1989.
_____
ഒരാൾ ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിലേക്ക് കയറി. കഴിക്കാനെന്തുണ്ട്?
ബാർബർ
കട്ടിങ്ങുണ്ട് ഷേവിങ്ങുണ്ട്.
എന്നാൽ പോരട്ടെ രണ്ടും ഒരോ പ്ലേറ്റ്. ഹ്ഹ്ഹ്ഹ്ഹ്
**********************************************************************************
2000
ഒരാൾ ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിലേക്ക് കയറി. കഴിക്കാനെന്തുണ്ട്?
ബാർബറ് വിനയാന്വിതനായി പറഞ്ഞു.
ക്ഷമിക്കണം. ഇത് ഹോട്ടലല്ല. ബാർബർ ഷോപ്പാണ്.
അപ്പോൾ അയാൾ തെല്ല് ചമ്മലോടെ ഇറങ്ങിപ്പോയി.
**********************************************************************************
2012
ഒരാൾ ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിലേക്ക് കയറാൻ വേണ്ടി റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നത്, ഷേവ് ചെയ്തു കൊണ്ടിരുന്ന ബാർബർ കണ്ണാടി വാതിലിലൂടെ കണ്ടു.
ഉടനേ ബാർബർ ഷേവിങ്ങ് നിർത്തിയിട്ട് ചാടിയിറങ്ങി, അയാൾ ക്രോസ് ചെയ്യുന്നതിനും മുൻപേ അതി സാഹസമായി റോഡ് ക്രോസ് ചെയ്ത് അയാൾക്കടുത്തു പോയി കിതച്ചു കൊണ്ടു ചോദിച്ചു.
നിങ്ങൾ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിലേക്ക് വരാൻ നിൽക്കുകയായിരുന്നോ?
അതെ. അതേ... നിങ്ങൾക്കെങ്ങനെ മനസ്സിലായി?
ആഗതൻ അദ്ഭുതത്തോടെ ചോദിച്ചു.
ബാർബർ കിതപ്പോടെ തുടർന്നു.
കണ്ടപ്പോഴേ തോന്നി.
അതു ഹോട്ടലല്ലെന്നും ബാർബർ ഷോപ്പാണെന്നും പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഓടിക്കിതച്ച് വന്നത്.
ഹോ! അതു ശരി. അപ്പോ ഇനി ഹോട്ടൽ എവിടെയുണ്ട്?
ഹോട്ടൽ ദാ ആ വഴി കുറച്ച് നടന്ന് ലെഫ്ട് തിരിഞ്ഞാൽ വലതു വശത്തായി കാണാം. ഫാസ്റ്റ് ഫുഡാ. പക്ഷേ നല്ല ഭക്ഷണം കിട്ടും...
താങ്ക്സ്. വളരെ ഉപകാരമായി കേട്ടോ. താങ്കൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ റോഡ് ക്രോസ് ചെയ്ത് ബുദ്ധിമുട്ടി അവിടെ വരെ വരേണ്ടി വന്നേനെ....
സംത്രിപ്തനായ അയാൾ ബാർബറുടെ ഫോൺ നംബരും വാങ്ങി സ്നേഹബന്ധവും ഊട്ടിയുറപ്പിച്ച് ഹോട്ടലിലേക്ക് നടന്നു.
**********************************************************************************
ഈ ബാർബറുടെ ദീർഘ വീക്ഷണത്തിലും സഹജീവിയോടുളള കരുണയിലും മനം നൊന്ത് രാഷ്ട്രം ബാർബർക്ക് പത്മശ്രീ നൽകി അദരിച്ചു.
സാഹസികമായി റോഡ് ക്രോസ് ചെയ്ത് ഓടിച്ചെന്ന് സഹജീവിക്ക് വിലപ്പെട്ട ഇൻഫർമേഷൻ നല്കിയ ബാർബബർക്ക് സംസ്ഥാന സർക്കാർ, ജീവൻ രക്ഷാ പതക് നൽകുകയും ഇൻഫർമേഷൻ ടെക്നോളജിയിൽ വിവരാവകാശ തലവനായി സ്ഥിര ജോലി നൽകുകയും ചെയ്തു.
അതിന് ശേഷം ഇന്നു വരെ ആ ബാർബർ സെലിബ്രിറ്റിയായി ജീവിക്കുന്നു.
മോനെ തളത്തില്‍ റിജോ പോരാ.....ഇച്ചിരി കത്തി ആയോ എന്ന് ഡൌട്ട്...
മറുപടിഇല്ലാതാക്കൂഹ്ഹ്ഹ്ഹ്
മറുപടിഇല്ലാതാക്കൂറോക്കറേ; കത്തിയെഴുത്തിൽ ഞാനും ബെർളിച്ചായനും ഒരേ പോലാ.. മ
ഹാ പ്രതിഭകൾ ഇടയ്ക്ക് വായനക്കാരുടെ നിലവാരം അറിയാൻ ഇങ്ങനെ ഒരോ പരീക്ഷണങ്ങൾ നടത്തും.
അടുത്ത പോസ്റ്റ് കണ്ടു നോക്ക്
രണ്ടായിരത്തി പതിമൂന്നിൽ ബാർബർ അയാളെ കൂട്ടി അടുത്തുള്ള ഹോട്ടെലിൽ നിന്നും ഷവർമ്മ വാങ്ങി കൊടുക്കുന്നതാണു റ്റ്വിസ്റ്റ്.!
മറുപടിഇല്ലാതാക്കൂരണ്ടായിരത്തി പതിമൂന്നിൽ ബാർബർ അയാളെ കൂട്ടി അടുത്തുള്ള ഹോട്ടെലിൽ നിന്നും ഷവർമ്മ വാങ്ങി കൊടുക്കുന്നതാണു റ്റ്വിസ്റ്റ്.!
മറുപടിഇല്ലാതാക്കൂi strongly oppose roker ഇത് ശെരിക്കും എനിക്കിഷ്ടപ്പെട്ടു ഇച്ചായൻ നീട്ടി വലിച്ചെഴുതുന്നേക്കാൾ ഇങ്ങനെഴുതുന്നേനാ ഭംഗി. ഇതിനൊരു cuteness ഉണ്ട്
മറുപടിഇല്ലാതാക്കൂഹ്ഹ്ഹ്ഹ്
മറുപടിഇല്ലാതാക്കൂആനമുട്ട :
മറുപടിഇല്ലാതാക്കൂരണ്ടായിരത്തി പതിനാലിൽ അയാളുടെ അനിയൻ അതേ ബാർബർ ഷോപ്പിലേക്ക് വന്ന് ചോദിക്കും ഇവിടെ കഴിക്കാൻ ഷവർമയ്ണ്ടൊ എന്ന്.
അപ്പോ ബാർബർ പറയും, അല്ലെങ്കിൽ വേണ്ട. അയാൾ ഒന്നും പറയാതെ അഞ്ചു മിനിട്ട് മൗനമാചരിച്ച് നിൽക്കും.
ഉണ്ണിമായ.
മറുപടിഇല്ലാതാക്കൂഅജയ്.
ങേ?
[8 ഡിഗ്രി സെൽഷ്യസ് ഞെട്ടൽ ഞാൻ രേഖപ്പെടുത്തുന്നു]
എന്തു പറ്റി റിജോ....
മറുപടിഇല്ലാതാക്കൂതളത്തിൽ ദിനേശന്റെ പുതിയ പതിപ്പാണോ....
Pradeep Kumar
മറുപടിഇല്ലാതാക്കൂഹ്ഹ്ഹ് ചെറിയൊരിടവേളയ്ക്ക് ശേഷം ബ്ലോഗിങ്ങ് ആരംഭിച്ചതിന്റെ സാംബിളാ ചേട്ടാ...
@പടാര്‍
മറുപടിഇല്ലാതാക്കൂഉം...ഉം..... വീണിടത്ത് കിടന്നു ഉരുളണ്ട....
എന്നെ പോലെ ഉള്ള ന്യൂ ജനറേഷന്‍ പയ്യന്മാര്‍ക്ക് ഇതൊന്നും ഇഷ്ടപ്പെടില്ല.. ( 3:) എന്നാ എന്റെ വിശ്വാസം ) എനിക്ക് വായിച്ചിട്ട് ചിരി പോലും വന്നില്ല പിന്നെ രിജോനോട് വന്നു ഇക്കിളി ഇട്ടു തരാനാ ആദ്യം കമന്റാന്‍ തോന്നിയെ പിന്നെ അതിനു ശേഷം ഉള്ള പ്രത്യാഘാതങ്ങള്‍ ഓര്‍ത്തു കമെന്റിയില്ല
@ഉണ്ണിമായ
ഗുഡ് അതൊരു നല്ല കഴിവാ.... എല്ലാത്തിലും നല്ല കാര്യം മാത്രം കണ്ടെത്താന്‍ കഴിയുന്നത്...
മോശം എന്ന് പറയാന്‍ പറ്റിലെങ്കിലും അച്ചായന്റെ സ്റ്റാന്‍ഡേര്‍ഡ് ഇനോട് ഈ പോസ്റ്റ് നീതി പുലര്തിയില്ലാ .. അച്ചായന്റെ സ്ഥിരം ട്രയ്ദ് മാര്‍ക്ക് ആയ പ്രാസം ഒപ്പിച്ച വാചകങ്ങള്‍ ഒരെണ്ണം പോലും ഉണ്ടായില്ല ..
മറുപടിഇല്ലാതാക്കൂഹോട്ടല് ആണെന്ന് കരുതി ആരെങ്കിലും ബാര്‍ബര്‍ ഷോപ്പില്‍ കയറുമോ?
മറുപടിഇല്ലാതാക്കൂഎനിക്ക് സംശയമാണ്
ഞാന്‍ ഇതിനെക്കുറിച്ചൊന്ന് പഠിച്ചിട്ട് പ്രതികരിയ്ക്കാം
ശോഭയ്ക്ക് തമാശ ശെരിക്ക് അങ്ങട് മനസിലായില്ലാന്നു തോന്നുന്നു... എഹ്ഹ്???
മറുപടിഇല്ലാതാക്കൂഹോട്ടലാണെന്ന് കരുതി ഹോട്ടലില്‍ തന്നെ കയറിയ ഒരുവന്‍:എന്തുണ്ട്..
മറുപടിഇല്ലാതാക്കൂഅപ്പോള് തൊട്ടടുത്തിരുന്ന ബാര്‍ബര്‍:എന്തുണ്ടാവാന്‍...ഹോട്ടലില്‍ എന്തൊക്കെയുണ്ടോ..അതൊക്കെ ഉണ്ട്..അല്ലാതെ പിന്നെ കട്ടിങ്ങും ഷേവിങ്ങും ആണോ ഹോട്ടലില്‍...
ശേഷം ചിന്ത്യം..
JOTHISH BABU :
മറുപടിഇല്ലാതാക്കൂനിനക്ക് ഞാൻ വടിവേലുവിന്റെ കോമദ്ദി മെസേജായി അയക്കുന്നുണ്ട്
Anoop Pattat :
:) അടുത്ത പോസ്റ്റ് നിനക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു അളിയാ...
ajith :
അജിത്തേട്ടന്റെ തീസിസ് കിട്ടീട്ട് വേനം ഈ കഥയുടെ അടുത്ത ജനറേഷൻ എഴുതാൻ... :)
വിഷ്ണുലോകം :
ശോഭയോട് പറയുന്ന അടുത്ത തമാശ ഏൽക്കും. ബജ്ജിയിൽ ഉപ്പില്ല...
Villagemaan/വില്ലേജ്മാന്‍ :
ഹ്ഹ്ഹ് അതേ അതേ..
ഹോട്ടലേതാ ബാർബർ ഷോപ്പേതാന്ന് തിരിച്ചറിയാത്ത അയാളെ മുക്കാലിയിൽ കെട്ടി അടിക്കേണ്ട സമയമായി...
ഇനി നേരത്തെ പ്രസ്സില്‍ ഇരുന്നപ്പോ തോന്നിയ തമാശ ഇങ്ങു പോരട്ടെ
മറുപടിഇല്ലാതാക്കൂ