
ഇരുപത് വര്‍ഷം മുന്‍പെന്നോ അന്തരീക്ഷ പഠനത്തിന് വേണ്ടി വിക്ഷേപിച്ച നാസയുടെ കൃത്രിമോപഗ്രഹമായ അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ച് (യു.എ.ആര്‍.എസ്)
എന്ന ഉപഗ്രഹമാണ് നമുക്കും, നമ്മുടെ തലയ്ക്കും ഭീഷണിയാകുന്നത്. 2004- ല് ഇഷ്ട്ടന്റെ ഇന്ധനം തീര്‍ന്നത്രെ. അതോടെ തകരാറിലായ, ആറ് ടണ്‍ ഭാരമുള്ള പ്രസ്തുത ഉപഗ്രഹം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ടമാര്‍ പടാറാകുമെന്നാണ് നാസ പറയുന്നത്. നാസ ഇത്രവല്യ നാശമാണെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിയതല്ല. കേട്ടിടത്തോളം സംഭവം വല്യൊരു നാശ കോടാലിയായി തീര്‍ന്നിരിക്കുകയാണ്.തല മൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്തെന്ന് കേട്ടിട്ടേയുള്ളു. ഭൂമി കറങ്ങുന്നത് മാത്രമാണൊരാശ്വാസം, കേരളത്തിലെങ്ങാനും അവശിഷ്ടങ്ങള്‍ വന്ന് വീഴാതിരുന്നാല്‍ മതിയായിരുന്നു
*************************************************************************************
മുന്നൂറു കോടി കട്ടിട്ട്, അതിന്റെ കുറവ് പരിഹരിക്കാന്‍ ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ നടത്തുന്ന സര്‍ക്കാരിനെതിരേ, പ്രതികരിക്കാനുള്ള ത്രാണി ഉണ്ടാകണമെങ്കില്‍, ഇന്ത്യയെന്ന രാജ്യത്ത് സെന്‍സുണ്ടാവണം, സെന്‍സിറ്റീവിറ്റിയുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം. അല്ലെങ്കിലിവിടെ പെട്രോളുണ്ടാവണം, പെട്രോളിറ്റി ഉണ്ടാവണം, പെട്രോളബിലിറ്റി ഉണ്ടാവണം... കുറഞ്ഞ പക്ഷം ഒരു പെട്രോ മാക്സെങ്കിലുമുണ്ടാവണം. എങ്കില്‍ പെട്രോമാക്സുമായി രാത്രിയില്‍ തവള പിടിക്കാനിറങ്ങുമ്പോള്‍ തവളകള്‍ ഈ അനീതിക്കെതിരേ ഇങ്ങനെ കൂട്ടത്തോടേ പ്രതികരിക്കും.. "പെട്രോമാക്സ്.... പെട്രോമാക്സ്.... പെട്രോമാക്സ്....."
(അര്‍ഥം: പെട്രോള്‍ വില മാക്സിമം ആയെന്ന്!)
ടമാര്‍ പടാര്‍:
2004 - ല് ഇന്ധനം തീര്‍ന്ന ഉപഗ്രഹം, എന്നിട്ടും ഈ ഭൂമിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിന്റെ ഗുട്ടന്‍സാണെനിക്ക് പിടികിട്ടാത്തത്. പെട്രോളോ, ഡീസലോ തീര്‍ന്ന ഒരു വാഹനവും ഈ ഭൂമുഖത്ത് പിന്നൊരടി നീങ്ങിയിട്ടില്ല. ആ ഉപഗ്രഹത്തിന്റെ ഗുട്ടന്‍സ് ഈ വാഹനങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വില പുല്ലു പോലായേനെ. അല്ലേ...
ഇന്നലെ പെട്രോൾ വിലവർദ്ധനയ്ക്കെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഒരു ഭരണപക്ഷ മധ്യമത്തിലെ ജീവനക്കാരന്നോട് 'പണി പോകില്ലേ' എന്നു ചോദിച്ചതും അയാളത് ഡിലീറ്റി മുങ്ങി!
മറുപടിഇല്ലാതാക്കൂകാണ്ഠഹാർ അണ്ണാജിക്കു വേണ്ടി നിരാഹാരക്കാലത്ത് ചാനലുകളിൽ നിറഞ്ഞു നിന്ന കണ്ണൂർക്കാരൻ നേതാവിന്നോട് 'നിങ്ങളുടെ അണ്ണാജി ഇപ്പോൾ പത്രം വായിക്കാറില്ലേ' എന്നു കുറേ വിശേഷ വർത്തമാനങ്ങൾക്കു ശേഷം ചോയിച്ച് ഉടനേ ചങ്ങായി ഓഫ് ലൈനിൽ മുങ്ങി.
നമ്മൾ നമ്മുടെ പ്രതികരണങ്ങൾക്ക് യശമാനന്മാരുടെ അടിയൊപ്പിന്നു കാത്തിരിക്കുകയാണോ?
എങ്കില്‍ പെട്രോമാക്സുമായി രാത്രിയില്‍ തവള പിടിക്കാനിറങ്ങുമ്പോള്‍ തവളകള്‍ ഈ അനീതിക്കെതിരേ ഇങ്ങനെ കൂട്ടത്തോടേ പ്രതികരിക്കും.. "പെട്രോമാക്സ്.... പെട്രോമാക്സ്.... പെട്രോമാക്സ്....."
മറുപടിഇല്ലാതാക്കൂ(അര്‍ഥം: പെട്രോള്‍ വില മാക്സിമം ആയെന്ന്!)
ഹ ഹ ഹ .... അടിപൊളി....
ഇനി എന്റെ വക കേന്ദ്ര സര്‍ക്കാരിനോട് : പോയി ചത്തൂടെ ശവം തീനികളെ !!
ബസ് ചാര്‍ജ് നാലില്‍ നിന്ന് അഞ്ചിലേക്ക്, അരി കിലോയ്ക്ക് അമ്പതിലേക്ക്, പച്ചക്കറി പാചകവാതകം ഇത്യാദി സാധനങ്ങളുടെ വില നിലവിലെ രൂപയില്‍ നിന്ന്....................!!! കുഴിമാടം വരെ നമ്മുടെ ഈ ശംബളം കൊണ്ട് ജീവിച്ച് പോകാനൊക്കുമോ???
മറുപടിഇല്ലാതാക്കൂഅതും താഴെ എത്തുന്നതിനു മുന്‍പ് കുറെ ഒക്കെ കത്തി തീരും, ബാക്കിയുള്ളത് അന്തരീക്ഷത്തില്‍ വച്ച് നശിപ്പിക്കാം വലിയ ഒരു വസ്തു ഭൂമിയില്‍ പതിക്കുന്നതിനു പകരം ചെറിയ കുറെ കഷ്ണങ്ങള്‍ ആയി പതിക്കും എന്ന് മാത്രം.
മറുപടിഇല്ലാതാക്കൂപെട്രോള് വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ എന്‍റെ പരിപാടികള്‍ ഇവിടെ ഇട്ടിട്ടുണ്ട് താല്പര്യമുണ്ടെങ്കില്‍ പങ്കെടുക്കാം
http://mottamanoj.blogspot.com/2011/09/blog-post_16.html
ടമാര്‍ പടാര്‍... ഇതേ സംഭവം ഞാന്‍ പണ്ടൊന്നു പറഞ്ഞിരുന്നു. അപ്പൊ ഞാന്‍ കമ്മ്യൂണിസ്റ്റ്‌കാരന്‍ ആയി.. സുഹൃത്തേ ഈ നാട് നന്നാവില്ല... താന്കള്‍ പറഞ്ഞ പോലെ രണ്ടു ലക്ഷം കോടി കട്ട നേതാക്കളും, പട്ടിണി കിടക്കുന്ന ജനങ്ങളും വാഴുന്ന മഹത്തായ നാട്.. കുഴി വരെ ഇക്കണക്കിനു എത്തും എന്ന പ്രതീക്ഷ വേണ്ട.
മറുപടിഇല്ലാതാക്കൂപറഞ്ഞിട്ടൊരു കാര്യോല്ല്യ ഇഷ്ട്ടാ ..
മറുപടിഇല്ലാതാക്കൂഎല്ലാം ടമാര്‍ പടാര്‍ ... ഹതന്നെ ....
അവസാനം എല്ലാംകൂടി ടമാര്‍ പടാര്‍ ആകുമോ എന്തോ...?
മറുപടിഇല്ലാതാക്കൂ