വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

പടാര്‍ബ്ലോഗ്‌ നൂറടിച്ചു ... ഞാനീ പേന പയ്യെ ഒന്നുയര്‍ത്തിക്കോട്ടെ...


പ്രീയപ്പെട്ടവരേ, പടാര്‍ബ്ലോഗ് അങ്ങനെ നൂറിന്റെ നിറവില്‍ എത്തിയിരിക്കുന്നു. ഈ പോസ്റ്റ് ഈ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റാണ്. ആയിരം പോസ്റ്റ് തികച്ചവരും, അന്തിയുറങ്ങിയവരും നിറയുന്ന ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ നമ്മുടെ നൂറിന് എന്തു പ്രസക്തി എന്നെനിക്കറിയാം. സച്ചിന്‍ നൂറു സെഞ്ച്വറികള്‍ അടിച്ചാലും, അമ്പാട്ടി റായിഡുവിന്, പുള്ളിക്കാരനടിച്ച ഫിഫ്റ്റി ഒരു വല്യ കാര്യം തന്നെയാണല്ലോ. അതുകൊണ്ട് സച്ചിനും ബാറ്റ് പൊക്കും, റായിഡുവും ബാറ്റ് പൊക്കും. ആയിരം തികച്ച ബെര്‍ളിയും പോസ്റ്റിടും, നൂറു തികച്ച റിജോയും പോസ്റ്റിടും.

രണ്ടായിരത്തി പതിനൊന്ന് ജനുവരി ഇരുപത്തൊന്നാം തീയതി ജൂലിയന്‍ അസാഞ്ചെയേക്കുറിച്ച്
ആസാന്‍ജ് ഒരു പുപ്പുലി ! എന്ന പോസ്റ്റ് എഴുതി തുടങ്ങിയ ഒരു പടയോട്ടമാണിത്.
(പിന്നാലെ കല്ലുകളുമായി വായനക്കാരും...) അന്നു തന്നെ 2ജി സ്പെക്ട്രം അഴിമതിയേക്കുറിച്ച്
രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍... എന്നൊരു പോസ്റ്റും ബ്ലോഗിലിട്ടു. തുടക്ക കാലത്ത്, വല്ലപ്പോഴും ഒരോന്നൊക്കെ എഴുതണമെന്നാണ് കരുതിയത്. നമ്മളെഴുതുന്നതൊക്കെ ആരെങ്കിലും വായിക്കുമെന്നോ, വായനക്കാരെ എങ്ങനെ വല വാശിപ്പിടിക്കുമെന്നോ ഒന്നും അറിവില്ലായിരുന്നു അന്ന്. പക്ഷേ, പിന്നീട് ആഴ്ച്ചയില്‍ മൂന്ന് പോസ്റ്റ് എന്നത് ഒരു കണക്കായിപ്പോയി. മൂന്നു പോസ്റ്റ് ഇടാന്‍ എത്ര കൂതറയാവാനും നമ്മളു റെഡിയാണെന്ന് ചുരുക്കം...


സാമൂഹിക വിപത്തുകള്‍ക്കും അനാചാര അഴിമതികള്‍ക്കും എതിരെ പോരാടുന്ന ബ്ലോഗെന്ന
നിലയ്ക്ക് ബ്ലോഗിന്റെ റേറ്റിങ് ഒന്നിനൊന്ന്‌ കൂടിക്കൂടിവരുന്നത് നിങ്ങള്‍ വായനക്കാര്‍ക്കും
രോമാഞ്ചകരം ആണെന്നാണ് ഈയുള്ളവന്റെ വിശ്വാസം. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബ്ലോഗിന്റെ പോക്ക്കണ്ടാല്‍ ചമ്പക്കര കമലം തെങ്ങേല്‍ വലിഞ്ഞ് കേറുന്നത് പോലുണ്ട്. കമലം തെങ്ങ് കേറുന്നത് കണ്ണിനു കാണാന്‍ കിട്ടുകേല. അത്ര സ്പീഡാണ്. പടാര്‍ ബ്ലോഗിന്റെ കുതിപ്പും അത്ര തന്നെ സ്പീഡിലാണ്..! വായനക്കാരുടെ വിചാരം ഇതു ചുമ്മാ രസത്തിന് വേണ്ടി തുടങ്ങിയബ്ലോഗാണെന്നാണ്. എന്നാല്‍ കേട്ടോളൂ .ഇത് ചുമ്മാ ഒരു തമാശിന് വേണ്ടി തുടങ്ങിയ ബ്ലോഗാണ്.
എന്നു കരുതി, അതിന്റേതായ ഒരു അഹങ്കാരമോ, അനാക്രാന്തമോ നമുക്കില്ല.

ഇത്രയും കാലത്തിനിടയ്ക്ക് മനസ്സിലായ ഒരു കാര്യം, കുറേപ്പേരൊക്കെ ഇതിലേ വന്ന് വായിച്ചിട്ട് പോകുന്നുണ്ട് എന്നതാണ്. കുറച്ച് പേരൊക്കെ കമന്റ് ഇടാറുമുണ്ട്. ഉള്ളത് പറയാമല്ലോ, ഇന്ന് വരെ
കമന്റിന്റെ എണ്ണം മുപ്പത് കടന്നിട്ടില്ല. ആരും കമന്റിടാന്‍ പോലും മടിക്കുന്നത്ര തരം താണ ബ്ലോഗാണിതെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നിരിക്കിലും ചിലരൊക്കെ തികച്ചും ആത്മാര്‍ത്ഥമായിത്തന്നെ നമ്മുടെ എഴുത്തുകളെ അഭിനന്ദിക്കുമ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ തോന്നാറുണ്ട്. ആ സമയങ്ങളില്‍ ചിറാപ്പുഞ്ചിയിലൊക്കെ മഞ്ഞുവീഴ്ച്ച സാധാരണമാവും. ഒരിയ്ക്കല്‍ ലതിക സുഭാഷിന്‍റെ പ്രസിദ്ധീ. എന്ന ഒരു പോസ്റ്റിന് സാക്ഷാല്‍ ലതികാ സുഭാഷ് വന്ന് കമന്റ് ഇട്ടത്, വലിയൊരു കാര്യമായി ഈയുള്ളവന്‍ കാണുന്നു. വി.എസ്. അച്യുതാനന്ദനേക്കുറിച്ചുള്ള പോസ്റ്റിന്, അച്യുതാനന്ദന്‍ തന്നെ കമന്റിടുന്ന കാലം ഈ ബ്ലോഗിനത്ര വിദൂരമല്ല എന്നാണ് മനസ്സിലാക്കേണ്ടത്...

എന്തു തന്നെയായാലും ഈ ബ്ലോഗ് വായിക്കുന്ന, ഫോളോ ചെയ്യുന്ന, കമന്റിടുന്ന ഒരുപാട് പേരുടെ സ്നേഹം ഞാന്‍ അനുഭവിക്കുന്നു. നിങ്ങളൊരോരുത്തരും നല്‍കുന്ന ഈ സ്നേഹ സഹകരണങ്ങള്‍ക്ക് ആയിരമായിരം നന്ദി അറിയിക്കട്ടെ. വായനക്കാരുടെ താല്‍പ്പര്യമാണ് ഈ ബ്ലോഗില്‍ നൂറു പോസ്റ്റ് തികയ്ക്കാനുള്ള ഊര്‍ജ്ജമായത്. ഈ നൂറാം നിറവിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ എല്ലാ വായനക്കാരേയും ക്ഷണിയ്ക്കുന്നു...

നൂറാമത്തെ ടമാര്‍ പടാര്‍:
വായനക്കാര്‍ക്കുള്ള നാരങ്ങാ മിട്ടായി ഫാക്സായി അയച്ചിട്ടുണ്ട്...

* ചിത്രത്തില്‍, ഈ പോസ്റ്റിന് തൊട്ടു മുന്‍പു വരെയുള്ള പോസ്റ്റുകളുടെ കൗണ്ടിങ്ങ് കാണിച്ചിരിക്കുന്നു.

29 അഭിപ്രായങ്ങൾ:

  1. എന്നാ നൂറാമത്തെ പോസ്റ്റിനു ഒന്നാമത്തെ ഗമന്റ്റ് ഞാന്‍ തന്നെ ആയിക്കട്ടെ ..
    ഒരു ഗമണ്ടന്‍ അഭിനന്ദനം

    മറുപടിഇല്ലാതാക്കൂ
  2. ഈശ്വരാ, നൂറു തികച്ചോ ! പടാര്‍ബ്ലോഗ്‌ തുടങ്ങി വെറും നാല് ദിവസം കഴിഞ്ഞു തുടങ്ങിയ എന്‍റെ ബ്ലോഗില്‍ വെറും പത്തു പോസ്റ്റുകള്‍ ! അത് തന്നെ ഒപ്പിക്കാന്‍ പെട്ട പാട് എനിക്കറിയാം ! അപ്പോഴാ നൂറ് ന്നൊക്കെ പറഞ്ഞു മനുഷ്യരെ പേടിപ്പിക്കുന്നെ ! ഏതായാലും സമ്മതിച്ചുട്ടോ... ഒരുപാടൊരുപാട് നല്ല പോസ്റ്റുകളുമായി പടാര്‍ബ്ലോഗ്‌ കുറെയേറെ നൂറുകള്‍ തികയ്ക്കട്ടെ ... എല്ലാ ആശംസകളും ....
    (നാരങ്ങാ മിട്ടായി പോരാട്ടോ ... :))

    മറുപടിഇല്ലാതാക്കൂ
  3. ഇനിയും പോസ്റ്റുകള്‍
    "ചട പടാ.." എന്ന് പറഞ്ഞു പോരട്ടെ ............................... ആശംസകള്‍ .......

    മറുപടിഇല്ലാതാക്കൂ
  4. സംഗതി കലക്കി ആശാനെ, നൂറിലുള്ള പൂജ്യങ്ങളുടെ എണ്ണം ഇനിയും കൂടട്ടെ ...എന്നെ കുറച്ചു പോസ്റ്റിട്ടാല്‍ ഞാന്‍ കമന്റില്ല ട്ടോ പറഞ്ഞെകാം......all the best

    മറുപടിഇല്ലാതാക്കൂ
  5. എല്ലാ ആശംസകളും...

    കമന്റുകളുടെ എണ്ണത്തെ കുറിച്ച് വ്യാകുലപ്പെടെണ്ടാ..അനാക്രാന്ത്രം ഉണ്ടായാല്‍ എല്ലാം ശരിയാവും.....
    ആയിരം പോസ്റ്റുകള്‍ വേഗം ആകട്ടെ എന്ന് ആശംസിച്ചു കൊണ്ട്.....

    മറുപടിഇല്ലാതാക്കൂ
  6. സാമൂഹിക വിപത്തുകള്‍ക്കും അനാചാര അഴിമതികള്‍ക്കും എതിരെ പോരാടുന്ന ബ്ലോഗെന്ന
    നിലയ്ക്ക് ബ്ലോഗിന്റെ റേറ്റിങ് ഒന്നിനൊന്ന്‌ കൂടിക്കൂടിവരുന്നത് നിങ്ങള്‍ വായനക്കാര്‍ക്കും
    രോമാഞ്ചകരം ആണെന്നാണ് ഈയുള്ളവന്റെ വിശ്വാസം.

    നല്ല വിശ്വാസങ്ങള്‍ എപ്പോഴും കൂടെ കൂടട്ടെ...ആശംസകള്‍ ട്ടൊ...ഹൃദയം നിറഞ്ഞ സന്തോഷം..അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ അപ്പോള്‍ റിജോ പേന വച്ചാ ബ്ലോഗ്‌ എഴുതുന്നത്‌ അല്ലെ

    മറുപടിഇല്ലാതാക്കൂ
  8. ഒരു വല്ല്യ പെട്ടി നിറച്ചും ആശംസകള്‍... :)

    മറുപടിഇല്ലാതാക്കൂ
  9. എന്റെ വക ഓലക്കടെ മൂട് പുഴുങ്ങിയത് ഒരു പ്ലേറ്റ്, കാടിവെള്ളം അര ഗ്ലാസ്‌....

    പിണ്ണാക്ക് 1000 പോസ്റ്റ്‌ തികക്കുമ്പോ തരാം :)

    മറുപടിഇല്ലാതാക്കൂ
  10. മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു )
    Lipi Ranju
    ചെകുത്താന്‍
    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
    shahirali wayanad
    Absar Mohamed
    ബൈജുവചനം
    വര്‍ഷിണി* വിനോദിനി
    NIJITH
    പഞ്ചാരകുട്ടന്‍
    Anagha
    Arunlal Mathew
    കണ്ണന്‍ | Kannan
    മഹാനായ മിതുന്‍ നമ്പ്യാര്....

    ഈ ആഘോഷത്തിലും അര്‍മാദത്തിലും എന്നോടൊപ്പം പങ്ക് ചേര്‍ന്ന എല്ലാവരോടുമുള്ള നന്ദി, വിനയപുരസ്സരം അറിയിച്ചുകൊള്ളുന്നു...

    മറുപടിഇല്ലാതാക്കൂ
  11. പഞ്ചാരകുട്ടന്‍ -malarvadiclub :
    ഇഹ് ഇഹ് ഇഹ്... കമ്പ്യൂട്ടറെടുത്ത് പൊക്കിയാല്‍ നടു വിലങ്ങും. മൗസു പൊക്കിയാ ദൂരെയിരിക്കുന്നവര്‍ക്ക് കാണുകേല. കീബോര്‍ഡിന്റെ കേബിളു വല്യ തടസ്സമാ. അപ്പോ പിന്നെ പേനാ പൊക്കുകയേ നിര്‍വാഹമുള്ളു... :)


    Arunlal Mathew :
    കടലപ്പിണ്ണാക്ക് മതി. അതാ എന്റെ ഫേവറിറ്റ് :)

    മറുപടിഇല്ലാതാക്കൂ
  12. കൊള്ളാം കലക്കി .അഭിനന്ദനങ്ങള്‍ Rijo

    മറുപടിഇല്ലാതാക്കൂ
  13. ടമാര്‍ പടാര്‍ ടമാര്‍....നൂറുകള്‍ ആയിരങ്ങളാകട്ടെ, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. അഭിനന്ദനങ്ങള്‍.. ഇനിയും ഒരുപാട് പോസ്റ്റുകള്‍ വരട്ടെ

    മറുപടിഇല്ലാതാക്കൂ
  15. Ajai:
    ajith :
    mad|മാഡ്-അക്ഷരക്കോളനി.കോം:
    സ്വന്തം സുഹൃത്ത്:
    സീത* :

    എല്ലാവർക്കും നന്ദി... :)

    മറുപടിഇല്ലാതാക്കൂ
  16. നൂറോ !!!!
    വയസ്സായി അല്ലെ? ഇനി പഴയപോലെ ടമാര്‍ പടാര്‍ ഒക്കെ വേണോ ?

    മറുപടിഇല്ലാതാക്കൂ
  17. ആശംസകള്‍...അഭിനന്ദനങ്ങള്‍....! വേറെ ഒന്നും തരാനില്ല .. നല്ല കലാകാരന്‍ എന്നും ...!! !

    മറുപടിഇല്ലാതാക്കൂ
  18. വേറെ ഒന്നും തരാനില്ല .. നല്ല കലാകാരന്‍ എന്നും ...!!

    മറുപടിഇല്ലാതാക്കൂ
  19. Aliya ethu eppo.. miss aayalloo!.. enthayaalum abhindandanangal.. pinnee fax ayi ayacha narangaa muttayi kittyilaa ennu ariyikkunnu

    മറുപടിഇല്ലാതാക്കൂ