[കഷ്ട്ടകാലത്തിന് മരിച്ചു പോയ ശോഭയുടെ മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ, മലയാള സിനിമക്കാരും, കൾട്ട് പക്ഷക്കാരും, കട്ടൻ കാപ്പിയടിക്കുന്നവരും കാലങ്ങളായി അന്വേഷിച്ച് നടക്കുകയാണ്. മരിച്ചാൽ പോലും ശോഭയ്ക്ക് സ്വസ്ഥത കൊടുക്കാത്ത വിധം അധ:പ്പതിച്ച മലയാളികൾക്ക് മുന്നിൽ, ഒടുവിൽ ശോഭയുടെ മരണം സർവ്വ വിധ ട്വിസ്റ്റുകളോടും കൂടി തെളിഞ്ഞു വരുന്നു. നമുക്ക് ശോഭയുടെ മരണം ഒരു ഫ്ലാഷ്ബാക്കിലേക്ക് കടക്കാം...]
ശോഭയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
______________________________________
[തളത്തിൽ വീടിന്റെ പിന്നാമ്പുറത്തെ വാഴത്തോപ്പ്.
തോപ്പിലെ കിണറിന്റെ കരയിലായി കഥാപാത്രങ്ങൾ ക്ലോസ് അപ് ഷോട്ടിൽ.]
കെ.പി. ഉമ്മറായിരുന്നു തളത്തിൽ ദിനേശൻ എന്ന കഥാ നായകൻ .
ഉണ്ടക്കണ്ണ്. കുടവയറ്. സർവോപരി ഒരു ബലാത്സംഗിയുടെ ശരീര ഭാഷ.
ഉണ്ടക്കണ്ണുളള ശോഭ എന്ന പാർവതിയെ - അതായത് സ്വന്തം ഭാര്യയെ -, തളത്തിൽ ദിനേശൻ എന്ന കെ.പി. ഉമ്മർ വാഴത്തോട്ടത്തിലേക്ക് ആനയിക്കുന്നു...
ശോഭ അമ്പരപ്പോടെ എന്താ ദിനേശേട്ടാ?
ശോഭേ നിന്നോട് ഞാനൊരു തമാശ പറയാൻ പോകുകയാണ്...
അയ്യോ വേണ്ട ദിനേശേട്ടാ...
ഇല്ല എനിക്കിപ്പോ തമാശ പറയണം...
പ്ലീസ് ദിനേശേട്ടാ...പ്ലിപ്ലിപ്ലീസ്.....
ഇല്ല, ഏടീ ശോഭേ... നിന്നെ ഞാനിന്ന് തമാശ പറഞ്ഞ് കൊല്ലും...
അരുത് ദിനേശേട്ടാ... ഇന്നിവിടെ ആരുമില്ല.... ഞാനൊരു സ്ത്രീയാണ്... കുടുംബത്തിൽ പിറന്ന സ്ത്രീ... ദയവ് ചെയ്ത് എന്നോട് തമാശ പറയരുത്...
ഇല്ല. ഞാൻ പറയും. എടീ ശോഭേ, ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ഒരാൾ, കഴിക്കാനെന്തുണ്ട്?
കഷ്ട്ടമുണ്ട് ദിനേശേട്ടാ....
കുഷ്ട്ടം വാരിക്കഴിച്ചാൽ വിശപ്പടങ്ങുമോടീ വ്രിത്തികെട്ട പെണ്ണുമ്പിള്ളേ????
അയ്യോ ആരെങ്കിലും ഓടി വരണേ...
ചിലയ്ക്കാതിരിയെടീ... നല്ല അരിയാഹാരം കഴിക്കാത്തത് കൊണ്ടാ നിനക്ക് എന്റെ തമാശ പിടിക്കാത്തത്....
പ്ലീസ് എന്നെ വിടൂ... ദിനേശേട്ടാ, ഞാൻ കാല് പിടിക്കാം... ബചാവോ ബചാവോ...
ങാഹാ...! ഇനി അമിതാ ബച്ചനേക്കൂടെ വിളി. അവൻ നിന്റെ മറ്റവനാന്നോടീ?
എന്നെ വിടൂ ദിനേശേട്ടാ... ഞാൻ നിലവിളിക്കും
ഇല്ല ബാക്കി കൂടെ കേട്ടേ പറ്റൂ... ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറി കഴിക്കാനെന്തുണ്ട് എന്ന് ചോദിച്ചയാളോട് ബാർബർ:
കട്ടിങ്ങുണ്ട് ഷേവിങ്ങുണ്ട്!
ദിനേശേട്ടാ എന്നെ വിടൂ... എന്നോട് തമാശ പറയല്ലേ... നിങ്ങൾക്കുമില്ലേ അമ്മയും പെങ്ങളും?
അമ്മയോടും പെങ്ങളോടും ഈ ജാതി തമാശ പറയാൻ പറ്റുമോടീ റാസ്ക്കലേ? ബാക്കി കൂടെ നീ കേൾക്കണം ശോഭേ പ്ലീസ്... ഞാനൊരു വികാര ജീവിയാണ്...
അയ്യോ... ഹെൽപ്പ് മീ... മീ.... മീ... മീ.....
ഞാൻ പറയട്ടെ ശോഭേ, അപ്പോൾ ആഗതൻ: എന്നാൽ പോരട്ടെ രണ്ടും ഒരോ പ്ലേറ്റ്. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.... നല്ല തമാശ... ഇതൊക്കെ ബ്രില്ല്യന്റ്സ് കോളേജിൽ പഠിക്കുമ്പോ ഞാൻ രമണിയോടും കുന്ദലയോടും പറയുമായിരുന്ന തമാശകളാണ്...
എനിക്ക് തല കറങ്ങുന്നു ദിനേശേട്ടാ
എടീ ശോഭേ, എന്നാൽ വേറൊരു തമാശ...
ഇനിയും തമാശയോ... ഈശ്വരാ....
ബജ്ജിയിൽ ഉപ്പില്ല! ഹ്ഹ്ഹ്ഹ്ഹ്ഹ്.....
ദിനേശേട്ടന്റെ തലയ്ക്ക് ഓളോമില്ല...
ശോഭേ, നിന്നോട് ഞാൻ തമാശ പറഞ്ഞത് പുറത്തൊരു കുഞ്ഞും അറിയാൻ പാടില്ല...അറിഞ്ഞാൽ നിന്റമ്മയുടെ ഗതി തന്നെ നിനക്കും.
എന്റമ്മയ്ക്ക് എന്ത് പറ്റി?
നിന്റമ്മയ്ക്ക് അതിൽ പിന്നെ തമാശ കേൾക്കുന്നതേ കലിപ്പാ...
അതു പോട്ടെ. ഞാൻ ബാക്കിയൂടെ പറയട്ടെ ശോഭേ?!
ഇല്ല ദിനേശേട്ടാ... എല്ലാം നഷ്ട്ടപ്പെട്ടില്ലേ..., എനിക്കെല്ലാം നഷ്ട്ടപ്പെട്ടില്ലേ...
ഞാൻ മരിക്കാൻ പോകുകയാണ്... എനിക്കിനി എന്തുണ്ട്?
നാളെയൊരു ബന്ദുണ്ട്! യു ഡി എഫിന്റെ! അല്ലപിന്നെ.
ശ് ശ് ശ്... ദിനേശേട്ടാ, ഒരു നിമിഷം മിണ്ടല്ലേ...
ആരോ കവിത പാടുന്നു......
ആ കവിത പാടുന്നത് നിങ്ങളുടെ അനിയനാണെന്ന് തോന്നുന്നു .
എന്ത് രസാ അവന്റെ കവിത കേൾക്കാൻ...
ങാഹാ. അവൻ അത്രയ്ക്കായോ. എടീ ശോഭേ, അവന് സത്യത്തിൽ സംഗതീം ഷഡ്ജോം തീരെക്കുറവാണ്. ഒന്നാം ക്ലാസിൽ ഞാൻ "തിങ്കളും താരങ്ങളും" പാടിയപ്പോ എന്റെ ഷഡ്ജം വരെ കീറിപ്പോയിട്ടുണ്ട്. അന്നേരമാ അവന്റെയൊരു കവിതാലാപനം...
ചുമ്മാ പുളു അടിക്കല്ലേ ദിനേശേട്ടാ...
അനിയൻ നല്ലോണം പാടും. ഇപ്പോ അവൻ നാറാണത്ത് ഭ്രാന്തനാ പാടുന്നത്.
ശോഭേ, അവനേക്കാൾ നന്നായിട്ട് ഞാൻ കവിത പാടിക്കേൾപ്പിക്കാം.
പ്പിക്കട്ടെ? പ്പിക്കണോ????
ന്നാ ദിനേശേട്ടനൊന്ന് പിക്കിക്കേ...
ഇപ്പോപ്പാടാം.
റെഡി വൺ ടൂ ത്രീ സ്റ്റാർട്ട്...
ദിനേശേട്ടാ, നിക്ക് നിക്ക് നിക്ക്. ഒരു മിനിട്ട്.., ഏതു കവിതയാ ദിനേശേട്ടനിപ്പോ പാടാൻ പോകുന്നെ? സ്വന്തം കവിതയാ?
സ്വന്തം കവിത എന്റെ പട്ടി പാടും. ഞാൻ ഇപ്പോ മധുസുദനൻ നായരുടെ കവിത പാടാം. അഗസ്ത്യ ഹ്രിദയം. എന്താ?!
ഉം. എന്നാപ്പാട്!
തളത്തിൽ ദിനേശൻ ഉണ്ടക്കണ്ണ് മുഴപ്പിച്ച് ഉച്ചത്തിൽ കവിതാലാപനം തുടങ്ങി..
രാമ... രഘുരാമ... അവന്റമ്മേടെ തേങ്ങ!!!
ങേ?
ശോഭ ഞെട്ടി.
പിന്നൊരു നിമിഷം പോലും ശോഭ ആലോചിച്ചു നിന്നില്ല.
അവൾ കിണറ്റിലേക്ക് എടുത്തു ചാടി. ശോഭ ചത്തു!!!
********************************************************************************
തളത്തിൽ ദിനേശൻ ഇന്ന് പാരിയാരം മെന്റൽ ഹോസ്പിറ്റലിലിലെ അന്തേവാസിയാണ്.
"പാതിരാ മഴയേതോ, ഹംസ ഗീതം പാടി" എന്ന കവിത വികലമായി ആലപിച്ച് കൊണ്ട് തളത്തിൽ ദിനേശൻ, അവിടുളള വട്ടൻമ്മാരെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നു....
ശോഭയുടെ കഥ ശുഭം.
ദി എന്റ്!!!

ഹൊ, ദിനേശാ ഇത്രക്ക് വേണ്ടായിരുന്നു
മറുപടിഇല്ലാതാക്കൂഹ ഹ ഹ....ആരായാലും കിണറ്റില്‍ ചാടിപ്പോകും
മറുപടിഇല്ലാതാക്കൂഹ ഹ ഹ.. അച്ചായന്‍ വീണ്ടും നിര്‍ദ്ദോഷ ഹാസ്യത്തിന്റെ പാതയില്‍ ആണല്ലോ..
മറുപടിഇല്ലാതാക്കൂതളത്തിൽ ദിനേശൻ ഇന്ന് പാരിയാരം മെന്റൽ ഹോസ്പിറ്റലിലിലെ അന്തേവാസിയാണ്.
മറുപടിഇല്ലാതാക്കൂ"പാതിരാ മഴയേതോ, ഹംസ ഗീതം പാടി" എന്ന കവിത വികലമായി ആലപിച്ച് കൊണ്ട് തളത്തിൽ ദിനേശൻ, അവിടുളള വട്ടൻമ്മാരെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നു....
ഇത് കലക്കി അളിയാ.. എപ്പോഴും ഈ വഴിയെ വരാന്‍ പറ്റാത്തതില്‍ മാപ്പ് !!
ഉമ്മര്‍ കലക്കീ ട്ടോ! ഉമ്മറെ ചത്തിട്ടുള്ളൂ. തളത്തില്‍ ദിനേശന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ജാഗ്രതൈ!
മറുപടിഇല്ലാതാക്കൂ