണ്ടുതവണ ദേശീയ അവാര്‍ഡ് , സംഗീത സംവിധാനത്തിന് മൂന്നുതവണ സംസ്ഥാന അവാര്‍ഡ് , പശ്ചാത്തലസംഗീതത്തിന് രണ്ടു തവണ സംസ്ഥാന അവാര്‍ഡ് , കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നാലുതവണ.
അദ്ധേഹം സംഗീത സംവിധാനം ചെയ്ത എന്റെ ചില ഫേവറിറ്റ് പാട്ടുകള്‍ താഴെ കൊടുക്കുന്നു....
പവിഴം പോല്‍ പവിഴാധരം പോല്‍ (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

മന്ദാര ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ (ദശരഥം)
കണ്ണീര്‍പ്പൂവിന്റ കവിളില്‍ (കിരീടം)
ദേവാംഗണങ്ങള്‍ കയ്യൊഴിഞ്ഞ താരകം (ഞാന്‍ ഗന്ധര്‍വന്‍)
അനുരാഗിണീ ഇതാ നിന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ (ഒരു കുടക്കീഴില്‍)
കുന്നിമണി ചെപ്പ് തുറന്ന് (പൊന്മുട്ടയിടുന്ന താറാവ്)
വട്ടയില പന്തലിട്ടു (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)
പിന്‍ നിലാവില്‍ പൂ വിടര്‍ന്നു (വീണ്ടും ചില വീട്ടു കാര്യങ്ങള്‍)
ചന്ദനച്ചോലയില്‍ (സല്ലാപം)
കറുത്ത രാവിന്റെ (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക)
ചൈത്ര നിലാവിന്റെ (ഒരാള്‍ മാത്രം)
ദേവ കന്യക (ഈ പുഴയും കടന്ന്)
രാജ ഹംസമേ (ചമയം)
കണ്ണനെന്ന് പേര് (ഇരട്ടക്കുട്ടികളുടെ അച്ഛന്‍)
ജോണ്‍സണ്‍ മാഷിനേക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ ഈ ലിങ്കിലേക്ക് പോകുക.
അദ്ധേഹത്തിന്റെ എല്ലാ പാട്ടുകലുടേയും ലിസ്റ്റ് ലഭിയ്ക്കാന്‍ ഇവിടെ ഇവിടെ ക്ലിക്കുക.
ആദരാജ്ഞലികള്‍
മറുപടിഇല്ലാതാക്കൂദേവാംഗണങ്ങള് കയ്യൊഴിഞ്ഞ താരകം............
മറുപടിഇല്ലാതാക്കൂhridayam niranja aadaranjalikal....
Simply one of the best...........nothing more to say....
മറുപടിഇല്ലാതാക്കൂപ്രാര്ഥിക്കുന്നു..സ്നേഹിക്കുന്നു അദേഹത്തിന്റെ പാട്ടുകളെ..
മറുപടിഇല്ലാതാക്കൂആദരാജ്ഞലികള്
മറുപടിഇല്ലാതാക്കൂ