ചൊവ്വാഴ്ച, ഫെബ്രുവരി 15, 2011

83 ആവര്‍ത്തിക്കുമോ?

മുംബൈ വാന്‍കടെ സ്റ്റേഡിയം.
സീറ്റുകളില്‍ നിറഞ്ഞ ക്രിക്കറ്റ് പ്രേമികള്‍പൊട്ടിത്തെറിക്കുകയാണ്.
നമ്മുടെ കളിക്കാര്‍
ലോകകപ്പ്‌മായി ഗ്രൌണ്ട് വലം വയ്ക്കുന്നു. രാജ്യമെങ്ങും ഇരമ്പം പോലെ ആഹ്ലാദംഅലയടിക്കുന്നു.
അതേ ഇന്ത്യ രണ്ടാമതും ക്രിക്കറ്റ്ലോകകിരീടം സ്വന്തമാക്കിയിരിക്കുന്നു.
ലോക കായിക ചരിത്രത്തിലെ പുതിയ ഒരുഏടു! ആകാശത്ത് ഒരായിരംദീപാവലിപ്പടക്കങ്ങള്‍...

വരുന്ന ഏപ്രില്‍ രണ്ടിന്സംഭവിച്ചേക്കാവുന്നതാണിത്. കാരണംഅന്നാണ് ഇത്തവണത്തെ ലോകകപ്പ് ഫൈനല്‍.
ഈ സ്വപ്നത്തിലേക്ക് ഫെബ്രുവരി 19-നു ബെന്‍ഗ്ലാദേശില്‍ കൊടിയേറ്റം കുറിക്കുകയാണ്.
83-ല്‍ കപില്‍ദേവിന്‍റെ ചെകുത്താന്‍മ്മാര്‍ക്ക് കഴിഞ്ഞത് ധോനിയുടെ ഉശിരന്‍ യുവാക്കള്‍ക്ക് കഴിയുമോ എന്ന്ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നു. ഇന്ത്യയും, ബെന്‍ഗ്ലാദേശും തമ്മിലാണ് ഉല്‍ഘാടന മത്സരം. കലാശപ്പോരാട്ടത്തിലും ഒരു ടീം തന്നെയായിരിക്കണേയെന്ന്‌ രാജ്യമെമ്പാടുമുള്ള ആരാധകര്‍ പ്രാര്‍ഥിച്ചുതുടങ്ങിയിരിക്കുന്നു.

ഐ. പി. എല്‍. എഫെക്റ്റ്നു ശേഷമുള്ള ആദ്യ ലോകക്കപ്പ്., 20-20യുടെ ആവേശപ്പൊലിമ.,
പോരാത്തതിന് ക്രിക്കറ്റിന്റെ വിളനിലമായ ഇന്ത്യയിലേക്ക് വിരുന്നെത്തുന്ന ലോകകപ്പ്‌... വിശേഷണങ്ങള്‍ഏറെയാണ്‌.രണ്ടു ദശാബ്ദക്കാലം മൈതാനങ്ങളെ ത്രസിപ്പിച്ച നിരവധി പ്രതിഭാധനരുടെ അവസാന ലോകക്കപ്പ്ആയിരിക്കും ഇത്.
സചിന്‍, കാലിസ്, മുരളീധരന്‍...
നിര നീളുകയാണ്. ഓരോരുത്തരും എത്തുന്നത് കപ്പില്‍ ചുംബിച്ച് കൊണ്ടുള്ള മധുരമായ ഒരു
വിടവാങ്ങല്‍ സ്വൊപ്നം കണ്ടു തന്നെയാണ്‌.

ഭാരതത്തിന്റെ അഭിമാനമായ തെന്‍ഡുല്‍ക്കര്‍ നമ്മെ ലോക ജേതാക്കള്‍ ആക്കിക്കൊണ്ട് കരിയറിനോട്
വിടപറയും എന്നു തന്നെ രാജ്യം പ്രതീക്ഷിക്കുന്നു. സച്ചിന് അല്ലെന്കില്‍ മറ്റാര്‍ക്കാണ് അതിന് കഴിയുക?
83-നു ശേഷം ക്രിക്കറ്റില്‍ നമുക്ക് മഹത്വവല്‍ക്കരിക്കപ്പെടാന്‍ രണ്ട് അവസരമേ ലഭിച്ചുള്ളൂ. ഒന്ന്
20-20 ലോകകപ്പ് നേടിയതും, ഇനിയൊന്ന് ഏകദിന ലോകകപ്പ്ല്‍ റണ്ണര്‍അപ് ആയതും.
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു കൃത്യമായ അനുപാതം അല്ല.
അതു കൊണ്ട് തന്നെ ഇതൊരു അവസരമാണ്. പലവട്ടം നമുക്ക് കൈവിട്ട ആ കപ്പ് സ്വൊന്തമാക്കാന്‍...
അതിനു വേണ്ടി നമ്മുടെ കളിക്കാര്‍ക്ക് കഴിയട്ടെ.

നോട്ട്.
വെസ്റ്റ് ഇന്‍ഡീസ് ആധിപത്യത്തെ ഇല്ലായ്മ ചെയ്തത് ഇന്ത്യയായിരുന്നു. 83-ല്‍ അവരെ വേള്‍ഡ് കപ്പ്
ഫൈനലില്‍ തോല്‍പ്പിച്ച് കൊണ്ട്. പിന്നീടു ശക്തിപ്രാപിച്ചത്‌ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ആണ്‌.
അവര്‍ക്ക് തെല്ലൊരു കുലുക്കം വന്നു തുടങ്ങിയിട്ടുണ്ട്. ഇത്തവണത്തെ ഫൈനലില്‍ അവരെയും
എന്നന്നേക്കുമായി ക്ഷയിപ്പിക്കും വിധം, ഒരു ഫൈനല്‍ ജയം നമ്മള്‍ നേടുമോ? കാത്തിരുന്നു കാണാം.


Related Articles
അവാര്‍ഡ്, അതല്ലേ എല്ലാം...
കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍

തിങ്കളാഴ്‌ച, ഫെബ്രുവരി 14, 2011

മാത്തുക്കുട്ടിയുടെ വാലന്‍റൈന്‍സ്ഡേ ടമാര്‍... പടാര്‍...

ഹലോ ഗ്രെയ്സ്മേരിയാണോ?
-അതേ ഗ്രെയ്സ്മേരിയാണ്‌!
ഇതാരാ?
ഞാന്‍ ഗ്രെയ്സ്മേരിയുടെ ക്ലാസ്മേറ്റ്
മാത്തുക്കുട്ടിയാണ്‌.
-മാത്തുക്കുട്ടിയ്ക്ക് എന്നാവേണം? എവിടുന്നാ എന്റെ നംബര് കിട്ടിയെ?
നംബരൊക്കെ ഞാനങ്ങ് പൊക്കി.
( വേണമെന്കില്‍ നിന്നേo പോക്കും! )
-എന്നതാ പറഞ്ഞെ വ്യക്തമായില്ലല്ലോ...?
വ്യക്തമാകാത്തത് റേഞ്ചില്ലാത്ത കൊണ്ടാ... ( മൊബൈലിനല്ല, നിനക്ക്. നിനക്ക്എന്റെത്രേം റേഞ്ചില്ല! )
-മൊബൈലിന്‌ ഇല്ലേലും എന്റെ അപ്പന്‌ നല്ലറേഞ്ചാ..!
ഗ്രെയ്സ്മേരീടപ്പന്‍ റേഞ്ചാപ്പീസറാണോ?
-എന്റെ അപ്പന്‌ റേഞ്ചാപ്പീസറാണോ, അല്ലയോ എന്നുള്ള കാര്യമവിടെ നിക്കട്ടെ, തനിക്കിപ്പം എന്നതാവേണ്ടേ?
ഞാനൊരു കാര്യം പറയാന്‍ വേണ്ടിയാ ഗ്രെയ്സ്മേരിയെ വിളിച്ചത്.
-എന്നാലതങ്ങ് പറഞ്ഞ്‌ തൊല!!!
ഗ്രെയ്സ്മേരിക്കറിയ്യോ ഇന്ന്‌ കാതലര്‍ ദിനമാണ്‌. വാലന്‍റൈന്‍സ് ഡേയ്...
-അതിനു ഞാന്‍ എന്നാവേണം? തല കുത്തിനിക്കണോ?
അതല്ല എനിക്കൊരു കാര്യം പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
-ന്നാപ്പറ!
അതിപ്പോ.., ഒരു തുടക്കം കിട്ടുന്നില്ല...
-ന്നാ വെച്ചേച്ചു പോ...
അല്ല ഞാന്‍ പറയാം... ഞാന്‍ പറയാം...
-എന്നാവേണേ പറഞ്ഞോ. പക്ഷേ പോളണ്ടിനെക്കുറിച്ച്‌ മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത്!!!
ഗ്രെയ്സ്മേരിനല്ലോണം തമാശ പറയാറുണ്ട് അല്ലേ...
-തമാശ മാത്രമല്ല ചിലപ്പോ തരവഴീം പറഞ്ഞെന്നിരിക്കും.
ഈ സ്മാര്‍ട്ട്നസ് എനിക്കിഷ്ടപ്പെട്ടു.
-മാത്തുക്കുട്ടി പറയാന്‍ വന്ന കാര്യം പറഞ്ഞില്ല...?!
പറയാം. ഗ്രെയ്സ്മേരിക്ക് ഓര്‍മയുണ്ടോ എന്നെനിക്ക് ഓര്‍മയില്ല.
ഗ്രെയ്സ്മേരിയെ ഞാന്‍ ആദ്യമായി കാണുന്നത്, കോളേജിന്റെ പിന്നില്‍ ഞങ്ങള്‍ ആണുങ്ങള്‍ മൂത്രമൊഴിക്കാറുള്ളഇടവഴിയില്‍ വച്ചാണ്. അന്ന് ഗ്രെയ്സ്മേരി ആര്‍ട്സ്‌ ക്ലബ്ബ് സെക്രട്ടറി
ഷിജു കെ. കെയുമായി എന്തൊക്കെയോ പറഞ്ഞത് ചിരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ്‌ ഞാനങ്ങോട്ട്
ഓടി വരുന്നത്. എന്നെക്കണ്ട്‌ നിങ്ങള്‍ രണ്ടുപേരും പെട്ടന്ന് മാറിക്കളഞ്ഞു. അന്നൊരു വയലററു
ചുരിദാറായിരുന്നു ഗ്രെയ്സ്മേരി ഇട്ടിരുന്നത്. അന്നുമുതലാണ് ഗ്രെയ്സ്മേരിയെ ഞാന്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ അന്നുമുതല്‍ ഗ്രെയ്സ്മേരി എന്റെ മനസിലേക്ക് നുഴഞ്ഞു
കയറുകയായിരുന്നു എന്നതാണ് വാസ്തവം. അതിനു ശേഷം ഞാന്‍ മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല.
എപ്പോഴും ഗ്രെയ്സ്മേരിയെക്കുറിച്ചുള്ള വിചാരമേ എനിക്കുള്ളൂ. അതേ ഗ്രെയ്സ്മേരീ., ഗ്രെയ്സ്മേരിയെ എനിക്കിഷ്ടമാണ്. ഒരുപാടൊരുപാട് ഇഷ്ടമാണ്. എന്നെ ഇഷ്ടമാണെന്കില്‍ എന്നോട് ഇന്നു തന്നെ പറയണം. പ്ലീസ്. ഇന്നത്തെ ദിവസത്തേക്കാള്‍ നല്ലൊരു ദിവസം ഇനിയില്ലാത്തതുകൊണ്ടാണ് ഞാനിത് ഗ്രെയ്സ്മേരിയോട്പറയുന്നത്. പ്ളീസ് ഗ്രെയ്സ്മേരീ... അനുകൂലമായ ഒരു മറുപടി തന്നു അനുഗ്രഹിക്കണം!
-ഇതു പറയാനാണോ മാത്തുക്കുട്ടി ഇത്ര കഷ്ട്ടപ്പെട്ടു വിളിച്ചത്.
അതേ ഗ്രെയ്സ്മേരീ...
-എന്നാല്‍ കേട്ടോ, മാത്തുക്കുട്ടിയെ എനിക്ക് ഇഷ്ട്ടമല്ല. എന്നു മാത്രമല്ല, ഒരിക്കലും ഞാന്‍ ഇഷ്ട്ടപ്പെടാനും പോകുന്നില്ല എന്ന് താഴ്മയായി അറിയിച്ചു കൊള്ളട്ടെ!
അങ്ങനെ പറയരുത് പ്ലീസ്... എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ നിന്റെ
അപ്പനെ വന്നു കാണട്ടേ...
-ങ്ങാ ഹാ ! എന്കില്‍ എന്റെ അപ്പന്‍ നിന്നെ മടക്കും. കാരണം എന്റെ അപ്പന്‍ വെറും ബെഡക്കാ!
ഗ്രെയ്സ്മേരി തെറ്റിദ്ധരിച്ചു. ഞാന്‍ ഗ്രെയ്സ്മേരിയെയാണ് പ്രേമിക്കുന്നത്. ഗ്രെയ്സ്മേരിയുടെ
അപ്പനെയല്ലല്ലോ.
-നിങ്ങള്‍ എന്നാ ഒക്കെ പറഞ്ഞാലും എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ല. നിങ്ങളെപ്പോലുള്ള ഒരു കുറ്റിച്ചൂലിനെ ഞാനെന്നല്ല, ഒരു പെമ്പിള്ളേരും ഇഷ്ട്ടപ്പെടുകേല.
കുറ്റിച്ചൂലോ? ഞാനോ? ഗ്രെയ്സ്മേരി എന്താണീ പറയുന്നെ? ഒരു പെണ്ണും ഇഷ്ട്ടപ്പെടാതിരിക്കാന്‍
മാത്രം യോഗ്യത കെട്ടവനാണ്‌ ഞാനെന്നു പറയാന്‍ ഗ്രെയ്സ്മേരിക്കെങ്ങനെ കഴിഞ്ഞു???
-അതേ. നിങ്ങള്‍ ഈ പ്രേമം കാമം തുടങ്ങിയ കാര്യങ്ങള്‍ പറയും മുമ്പ്‌ ആദ്യം കണ്ണാടിയില്‍ പോയി
മുഖമൊക്കെ ഒന്ന് നോക്കണം. അല്ലാതെ ചാടിക്കേറി പ്രേമിക്കാന്‍ നടക്കരുത്.
എന്റെ വീട്ടില്‍ കണ്ണാടിയില്ല. പകരം നാലു കന്നാലിയുണ്ട്. അതുമാത്രമേയുള്ളൂ!
-എന്നാല്‍ കന്നാലിയെ പ്രേമിക്ക്. അതിനാവുമ്പോ നിങ്ങളു ചേരും.
എന്നെ കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ ഗ്രെയ്സ്മേരിയ്ക്ക് എങ്ങനെ കഴിയുന്നു?
-ഞാനാണോ ഈ സംസാരം ആരംഭിച്ചത്‌? അതു നിങ്ങള്‍തന്നെയായിരുന്നല്ലോ. അപ്പോള്‍ പിന്നെ
എന്റെ മറുപടി കേള്‍ക്കാനും നിങ്ങള്‍ ബാധിയസ്ഥനാണ്‌.
പ്രണയിക്കാന്‍ നല്ലൊരു മനസ് പോരേ ഗ്രെയ്സ്മേരീ... ?
-ആര്‍ക്കുവേണം മനസും കോപ്പ്മൊക്കെ. മിസ്റ്റര്‍ മാത്തുക്കുട്ടിക്ക് കാണാന്‍ കൊള്ളാവുന്ന ഒരു
മുഖമുണ്ടോ? ബാങ്ക്‌ ബാലന്‍സുണ്ടോ? നല്ലൊരു പേഴ്സണാലിറ്റിയെന്കിലുമുണ്ടോ? പോട്ടെ,
വെറുതെയെങ്കിലും ഒരു പെണ്ണിന്‍റെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്ന എന്തേലും "ഒരിത്" നിങ്ങള്‍ക്കുണ്ടോ?
എല്ലാ പെണ്‍പിള്ളേരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണോ പ്രേമിക്കപ്പെടാനുള്ള യോഗ്യത? ശരി
അതെനിക്കില്ല. പക്ഷേ മറ്റെന്തെല്ലാo യോഗ്യതകള്‍ എനിക്കുണ്ട്. അതെന്താ മനസിലാക്കാത്തെ?
-വേറെന്തു യോഗ്യത നിങ്ങള്‍ക്കുണ്ടെന്നാ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്ക് ജിമെയിലുണ്ടോ?
ജിമെയിലോ? അതെന്തോന്ന്‌?
-പോട്ടെ ഏതെങ്കിലുമൊരു ഇമെയിലുണ്ടോ?
എനിക്ക് ജിമെയിലുമില്ല ഇമെയിലുമില്ല പകരം എന്റെ മനസിലൊരു ഫീ മെയില്‍ ഉണ്ട്. അതു നീയാണ്, ഗ്രെയ്സ്മേരീ...!!!
-ഹ... ഹാ... സ്വന്തമായി ഒരു മെയില്‍ ഐഡി പോലുമില്ലാത്ത നിങ്ങളെ ഇനി എന്തു പറയാന്‍?
ഒരു ജല്‍സയുമില്ലാത്ത വെറും സല്‍സയാണു നിങ്ങള്‍! ഇമെയിലയ്ഡിയില്ലാത്ത
ഒറ്റയൊരു ചെററയെപ്പോലും പ്രേമിച്ചേക്കരുതെന്നാ എന്റെ മമ്മി എന്നോട് പറഞ്ഞേക്കുന്നത്.
ഇമെയിലയ്ഡിയില്ലാത്തവര്‍ വെറും ചെററകള്‍ ആണെന്ന് മനസിലാക്കി വെയ്ക്കാന്‍ മാത്രം നീയും നിന്റെ മമ്മിയും അത്രയ്ക്ക് അധഃപതിച്ചു പോയവരാണോ ഗ്രെയ്സ്മേരീ? അപ്പൊള്‍ ഞാനാണു മണ്ടന്‍!
ഇത്രയും ഇന്നസെന്റ് ആയ എന്നോട് ഇങ്ങനെ കണ്ണില് ചോരയില്ലാത സംസാരിക്കാന്‍ ഗ്രെയ്സ്മേരിയ്ക്ക്കഴിയുന്നല്ലോ എന്നാണെനിക്ക് അല്‍ഭുതം!
-നിങ്ങള്‍ ഇന്നസെന്റോ, ജഗതിയോ, സുരാജ് വെഞ്ഞാറമൂടോ, ആരുവേണേല്‍ ആയിക്കോളൂ.
എനിക്കത് പ്രശ്നമല്ല.
ഇതൊക്കെ കേട്ടിട്ട്‌ എനിക്ക് ആത്മഹത്യ ചെയ്യാനാണ്‌ തോന്നുന്നത്.
-എന്കില്‍ വേഗം പോയി ചെയ്തോളൂ. നാളെ കോളേജിന് ഒരവധി കിട്ടും.
എന്നെ ഒരു യോഗ്യതയും ഇല്ലാത്തവനായി നീ മാത്രമാണ് പരിഹസിച്ചത്. ഇങ്ങനെയുള്ള
ഒരുത്തിയെയാണല്ലോ ഞാന്‍ മനസില്‍ കൊണ്ടു നടന്നത് എന്നോര്‍ത്ത് എനിക്ക് എന്നോട് തന്നെ
അവജ്ഞ തോന്നുന്നു.
-എന്നെ സംബന്ധിച്ചിടത്തോളം മാത്തുക്കുട്ടി അയോഗ്യനാണ്‌. അയോഗ്യപ്പയലാണ്! അയോഗ്യ റാസ്ക്കലാണ്! അതിന് ഒരു കാലത്തും മാറ്റമുണ്ടാവില്ല മാത്തുക്കുട്ടി...
ഇനി മേലാല്‍ ഇത്തരം കേസുകെട്ടുമായി എന്റെ അടുക്കല്‍ വരരുത്. വന്നാല്‍ ഞാന്‍ സൈബര്‍
പോലീസില്‍ പരാതി കൊടുക്കും. തീര്‍ച്ച!

ഗ്രെയ്സ്മേരി ട്ടപ്പെന്നു മൊബൈല്‍ കട്ട് ചെയ്തു. എന്നിട്ട് സ്വിച്ച്ഓഫും!
മുഖത്ത് അടി കിട്ടിയ പോലെ മാത്തുക്കുട്ടി നിന്നുപോയി...!

വിപ്രലോലഫനായ മാത്തുക്കുട്ടിയ്ക്ക് മുന്‍പില്‍ അവന്റെ നീണ്ട പ്രണയവും, ഈ
വാലന്‍റൈന്‍സ് ഡേയും എല്ലാം ടമാര്‍... പടാര്‍...


Related Articles
ലെബനനിലെ ദേവതാരുക്കള്‍
ബോബന്‍ , ഫെമീനാ: ചില അവിഹിത സംഭാഷണങ്ങള്‍

തിങ്കളാഴ്‌ച, ഫെബ്രുവരി 07, 2011

സ്ത്രീ ലൈംഗീകതയും, പുരുഷ സമത്വവും.., ഒരു നാടകം

ഇന്നത്തെ ഭൂരിഭാഗം ആളുകളുടേയും ജീവിതം തന്നെ ഒരു നാടകമായിക്കൊന്ടിരിക്കുകയാന്.
അതിനിടയില്‍ സ്റ്റേജ് നാടകങ്ങള്‍ കാണാനൊക്കെ ആര്‍ക്കിത്ര സമയം?
എന്നാലും കഴിയുമെങ്കില്‍ നിങ്ങള്‍ കാണാതിരിക്കരുത് എന്ന്‌ ആമുഖമായി പറഞ്ഞുകൊണ്ട്
ഒരു നാടകത്തെ ഇവിടെ പരിചയപ്പെടുത്തുകയാണ്.
മാജിക്‌ തീയേറ്റര്‍ അവതരിപ്പിക്കുന്ന ഹയവദന എന്ന നാടകം എര്ണാകുളം ഫൈന്‍ആര്‍ട്സ്‌
ഹാളില്‍ 2011 ഫെബ്രുവരി 11, 12 തീയതികളില്‍ അരങ്ങേറുകയാണ്.
ഗിരീഷ് കര്‍ണാട് എഴുതിയ നാടകം സംവിധാനം ചെയ്തിരിക്കുന്നത് വിജയകുമാര്‍ പ്രഭാകരന്‍.
മിത്തുകളും, പഴമ്പുരാണങ്ങളും സമാന്‍വയിപ്പിച്ചാണ്‌ ഗിരീഷ് കര്‍ണാട് ഈ നാടകം
എഴുതിയിരിക്കുന്നത്. കഥാസരിത്ത്സാഗര ത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തോമസ് മാന്‍
എഴുതിയ ട്രാന്‍സ്പോസ്ട് ഹെഡ് എന്ന കൃതിയില്‍ നിന്നാണ്‌ ഹയവദനയുടെ മൂലകഥ രൂപം കൊണ്ടത്. സ്ത്രീ ലൈംഗീകതയും, പുരുഷ സമത്വവും ദാമ്പത്യവുമായി എങ്ങനെ
ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ത്തിന്റെ വിഷയം.
കഥയ്ക്കു സമാന്തരമായി കുതിരയുടെ തലയും മനുഷ്യന്റെ ഉടലുമായി പ്രത്യക്ഷപ്പെടുന്ന
കഥാപാത്രമാണ്‌ ഹയവദന. ഇതിന്റെ അഡ്വര്‍ടൈസിങ്ങ് വിഭാഗം
ചെയ്തിരിക്കുന്നത് ഞങ്ങളുടെ സ്ഥാപനമാണ്‌. ഈ വിനീത ലേഖകന്‍ ഡിസൈന്‍ ചെയ്ത

സൗമ്യ യാത്രയായി...

സൗമ്യയ്ക്ക് എന്‍റെ കണ്ണീര്‍പ്പൂക്കള്‍...
ലോകത്ത് ഒരു പെണ്ണിനും സംഭവിക്കാന്‍ പാടില്ലാത്തത് നമ്മുടെ ഒരു സഹോദരിയ്ക്ക്
ഏറ്റുവാങ്ങേണ്ടി
വന്നത് സമൂഹ മനസാക്ഷിയെയെ എല്ലാ
അര്‍ത്ഥത്തിലും മരവിപ്പിക്കുന്നതായിരുന്നു.
ഒരു കുടുംബത്തിന്റെ
അത്താണിയായ ഒരു പാവം പെണ്‍കുട്ടിയെ
ഓടുന്ന ട്രെയിനില്‍ വെച്ച് ഇരുളില്‍, അതിക്രൂരമായ മാനഭംഗത്തിലൂടെ തീരാ വേദനകളുടെ ആശുപത്രി നിവാസത്തിലേയ്‌ക്കും, തുടര്‍ന്ന് മരണത്തിലേക്കും തള്ളിവിട്ട ഗോവിന്ദച്ചാമി
എന്ന കൊടും കിരാതകനെ നിയമത്തിന്റെ പരമാവധി ശിക്ഷ എന്ന ആനുകൂല്യത്തിലേക്ക്
വിട്ടയക്കാതെ, പൊതുജനത്തിന് മുന്‍പില്‍ വെച്ച് ഇഞ്ജിഞ്ചായി കൊല്ലുകയാണ് വേണ്ടത് എന്ന്‌
അമ്മയും, സഹോദരിയും ഉള്ള ഒരു കോമണ്‍മാന്‍ എന്ന അര്‍ത്ഥത്തില്‍ ഈ മലയാളിക്കും
തോന്നിപ്പോകുകയാണ്.
ചില ഗള്‍ഫ്‌ രാജ്യങ്ങളിലെപ്പോലെ കുറ്റം ചെയ്യുന്ന അവയവംചേദിച്ചു കളയുക എന്ന ശിക്ഷാ നിയമം
കാമവെറിയനായ ഗോവിന്ദച്ചാമിയെ നഗരമദ്ധ്യത്തില്‍ നിര്‍ത്തി നടപ്പാക്കാന്‍ നമ്മുടെ നിയമം മടിച്ചു
നില്‍ക്കാതെയിരിന്നിരുന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇനിയും ഒരു
പെണ്‍കുട്ടിയ്ക്കു പോലും ഇത്തരം ഒരു ദുരന്തം ഉണ്ടാവാന്‍ പാടില്ല. അതിനായി
നമ്മുടെ നിയമവും, നമ്മള്‍ ഓരോരുത്തവരും നെന്ജില്‍ കയ് വെച്ച് പ്രതിജ്ഞയെടുക്കാം.
കാരണം നമ്മുടെ വീട്ടില്‍, ഇല്ലെന്കില്‍ അയല്‍പക്കത്ത്‌ നമുക്കുമുണ്ടല്ലോ ഒരായിരം സഹോദരിമാര്‍...


Related Articles
ലേഡീസ് കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ലെബനനിലെ ദേവതാരുക്കള്‍

രാജയുടെ കട പൂട്ടി.

ആണ്ടി മുത്തു രാജ ഇപ്പോള്‍
ജെയിലില്‍ കിടന്ന്‌ " ഉണ്ട മുത്തി രാജ " കളിക്കുകയാണ്. ഗോതമ്പുണ്ട
കയ്യിലെടുത്ത് അതില്‍ മുത്തമിട്ടു കൊണ്ട്! (ജെയിലിലിപ്പോ ഗോതമ്പുണ്ടയില്ലന്നും പറച്ചിലുണ്ട്. ആവോ
ആര്‍ക്കറിയാം? നമ്മളൊന്നും ജെയിലില്‍ പോയിട്ടില്ലല്ലോ..!!!)

2 ജി സ്പെക്ക്ട്രo ലൈസന്‍സ് വിതരണ അഴിമതിയുമായി ബന്ധപ്പെട്ട്‌ വിവാദത്തിലായ മുന്‍
കേന്ദ്ര ടെലികോം വകുപ്പ്‌ മന്ത്രി A.രാജ എന്ന ആണ്ടി മുത്തു രാജയേയും
അദേഹത്തിന്റെ പഴ്സല്‍ സെക്രട്ടറി R.K. ചന്ദ്ഓലിയാ, മുന്‍ ടെലികോം മന്ത്രാലയ സെക്രട്ടറി
സിദ്ധാര്‍ത്ഥ ബഹുരിയാ തുടങ്ങിയവരെയും സി ബി ഇന്നലെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഖജനാവിന് 1,76,000 കോടി രൂപയുടെ നഷ്ട്ടമുണ്ടാക്കിയ വന്‍‌ അഴിമതിയായിരുന്നു 2 ജി സ്പെക്ക്ട്രാo
ഇടപാട്. ഇതിലെ ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര വിജിലന്‍സ്‌ കമ്മീഷന്‌
2009 മേയിലാണ് പരാതി ലഭിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന
അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ന്ന്‌ സി ബി ഐയ്ക്ക്‌ കൈമാറുകയുണ്ടായി. 2009 ഒക്ടോബര്‍ 21 നു
കേസ്‌ സി ബി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ അന്വേഷണം ത്വരിതമാക്കുകയും ചെയ്തു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജയുടെ രാജിക്കായി മുറവിളിയുയര്‍ന്നു. രാജയെ പ്രോസിക്യൂട്ട്
ചെയ്യാന്‍ അനുമതി നല്‍കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കേസ്‌ വന്നു. അതിനിടയിലാണ്
ഇടിവെട്ടിയവനെ പാമ്പു കടിച്ചത് പോലെ, രാജയെ മന്ത്രിയാക്കാന്‍ നടന്ന ചരടുവലികളുടെ
നീരാ റാഡിയാ ഫോണ്‍ സംഭാഷണ ടേപ്പ്കള്‍ പുറത്തു വരുന്നത്‌. അതോടെ
കടുത്ത സമ്മര്‍ദങ്ങളിലായ രാജ രാജി വെക്കുകയായിരുന്നു. ഒടുവിലിപ്പോള്‍ രാജ്യം കണ്ട വലിയ
കുംഭകോണങ്ങളിലൊന്നിലെ പ്രതി ഇരുമ്പുഴിയ്ക്കുള്ളില്‍ അടയ്ക്കപ്പടുകയും ചെയ്തിരിക്കുന്നു.
ഉടന്‍തന്നെ നീരാ റാഡിയയ്ക്കെതിരെയും നടപടി ഉണ്ടാവും എന്നാണ് കേട്ടുകേഴ്‌വി.
ഇടയ്ക്കെങ്കിലും വമ്പന്‍ തിമിംഗലങ്ങളും കുടുങ്ങുന്നത് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ!



സ്പെക്ക്ട്രo അഴിമതിയെക്കുറിച്ചുള്ള മുന്‍ പോസ്റ്റ് വായിക്കുക.
Related Articles
ആസാന്‍ജ് ഒരു പുപ്പുലി !
സഖാവിന് പാര്‍ട്ടി വക ഫൈനല്‍ ചെക്ക്