വ്യാഴാഴ്‌ച, മാർച്ച് 22, 2012

മോശപ്പാസ്റ്റർ മോശക്കാരനാവുന്നു....

മോശ പാസ്റ്റർ എതിരാളിക്കൊരു പോരാളിയും ശക്തരിൽ ശക്തനുമായിരുന്നു. മോശ പാസ്റ്ററൊന്നു ഭത്സിച്ച് പ്രാർത്തിച്ചാൽ സാന്റ്വിച്ച് തിന്നുന്ന സാത്താൻ സൗത്തിന്ത്യ കടന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് പലായനം ചെയ്യുമായിരുന്നു. അത്ര പ്രവചന വരമുള്ള ആളായിരുന്നു മോശ പാസ്റ്റർ. ലൂയീ പാസ്റ്റർ ആരാണെന്ന് ചോദിച്ചാൽ അത് മോശപ്പാസ്റ്ററുടെ അപ്പാപ്പനാണെന്ന് സഭയിലെ അമ്മാമ്മമാർ പറയുന്ന കാലമായിരുന്നു അത്.

കാര്യങ്ങളിങ്ങനെയൊക്കെ ആയിരുന്നെങ്കിലും,  മോശപ്പാസ്റ്ററുടെ ഏറ്റവും വലിയ വീക്നസ്സ് ഗൾഫിലുള്ള ഭർത്താക്കൻമ്മാരുടെ നാട്ടിൽ കഴിയുന്ന മദാലസകളായ അമ്മാമ്മമാരായിരുന്നു. അവരുടെ ഏത് അനർഥത്തിലും പാസ്റ്ററൊരു നല്ല ഇടയനേപ്പോലെ സഹായം ചൊരിഞ്ഞു പോന്നു. നരകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന പല അമ്മാമ്മമാരുടേയും, കയ്യും, മറ്റ് പലതും പിടിച്ച് അവരെ സ്വർഗ്ഗ രാജ്യത്തിന്റെ നിത്യതയിലേക്ക് പാസ്റ്റർ ഒരുപാട് വട്ടം കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. അതൊക്കെ അതൊക്കെ സഭാ വിശ്വസികളെ പോലും അംബരപ്പിച്ചു.

പാസ്റ്ററുടെ സ്ഥിരം സന്ദർശക വീടായിരുന്നു ഇരുമ്പും മൂട്ടിൽ സ്റ്റെല്ലയുടെ വീട്. സ്റ്റെല്ലയുടെ ഭർത്താവ് ദുബായീലായിരുന്നു. സ്റ്റെല്ലയാണെങ്കിൽ നല്ല സ്റ്റൈലും. രണ്ട് പെറ്റതാണെന്നും, എട്ടും, അഞ്ചും വയസ്സുള്ള രണ്ട് പിള്ളേരുടെ മമ്മിയാണെന്നും സ്റ്റെല്ലയെക്കണ്ടാൽ ദൈവം തമ്പുരാൻ പോലും പറയുകേലാരുന്നു. സ്റ്റെല്ലയുടെ സ്റ്റൈലു കണ്ട മോശ പാസ്റ്റർ സില്ലെന്ന് ഒരു കാതലിൽ വീണു പോയത് പെട്ടന്നാണ്.

സ്റ്റെല്ലയെ വീഴ്ത്തണം എന്ന് പാസ്റ്റർക്ക് അരുളപ്പാടുണ്ടായി. അത്രയും നാൾ "എനിക്കുണ്ടേലെന്താ എനിക്കില്ലേലെന്താ എല്ലാം കർത്താവു തന്നതല്ലേ" എന്ന പാട്ട് പാടി നടന്ന മോശപ്പാസ്റ്റർ അന്നു മുതൽ വാരണം ആയിരത്തിലെ "നെഞ്ചുക്കുൾ പെയ്തത് മാമഴ" എന്ന് അപാട്ട് സീക്രട്ടായി മൂളി നടക്കാൻ തുടങ്ങി. അതിന്റെ ഇടയ്ക്ക് രണ്ട് ഹല്ലേലൂയ കൂടി കേറ്റി പാസ്റ്റർ അതൊരു ക്രിസ്തീയ  ഭക്തി ഗാനമാക്കി മാറ്റി.

തുടർന്ന് മോശപ്പാസ്റ്ററുടെ ഘോരഘോരം ഉപവാസ പ്രാർഥനകൾ സ്റ്റെല്ലയുടെ വില്ലയിൽ പതിവാകാൻ തുടങ്ങി. പാസ്റ്ററുടെ പ്രാർത്തനയും സ്റ്റെല്ലയുടെ ഉപവാസവും നാട്ടിൽ ചർച്ചാ വിഷയമായി. മോശപ്പാസ്റ്ററുടെ ഉപവാസ പ്രാർഥനയു സാത്താനെ ഭത്സിക്കലും സ്റ്റെല്ലയുടെ വില്ലയെ പ്രകമ്പനം കൊള്ളിച്ചു. അവിടുന്ന് അവ്യക്തമായി കേട്ട ഞരക്കവും മൂളലും ശ്രദ്ധിച്ച ജനങ്ങൾക്ക് ഒന്ന് മനസ്സിലായി. പാസ്റ്റർ ആള് ചില്ലറക്കാരനല്ല, സാത്താനെ ഒരു പരുവമാക്കി എടുത്തിട്ടിടിയ്ച്ച് സാത്താൻ ജീവശ്ചവമായി ഞരങ്ങി മൂളി ഊർദ്ധശ്വാസം വലിയ്ക്കുന്നു.

തന്റെ പതിവ് വരത്തു പോക്കും ഉപവാസവും നാട്ടിൽ മൊത്തം ചർച്ചയായത് പാസ്റ്ററും അറിഞ്ഞില്ല സ്റ്റെല്ലയും അറിഞ്ഞില്ല. അഥവാ സ്റ്റെല്ലയ്ക്ക് നാട്ടുകാരറിഞ്ഞെന്ന് അറിഞ്ഞാലും പുല്ലായിരുന്നു. ഭർത്താവ് ഗൾഫിലുള്ള സ്റ്റെല്ല നിത്യമായ നരകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ, അവളെ സ്വർഗ്ഗരാജ്യത്തിന്റെ അനുഭവങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തിയത് മോശപ്പാസ്റ്ററാണ്. പാസ്റ്ററേയും പാസ്റ്ററു കാണിച്ചു തരുന്നന സ്വർഗത്തേയും സ്റ്റെല്ലേടെ പട്ടി ഉപേക്ഷിക്കും!

കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകവേയാണ് തികച്ചും ആകസ്മികമായി ആ സംഭവം അരങ്ങേറിയത്. സ്റ്റെല്ലയ്ക്കൊരു വില്ലൻ മകനുണ്ടായിരുന്നു.  രണ്ട് മക്കളിൽ മൂത്തതും, വിളഞ്ഞതുമായ കുരുത്തം കെട്ട  ഫ്രെഡറിക്ക്. അവനാണ് എല്ലാം ഒരു പരുവമാക്കി ടമാർ പടാറാക്കിയത്.

പതിവ് പോലെ അന്നും  മോശപ്പാസ്റ്റർ, സ്റ്റെല്ലാ വില്ലയിലേക്ക് ഉപവാസ പ്രാർഥനയ്ക്കും സ്വർഗ്ഗീയ നിറവുകൾക്കുമായി കടന്നു വന്നു. ഗ്ലോറീ
അന്ന് ഫ്രെഡറിക്ക് അവിടുണ്ട്.

സ്റ്റെല്ലയുടെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കുകയായിരുന്നു. പാസ്റ്റർക്ക് സ്പിരിറ്റ് കേറി പാസ്റ്റർ ആത്മാവിൽ ആരാധിക്കാൻ തുടങ്ങി.  അതോടെ പാസ്റ്റർ അന്യഭാഷകൾ ഒരോന്നൊരോന്നായി വെളിപാട് കിട്ടിയതു പോലെ വിളംബാൻ ആരംഭിച്ചു. പാസ്റ്ററുടെ ആദ്യ അന്യഭാഷ വായിൽ നിന്ന് ചുടുല വേഗതയിൽ പുറത്ത് ചാടി.

"റിക്കാബലാ ഷക്കീലാമ്മ! റിക്കാബലാ ഷക്കീലാമ്മ!  ഭ! പരട്ടപ്പിശാചേ. എഴുനേറ്റ് പൊക്കോണം!!!"
പാസ്റ്ററുടെ ഭത്സനം കേട്ട് ഫ്രെഡറിക്ക് ഞെട്ടി, അവൻ പ്രകംബനം കൊണ്ടു.
സ്റ്റെല്ലാ വില്ലയുടെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി...

പ്രകംബനം അടങ്ങിയ ഫ്രെഡറിക് ഓർക്കാപ്പുറത്ത്, ഉടനടി ഉറക്കെയൊരു ചോദ്യമാണ്.
"ഷക്കീലാമ്മയോ?പാസ്റ്ററങ്കിള് ഷക്കീലേടെ പടമൊക്കെ കാണുവോ???"

അപ്രതീക്ഷിതമായ ചോദ്യം കേട്ട് പാസ്റ്ററൊന്ന് അമ്പരന്നു.
പാസ്റ്ററൊന്ന് ചൂളി. പ്രാർഥനയ്ക്കിടയിലും പാസ്റ്ററുടെ മുഖത്ത് ഇളിഭ്യത നിറഞ്ഞു. ഒരു കണ്ണ് നൈസായി തുറന്ന് പാസ്റ്റർ ഫ്രെഡറിക്കിനെ ഒന്ന് നോക്കി. അതേ സമയം സ്റ്റെല്ലയും ഒരു കണ്ണ് പതുങ്ങനെ തുറന്ന് ഫ്രെഡറിക്കിനെ നോക്കി രോക്ഷം കൊണ്ടു. അന്യ ഭാഷയുടേയും ഭത്സനത്തിന്റേയും ഒഴുക്ക് മുറിഞ്ഞ പാസ്റ്റർ ഇറ്റാലിയൻ കപ്പലിൽ നിന്നുള്ള വെടികൊണ്ട് തകർന്ന മത്സ്യ ബന്ധന തൊഴിലാളികളേപ്പോലെ അവിടെക്കിടന്ന് കൈകാലിട്ടടിച്ചു.

വെളിപ്പാടുകളുടെ ഉറവയ്ക്ക് ഉടച്ചിൽ സംഭവിച്ച മോശപ്പാസ്റ്റർ സ്തോത്രം ഗ്ലോറി പ്രെയ്സ് ദി ലോർഡ് തുടങ്ങിയ വാചകങ്ങൾ ആവർത്തിച്ചാവർത്തിച്ച് നേരം കളയാൻ വെപ്രാളപ്പെട്ടു. സ്റ്റെല്ല അക്ഷമയിലായി. സ്റ്റെല്ലയ്ക്ക് എങ്ങനെയെങ്കിലും സ്വർഗ്ഗരാജ്യം കണ്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളു. സ്റ്റെല്ല മൂന്നു വട്ടം ജെട്ടൽ രേഖപ്പെടുത്തി.

അന്നേരം പാസ്റ്റർ വീണ്ടും അന്യഭാഷകളിലേക്ക് ഊടാടി സഞ്ചരിക്കാൻ തുടങ്ങി.പാസ്റ്ററുടെ വായിൽ നിന്ന് അന്യഭാഷയുടെ പ്രളയം വീണ്ടും ആരംഭിച്ചു

"കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ..."

ഉടനടി അതാ ഫ്രെഡറിക്കിന്റെ അടുത്ത ഡയലോഗ്
"കൂടാരാ ഷീബാമാമ്മയോന്നോ? അപ്പുറത്തെ  ഷീബാമാമ്മ അതിന് പണ്ടേ ചത്തതാണല്ലോ..."

ഇത്തവണ പസ്റ്ററുടെ അന്യ ഭാഷ അവിടെ ഫുൾസ്റ്റോപ്പായി.
സ്റ്റെല്ല അവിടെ നിന്ന് വില്ലിച്ചു.
"സ്റ്റെല്ല ഒറ്റ അലർച്ചയലറി. എറിഞ്ഞ് നിന്നെ ഞാൻ മലത്തും..."

മോശപ്പാസ്റ്റർ പ്രാർഥന നിർത്തി.അദ്ദേഹം സെറ്റിയിലേക്കിരുന്നു. ഫ്രെഡറിക്കിനെ അടുത്ത് വിളിച്ച് അവനെപ്പിടിച്ച് മടിയിലിരുത്തി. എന്നിട്ട് സ്റ്റെല്ലയോട് പറഞ്ഞു.

"ഇവൻ കൊച്ചല്ലേ. ഇങ്ങനൊന്നും പറയുന്നത് കാര്യമാക്കണ്ട. അതൊക്കെ അറിവാകുമ്പോൾ മാറിക്കോളും"

അപ്പോഴാണ് ഫ്രെഡറിക്ക് പാസ്റ്ററുടെ മടിയിലിരുന്ന് അടുത്ത ഡയലോഗ് പൊട്ടിയ്ക്കുന്നത്.

"മമ്മീ ഈ പാസ്റ്ററങ്കിള് നമ്മുടെ പള്ളീലെ ഷേർളിയാന്റിയേം കൊണ്ട് ലോഡ്ജിപ്പോയി മുറിയെടുത്തെന്ന് ജിനു അച്ചാച്ചനൊക്കെ പറയുന്നത് കേട്ടു."

'എന്ത്?'
സ്റ്റെല്ല ഞെട്ടി.
മോശപ്പാസ്റ്റർ ഞെട്ടി. അദ്ദേഹം ചെക്കനെ താഴെ ഇറക്കിയിട്ട് ചാടി എഴുനേറ്റു. 'കർത്താവേ യെവനിതെന്തുവാ പറയുന്നെ?"

പയ്യൻ തുടർന്നു.
"എന്നിട്ട് ഇതൊക്കെ എല്ലാരും അറിഞ്ഞു മമ്മീ. അങ്ങനെ ജിനു അച്ചാച്ചനൊക്കെ  പാസ്റ്ററങ്കിളിനോട് ചോദിച്ചു അങ്കിളെന്തിനാ ആന്റിയേം കൊണ്ട് കൊണ്ട് ലോഡ്ജിൽ പോയേന്ന്.'

മോശപ്പാസ്റ്ററുടെ മുഖത്തു കൂടി വിയർപ്പ് ചാലിട്ടു. പാസ്റ്റർ ബൈബിളെടുത്ത് കക്ഷത്ത് വെച്ച് കൊണ്ട് മുറ്റത്തിരിയ്ക്കുന്ന സ്പ്ലെണ്ടറിലേക്ക് പാളി നോക്കി.

സ്റ്റെല്ല ബ്ലിങ്കി നിൽക്കേ പയ്യൻ തുടർന്നു
"അങ്ങനെ ചോദിച്ചവരോട് പാസ്റ്ററങ്കിള് പറഞ്ഞതാ മമ്മീ വിറ്റ്. പറയട്ടേ പാസ്റ്ററങ്കിളേ..?"

ഒരു നിമിഷം നിശബ്ദമായി  പാസ്റ്ററെയും സ്റ്റെല്ലയേയും നോക്കിയിട്ട് പയ്യൻ തുടർന്നു
"ഷേർളിയാന്റീമായിട്ട് ലോഡ്ജിൽ മുറിയെടുത്തത് ലോഡ് ജീസസിനെ കാണിയ്ക്കാനാരുന്നെന്ന്. ഹഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്"

മോശപ്പാസ്റ്റർക്ക് തല കറങ്ങുന്നത് പോലെ തോന്നി. സ്റ്റെല്ല, പാസ്റ്ററെ നോക്കി പല്ല് കടിച്ചു. സ്റ്റെല്ലയുടെ പല്ലുകടി, കപ്പാസിറ്ററടിച്ചു പോയ ഉഷാ ഫാനിന്റെ കട കട സൗണ്ട് പോലെ അവിടെ മുഴങ്ങി. എല്ലാം കൊണ്ടും ആകെപ്പാടെ, മോശപ്പാസ്റ്ററുടെ കണ്ട്രോളു പോയി. പാസ്റ്റർ പയ്യനെ ഒന്ന് കലിപ്പിച്ച് നോക്കി. സ്റ്റെല്ലയെ ദയനീയമായി ഒന്നുകൂടി നോക്കി. എന്നിട്ട് ആകാശങ്ങളിലിരിയ്ക്കുന്ന ഒടേ തമ്പുരാനെ ചൂഴ്ന്നു നോക്കിക്കൊണ്ട് പാസ്റ്റർ ഫ്രെഡറിക്കിനു നേരേ കൈ ചൂണ്ടി ഒറ്റ അലർച്ചയായിരുന്നു.

'എന്റെ ദൈവമേ, തന്തയ്ക്ക് പെറക്കാത്ത ഈ മുടിഞ്ഞ പട്ടിക്കഴുവേറീടെ മോനെ ഇന്ന് ഞാൻ ഒറ്റത്തൊഴിയ്ക്ക് മലത്തും. ഇല്ലെങ്കിൽ ഈ ദൈവ ദാസനെ നീ ഇന്നത്തോടം അങ്ങെടുത്തേക്കണേ...."

11 അഭിപ്രായങ്ങൾ:

  1. സഹോദരീ സഹോദരനിവിടുണ്ടോ?

    ഇല്ല.

    എങ്കില്‍ പാ വിരിക്കു നമ്മക്കു പ്രാര്‍ഥിക്കാം...

    മറുപടിഇല്ലാതാക്കൂ
  2. അജിത് ചേട്ടാ, കമന്റ് ഇഷ്ട്ടപ്പെട്ടു. വല്ലപ്പോഴുമൊക്കെ ഈ വിമർശനങ്ങൾ തുറന്ന് എഴുതുന്നത് തീർച്ചയായും ഞാൻ അംഗീകരിയ്ക്കുന്നു. ഈയിടെയായി ഒരു ഗുമ്മ് കുറവ് എനിക്കു തന്നെ അനുഭവപ്പെടുന്നുണ്ട്. പഴേപോലൊരു മൂഡില്ല. പോസ്റ്റ് എഴുതാൻ...

    മറുപടിഇല്ലാതാക്കൂ
  3. ആരെന്തു പറഞ്ഞാലും ഇത് എനിക്ക് ഇഷ്ടപ്പെട്ടു .. റിജോ അച്ചായന്റെ എത്ര ഗുമ്മു കുറവുള്ള പോസ്റ്റും എനിക്ക് ഗുമം ഉള്ള പോസ്റ്റ്‌ തന്നെ ..

    മറുപടിഇല്ലാതാക്കൂ
  4. പഴേ പോലെ മൂഡില്ലാതിരിക്കാന്‍ എന്തോ പറ്റി റിജോ..?

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2012, മാർച്ച് 23 11:04 AM

    achaya ishttapettilla ennu matramalla.vannu vaayichathil njan kundhithayaanu. thamaasha cherkkan vendi thamaasha ezhuthiyapole.. not good.achayanil ninnum nallathu pratheekshikkunnu.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതക്കൊച്ചേ, നിനക്കിതൊക്കെ നേരേ വന്നങ്ങ് പറഞ്ഞാൽ എന്നതാ കൊഴപ്പം. വിമർശിയ്ക്കുന്നവരെ ശത്രുവായിക്കാണുന്ന പരിപാടി അന്നുമില്ല ഇന്നുമില്ല. വിമർശനമായാലും അഭിനനദനമായാലും നിങ്ങൾ ഒരോരുത്തവരുടേയും അഭിപ്രായങ്ങളെ ഞാൻ അങ്ങേയറ്റം വിലമതിയ്ക്കുന്നു. ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയണം. എന്റെ പോളിസിയും അതാണ്.

    ഇവിടെ നല്ല വാക്ക് പറഞ്ഞവർക്കും നന്ദി, ഇഷ്ട്ടമായില്ല എന്ന് തുറന്നു പറഞ്ഞവർക്കും നന്ദി. ഇപ്പോഴത്തെ ഒരു ഗുമ്മില്ലായ്മ പരിഹരിയ്ക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്റെ ഗുമ്മ് അണ്ടർ കൺസ്ട്രക്ഷനിലാണ്. ഉടനേ എല്ലാം ശരിയാവും.
    thanx for all.....

    മറുപടിഇല്ലാതാക്കൂ
  7. "കൂടാരാര, കൂടാരാര"... എന്ന് കുട്ടിയുടെ തലയില്‍ കൈവെച്ചു പാസ്റ്റര്‍ അന്യഭാഷ പറയുമ്പോള്‍ ,

    ഷീബാമാമ്മ..എന്ന് കുട്ടി മറുപടി പറയുന്നതായിട്ടാണ് ഈ തമാശ 1980 കളില്‍ തിരുവല്ല, കൊട്ടാരക്കര , തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നത്.

    തമാശ അവതരിപ്പിക്കാന്‍ പറ്റിയ നല്ല ഒരു വിഷയമാണ് ഇതെങ്കിലും ഈ പോസ്റ്റില്‍ അത് പ്രകടമായി കണ്ടില്ല.

    നല്ല തമാശകള്‍ക്കായി കാത്തിരിക്കുന്നു. ഈ നിരാശ അടുത്ത പോസ്റ്റില്‍ മാറുമെന്നു പ്രതീക്ഷയോടെ,...

    മറുപടിഇല്ലാതാക്കൂ