യൂറോയിലെ ഒരു ക്ലാസ്സിക് പോരാട്ടത്തിന് ഇന്ന് പോളണ്ടിലെ വാഴ്സോ സ്റ്റേഡിയം വേദിയാവുകയാണ്.
ജർമനി ഇറ്റലി.
ടൂർണമെന്റിലെ അവസാന രണ്ടിലൊരാളാവാനുളള അന്തിമ പോരാട്ടത്തിൽ, സെമീ ഫൈനലിൽ ഇന്നൊരാൾക്ക് കലിടറും. ഫൈനലിലേക്ക് ഇരച്ചെത്തുന്നത് ഇറ്റലിയോ ജർമനിയോ എന്നറിയാൻ ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ കാത്തിരിക്കണം. തൊണ്ണൂറ് മിനിട്ടും കഴിഞ്ഞ്, എക്സ്ട്രാ ടൈം, പെനാൽറ്റി ഷൂട്ടൗട്ട്, അതിനും വിധിയെഴുത് താനായില്ലെങ്കിൽ അപൂർവമായി മത്രം ഫുട്ബോൾ മാച്ചിൽ വന്ന് ഭവിക്കാറുളള സഡൻ ഡെത്ത്..... ഇത്രയൊക്കെ ആയാലും ആയില്ലെങ്കിലും ഇന്ന് രണ്ടിലൊന്ന് അറിയും....
ജർമനിയും ഇറ്റലിയും തമ്മിലുളള ബലാബലം പരിശോധിക്കുമ്പോൾ പ്രകടമായ ശൈലീ വ്യത്യസ്ഥത അവർക്കിടയിൽ കാണാം. ലോകത്തെ ഏതു കടുകട്ടി ഡിഫൻസും തുളയ്ക്കുന്ന അറ്റാക്കിങ്ങ് ഗെയിമാണ് ജർമനിയുടെ കൈമുതൽ. എത്ര വലിയ മതിലും അവർ പൊളിച്ചടുക്കും.
എന്നാൽ ലോകത്തെ ഏതു കൊലക്കൊമ്പൻ ആക്രമണ നിരയേയും പുല്ല് പോലെ കീഴ്പ്പെടുത്തി എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന ഡിഫെന്റിങ്ങ് ശൈലിക്ക് കേഴ്വി കേട്ടവരാണ് ഇറ്റലി.
ഫുട്ബോളിൽ, ഡിഫെൻസ് എന്ന് പറഞ്ഞാൽ എക്കാലത്തും ഇറ്റലിയാണ് അവസാന വാക്ക്!
ജർമനി
പണ്ടു മുതലേ തീവ്ര അറ്റാക്കിങ്ങ് ഗെയിമാണ് ജർമനി കളിക്കാറുളളത്. ഉരുക്കു പോലെ നിൽക്കുന്ന പോരാളികളാണ് അവർക്ക് വേണ്ട് കളിക്കളം ഭരിക്കുന്നത്. ഗേർഡ് മുളളർ, ലോതർ മാതേയസ് തുടങ്ങി പഴയകാല വിഖ്യാത കളിക്കാരിൽ നിന്ന് ഇന്നത്തെ ജർമൻ യുവ നിരയിൽ എത്തി നിൽക്കുമ്പോഴും അതിൽ കാര്യമായ മാറ്റം കാണാനില്ല. ഫൈറ്റിങ്ങ് ഗെയിമുകളിലെ പോരാളികളെ ഓർമിപ്പിക്കുന്ന ശരീരവും ശരീര ഭാഷയുമാണ് ജർമനിയുടെ കാൽപ്പന്ത് താരങ്ങൾക്കുളളത്. അതി വേഗതയിലുളള മുന്നേറ്റങ്ങൾ, അപാര സ്പീഡിലുളള കണക്ഷൻസ്, പെനാൽറ്റീ ബോക്സിൽ നിന്നും എതിർ വലകളിലേക്ക് പായിക്കുന്ന ബുള്ളറ്റ് ഷോട്ടുകൾ...... കാഴ്ച്ചക്കാരെ ആവേശം കൊള്ളിക്കുന്ന ശൈലിയാണ് ജർമനിയുടേത്. റോക്കറ്റ് പോലെ പറന്ന് കയറുകയും, , വെടിയുണ്ട പോലെ പാസ് കൊടുക്കുകയും, അതേ സ്പീഡിൽ ബോൾ സ്വീകരിച്ച് അടുത്ത പാസ് നൽകുകയും ചെയ്യുന്ന സ്റ്റൈൽ ജർമനിയ്ക്കല്ലാതെ മറ്റൊരു ഫുട്ബോൾ ടീമിന് ഇന്ന് നിലവിലില്ല. പ്രത്യേകിച്ച് ഒരു പേരിട്ട് വിളിക്കാൻ പറ്റാത്തൊരു ശൈലിയായത് കൊണ്ട് ജർമനിയുടെ ആക്രമണ നിര എന്നും ലോകത്തെ ഫുട്ബോൾ പണ്ടിതരെ ആശയ കുഴപ്പത്തിലാക്കുന്നു.. ഡോർട്ടുമുണ്ടും, സാക്ഷാൽ ബയേൺ മ്യൂണിച്ചും പോലെ ജർമൻ ബ്യുണ്ടേസ് ലീഗായിൽ കളിക്കുന്ന ലോകപ്രശസ്ഥ ക്ലബ്ബുകളിലും ഇതേ ശൈലി തന്നെയാണ്.
ഇന്ന് ബേൺസ്റ്റൈഗർ, ഷ്വൈൻസ്റ്റീഗർ, ഫിലിപ്പ് ലാം, ലൂക്കാസ് പഡോൾസ്കി, തോമസ് മുളളർ, മാരിയോ ഗോമസ്, മെസ്യൂട്ട് ഓസിൽ തുടങ്ങിയവർ അമാനുഷിക ശക്തികളായി വീണ്ടും അവതാര പൂർത്തീകരണം നടത്തിയാൽ ജർമനി ഫൈനലും ജയിച്ച് കപ്പും കൊണ്ട് പോകും.
ഇറ്റലി
ഫുട്ബോളിൽ പലതരം ശൈലികളുണ്ട്.
സൗന്ദര്യാത്മകമായി കളിച്ച് ലോകമെങ്ങും ആരാധകരെ സംബാദിച്ച ലാറ്റിനമേരിക്കൻ തനത് ശൈലിയുടെ ഉപാസകരായ അർജന്റീന, ബ്രസീൽ എന്നിവരാണ് അവരിൽ എടുത്ത് പറയേണ്ടത്. യൂറോപ്പിനങ്ങനെ തനത് ശൈലിയില്ല.
ആദ്യത്തെ ഒരു ശൈലീ മാറ്റം യൂറോപ്യൻ ഫുട്ബോളിൽ കൊണ്ട് വന്നത് യോഹാൻ ക്രൈഫും, ഫ്രാങ്ക് റെയ്കാർഡും, റൂഡ് ഗുളളിറ്റുമെല്ലാം ചേർന്ന് ഹോളണ്ട് എന്ന ഓറഞ്ച് ടീമിനെ ലോകത്തെങ്ങും ആരാധകർക്ക് പ്രീയങ്കരമാക്കിയത് ടോട്ടൽ ഫുട്ബോളെന്ന പുതിയ ശൈലിയുമായി വന്നതാണ്. പ്രത്യേകിച്ച് സ്ട്രൈക്കറോ, ഡിഫന്ററോ, മിഡ് ഫീൽഡറോ അല്ലാതെ എല്ലാവരും എല്ലാ പൊസിഷനിലും കളിച്ച് ലോകം കീഴടക്കുന്ന ടോട്ടൽ ഫുട്ബോൾ എന്ന ജാല വിദ്യ ഓറഞ്ച് ഹോളണ്ട് കൊണ്ട് വന്നതാണ് ആദ്യത്തെ ഒരു പ്രത്യേകതരം ഫുട്ബോൾ ശൈലി.
അതിനു ശേഷമാണ് കാറ്റനാച്ചിയൻ സ്റ്റൈൽ എന്ന പുതിയ സ്റ്റൈൽ ഇറ്റലി വികസിപ്പിച്ചെടുക്കുന്നത്. കാറ്റനാച്ചിയോ എന്ന ഇറ്റലിയൻ വാക്കിന്റെ അർഥം താഴിട്ട് പൂട്ടൽ എന്നാണ്. എഴുപതുകളൊടെ ഫിയറൊന്റീന, നാപ്പോളി, എ എസ് റോമ, പാർമ തുടങ്ങി ഇന്റർമിലാനും എ സി മിലാനും പോലുള്ള വിഖ്യാത ക്ലബ്ബുകളിൽ നിന്ന് തുടങ്ങി ഇറ്റലിയൻ ദേശീയ ടീം തങ്ങളുടെ സ്വന്തം ശൈലിയായി കൊണ്ടു നടക്കുന്ന ഡിഫന്റിങ്ങ് രീതി. എതിരാളികളുടെ അറ്റക്കിങ്ങിനെ സ്വന്തം പെനാൽറ്റി ബോക്സിൽ വെച്ച് മുനയൊടിച്ച് വിടുന്ന ഇറ്റാലിയൻ ഡിഫെൻസ് എന്നും എക്കാലവും എതിരാളികൾക്കൊരു മരീചികയാണ്. റോബർട്ടോ ബാജിയോയും, പൗളോ മാൽഡീനിയും പോലുള്ള ലോകോത്തര കളിക്കാരിൽ നിന്ന് ആർജ്ജിച്ച കാറ്റനാച്ചിയൻ ഡിഫൻസുമായി എത്തിയാണ് ഫാബിയോ കന്നവാരോയും സംഘവും 2006 ൽ ലോകക്കപ്പും കൊണ്ട് പോയത്.
അതായത് പന്തുമായി തങ്ങളുടെ ബോക്സിലേക്ക് കയറുന്നിടം വരെ ഇറ്റലിക്കാർ എതിരാളികൾക്ക് സ്വാതന്ത്ര്യം കൊടുക്കും. തങ്ങളുടെ ബോക്സിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നെല്ലം പെട്ടന്നായിരിക്കും. നാല് ഇറ്റാലിയൻ ഡിഫന്റർമ്മാർ എതിരാളിയെ വളയും. അയാൾ ബോൾ പാസ് ചെയ്യാൻ പറ്റാതെ പരുങ്ങലിലാവും, വല്ല വിധേനയും അയാൾ അടുത്തയാൾക്ക് പന്ത് പാസ് ചെയ്യാൻ ശ്രമിച്ചാലോ, കിറു ക്രിത്യമായി ആ പാസ് സ്വീകരിക്കാൻ കാത്തു നിൽക്കുന്നയാളിന്റെ ചുറ്റിനും ഇതേ പോലെ നാല് ഇറ്റാലിയൻ ഡിഫൻറ്റർമ്മാരുണ്ടാവും. ഫലത്തിൽ ഒരോ എതിർ കളിക്കാരനും കരുതും. തനിക്കു ചുറ്റും നാല് ഇറ്റാലിയൻ കളിക്കാരുണ്ടെന്ന്. എതിരാളി അമ്പരന്ന് വട്ടം ചുറ്റിപ്പോകാൻ പിന്നെ കാർനം വേണ്ട. ഈ യൂറോക്കപ്പിൽ ഇറ്റലി, ഇംഗലണ്ടിനെ തോൽപ്പിച്ചപ്പോൾ ഇത് നമുക്ക് കാണാമായിരുന്നു.
ഇന്ന് ഈ വിരുദ്ദ ധ്രുവങ്ങൾ തമ്മിൽ ക്ലാസിക് പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതൊരു ഐതിഹാസിക മാച്ച് ആയിരിക്കും ഉറപ്പ്. ഇന്ന് വരെ മേജർ ടൂർണമെന്റുകളിൽ ഇറ്റലിയെ തോൽപ്പിക്കാനായിട്ടില്ല എന്ന ചരിത്രം ജർമനി മായിക്കുമോ? അതോ ഇറ്റലി ചരിത്രം ആവർത്തിക്കുമോ? റഫറിയുടെ വിസിൽ മുഴക്കത്തിനായി ഇനി മിനിട്ടുകളെണ്ണി കാത്തിരിക്കാം...

മറുപടിഇല്ലാതാക്കൂ