ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

ജോലാര്‍പ്പേട്ട് നിന്നും കീലേരി അച്ചു

സുഹ്രുത്തുക്കളേ, ഗുണ്ടകളേ.

ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന ബഡാ ഗഡിയാണ് കീലേരി അച്ചു എന്ന ഞാന്‍. കീലേരി എന്ന പേരു കേട്ടാല്‍ ജോലാര്‍പ്പേട്ട് മാത്രമല്ല, മുംബൈ മുഴുവന്‍ നിന്നു മുള്ളും. അധോലോഹ നായകനെന്ന് ചില പത്രക്കാരു തെമ്മാടികളെഴുതിപ്പിടിപ്പിക്കാറുണ്ട്. ഞാന്‍ പക്ഷേ വേറേയാണ്. വേറേ വേറേ വേറേ... ഞാനൊരു പെരിയ വേട്ടൈക്കാരന്‍ ഡാ..! ജോലി കൊട്ടേശന്‍. കൈവെട്ട് , തല വെട്ട് , മുതല്‍ മുടിവെട്ട് വരെ....

ഒരു കാലത്ത് ഹാജിമസ്താന്‍, ജോജി മസ്താന്‍, വരദരാജ മുതലിയാര്‍, ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജന്‍, ചോട്ടാ ഷക്കീല്‍, ചോട്ടീ ഷക്കീല, ചോട്ടീ രേഷ്മ, ചോട്ടീ മറിയ തുടങ്ങിയ അതിപ്രശസ്ത അണ്ടര്‍വേള്‍ഡ് ഗഡികളുടെ വലം കൈയ്യായിരുന്നു ഞമ്മള്‍.

അന്നൊക്കെ ഞമ്മളാണ് മുംഫൈ കിടിലം കൊള്ളിക്കുന്ന അധോലോക പ്രഹടനങ്ങള്‍ നടത്തിയത്. ഞാണിന്‍മ്മേല്‍ കളി, കയറേല്‍ക്കൂടൊള്ള നടത്തം, കെട്ടിടത്തിന്റെ മണ്ടയ്ക്കൂന്ന് നെറ്റിലേക്ക് ഡൈവിങ്ങ്, പുല്ലാംകുഴലൂതി പാമ്പിനെ മാറാടിക്കല്‍ തുടങ്ങി സകല അഭ്യാസങ്ങളും അധോലോഹത്തിന്റെ മറവില്‍ നടത്തിയിരുന്നത് ഞമ്മളാണ്. കീലേരിയെന്ന ഞമ്മള്‍. ബുഹ് ഹ ഹ ഹ് ഹ് ഹ് ഹാാാാാാാാ.....

എന്നാല്‍ ഇതിനൊക്കെ മുന്‍പ് എനിക്കും ഒരു നിഷ്ക്കളങ്ക ബാല്യമുണ്ടായിരുന്നു പ്രീയപ്പെട്ടവരേ. നിങ്ങളേപ്പോലെ ഒരു പഞ്ചപ്പാവമായാണ് ഞാനും ജനിച്ചത്.കോഴിക്കോഡ് മിട്ടായിത്തെരുവിലെ മിട്ടായിയും, മത്തങ്ങാ തെരുവിലെ മത്തങ്ങയും, കുംബളങ്ങാത്തെരുവിലെ കുംബളങ്ങയും ഇഷ്ട്ടപ്പെട്ട്, വള്ളിനിക്കറും പുള്ളി ഷര്‍ട്ടുമണിഞ്ഞ് നടന്ന പല്ലുന്തിയ ഒരു സുന്ദരന്‍ ബാല്യകാലം. അക്കാലത്ത്, അതായത് ക്രിത്യമായിപ്പറഞ്ഞാല്‍
ഏഴാം ക്ലാസ്സിലെ ഓണപ്പരീക്ഷക്കാലത്ത് കണക്കിന്റെ പരീക്ഷേടെ തലെന്ന് ഞാനെന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, കണക്ക് ടീച്ചറേയും വിളിച്ച് ബോംബൈയിലേക്ക് ഒളിച്ചോടി. ടീച്ചര്‍ക്ക് എന്റെ ഉന്തിയ പല്ലുകള്‍ ഒരു ഹരമായിരുന്നു. ടീച്ചറുടെ ഉന്തിയ ബോഡി എനിക്കും ഒരു ജ്വരമായിരുന്നു. ഹരവും ജ്വരവും ഹരിച്ച് കൂട്ടിയപ്പോള്‍ കിട്ടിയ ശിഷ്ട്ടം മുട്ടനൊരു വരമായിരുന്നു.

ഒരുപാട് സ്വപ്നങ്ങളുമായി ബോംബയില്‍ ചെന്ന് ട്രെയിനിറങ്ങിയ ഞങ്ങളെ എതിരേറ്റത് ബോംബയുടെ പേരു മുംബൈ എന്നാക്കി മാറ്റി എന്ന നടുക്കുന്ന സത്യത്തിലേക്കായിരുന്നു. ഞാന്‍ ഞെട്ടി വിറച്ച് നിരാശാക്രാന്തനായി പരാക്രാന്തിക്കപ്പെട്ട് അവിടെനിന്ന് കൊരാക്രാന്തം നടത്തി. ബോംബേ കാണണമെന്ന ആഗ്രഹവുമായി വന്ന ഞങ്ങള്‍ക്ക് ഇനിയൊരിക്കലും ബോംബേ കാണാനാവില്ലെന്നും, വേണമെങ്കില്‍ മുംഫൈ കണ്ട് ത്രിപ്തിപ്പെട്ടോളണമെന്നുമുള്ള തിരിച്ചറിവ് ഞങ്ങളെ പൊട്ടിക്കരയിപ്പിച്ചു. ടീച്ചറെ എന്തെല്ലാം പറഞ്ഞ് ആശിപ്പിച്ച് കൊണ്ടുവന്നതാണ്. ചെ... ഇനിയിപ്പോ എന്തു ചെയ്യുമെന്ന് ഞാന്‍ ദുഖാക്രാന്തനായി. എന്റെ ആക്രാന്തം കണ്ട ടീച്ചര്‍ എന്നോട് ആക്രോശിച്ച് കൊണ്ട് അവിടെ നിന്നും ഓടിപ്പോവുകയാണുണ്ടായത്. ആ പോക്ക് ടീച്ചര്‍ പോയത് ഒരു മാര്‍വാഡീടെ കൂടാനെന്ന് പിന്നീടറിഞ്ഞു.....

ആ വാശിയാനെന്നെ അധോലോക നായകനാക്കാന്‍ കാരണം. പിന്നൊട്ടും അമാന്തിക്കാതെ ഞാന്‍ നേരേ നടന്നു. ചെന്നു നിന്നത് ഹാജി മസ്താന്റെ വീട്ടുമുറ്റത്ത് എനിക്ക് അധോലോക നായകനാകണമെന്ന ആവ്ശ്യമറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു. ദക്ഷിണ റെയില്‍വേയിലെ ഈ സ്റ്റേഷന്‍ മാസ്റ്ററുടെ കയ്യിലെന്തുണ്ട്? വെറുമൊരു ഓട്ട വീണ മാട്ടാ ജട്ടിയല്ലാതെ?!!! ഒടുവില്‍ ബെല്ലീ ഡാന്‍സിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അയലത്തെ കാര്‍ത്യായനിയെ മനസില്‍ ധ്യാനിച്ച്,"നിനക്കിപ്പോ ദക്ഷിണ തരാമെടാ തെണ്ടീ, കയ്യില്‍ കുത്ത് പൊറോട്ട കഴിക്കാനുള്ള കാശു പോലുമില്ലാതിരിക്കുംപ്പോഴാ അവന്റെ..." എന്നലറിക്കൊണ്ട് ഞാന്‍ അവിടിരുന്നൊരു തോക്കെടുത്ത് ഒറ്റ വെടി കൊടുത്തു. ഹാജി മസ്താന്‍ ക്ലോസ്സ്! അന്നേരമുണ്ട് അരുണ്‍ ഗാവ് ലി വരുന്നു. കൊടുത്തു അവനിട്ടൊരു വെടി. ഗാവ് ലി ചാവാലിയായി. പിന്നൊട്ടും വൈകിയില്ല ഞാനവിടെക്കിടന്ന ഒരു തുരുമ്പിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമിട്ട് തുരുതുരാ വെടിവെപ്പ് നടത്തി.

പത്തേയ്ക്ക് പത്ത് നിമിഷം കൊണ്ട് ഗോഡൗണ്‍ കാലി!

തിരിച്ചിറങ്ങി വന്ന എനിക്കു ചുറ്റും ജനങ്ങള്‍ ആരവമുയര്‍ത്തി. അവരെന്നെ സൂപ്പര്‍മാനെന്ന് വിളിച്ചു. സ്പൈഡര്‍മാനെന്ന് വിളിച്ചു, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ചീറിപ്പാഞ്ഞു വന്ന എ.കെ. ഫോര്‍ട്ടീസെവന്‍ ബുള്ളറ്റുകള്‍ എന്റെ ഉന്തിയ പല്ലില്‍ തട്ടി പൊട്ടിച്ചിതറി. അതുകണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ബുഹ്..ഹ്..ഹ..ഹ..ഹ്..ഹ്..ഹാാാ...

അന്നു രാത്രി തന്നെ ബാന്ദ്രയിലൊരു ഫ്ലാറ്റെനിക്ക് റെഡിയാക്കിത്തന്ന്
സൊനാലീ ബാന്ദ്ര എന്റെ കൂട്ടുകാരിയായി. പിറ്റേന്നു മുതല്‍ എന്റെ അന്തിയുറക്കങ്ങള്‍ മമതാ കുല്‍ക്കര്‍ണി, കരിഷ്മാ കപൂര്‍, മാധുരി ദീക്ഷിത്, ട്വിങ്കിള്‍ ഖന്ന, തുടങ്ങിയ അന്നത്തെ ഗഡി താരങ്ങളോടൊപ്പമായി. ചിലപ്പോഴൊക്കെ ഞാന്‍ ചെസ്സ് കളിച്ച് ഹര്‍ഷദ് മേത്തയ്ക്ക് ചെക്ക് പറഞ്ഞു. ബോര്‍ഷദ് മേത്തയ്ക്ക് ബിയറു പറഞ്ഞു, ശത്രുക്കള്‍ക്ക് ഞാനൊരു കയറു പറഞ്ഞു... അവരെ കെട്ടിത്തൂക്കാന്‍...ബുഹ്..ഹ്..ഹ്..ഹാാാാ

അന്നെന്നെ പത്ര മാധ്യമങ്ങളും, ചേരി നിവാസികളും, ബോളീവുഡ് സുന്ദരികളും പല വിശേഷണങ്ങള്‍ നല്‍കി ആദരിച്ചു. കിലാഡിയാം കാ കിലാഡി. സബ്സേ ബഡാ കിലാഡി, തൂ കിലാഡി മേ അനാരീ, കിലാഡീ നമ്പര്‍ വണ്‍..... കിലാഡീ ഷേറോഫ് കിലാഡീ ബച്ചന്‍, കിസ്മത്കാ കിലാഡി, കിസ്സ് മതിയാക്കിയ കിലാഡി, കില്‍ കിലാഡി, കിലുക്കി കുത്ത് കിലാഡി, കിലോഡാല്‍ഫിയന്‍ കിലാഡി, കിലാഡി ഖന്ന, കിലാഡി കപൂര്‍.... കിലാഡീ ഹഷ്മി, കിലാഡി രാജന്‍, കിലാഡീ ദേവ്ഗണ്‍, കിലാഡീ ഷെട്ടി, കിലാഡീ കുമാര്‍....
കില്‍ക്കിലാഡി..സര്‍വത്ര കിലാഡി, സര്‍ബത്തിനോട് ആര്‍ത്തിയുള്ള കിലാഡി, കിലോ.. കിലോ.. കിലോക്കണക്കിന് കിലാഡി... അങ്ങനെ നിരവധിയനവധി വിശേഷനങ്ങള്‍... പുരസ്ക്കാരങ്ങള്‍... പത്മശ്രീ, പത്മ ഷൂ, പത്മ സോക്സ്, പത്മ ക്യാപ്പ്... പത്മാ ബെല്‍റ്റ്... (എല്ലാം പത്മാ ഫാന്‍സിക്കട സ്പോണ്‍സര്‍ ചെയ്ത സാധനങ്ങള്‍ തന്നെ...)

അന്നുമുതലിന്നു വരെ ഞാന്‍ മുംഫൈയെ കിടിലം കൊള്ളിച്ചു കൊണ്ടിരിക്കുന്നു. മുംബൈ പോലീസിനും, എന്‍ കൗണ്ടര്‍ സ്പെഷ്യലിസ്റ്റുകള്‍ക്കും, എസ്.ടി.എഫിനും മുന്‍പില്‍ എന്റെ ഉന്തിയ പല്ലുകളുമായി ഞാനിന്നും നിഷ്ക്കരുണം വിഹരിക്കുന്നു. ഒരു പിടികിട്ടാപ്പുള്ളിയേപ്പോലെ... അതാണീ കീലേരി. മേരാനാം കീലേരി. കീലേരീ ഖാന്‍.. ബുഹ്.. ഹ..ഹ്.. ഹ്..ഹാാാാ

ഇതിത്രയും എന്റെ ആത്മ കഥയാണ്. ഇതെല്ലാം ഈയടുത്ത് ഡീസീ ബുക്ക്സ് പ്രസിദ്ധീകരിയ്ക്കുന്ന "വെടിയുണ്ടയ്ക്കെത്ര പവറുണ്ട്" എന്ന എന്റെ പുസ്തകത്തിലെ, 'തോക്കുണ്ടോ സഖാവേ ഒരുണ്ടയെടുക്കാന്‍" എന്ന അദ്ധ്യായത്തില്‍ നിന്നുമാണ്. "മ" വാരികയുടെ ഈ ഓണപ്പതിപ്പിനെ അലങ്കരിക്കാന്‍ ഞാനീ അദ്ധ്യായം അപ്പാടെ വെച്ച് നീട്ടുന്നു.

കീലേരി അച്ചുവിന്റെ അഡ്രസ്സ്
നമ്പര്‍ 317 ബാര്‍ (മറ്റേ ബാറല്ല ശവികളേ... ഈ ബാര്‍ "/") 201,
ധാരാവി റെസിഡന്‍ഷ്യല്‍ ചേരി,
മുക്കുപണ്ടം കോമ്പ്ലക്സ്,
(ബിഹന്‍ഡ് ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ്.)
ജോലാര്‍പ്പേട്ട്
മുംഫൈ


11 അഭിപ്രായങ്ങൾ:

  1. ഇത് കില്ലേരി പോസ്റ്റി കണ്ടിരുന്നു ... റിജോ എഴുതുന്ന കഥയാണെന്ന് പറഞ്ഞ് ... അതോ ഇനി കില്ലേരിയാണോ , റിജോ ? എന്തായാലും സംഗതികലക്കി

    മറുപടിഇല്ലാതാക്കൂ
  2. റിജോയെയും എന്നെയും കൂട്ടി അലക്കരുത്... റിജോന്നു പറഞ്ഞാല്‍ റിജോ മാത്രം, ഒരു കുടുംബത്തെ എങ്ങിനെ തീറ്റി പോറ്റ്ണം ന്നു റിജോയെ കണ്ടു പഠിക്കണം... പിന്നെ ഇങ്ങിനെ ഒരു സംഭവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.. ഇപ്പൊ ക്‌ീച്ചു അഹങ്കാരവും.. ഞാനാടാ കീലേരി അച്ചു.... :)....

    മറുപടിഇല്ലാതാക്കൂ
  3. പക്ഷെ ഈ പടം മാറ്റി എന്റെ സ്ഥായിയായ പടം ഇടണം

    മറുപടിഇല്ലാതാക്കൂ
  4. റിജോ എനിക്ക് ഒരു സംശയം എങ്ങനെയാ മുംബൈ മുഴുവന്‍ നിന്നു മുള്ളുന്നത്..............എന്നെ തല്ലേണ്ട ..........ഞാന്‍ നന്നാകില്ല

    മറുപടിഇല്ലാതാക്കൂ
  5. gollam..
    kurachu over ayonnu oru doubt...
    nice bhasha...gollam..
    kurachu over ayonnu oru doubt...
    nice bhasha...

    മറുപടിഇല്ലാതാക്കൂ
  6. gollam..
    kurachu over ayonnu oru doubt...
    nice bhasha..gollam..
    kurachu over ayonnu oru doubt...
    nice bhasha..

    മറുപടിഇല്ലാതാക്കൂ
  7. ചിലപ്പോഴൊക്കെ ഞാന്‍ ചെസ്സ് കളിച്ച് ഹര്‍ഷദ് മേത്തയ്ക്ക് ചെക്ക് പറഞ്ഞു. ബോര്‍ഷദ് മേത്തയ്ക്ക് ബിയറു പറഞ്ഞു, ശത്രുക്കള്‍ക്ക് ഞാനൊരു കയറു പറഞ്ഞു... അവരെ കെട്ടിത്തൂക്കാന്‍...ബുഹ്..ഹ്..ഹ്..ഹാാാാ


    ഹ ഹ ഹ
    പോസ്റ്റ് കലക്കി മച്ചാനെ

    മറുപടിഇല്ലാതാക്കൂ
  8. ചെകുത്താന്‍ :
    ഈ കീലേരി അച്ചു ആരാണെന്ന് എനിക്കും അറിയില്ല ചെകുത്താനേ. പുള്ളിക്കാരൻ അതൊരു സസ്പ്പെൻസാക്കി വെച്ചിരിക്കുവാ...

    കീലേരി അച്ചു :
    അതേയതേ, എന്റെ ഫേക്ക് ഐഡികളെ പോറ്റി വളർത്താൻ തന്നെ നമ്മളു വല്യ ബുദ്ധിമുട്ട് അനുഭവിക്കുകയാ. അച്ചുവേട്ടൻ നമ്മുടെ നല്ല സുഹ്രുത്താണ്. [ഒരു അണ്ടർവേൾഡ് ബന്ധമൊക്കെ നമുക്കും വേണമല്ലോ.] അച്ചുവേട്ടനിനി ഇടയ്ക്കിടയ്ക്ക് ഇവിടെ കാണും... :)

    പഞ്ചാരകുട്ടന്‍ :
    ഇഹ് ഇഹ് ഇഹ്.... അതൊക്കെ മുള്ളിപ്പോകും ഫെനിലേ.....

    NIJITH :
    ഓവറായോ... ഏയ്... ഇച്ചിരൂടെ ചുരുക്കാമാരുന്നു എന്ന് തോന്നുന്നു....

    ഷാജു അത്താണിക്കല്‍ :
    എല്ലാ ക്രെഡിറ്റും കീലേരി അച്ചുവിന് അവകാശപ്പെട്ടതാണ്... :)

    മറുപടിഇല്ലാതാക്കൂ
  9. ഒരു കൊട്ടേഷന്‍ ഉണ്ടായിരുന്നു. കീലേരി അച്ചൂന്റെ കോണ്ടാക്റ്റ് നമ്പര്‍ വേണമല്ലോ

    മറുപടിഇല്ലാതാക്കൂ
  10. ടീച്ചര്‍ക്ക് എന്റെ ഉന്തിയ പല്ലുകള്‍ ഒരു ഹരമായിരുന്നു. ടീച്ചറുടെ ഉന്തിയ ബോഡി എനിക്കും ഒരു ജ്വരമായിരുന്നു. ഹരവും ജ്വരവും ഹരിച്ച് കൂട്ടിയപ്പോള്‍ കിട്ടിയ ശിഷ്ട്ടം മുട്ടനൊരു വരമായിരുന്നു.


    കൊള്ളാലോ... ഈ അവതരണം.....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ