
subject :- english second paper
question :- write a paragraph about Onam?
answer paper
P.P. Mathukkutty
S.t.d. X B
Martha Mariyam High School
Maakrimukk
വണ്‍സ് അപ്പോണ്‍ ഇന്‍ കേരളാ - കേരളാ കോങ്ക്രസ്സോ, മാണി കോങ്ക്രസ്സോ മത്താപ്പു കോങ്ക്രസ്സോ ഒണ്ടാകുന്നതിനും ബിഫോര്‍, കാറല്‍ മാക്സ്, ബാറില്‍ കയറ്റിയിട്ട കാറില്‍ ഇരുന്ന്, നല്ല ജോറില്‍ രണ്ടെണ്ണം വിട്ട് മുറ്റത്തെ മഴയുടെ ചാറലിലേക്ക് നൊക്കി കമ്യൂണിസ്റ്റ് മാനിഫസ്റ്റൊ തൊണ്ട കാറലോടെ പ്രസംഗിക്കുന്നതിനും മുന്‍പ്, ഒരു ഒന്നൊന്നര കിങ്ങ് ബി.സി.സി.ഐ. പ്രസിഡന്റിന്റെ പവറോടെ കേരളത്തില്‍ വാണിരുന്നു. ഹിസ് നെയിം ഈസ് മാവേലി! എമ്മെ. വേലീ...!
S.t.d. X B
Martha Mariyam High School
Maakrimukk
വണ്‍സ് അപ്പോണ്‍ ഇന്‍ കേരളാ - കേരളാ കോങ്ക്രസ്സോ, മാണി കോങ്ക്രസ്സോ മത്താപ്പു കോങ്ക്രസ്സോ ഒണ്ടാകുന്നതിനും ബിഫോര്‍, കാറല്‍ മാക്സ്, ബാറില്‍ കയറ്റിയിട്ട കാറില്‍ ഇരുന്ന്, നല്ല ജോറില്‍ രണ്ടെണ്ണം വിട്ട് മുറ്റത്തെ മഴയുടെ ചാറലിലേക്ക് നൊക്കി കമ്യൂണിസ്റ്റ് മാനിഫസ്റ്റൊ തൊണ്ട കാറലോടെ പ്രസംഗിക്കുന്നതിനും മുന്‍പ്, ഒരു ഒന്നൊന്നര കിങ്ങ് ബി.സി.സി.ഐ. പ്രസിഡന്റിന്റെ പവറോടെ കേരളത്തില്‍ വാണിരുന്നു. ഹിസ് നെയിം ഈസ് മാവേലി! എമ്മെ. വേലീ...!
മാവേലീ ഈസ് ദ ഗ്രേറ്റ് കണ്ട്രീ കിങ്ങ് ഇന്‍ ഇന്‍ഡ്യ. പുള്ളീ ഒട്ടും സെല്‍ഫിഷല്ലാരുന്നു. പുള്ളിക്ക് ജാഡേന്ന് പറയുന്ന ഒരു സംഗതിയേ ഉണ്ടായിരുന്നില്ല. പുവര്‍ പീപ്പിള്‍സിനോടൊക്കെ ഭയങ്കര കൈന്റായിരുന്നു ആ രാജാവിന്. മൂന്നാറിലുള്ള മുപ്പതേക്കറു തൊട്ട് മുത്തങ്ങയിലെ മുന്നൂറേക്കറ് വരെ പുള്ളി പയറു പോലങ്ങ് ദാനം ചെയ്യുമായിരുന്നു.
ദാറ്റ് ടൈം, പയറേതാ, കയറേതാന്നറിയാത്ത ഒരു തെണ്ടി - ഹിസ് നെയിം ഈസ് മിസ്റ്റര്‍ വാമനാ - ആള്‍ വന്ന് മാവേലീയോട്, ത്രീ ഫീറ്റ് ലാന്റ് ചോദിച്ചു. മഹാബലി എന്ന പുവര്‍ കിങ്ങിന് വാമനന്‍ എന്ന ആ ക്രുവല്‍ കിങ്ങ് കോങ്ങിനോട് സിമ്പതി തോന്നി. മാവേലി ലാന്റ് കൊടുക്കാമെന്ന് ഉടനേ സമ്മതിച്ചു. ബട്ട്, വാമനന്റേതൊരു ട്രാപ്പാണെന്ന് പാവം മാവേലി അറിഞ്ഞില്ല. (അന്നത്തെ വിക്കീ ലീക്ക്സൊക്കെ വെറും ആവറേജായിരുന്നു.) മാവേലീ ഫൗണ്ടഡ് ഹിസ് ലാന്റ്. ബട്ട് രണ്ടടി ലാന്റ് മാത്രമേ കിട്ടിയൊള്ളു.. ഒരടിയുടെ കുറവ് മാവേലിക്കുണ്ടായിരുന്നു. മാവേലി ആകെ ടെന്‍ഷനായി. ടെന്‍ഷന്‍... ടെന്‍ഷന്‍... ടെന്‍ഷന്‍...
മാവേലി ആസ്ക് ടു വാമനാ, തല്‍ക്കാലം ഈ രണ്ടടി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന്. ബട്ട്, വാമനാ നോ കോമ്പ്രമൈസ്. അയാള്‍ക്ക് മൂന്നടി മുഴുവനും കിട്ടണമത്രേ...
മാവേലി ഡിസപ്പോയിന്റ്. മാവേലി ആകെ സാഡായി. അദ്ദേഹം പെട്ടന്ന് ടെല്ലി (പറഞ്ഞു), എങ്കി നിന്റെ തല സോറി, എങ്കില്‍ എന്റെ തലയില്‍ ചവിട്ടി ബാക്കി ഒരടി കൂടി എടുത്തോന്ന്.
ആഫ്റ്റര്‍, മാവേലി പുട്ട് ഹിസ് ഓണ്‍ ഹെഡ്, ടു അണ്ടര്‍ ദ വാമനാസ് ഫുട്ട് വെയര്‍. സഡന്റ്ലീ വാമനാ, അറ്റാക്ക് ദ മാവേലീസ് ഹെഡ് ആന്റ്, ഹീ ഡൗണ്‍ലോഡഡ് ടു പാതാളാസ്. മാവേലി ഔട്ട്. വാമനാ വിന്‍. അല്ലെങ്കില്‍ വാമനാ ബൗള്‍ഡഡ് ടു മാവേലീസ് വിക്കറ്റ്. അപ്പോള്‍ വാമനന്റെ മൊബൈലില്‍ നിങ്ങളുടെ മെസേജ് സെന്റായി എന്ന് കാണിച്ചു.
പക്ഷേ ഇതു ലൈവ് ആയി കണ്ടോണ്ടിരുന്ന പീപ്പിള്‍സ് വെറുതേയിരിക്കുമോ? അവരെല്ലാരും കൂടെ വാമനനെ ചവിട്ടി പുറത്താക്കി. അതാണ് കിറ്റ് ഇന്ത്യാ സമരം. (അതിനു ശേഷം എല്ലാവര്‍ക്കും സര്‍ക്കാര്‍ വക ഓണക്കിറ്റ് കിട്ടുന്നുണ്ടെന്നൊരു മെച്ചമേയുള്ളൂ)
ആഫ്റ്റര്‍ ത്രീ ഇയേഴ്സ് ഹര്‍ത്താല്‍ ഇന്‍ കേരളാ. പിണറായി വിജയന്‍ സെഡ്, ഇതിനൊക്കെ കാരണം സി.ഐ.എ. ചാരന്‍മ്മാരാണെന്ന്. ഉമ്മഞ്ചാണ്ടി സെഡ് മാവേലിയെ ചവിട്ടി താഴ്ത്തിയത് സി. പി. എം കാരാണെന്ന്. സോ, വി. എസ്. അച്ച്യുതാനന്ദന്‍ ഹാസ് സെഡ് മാവേലിയെ ചവിട്ടി താഴ്ത്തിയത് ലോട്ടറി കിങ്ങ് സാന്റിയാഗോ മാര്‍ക്കണ്ടേയനാണെന്ന്.
എനിവേ, കേരളാ ഫേസസ് മോര്‍ദാന്‍ പ്രോബ്ലംസ് ആഫ്റ്റര്‍ ദ മാവേലീസ് ഡെത്ത്. ബാലക്രിഷ്ണപിള്ള വോക്ക് ഇന്‍ ടു ജെയില്‍, ശശി തരൂര്‍ വെഡ്ഡിങ്ങ് ടു സുനന്ദാ പുഷ്ക്കര്‍, ജാലിയന്‍ വാലാബാഗ് ഫയര്‍ ഫോഴ്സ്, മാറാട് കലാപം.... അങ്ങനെയങ്ങനെ...!
ആഫ്റ്റര്‍ ദ ത്രീ ഇയേഴ്സ്, ഗ്രേറ്റ് മാവേലി റീലോഡഡ് ടു കേരളാ, ലൈക്ക് മോഹന്‍ലാല്‍. ചില കളികള്‍ കളിക്കാനും, ചിലര്‍ക്ക് കാലിലെ നഖം വെട്ടിക്കൊടുക്കാനും. മാവേലീ കം എഗെയ്ന്...
തുടര്‍ന്ന് കമ്പല്‍സറീ എവെരി ഇയേഴ്സ് മാവേലീ വില്‍ വിസിറ്റ് ടു കേരളാ, എഞ്ചോയ് ദ ഓണം സെലിബ്രേഷന്‍.
മാവേലി ഈസ് എ ബ്രൈഡല്‍ ഹീറോ. ഹിസ് സ്റ്റൊമക്ക് ഈസ് ബിഗ് ആന്റ് ഹ്യൂജ്. മാവേലി ഈസ് എ ആംഗ്രി യങ്ങ് മാന്‍. ആക്ച്വലി പുള്ളിയെ എതിരേല്‍ക്കാന്‍ വേണ്ടി, ഒരോ ഓണത്തിനും വീ ഹാവ് മേക്ക് ഉപ്പേരി, ആന്റ് - വീ ഡൂയിങ്ങ് ഇലയിട്ട് ചോറൂണ്.
ഇന്‍ ഓണം ഡേയ്സ്, വീ ജമ്പ് ഇന്‍ ഊഞ്ഞാല്‍ ടു ദ സ്കൈ. വീ മേക്ക് അത്തപ്പൂക്കളംസ്. ആന്റ് വീ ലുക്ക് വാട്ടര്‍ പ്ലേ (വള്ളം കളി കാണുമെന്ന്)
പ്രധാന കലാപരിപാടികള്‍ തിരുവോണത്തിനാണ്. ദാറ്റ് ഡേ ഏര്‍ളീ മോര്‍ണിങ്ങ് വീ വേക്ക് അപ്പ് ആന്റ്, വാക്ക് ടു ഷേര്‍ളീസ് ഹൗസ്. ഷേർളി ഈസ് എ ബ്യൂട്ടിഫുള്‍ ഗേള്‍. അവളെ ഒന്നു കണ്ടാല്‍ പത്ത് തിരുവോണം ഒന്നിച്ച് സെലിബ്രേറ്റ് ചെയ്തത് പോലെയാണ്. ആഫ്റ്റര്‍ ഞാന്‍ ഗോയിങ്ങ് ടു ഗ്രെയ്സ്മേരീസ് ഹൗസ് വാമിങ്ങ്. (ഗ്രെയ്സ്മേരീടെ വീടിനടുത്തൂടെ കറങ്ങുമെന്ന്.) ഗ്രെയ്സ്മേരീ ഈസ് എ മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗേള്‍ ഇന്‍ ദ മാക്രിമുക്ക് പഞ്ചായത്ത്. ഷീ ഈസ് മൈ ലവ്വര്‍. ഐ ലവ് യു. ബട്ട് ഷീ ഡോണ്ട് ലവ് മീ. ഐ ലവ്വോട് ലവ്വാണ്. ഷീ നോട്ട് ലവ്വ്.
ഇന്‍ ആഫ്റ്റര്‍ നൂണ്‍, വീ ഹാഡ് ഫുഡ്ഡ് വിത് മൈ ഫാമിലി.
ആഫ്റ്റര്‍ ദ ലഞ്ച്, വീ സ്റ്റാര്‍റ്റഡ് വെള്ളമടി, ആന്റ് എഞ്ചോയ്മെന്റ്. മോര്‍ മോര്‍ മോര്‍ ഫുള്‍സ് വീ പൊട്ടിയ്ക്കും, എന്നിട്ട് അടിയ്ക്കും. വെള്ളമടി ഈസ് ദ മെയിന്‍ പാര്‍ട്ട് ഓഫ് മൈ തിരുവോണം.
ദിസ് ആള്‍ ഈസ് മൈ ഓണക്കാല അനുഭവങ്ങള്‍!!!
(ടീച്ചര്‍, അറിയാവുന്ന ഇംഗ്ലീഷിലൊക്കെ എഴുതി ഒപ്പിച്ചിട്ടുണ്ട്. ടീച്ചറുടെ വിലയേറിയ മാര്‍ക്കുകള്‍ എനിക്ക് രേഖപ്പെടുത്തിത്തരണം. ഈ പരീക്ഷയ്ക്കൂടെ പൊട്ടിയാല്‍ അപ്പനെന്നെ വീട്ടില്‍ കേറ്റുകേല. എന്റെ ദയനീയ സ്ഥിതി ടീച്ചര്‍ മനസിലാക്കുമെന്ന പ്രതീക്ഷയോടെ മാത്തുക്കുട്ടി എന്ന പാവം വിദ്യാര്‍ഥി...)
വാല്:
മാത്തുക്കുട്ടിയുടെ പത്താംക്ലാസ്സ് പരീക്ഷാ പേപ്പറാണിത്. ഇംഗ്ലീഷ് സക്കന്റ് പേപ്പര്‍ എക്സാമിന്, "ഓണത്തേക്കുറിച്ച് ഒരു ഒരു പരഗ്രാഫെഴുതുക" എന്ന ക്വൊസ്റ്റ്യന് മാത്തുക്കുട്ടിയദ്ധേഹം എഴുതിയ ഒരു പേജ് ഉത്തരമാണിവിടെ നീണ്ട് പരന്ന് കിടക്കുന്നത്. ഇംഗ്ലീഷില്‍ ഇത്രയും സ്റ്റാന്‍ഡേര്‍ഡുള്ള മാത്തുക്കുട്ടി ജയിക്കുമോ? നിങ്ങള്‍ പറയൂ...
വായനക്കാരോട്:-
പടാര്‍ ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും, സുഹ്രുത്തുക്കള്‍ക്കും ഒരു തട്ട് തകര്‍പ്പന്‍ ടമാര്‍ പടാര്‍ ഓണാശംസകള്‍ നേരുന്നു... നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ ഓണമൊരു "അനാക്രാന്ത" കുസുമമായിരിക്കട്ടെ എന്നാശംസിച്ച് കൊണ്ട്, സ്വന്തം റിജോ.....
Related Articles
മാത്തുക്കുട്ടിയുടെ എസ്.എസ്.എല്‍സി പരീക്ഷാ പേപ്പര്‍. (ചോര്‍ന്നു കിട്ടിയത്)
ഗ്രെയ്സ്മേരിയ്ക്കൊരു ഫേസ്ബുക്ക് ഡോക്ക്
ഗ്രെയ്സ് മേരിയ്ക്കൊരു ലവ് ലെറ്റര്‍
Related Articles
മാത്തുക്കുട്ടിയുടെ എസ്.എസ്.എല്‍സി പരീക്ഷാ പേപ്പര്‍. (ചോര്‍ന്നു കിട്ടിയത്)
ഗ്രെയ്സ്മേരിയ്ക്കൊരു ഫേസ്ബുക്ക് ഡോക്ക്
ഗ്രെയ്സ് മേരിയ്ക്കൊരു ലവ് ലെറ്റര്‍
തകർപ്പൻ !!
മറുപടിഇല്ലാതാക്കൂകുമാരന് :
മറുപടിഇല്ലാതാക്കൂതാങ്ക്സ് കുമാരന്‍ ചേട്ടാ. മാത്തുക്കുട്ടി എന്നൊരാളില്ലാരുന്നേല്‍ എനിക്കിങ്ങനൊക്കെ എഴുതാന്‍ പറ്റുമാരുന്നോ..?! ഹ ഹ...
എന്റമ്മോ ഈ മാത്തുക്കുട്ടിക്കു അപാര സ്റ്റാന്‍ഡേര്‍ഡാണല്ലോ ! പരീക്ഷയില്‍ ജയിച്ചില്ലേലും ജീവിതത്തില്‍ ജയം ഉറപ്പാ :)
മറുപടിഇല്ലാതാക്കൂഅപ്പൊ റിജോയ്ക്കും മാത്തുക്കുട്ടിക്കും എന്‍റെ ഓണാശംസകള്‍ ... :)
മാത്തുക്കുട്ടിയെക്കൊണ്ട് പരൂസ എഴുതിച്ചാ ഇങ്ങനിരിക്കും...ഹും..അനുഭവി ടീച്ചറേ അനുഭവി...
മറുപടിഇല്ലാതാക്കൂഓണാശംസകൾ
Lipi Ranju :
മറുപടിഇല്ലാതാക്കൂസീത :
താങ്ക്സ്... ഓണം ഗംഭീരമാവട്ടെ.......
ഈ മാത്തുക്കുട്ടി ജയിച്ചില്ലെങ്കില്‍ പിന്നെ ആര് ജയിക്കും
മറുപടിഇല്ലാതാക്കൂവളരെ നല്ല എഴുത്ത്
മറുപടിഇല്ലാതാക്കൂഇനിയും വരട്ടെ ഇതുപോലെ തകര്‍പ്പന്‍
ആശംസകള്‍
പഞ്ചാരകുട്ടന്‍-malarvadiclub :
മറുപടിഇല്ലാതാക്കൂമാത്തുക്കുട്ടി ജയിക്കും ജയിച്ചിരിക്കും!!! :)
ഷാജു അത്താണിക്കല്‍ :
നന്ദി. അത്താണിക്കൽ ചേട്ടന് ഓണാശംസകളോടെ
മാത്തുക്കുട്ടി ജയിക്കും...ഉറപ്പാ !
മറുപടിഇല്ലാതാക്കൂഓണാശംസകള്
ടമാര്‍ ...പടാര്‍ !
kollaam rijo. :-) onaashamsakal
മറുപടിഇല്ലാതാക്കൂ