വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

ഇന്‍സ്പെക്ടര്‍ ഗരുഡും, സീക്രട്ട് ഏജന്റ് വിക്രവും


കുട്ടിക്കാലത്തേക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ സചിത്ര കഥകളും, അവയിലൂടെ മനസ്സിനെ സ്വാധീനിച്ച ഘടാ ഘടിയന്‍ കഥാപാത്രങ്ങളും സെവന്റി എം.എം. റീലു പോലെ മനസ്സിലൂടെ ഓടുകയാണ്.

കുട്ടിക്കാലം വായനയുടെ വസന്തമായിരുന്നു. ബാലരമയും, പൂമ്പാറ്റയും, ബോബനും മോളിയും, ലോലനും, ഉണ്ണിക്കുട്ടനും, റീഗല്‍ കോമിക്സുകളും കുഞ്ഞു മനസ്സിനെ ഹരം പിടിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അന്നൊക്കെ രാത്രിയിലെ സ്വപ്നങ്ങളിലെ കൂട്ടുകാര്‍  ചിത്ര കഥകളിലെ കഥാപാത്രങ്ങളായിരുന്നു.

അന്ന് , ദ്വൈ വാരികകളായ ബാലരമയും പൂമ്പാറ്റയും ഇല്ലെങ്കില്‍ ജീവിതമില്ല എന്ന അവസ്ഥയായിരുന്നു. ബാലരമയും പൂമ്പാറ്റയും എന്തു വന്നാലും സംഘടിപ്പിച്ചിരിയ്ക്കും.ബാലരമയിലെ കപീഷ്, പൂമ്പാറ്റയിലെ കിഷ്കു, ബാലരമയിലെ മ്രിഗാധിപത്യം വന്നാല്‍, പൂമ്പാറ്റയിലെ പപ്പൂസ് തുടങ്ങി കാലിയയും, വിക്കിയും, ശിക്കാരി ശംഭുവും, തന്ത്ര ശാലിയായ മന്ത്രിയുമെല്ലാം അന്ന് ലഹരിയായിരുന്നു.

എങ്കിലും അന്ന് മനുഷ്യ രൂപമുള്ള വീര കഥാപാത്രങ്ങളോട് ഭീകരമായ ആരാധനയായിരുന്നു. അത്തരം ആരാധന തോന്നിയ രണ്ടു കഥാപാത്രങ്ങളുണ്ടായിരുന്നു. ഒരാള്‍ പൂമ്പാറ്റയിലെ സീക്രട്ട് ഏജന്റ് വിക്രം. വിക്രത്തെ ഓര്‍മയുണ്ടോ.  റിസര്‍ച്ച് ആന്റ് അനലൈസിസ് വിങ്ങിലെ (റോ) സമര്‍ത്ഥനായ ചാരന്‍ .അടുത്തയാള്‍ ബാലരമയിലെ ഇന്‍സ്പെക്ടര്‍  ഗരുഡ്. ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ സന്തത സഹചാരിയായിരുന്നു ഹവില്‍ദാര്‍ ബല്‍ബീര്‍. ഇന്ന് ഒരു ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള ആരും വിക്രത്തേയും ഗരുഡിനേയും, ബല്‍ബീറിനേയും മറക്കാൻ വഴിയില്ല.

ഇവരിരുവരുടേയും കുറ്റാന്വേഷണ കഥകള്‍ വായിച്ച് ആകാംഷയോടെയും ത്രില്ലോടെയും ശ്വാസമടക്കിപ്പിടിച്ച് ഇരുന്നിട്ടുണ്ട്. അന്ന് അവരേപ്പോലെയൊക്കെ ആകാന്‍ അദമ്യമായി ആഗ്രഹിച്ചു. അമ്പസാറ്റും, അക്കു കളിയും മാറ്റി വെച്ച് വിക്രം കളിയും ഇന്‍സ്പെക്ടര്‍ ഗരുഡ് കളിയും  ഞങ്ങളായി തുടങ്ങി വെച്ചിരുന്നു.

പിന്നീട് എന്നോ ഒരിയ്ക്കല്‍  ഇവരിരുവരും ബാലരമയില്‍ നിന്നും, പൂമ്പാറ്റയില്‍ നിന്നും അപ്രത്യക്ഷമാരായി. ഉറ്റ സുഹ്രുത്തുക്കളായ പ്രീയ കഥാപാത്രങ്ങളുടെ ആക്സ്മികമായ വേര്‍പാട് ആകമാനം ഉലച്ചിരുന്നു അന്ന്. പിന്നെ, പതിയെ പതിയെ ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും പിന്‍ വലിഞ്ഞു തുടങ്ങി. 'നമ്മള്‍" കൗമാരത്തിലേക്കും യവ്വനത്തിലേക്കും സഞ്ചരിച്ചു തുടങ്ങി.

വര്‍ഷങ്ങളെത്ര കഴിഞ്ഞു. ഈയിടെ ഞാനൊരു  ഗവേഷണം നടത്തുകയുണ്ടായി. വിക്രം, ഗരുഡ് തുടങ്ങിയവര്‍ എവിടെ എന്ന്. കുറ്റവാളികളെ കണ്ടു പിടിയ്ക്കാന്‍ നടക്കുന്ന രണ്ട് കധാപാത്രങ്ങളെ തേടി ഞാന്‍ പലയിടത്തും ഒരുപാടലഞ്ഞു. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോള്‍  അത്യാവശ്യം ചില വിവരങ്ങളൊക്കെ ലഭിച്ചെന്ന് വേണം പറയാന്‍. പ്രധാനമായും ഞാന്‍ ഗവേഷിച്ചത് ആരാണ് വിക്രം, ഗരുഡ് തുടങ്ങിയ കഥാപാത്രങ്ങളുടെ സ്രിഷ്ട്ടാവ്  ആരാണ് എന്നാണ്.

വിക്രം സചിത്ര കഥകള്‍ എഴുതിയത് ജഗ്ജിത് ഉപ്പാലാണ്.   അദ്ധേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി വിടെ ക്ലിക്കുക.
 പ്രദീപ് സാതെ എന്ന അതുല്യനായ് പ്രതിഭയാണ് വിക്രം കഥകള്‍ക്ക് രൂപവും ഭാവവും നല്‍കിയത്. അനന്ത പയ്യുടെ കാലിയ ഉള്‍പ്പെടെയുള്ള ചിത്ര കഥകള്‍ക്ക് പ്രദീപ് സാതെ ആണ് വരച്ചിരുന്നത്.
അദ്ധേഹത്തെക്കുറിച്ച് ഇവിടെ ക്ലിക്കിയാല്‍ അറിയാന്‍ കഴിയും

താഴെ കൊടുത്തിരിയ്ക്കുന്ന ഫോട്ടോയിലുള്ളവരാണ് ജഗ്ജിത് ഉപ്പാലും, പ്രദീപ് സാതെയും...


ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ഇപ്പോഴും യാത്രയിലാണ്. ഗരുഡ് ഇന്നും അജ്ഞാതനായി തന്നെ ഇരിയ്ക്കുന്നു. ഉടനേ അദ്ധേഹത്തിന്റെ ബാക്ഗ്രൗണ്ടും കണ്ടു പിടിയ്ക്കാമെന്ന് പ്രതീക്ഷയുണ്ട്.
:)

അക്കാലത്തെ  സചിത്ര കഥാപാത്രങ്ങളൊക്കേയും ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.  അവയില്‍ സാക്ഷാല്‍ അനന്ത പൈയ്യുടെ സുപരിചിതങ്ങളായ ചിത്ര കഥകള്‍ മുതല്‍ ഫാന്റവും ഉരുക്കു കൈ മായാവിയും വരെയുണ്ട്. അന്നത്തെ പൊടി പിടിച്ച, പൊട്ടിപ്പൊളിഞ്ഞു, പോറലു വീണ, - ശിക്കാരി ശംഭു, കാലിയ, ശുപ്പാണ്ടി, ഇന്‍സ്പെക്ടര്‍ ആസാദ്, ഉരുക്കു കൈ മായാവി തുടങ്ങിയ കോമിക്ക് പേജുകള്‍,  ഗൃഹാതുരതയുടെ തിരു ശേഷിപ്പായി ഇവിടെ  സമര്‍പ്പിക്കുന്നു.......








ഇത്തരം കോമിക്സുകള്‍ ഓണ്‍ ലൈനായി സ്വന്തമാക്കണമെന്നുള്ളവര്‍  ഇവിടെ ക്ലിക്കുക.

അല്ലെങ്കില്‍ ഇവിടെ ക്ലിക്കിയാലും മതി.....




Related Articles
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?


10 അഭിപ്രായങ്ങൾ:

  1. അക്കാലത്ത് രണ്ട് വീര കഥാപാത്രങ്ങളോട് ഭീകരമായ ആരാധനയായിരുന്നു. ഒരാള്‍ പൂമ്പാറ്റയിലെ സീക്രട്ട് ഏജന്റ് വിക്രം. അടുത്തയാള്‍ ബാലരമയിലെ ഇന്‍സ്പെക്ടര്‍ ഗരുഡ്....

    മറുപടിഇല്ലാതാക്കൂ
  2. വൊവ്!
    നന്നായ് ഇഷ്ടപ്പെട്ടു റിജോ..
    വളരെ നൊസ്റ്റാള്‍ജിക്ക് ഉണര്‍ത്തുന്ന വിഷയമാണല്ലോ ഇത്!
    ചെറുപ്പത്തില്‍ ഇവരുടെയൊക്കെ ചിത്രകഥകളായിരുന്നല്ലോ എന്റേയും മനസ്സ് നിറയെ..
    ഉരുക്കു കൈ മായാവിയും വിക്രമുമൊക്കെ ആര്‍ക്കുമറക്കാനാവും..
    ഈ ടീവി പരിപാടികള്‍ വന്നതിനു ശേഷമാവും ബാല്യങ്ങള്‍ ചിത്ര കഥാ പുസ്തകങ്ങലില്‍ നിന്ന് അല്പം അകന്നത് എന്ന് തോന്നുന്നു...

    കണ്ണാടി വിശ്വനാഥന്റെ മുഴുനീള ചിത്രകഥകള്‍ ഒപ്പമുണ്ട്...
    വിശദ വിവരങ്ങള്‍ ഇമേജ് സഹിതം തയ്യാറാക്കിയ റിജോവിന്‍ എന്റെ അഭിനന്ദന പൂച്ചെണ്ടുകള്‍..
    ഈ വായന എന്നെ വീണ്ടും എന്റെ ചെറുപ്പത്തിലേക്ക് കൊണ്ടു പോവുന്നു....
    താങ്ക്സ്!

    മറുപടിഇല്ലാതാക്കൂ
  3. മൂഷിക് ഹോംസ് എന്ന സചിത്ര കഥയുടെ സൃഷ്ട്ടാവും ചിത്രകാരനുമായ നൗഷാദ് ഇക്ക ഇവിടെ കമന്റ് ഇട്ടതില്‍ അതിയായ സന്തോഷമുണ്ട് ഇക്കാ...

    തികച്ചും സുന്ദരമായിരുന്നു കഥകളുടേയും കോമിക്കുകളുടേയും ആ കാലം...

    മറുപടിഇല്ലാതാക്കൂ
  4. ഗരുഡിന്റേയും വിക്രത്തിന്റേയും കാലത്തൊന്നുമല്ല ഈ വാരികകള്‍ വായിച്ച് തുടങ്ങിയത് . ഞാനൊക്കെ അക്ഷരം പഠിച്ച് വന്നപ്പോഴേയ്ക്കും ബാലരമേം ബാലഭൂമീം ഒഴിച്ച് ബാക്കിയെല്ലാം ഏതാണ്ട് ചണ്ടിപ്പരുവമായിക്കഴിഞ്ഞിരുന്നു.എന്നാലും സൂത്രനും മീശമാര്‍ജാരനും ജമ്പനും തുമ്പനും റിലോഡഡും ഒക്കെ ഹരം പിടിപ്പിച്ചിട്ടുണ്ട് ഒരുപാട്. വെള്ളിയാഴ്ച കളിക്കുടുക്കമാമന്‍ വരുന്നതും കാത്ത് നിന്ന് സ്കൂളില്‍ പോകാന്‍ ലേറ്റായതൊക്കെ വീണ്ടും ഓര്‍ത്തു. നന്ദി റിജോ ചേട്ടാ :)

    മറുപടിഇല്ലാതാക്കൂ
  5. യൊ
    സത്യത്തില്‍ ഈ ഡിങ്കന്‍ ആര് എഴുതി എന്നത് ഞാനും കുറേ നോക്കിയിടുണ്ട്
    ഇത് ഒരു നല്ല അറിവാണ്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. പഴയ ബാലരമയുടെ ആ ചുവപ്പ് നിറം വല്ലാത്ത ഒരു ഗൃഹാതുരത്വം തരുന്നുണ്ട്...
    പണ്ട് പെട്ടികളില്‍ എവിടെയോ കിടന്നു...ഇരട്ടവാലന്‍ തിന്നതിന്റെ ബാക്കി ഒരു ബാലരമ ഈയിടെ കയ്യില്‍ കിട്ടി.
    എന്താ നോസ്ടാല്ജിയ!
    ഇന്‍സ്പെക്ടര്‍ ഗരുഡ് വെപ്പുമുടിയും വച്ചു വില്ലനെ തപ്പി ബാറില്‍ കൂടി നടക്കുന്നതൊക്കെ കണ്ടും വായിച്ചും പൊലീസാകാന്‍ കൊതിച്ച നാളുകള്‍...

    ഇപ്പോഴും അറിയാത്ത ഒരു കാര്യമുണ്ട്.
    അന്നത്തെ എല്ലാ കഥകളിലെയും നായകന്മാര്‍ ഉത്തരേന്ത്യക്കാര്‍ ആയിരുന്നു...ഭോലാറാം, ദീന്‍ദയാല്‍ അങ്ങനെ അങ്ങനെ പേരുള്ളവര്‍..
    ധോത്തിയും നീളന്‍ വസ്ത്രങ്ങളും ധരിച്ചവര്‍...
    ഒരു നാരായണന്‍കുട്ടിയോ, കുട്ടപ്പനോ ഒന്നും ആ കുട്ടിക്കഥകളില്‍ ഉണ്ടായിരുന്നില്ല.
    പാലക്കാട്ടോ കോട്ടയത്തോ കുട്ടനാട്ടിലോ കോഴിക്കോട്ടോ ഒന്നും കഥകള്‍ വിരിഞ്ഞിട്ടില്ല...എല്ലാം ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍.
    എന്താണോ എന്തോ?

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാം ഈ ശ്രമം... പഴയ കാലത്തെ സൂപ്പര്‍ സ്ടാരുകളെ തേടിയുള്ള യാത്ര... വളരെ വ്യത്യസ്തമായ ഒരു കാര്യം...

    അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  8. വെരി ഗുഡ്‌ റിജോ നല്ല രസമുള്ള നിറയെ ബാല്യകാലം ഓര്‍മിപ്പിക്കുന്ന ഒരു പോസ്റ്റ്‌ :-))

    മറുപടിഇല്ലാതാക്കൂ
  9. ഞാന്‍ ആദ്യമായി വായിച്ച കഥാപുസ്തകം പൂമ്പാറ്റയായിരുന്നു.. പുന്നയൂര്‍ക്കുളമാണ് ഉമ്മാടെ വീട് .. അവിടെ നിന്ന് വാങ്ങിയ ആ പുസ്തകം ഇന്നും മനസ്സില്‍ നില്‍ക്കുന്നു..
    ..
    അന്നെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട കഥയായിരുന്നു കിഷ്‌കു..
    ആ പേര് ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.. പക്ഷെ കിട്ടിയില്ല..
    ഇപ്പോള്‍ റിജോയുടെ പോസ്റ്റില്‍ നിന്നാണ് അത് കിട്ടിയത്... താങ്ക്‌സ്..

    ഇത് വായിക്കും നേരം കാലങ്ങള്‍ കുറേ പിന്നിലേക്ക് പാഞ്ഞ് പോയി..

    മറുപടിഇല്ലാതാക്കൂ