ശനിയാഴ്‌ച, സെപ്റ്റംബർ 29, 2012

സിസിലിയാ കാസാ. [എട്ട്] - അവസാന ഭാഗം -

സിസിലിയാ കാസയുടെ ഇതുവരെയുള്ള അധ്യായങ്ങൾ വായിച്ചവർ തുടർന്ന് വായിക്കുക...
______________________________________________________________________


കുത്തനേ തോന്നിച്ച തുരങ്കത്തിത്തിലൂടെ ഞാൻ അതിവേഗത്തിൽ നിരങ്ങി താഴേക്ക് പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ തറയിലെവിടെയോ ഞാൻ പതിച്ചു.

ചുറ്റും അന്ധകാരമാണ്. എങ്ങും ഇരുൾ... ഇരുൾ മാത്രം...
കണ്ണിലും മുഖത്തുമൊക്കെ പറ്റിപ്പിടിച്ച പൊടി പടലങ്ങൾ ഞാൻ കൈ കൊണ്ട് തുടച്ച് കളയാൻ ശ്രമിച്ചു....

അപ്പോൾ ഒരു ഞരക്കം കേട്ടു. ആന്യയുടെ ശബ്ദമായിരുന്നു അത്. ഞാൻ പെൻ ടോർച്ച് തെളിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ആന്യ നിലത്ത് കിടക്കുകയാണ്.

ഞാൻ ഓടിച്ചെന്ന് നിലത്തിരുന്നുകൊണ്ട് അവളെ മടിയിലേക്ക് കിടത്തി. അവളുടെ ഇടുപ്പിന് ചുറ്റും രക്തം പൊട്ടി ചാലിക്കപ്പെട്ടിരുന്നു. ഞാൻ വേഗം തന്നെ എന്റെ ഷർട്ട് വലിച്ച് കീറി അവളുടെ ഇടുപ്പിന്ന് ചുറ്റും വരിഞ്ഞു കെട്ടി. മറ്റെവിടേയും വെടിയേറ്റ ലക്ഷണം ഇല്ലായിരുന്നു. രക്ത നഷ്ട്ടം പരിഹരിക്കാൻ വേണ്ടി അവളുടെ സ്കേർട്ടും വലിച്ച് കീറിയെടുത്ത് ഇടുപ്പിന് ചുടും അമർത്തി കെട്ടിവച്ചു.

ഞാൻ എമ്മയെ അന്വേഷിച്ചു. ടോർച്ച് തെളിച്ച് നോക്കവേ എമ്മ നിലത്ത് ചടഞ്ഞിരിക്കുന്നത് കണ്ടു. ഓടിയെത്തിയ ഞാൻ എമ്മയെ പിടിച്ചെഴുനേൽപ്പിച്ചു. അവൾക്ക് വെടിയേറ്റ ലക്ഷണം കാണാനില്ലായിരുന്നു. അവൾ ഭയത്തോടെ എഴുനേറ്റ് നിന്നു. അവളുടെ കാലുകൾ ഉറയ്ക്കുന്നില്ലായിരുന്നു.

പൊടുന്നനെ അന്ധകാരത്തെ അപ്രത്യക്ഷമാക്കിക്കൊക്കൊണ്ട് അവിടെ ആകമാനം പ്രകാശം വീണു. ഞാൻ ഞെട്ടലോടെ നൊക്കവേ തലയ്ക്ക് മേലേ വൈദ്യുതി ബൾബുകളുടെ നീണ്ട നിര കണ്ടു. ഞങ്ങൾ നിൽക്കുന്നിടം വിശാലമായ ഒരു മുറിയായിരുന്നു എന്ന് കണ്ട് ഞങ്ങൾ ഞെട്ടി. നിരവധി തൂണുകളുള്ള ഒരു മുറി. ആന്യ ഒരു തൂണിൽ പിടിച്ച് എഴുനേറ്റ് നിന്നു കിതച്ചു.

ഞങ്ങൾക്ക് അഭിമുഖമായി ഗോൾഡൽ ഫൈബർ പ്ലേറ്റിൽ, സിസിലിയാ കാസ എന്ന് ഇംഗ്ലീഷിൽ എഴുതി വച്ചിരിക്കുന്നത് കണ്ടു. എമ്മ ചുറ്റുപാടും നോക്കി

പൊടുന്നനെ ഒരു രൂപം നട്ന്ന് വന്ന് ഞങ്ങൾക്ക് അഭിമുഖമായി നിന്നു. രൂപം നീളൻ കോട്ട് ധരിച്ചിരുന്നു. മുഖത്തേക്ക് ഇറക്കി വെച്ച വലിയ തൊപ്പിയും.... രൂപത്തിന്റെ മുഖത്തിന് മേലേ നിഴൽ മൂടി.
അയാൾ ഉച്ചത്തിൽ പറഞ്ഞു.

സിസിലിയാ കാസയിലേക്ക് സ്വാഗതം!!!

******************************************************

ഞാൻ വലത് പോക്കറ്റിലെ  പിസ്റ്റളിൽ മുറുകെപ്പിടിച്ചു.

പ്രകാശത്തിന് മുൻപിൽ നിന്ന രൂപം തന്റെ നീണ്ട കോട്ട് ഊരിയെറിയുന്നതും തൊപ്പി ഒറ്റത്തട്ടിന് വശത്തേക്ക് പാളിയ്ക്കുന്നതും  കണ്ടു. രൂപത്തിന്റെ മുഖം കണ്ട് ഞാൻ ഞെട്ടി.

ഒരാന്തലോടെ ഞാൻ ആന്യയെ നോക്കവേ അവളുടെ മുഖത്തും അവിശ്വസനീയത കണ്ടു. എമ്മ എന്റെ പുറകിലേക്ക് നീങ്ങി മറഞ്ഞു.

എതിരേ പ്രത്യക്ഷപ്പെട്ട രൂപം ഞാൻ തന്നെയായിരുന്നു.
എന്റെ അതേ രൂപത്തിലുള്ള മറ്റൊരു ഞാൻ!!!
ഡ്യൂപ്ലിക്കേറ്റ്.!!!!!!

ഞാൻ തലച്ചോറിലൂടെ പാഞ്ഞ ഞെട്ടലുമായി  നിൽക്കവേ രൂപം ഹ്രിദ്യമായി ചിരിച്ചു കൊണ്ട്-
മിസ്റ്റർ കെവിൻ ആൻഡ്രൂസ്...., ഇത് സിസിലിയാ കാസ.
മൊസാദിന്റെ ജർമൻ ദൗത്യത്തിന്റെ പല ബ്രാഞ്ചുകളിൽ ഒന്ന് ഇവിടം സൗത് ഇറ്റലിയിലെ സിസിലിയിൽ സ്ഥാപിതമായ ഞങ്ങളുടെ ഈ ബ്രാഞ്ചിനെ ഇവിടേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ, ഞങ്ങൾ ഒപ്പം കൊണ്ടു വന്ന പേരാണ് സിസിലി. കൂട്ടത്തിൽ ഒരു കാസയും. രഹസ്യങ്ങളുടെ വീഞ്ഞു നുരയുന്ന കാസ... സിസിലിയാ കാസ!!!

ഞാൻ നിശബ്ദതയോടെയെങ്കിലും ജാഗരൂകനായി നിലയുറപ്പിച്ചു.
ഒരു ആക്രമണം ഏതു നിമിഷവും  എവിടെനിന്നും ഉണ്ടാവാം എന്ന കണക്കു കൂട്ടലിൽ...
ഇവിടം ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ താവളമാണ്. കെ ജി ബി ആസ്ഥാനത്ത് നിന്നും തുടങ്ങിയ അന്വേഷണ യാത്ര ഇതാ മൊസാദിന്റെ താവളത്തിൽ ക്ലൈമാക്സിനുള്ള കേളികൊട്ടൊരുക്കുന്നു.....

രൂപം സംസാരിച്ചു കൊണ്ടിരുന്നു.
ഒരിക്കലും പ്രതീക്ഷിച്ചതല്ല ഞാൻ നിങ്ങളെ കണ്ടു മുട്ടുമെന്ന്.
പക്ഷേ വിധിയുടെ വിളയാട്ടം കൊണ്ട് എനിക്ക് എന്റെ ഒറിജിനലുമായി സംസാരിക്കേണ്ടി വരുന്നു......

അർദ്ദോക്തിയിൽ നിർത്തിയിട്ട് അയാൾ തുടർന്നു-
ഒരർഥത്തിൽ നല്ല  രസമുണ്ട്. നിങ്ങളുടെ മുഖത്തെ അദ്ഭ്തം കാണുമ്പോൾ എനിക്ക് എന്നേക്കുറിച്ച് തന്നെ അഭിമാനം തോനുന്നു....
അയാൾ ചിരിച്ചു.

എനിക്ക് എന്താണയാൽ പറഞ്ഞതിന്റെ പൊരുളെന്ന് മനസിലായില്ല.
നിങ്ങളാരാണ്? എന്നേപ്പോലെ തന്നെ രൂപമുള്ള നിങ്ങൾ ആരാണ്? എന്താണ് നിങ്ങളുടെ ഉദ്ദേശം???
എനിക്ക് എന്റെ സമനില നഷ്ട്ടപ്പെടും പോലെ തോന്നി.

അയാൾ സ്റ്റൈലിഷായി തറയിലേക്ക് മുഖം കുനിച്ച് രഹസ്യം വെളിപ്പെടുത്തും പോലെ പറഞ്ഞു-
ഞാൻ നീ തന്നെയാണ്. ഒന്നാം തരം നീ തന്നെ.
എന്റെ പേര് കെവിൻ ആൻഡ്രൂസ്. അതായത് നിന്റെ അതേ പേര്....
നീയും ഞാനും ഒന്നാണ്. പിതാവും പുത്രനും പരിശുദ്ദ റൂഹായും പോലെ....
പക്ഷേ നമ്മൾ രണ്ടു പേരേയുള്ളു. ഒരാളുടെ കുറവ് നമുക്ക് പരിഹരിക്കാൻ തൽക്കാലം നിവ്രിത്തിയില്ല.

ഞാൻ നിഷേധാർഥത്തിൽ തലയാട്ടി.
എന്റെ പേര് കെവിൻ എന്നല്ല. നിങ്ങൾ ഒരു പേര് സ്വയം കണ്ടെത്തിയിട്ട് അത് എനിക്ക് നൽകിയതിൽ എന്ത് കാര്യം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...

രൂപം തല ചരിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ ക്രൗര്യം നിറഞ്ഞു നിന്നു.
നീ അതി ബുദ്ധിമാനാണ് കെവിൻ. നിനക്ക് കഴിഞ്ഞ കാല ഓർമകൾ നഷ്ട്ടപ്പെട്ടെങ്കിലും, കഴിഞ്ഞ കാലത്ത് നീ പ്രകടിപ്പിച്ച ബുദ്ധി സാമർഥ്യവും അന്വേഷണ ത്വരയും ഈ നിമിഷം വരെ നിനക്ക് നഷ്ട്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നീയത് പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അതിനെ ഞാൻ അഭിനന്ദിക്കുന്നു.

അയാൾ പെട്ടന്ന് നിർത്തിയിട്ട് പതിയെ പൂരിപ്പിച്ചു.
പക്ഷേ ഇന്ന് കൊണ്ട് നിന്റെ ഈ ഭൂമുഖത്തെ അന്വേഷണ വൈഭവം വെറും ഓർമ്മച്ചിത്രം മാത്രമാകാൻ പോകുന്നു.

ഞാൻ ക്ഷോഭം അമർത്തി വെച്ച് ചോദിച്ചു-
അപ്പോൾ നിങ്ങൾ തന്നെയാണെന്നെ വധിക്കാൻ ശ്രമിച്ചത്. എങ്കിൽ അത് എന്തിന് വേണ്ടിയായിരുന്നു? എനിക്കതറിയണം. അറിഞ്ഞേ തീരൂ... എന്തിന് എന്നേക്കൊണ്ട് ഈ അധോഭാഗത്തെ, ഈ നിമിഷത്തിന്റെ ഇങ്ങേയറ്റം വരെ കൊണ്ടെത്തിച്ചു??? പറയണം. അത് കേട്ടിട്ടാവാം ബാക്കി.

എന്റെ ഇരട്ട സഹോദരൻ എന്ന് തോന്നിപ്പിക്കുന്ന ആ രൂപം ചിരിച്ചു.
അയാൾ ആന്യ നിൽക്കുന്ന ദിക്കിലേക്ക് നോക്കി പറഞ്ഞു.
ബാക്കി ആ സ്ത്രീ പറയട്ടെ.

ഞാൻ ഞെട്ടലോടെ ആന്യയ്ക്ക് നേരേ നോക്കി...

********************************************************

ആന്യയുടെ പിന്നിലെ തൂണിന്റെ മറവിൽ നിന്നും പെട്ടന്ന് ഒരു രൂപം വെളിച്ചത്തിലേക്ക് നീങ്ങുന്നത് കണ്ടു. രൂപത്തെ കണ്ട് ഞാൻ വീണ്ടും അംബരന്നു.

അത് മിസിസ് ബേണിയായിരുന്നു.
മ്യൂസിയത്തിലെ പ്രധാന റിസപ്ഷനിസ്റ്റ്!

ദുരൂഹതകൾക്ക് മീതേ ദുരൂഹതകൾ വല വിരിച്ച് കൊണ്ടിരിക്കുകയാണ്.

മിസിസ് ബേർണി പുഞ്ചിരിയോടെ പറഞ്ഞു.
തോമസ് മനാമ കൊല്ലപ്പെട്ടത് മുതൽക്കാണ് ഞാൻ നിങ്ങളെ നിരീക്ഷിക്കുന്നത്. ദിമിത്രി ബാരോസ് കൊല്ലപ്പെട്ടതോടെ  -  അത് നിങ്ങളിൽ കൂടി അല്ലെങ്കില് പോലും - ഞങ്ങൾക്ക് ഒരു കാര്യം ഉറപ്പായി.നിങ്ങൾ ഉടനേ ജർമനിയിൽ, ഇവിടേക്ക് തന്നെ എത്തിച്ചേരുമെന്ന്. ഞങ്ങളുടെ എക്സ്പക്റ്റേഷൻസ് ഒരിക്കലും തെറ്റാറില്ല. ഇസ്രയേൽ ഞങ്ങൾക്ക് ചെല്ലും ചെലവും തരുന്നത് വെറുതേയല്ലല്ലോ.

നിഷേധാർഥത്തിൽ തലയാട്ടി
എന്നിട്ട് അത്യധികം രോക്ഷത്തോടെ ചോദിച്ചു.
പരസ്പര ബന്ധമില്ലാത്ത നിങ്ങളുടെ സിനിമാറ്റിക് ഡയലോഗ്സ് കേൾക്കാനല്ല ഞാൻ വന്നത്. എനിക്കറിയണം. എല്ലാം അറിയണം. എന്നെ മോസ്കോയില്‍ വെച്ച് കൊല്ലാൻ ശ്രമിച്ചത് നിങ്ങളാണോ എന്ന്? എങ്കിൽ അതെന്തിന്? എന്നോടൊപ്പം ഉണ്ടായിരുന്നു എന്ന് പറയുന്ന അങ്കിതാ ത്രിപാഠിയേക്കുറിച്ച് എനിക്കറിയണം. എന്റെ പേര്, ഡീറ്റെയിൽസ്... എല്ലാം നിങ്ങൾ നഷ്ട്ടപ്പെടുത്തിയതാണ്. എനിക്ക് സർവതിന്റേയും ഉത്തരം കിട്ടണം. ഈ ക്ലൈമാക്സിൽ ആര് ജയിച്ചാലും എനിക്കതെല്ലാം അറിഞ്ഞേ തീരൂ... അത് അറിയാൻ വേണ്ടി മാത്രമാണ് ഇത്രയും റിസ്കിൽ ഇവിടം വരെ ഞാൻ എത്തിയത്. പറയൂ, എന്തായിരുന്നു ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം....???

കൂൾ മാൻ.... ഒരുപാട് ക്ഷോഭിച്ച് പൾസ് കൂട്ടരുത്.
മിസിസ് ബേർണി എന്നെ നോക്കി.
പറയാം. എല്ലാം പറയാം. ചുരുക്കത്തിൽ കാര്യങ്ങൾ നിങ്ങൾ അറിയുന്നത് നല്ലതാണ്. മരിക്കും മുൻപ് പരമമായ സത്യങ്ങൾ അറിയുന്നത് നല്ലതിനാവാം...


മിസിസ് ബേർണി എനിക്ക് മുൻപിൽ വന്ന് തുടർന്നു.

Point One:
നിങ്ങളുടെ പേര് കെവിൻ ആൻഡ്രൂസ്. ജനനം ഇൻഡ്യയിൽ. ഇൻഡ്യൻ ചാര സംഘടനയിലെ സമർഥനായ സ്പൈ. ഞങ്ങൾക്ക് മനസ്സിലായ നിങ്ങളുടെ ഔദ്യോഗിക ചരിത്രം ഇതാണ്. നിങ്ങൾ ആദ്യ കാലത്ത്, ഇൻഡ്യയിലെ ഇന്റലിജൻസ് ബ്യൂറോയിലായിരുന്നു. നിങ്ങളുടെ സാമർഥ്യ പാടവം നിങ്ങൾ റിസർച്ച് ആന്റ് അനലൈസിസ് വിംഗിലെ അഥവാ റോയിലെ അന്താരാഷ്ട്ര സീക്രട്ട് ഏജന്റ് ആക്കിത്തീർത്തു. പല വിദേശ രാജ്യങ്ങൾക്ക് ശേഷം, റഷ്യയിൽ നിങ്ങൾ സ്പൈ ഗെയിം കളിച്ച് തുടങ്ങുന്നത് ഒരു വർഷം മുൻപാണ്.

ഞാൻ അവർ പറയുനത് സാകൂതം കേട്ടു നിന്നു.
എനിക്കെല്ലാം പുതിയ അറിവുകളായിരുന്നു. എന്റെ പേര് കെവിൻ എന്നത് പോലും.
ഞാൻ ആരെന്നുള്ളതിന് സത്യസന്ധവും വ്യക്തവുമായ ആദ്യ വിവരണങ്ങളാണിവ. ഇവ വിശ്വസിക്കാൻ ഞാൻ ബാധ്യസ്ഥനാണ്....

മിസിസ് ബേർണി തുടർന്നു.-

Point Two:
ഇനി അങ്കിതാ ത്രിപാഠി.-
റഷ്യയിൽ നിങ്ങളുടെ ദൗത്യാന്വേഷണ സഹകാരിയായിരുന്നു മിസ്. അങ്കിതാ ത്രിപാഠി. അവരും റോയിലെ ഏജന്റ്. എന്നുമാത്രമല്ല നിങ്ങളുടെ കാമുകിയും. Moscow - യിലെ മിസ്റ്റർ അലക്സി ഗോർഗിയോപാവിന്റെ  ഇടത്തരം ഹോട്ടലായ,  Hotel Baltschug Kempinski - യിൽ വെച്ചാണ്, ഇന്ന് നിങ്ങൾ ഈ നിമിഷം, ഈ സിസിലിയാ കാസ വരെ വരെ എത്തിച്ചേരേണ്ടി വന്നതിന്റെ ആരംഭം കുറിയ്ക്കപ്പെടുന്നത്. കാരണം നിങ്ങൾ താമസിച്ചു കൊണ്ടിരുന്ന അതേ ഹോട്ടലിൽ ഞങ്ങൾക്കും ചില ദിവസങ്ങൾ ചിലവഴിക്കേണ്ടതായി വന്നു!

ഞാൻ ഈ യാത്രയുടെ ആരംഭത്തിൽ ആന്യയ്ക്കൊപ്പം Hotel Baltschug Kempinski - യിൽ പോയത് ഓർത്തു നോക്കി. അന്ന് ഗോർഗിയോപ്പാവ് പറഞ്ഞ കാര്യങ്ങളുമായി ഇവർ പറയുന്നത് പൊരുത്തപ്പെടുന്നുണ്ട്....
കാര്യങ്ങൾ വിശദമാക്കാൻ വേണ്ടി ഞാൻ മിസിസ് ബേർണിയോട് ചോദിച്ചു-
മനസ്സിലായില്ല, വ്യക്തമായി പറയൂ...

അവർ എന്റെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കിക്കൊണ്ട് ഒരു ചോദ്യം ചോദിച്ചു.
ഞങ്ങൾ ആരാണെന്ന് മനസ്സിലായോ?

എന്നെ കൊല്ലാൻ ശ്രമിച്ചവർ..... എന്നു മാത്രമായിരുന്നു ഇതു വരെയുള്ള ധാരണ. പക്ഷേ ഇപ്പോൾ ദേ ഈ നിൽക്കുന്ന എന്റെ അപരനെ കണ്ടതോടെ മറ്റെന്തൊക്കെയോ ഉദ്ദേശങ്ങൾ നിങ്ങൾക്കുണ്ടാവണം എന്ന്  അനുമാനിക്കുന്നു..

അപ്പോൾ എന്റെ അപരനും മിസിസ് ബേർണിയും ചിരിച്ചു.

ആന്യയെ ഞാനൊന്ന് പാളി നോക്കി. അവൾ അസഹ്യമായ വേദനയോടെ തൂണിൽ അമർത്തിപ്പിടിച്ച് നിൽക്കുന്നു. എമ്മ എന്റെ പുറകിൽ മറഞ്ഞ് നിൽക്കുകയാണ്. അവളുടെ കിതപ്പ് കേൾക്കാനാവുന്നുണ്ട്..

മിസിസ് ബേർണി തുടർന്നു.
ഞങ്ങൾ മൊസാദിന് വേണ്ടി ഓൺ ഡ്യൂട്ടിയിലാണ്. ബേർണി എന്ന പേരൊക്കെ മൂടുപടമായി അണിയുന്നതാണ്. ഇപ്പോൾ ഇസ്രയേൽ അമേരിക്കൻ ദൗത്യ നിർവഹണമാണ് ഞങ്ങൾ നിർവഹിക്കുന്നത്.
ഇനി നിങ്ങളുമായി ഞങ്ങൾ കണ്ടു മുട്ടിയ ആ ദിവസത്തേക്കുറിച്ച് പറയാം

Point Three:
ഞങ്ങൾക്ക് മോസ്കോയിൽ ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു.
ഒരു അന്താരാഷ്ട്ര പ്രശസ്ഥനായ വി ഐ പി യെ വധിക്കുക എന്ന ദൗത്യം.
അത് മറ്റാരുമല്ല. സിറിയൻ പ്രസിഡന്റ് Bashar al-Massood ആയിരുന്നു അത്.

അതു കേട്ട് ഞാൻ ആന്യയെ നോക്കി.
അവളും അത് കേട്ടു കൊണ്ട് എന്നെ നോക്കുകയായിരുന്നു.
Russkiy Kurier പത്രത്തിൽ നിന്നും കണ്ടെത്തിയ ഒരു വാർത്താ ശകലത്തിലൂടെ ഞങ്ങൾ അനുമാനിച്ചിരുന്ന ഒരു വിവരത്തിന്റെ, തുറന്ന വെളിപ്പെടുത്തലാണ് ബേർണി നടത്തിയത്. ഞങ്ങളുടെ ഊഹം തെറ്റിയിരുന്നില്ല എന്ന ഭാവം വേദനയ്ക്കിടയിലും ആന്യയുടെ മുഖത്ത് തെളിഞ്ഞു.

പക്ഷേ ഞങ്ങളുടെ വധശ്രമം നിങ്ങളാണ് നശിപ്പിച്ച് ഇല്ലാതാക്കിയത്!!! പ്രത്യേകിച്ചും നിങ്ങളുടെ കൂടെയുണ്ടായിരുന്ന ആ പരിഷ, അങ്കിത
മിസിസ് ബേർണി ക്രോധത്തോടെ എന്നെ നോക്കി.

ഞാൻ അവരെ തന്നെ ശ്രദ്ദിച്ച് നോക്കി നിന്നു. അവർ കഥ പറയും പോലെ പറഞ്ഞു തുടങ്ങി.

*************************************************************

സിറിയൻ പ്രസിഡന്റും ജർമൻ ചാർസലർ ആംഗലാ മെർക്കലും മോസ്കോയിലെ ഒരു മീറ്റിങ്ങിനെ അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. പ്രസ്ഥുത മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന്റെ തലേന്ന് രാത്രിയിൽ, അവർ പ്രത്യക്ഷപ്പെടുന്ന വേദിയുടെ ഏറെ അടുത്തുള്ള  Baltschug Kempinski ഹോട്ടലിന്റെ മുകളറ്റത്തെ ഒരു മുറിയിലെ  ഞങ്ങൾ ഞങ്ങളുടെ ഓപ്പറേഷന് തയ്യാറെടുത്തു കൊണ്ടിരുന്നു.  പക്ഷേ ഞങ്ങളുടെ നീക്കങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരുന്ന അങ്കിത എങ്ങനെയോ മനസ്സിലാക്കി.

... ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്ഥനായ, ചാരനും ഷാർപ്പ് ഷൂട്ടറുമായ ആന്ദ്രേ ഗുസ്ഥാവോയെ അവൾ മണത്തറിഞ്ഞു. സത്യത്തിൽ ആന്ദ്രേ ഗുസ്ഥാവോയ്ക്ക് പോലും അറിയില്ലായിരുന്നു അവിടെ ഞങ്ങളോടൊപ്പം, അയാൾ എന്തിന് എത്തി എന്ന്. കാരണം ഷാർപ്പ് ഷൂട്ടിങ്ങിൽ അഗ്ര ഗണ്യനായ അയാളോട് സിറിയൻ പ്രസിഡന്റിനെ വധിക്കുന്നു എന്ന വിവരം മുന്നേ കൂട്ടി  അറിയിച്ചിരുന്നില്ല. അവസാന നിമിഷം ദൗത്യ വിവരം അറിയിച്ചിട്ട് കാര്യങ്ങൾ സ്മൂത്തായി നടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷേ ഞങ്ങളുടെ ദൗത്യം മനസ്സിലാക്കിയ മിസ് അങ്കിത, അപ്രതീക്ഷിതമായി ആന്ദ്രേ ഗുസ്ഥാവോയുടെ നീക്കങ്ങളെ തടയാനുള്ള പദ്ദതി തയ്യാറാക്കി.

അന്ന് രാത്രിയിൽ ആന്ദ്രേ ഗുസ്ഥാവോ പുറത്ത് പോയ തക്കം നോക്കി മിസ് അങ്കിത അയാളുടെ മുറിയിലേക്ക് കയറി.....

അവർ പറയുന്നത് വളരെ ത്രില്ലിങ്ങിലാണ്. സസ്പെൻസ് ബാക്കി നിർത്തിക്കൊണ്ടെന്ന വണ്ണം. ഞാൻ മിസിസ്.  ബേർണിയുടെ ചുണ്ടുകളുടെ ചലനത്തിനൊത്ത് അതീവ തൽപ്പരനായി ബാക്കിയുള്ള ഭാഗങ്ങൾക്ക് കാതോർത്തു.

മിസിസ് ബേർണി കഥ, - അല്ല, കഥ പോലെ നടന്ന യധാർഥ സംഭവം - തുടർന്നു...
പക്ഷേ കഥയിലെ ആദ്യ ട്വിസ്റ്റ് അങ്കിതയെ അവിടെ കാത്തിരുന്നു.
അന്ന് ആ ഹോട്ടൽ മുറിയിൽ ഗുസ്ഥാവോ അല്ലാതെ മറ്റാരും ഉണ്ടാവില്ല എന്ന അവളുടെ കണക്കു കൂട്ടൽ പാളി.  ആ മുറിയിൽ അന്ന് നാല് പേരുണ്ടായിരുന്നു.  തോമസ് മനാമ, ദിമിത്രി ബാരോസ്, മിലാൻ ബാരോസ്, പിന്നെ  ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളും. ഒരു അജ്ഞാതൻ!!!

എന്നിട്ട്?
ഞാൻ ആരാഞ്ഞു.

മിസിസ് ബേർണി ശബ്ദം താഴ്ത്തി ഒരു വലിയ ദുരന്തം വിവരിക്കും പോലെ പറഞ്ഞു-
എന്നിട്ടെന്താവാൻ
അന്ന് ആ മുറിയിൽ പതുങ്ങി കഴിയുകയായിരുന്ന നാലു പേരും ചേർന്ന്   മിസ്. അങ്കിതാ ത്രിപാഠിയെ കൊന്നു കളഞ്ഞു!

അങ്കിത കൊല്ലപ്പെട്ടു എന്ന് നേരത്തേ അറിഞ്ഞതാണെങ്കിൽ പോലും, മിസിസ്. ബേർണിയുടെ ശബ്ദത്തിലെ നിസ്സാരത എന്നിൽ ഒരു ഷോക്ക് ഉണ്ടാക്കി. എന്റെ കാമുകിയായിരുന്ന യുവതി......

നിങ്ങൾ നിരാശനാകേണ്ട.
അൽപ്പ സമയത്തിനുള്ളിൽ നിങ്ങൾക്കും നിങ്ങളുടെ കാമുകിയുടെ സമീപത്തേയ്ക്ക് പോകാം.
മിസിസ് ബേർണി ചിരിച്ചു

തുടരൂ.... മുഴുവനും കേൾക്കട്ടെ...
ഞാൻ അവരുടെ വാക്കുകളെ മറി കടന്നു കൊണ്ട്  ആവശ്യപ്പെട്ടു.

ഒരു മൂളലിന് ശേഷം ബേർണി വീണ്ടും സംസാരിച്ചു
അങ്കിതാ ത്രിപാഠിയുടെ ശവം മറവ് ചെയ്യുന്നതിനേക്കുറിച്ച് അവർ ആലോചിച്ച് നിക്കുമ്പോൾ അപ്രതീക്ഷിതമായി നിങ്ങൾ അവിടേക്കെത്തി.  നിങ്ങളും ഞങ്ങളുടെ സംഘാംഗങ്ങളും തമ്മിൽ  അവിടെ വെച്ച്  കണ്ടു മുട്ടി.  എനിക്ക് തോന്നുന്നത്, പുറത്തെവിടെയോ ആയിരുന്ന നിങ്ങളോട്, അങ്കിത ഫോണിൽ സംസാരിച്ചിട്ടാവണം, ഗുസ്ഥാവോയുടെ മുറിയിലേക്ക് കടന്നത്. അതു കൊണ്ട് നിങ്ങൾ സ്പഷ്ട്ടമായും നിങ്ങൾ അവിടെയെത്തി. അവിടെ വെച്ച് നിങ്ങൾ  അങ്കിതാ ത്രിപാഠി കൊല്ലപ്പെട്ടു എന്ന സത്യമറിഞ്ഞ് നടുങ്ങിക്കാണണം. അവിടെ അപ്പൊൾ ഉണ്ടായിരുന്ന നാല്വർ സംഘമാണ് അതിന്റെ പിന്നിലെന്ന് നിങ്ങൾക്ക് ഈസിയായി മനസ്സിലാകുന്നു.

മിസിസ് ബേർണിയുടെ സംസാരം ഞാൻ, ആർതർ കോനൻ ഡോയലിന്റെ സ്റ്റോറി വായിക്കുന്ന കൊച്ച് കുട്ടിയുടെ ജാഗ്രതയോടെ ഞാൻ ശ്രദ്ദിക്കുകയായിരുന്നു. ബേർണി തുടർന്നു-

തുടർന്ന്, ആ മുറിയിൽ വെച്ച് നിങ്ങളും ഞങ്ങളുടെ സംഘാംഗംഗളും തമ്മിൽ തീവ്ര പോരാട്ടം നടന്നു.   അന്ന് ആ രാതിയിൽ ആ നാല്വർ സംഘം നിങ്ങളെ  കശാപ്പ് ചെയ്തു.
നിങ്ങൾക്ക് വെടിയേറ്റു. കയ്യിൽ കിട്ടിയ ഇരുമ്പ് പൈപ്പ് കൊണ്ട്  നിങ്ങളുടെ തലയ്ക്ക് പലയാവർത്തി അടിച്ചത് ആ നാലാമത്തെ അജ്ഞാതനായ വ്യക്തിയായിരുന്നു. മരിച്ചെന്നുറപ്പിച്ച നിങ്ങളുടെ ബോഡി പിന്നീട് സംഘം ആന്ദ്രേ ഗുസ്ഥാവോയെ ഏൽപ്പിച്ചു. ആന്ദ്രേ ഗുസ്ഥാവോയോട് പോലും അറിയിക്കാതെ സംഘം വരച്ച് തയ്യാറാക്കിയ  സിറിയൻ പ്രസിഡന്റ്  Bashar al-Massood നെ വധിക്കുക എന്ന ഓപ്പറേഷൻ അവിടെ തന്നെ ഉപേക്ഷിച്ചു. അതായത്  വധിക്കുക എന്നത്.  ശേഷം നിങ്ങളുടെ ശരീരം, ആന്ദ്രേ ഗുസ്ഥാവോ മോസ്കോയിലെ Vozdvizhenka  തെരുവിൽ ഉപേക്ഷിച്ചു.  അയാൾക്ക് ഏറെ സുപരിചിതമായ സ്ഥലമായിരുന്നു അത്. അവിടെ ഉപേക്ഷിക്കപ്പെടുന്ന ഒരാൾ പോലും ജീവിതത്തിലേക്ക് തിരികെ വന്നിട്ടില്ല.

മിസിസ് ബേർണി ഒന്ന്, ഇടവേള നൽകിയിട്ട് എന്നോടായി ബാക്കി പറഞ്ഞു.
നിങ്ങൾ മരിച്ചു എന്നു തന്നെയായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ ധാരണ.  പക്ഷേ നിങ്ങൾ ഫിനിക്സ് പക്ഷിയേപ്പോലെ ജീവിതത്തിലേക്ക് പറന്ന് വന്നത് എന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

*****************************************************************

എനിക്ക് എല്ലാം മനസ്സിലായി കഴിഞ്ഞിരുന്നു.
ഞാൻ ഒരു നിമിഷം അവരുടെ മുഖത്തേക്ക് നോക്കി നിന്നു. തുടർന്ന് ഞാനിങ്ങനെ സംസാരിച്ചു.

ഞാൻ അന്വേഷിച്ച് വന്നതെല്ലാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
എന്റെ പേരുൾപ്പെടെ.
നിങ്ങൾ പറഞ്ഞു നിർത്തിയിടത്ത് നിന്നും എനിക്കെല്ലാം അനുമാനിക്കാവുന്നതേയുള്ളു. മോസ്കോയിലെ Center for Mental Development ഹോസ്പിറ്റൽ, ആന്യ ഷെവ്ചെങ്കോവ്, Russia, China, Bolivia, Haiti., Bulgaria, Germany, ഇഗ്നാത്തിയോവ്, ഗുസ്ഥാവോ, തോമസ് മനാമ, ബാരോസ് ബ്രദേഴ്സ്, ഡ്യൂറ്റ്ച്ചസ് മ്യൂസിയം...
ഇവിടെ ഈ നിമിഷം വരെ....
പക്ഷേ ഇപ്പോൾ ബേർണി പറയുകയുണ്ടായ അജ്ഞാതനായ ഒരു വ്യക്തി കൂടിയുണ്ട്.
അത് ഇവരിൽ ആരാണ്. നിങ്ങളാണോ? അതോ ഇയാളോ?
ഞാൻ എന്റെ അപരനെ ചൂണ്ടിക്കാട്ടി.

അപ്പോൾ ബേർണി-
നിങ്ങൾ സമർഥനായിരുന്നു മിസ്റ്റർ കെവിൻ.
അവസാനത്തെ ആളെ എന്വേഷിച്ച് ഇവിടം വരെ എത്തിയില്ലേ.. സമ്മതിച്ച് തരണം നിങ്ങളെ. ഓർമ്മപ്പിശകിനെ അതിജീവിച്ച നിങ്ങളെ അദ്ഭുതത്തോടെയാണ് ഞങ്ങൾ നോക്കുന്നത്.

അതു വിട്. എനിക്ക് രണ്ട് കാര്യം കൂടി അറിഞ്ഞേ തീരൂ. അതിപ്പോ ചാവാനാണെങ്കിലും, കൊല്ലാനാണെങ്കിലും. കാരണം ഇപ്പോ ഇവിടെ വെച്ചാണ് അപ്രതീക്ഷിതമായ ആ രണ്ട്  ചോദ്യങ്ങൾക്കുള്ള സാഹചര്യം മുൻപിൽ വന്നത്. ഒന്ന്: എന്റെ അതേ രൂപത്തിലുള്ള ഈ നിൽക്കുന്ന ആൾ ആരാണ്? അയാളുടെ ഉദ്ദേശം എന്താണ്? രണ്ട്: അന്ന് അങ്കിതാ ത്രിപാഠിയെ വധിച്ച, എന്നെ വധിക്കാൻ ശ്രമിച്ച ആ ആ മുറിയിലുണ്ടായിരുന്നു എന്ന് നിങ്ങൾ പറഞ്ഞ അജ്ഞാത വ്യക്തി ആരാണ്?

മിസിസ്. ബേർണി ഗൗരവത്തിലായി
അതേ, അത് നിങ്ങൾ അറിയണം. അത് രണ്ടും അറിഞ്ഞേ തീരൂ. നിങ്ങളുടെ ആദ്യ ചോദ്യത്തിനുള്ള ഉത്തരം പിടിച്ചോളൂ., ഈ നിൽക്കുന്ന അപരൻ ആരാണെന്ന്...
നിങ്ങളെ ആക്രമിച്ചതിന് ശേഷം ഞങ്ങൾ ആദ്യം ചെയ്തത് നിങ്ങളുടെ റൂം മുഴുവൻ അരിച്ച് പെറുക്കി നിങ്ങളുടെ സകല രേഖകളും കൈക്കലാക്കുക എന്നതാണ്.  എ ടി എം കാർഡ്, ക്രെഡിറ്റ് കാർഡ്, വിസ, പാസ്പോർട്ട്, ഇന്റെർ നാഷണൽ ഡ്രൈവിങ്ങ് ലൈസൻസ് എല്ലാം ഞങ്ങൾ  അവിടുന്ന് സ്വന്തമാക്കി.... തുടർന്ന് തോമസ് മനാമ  ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ, നിങ്ങളുടെ പേരിൽ എട്ട് പാസ്പോർട്ടുകളും ക്രിത്രിമ രേഖകളും നിർമിച്ച് നിങ്ങളുടെ മുറിയിൽ പകരം വെച്ചു. അതു കൊണ്ടാണ് നിങ്ങളെ കെ ജി ബി അറസ്റ്റ് ചെയ്തത്. പക്ഷേ നിങ്ങളുടെ ഒറിജിനൽ പാസ്പോർട്ട് ഉപയോഗിച്ച്, ദേ ഈ നിൽക്കുന്ന ശ്രീലങ്കക്കാരനെ നിങ്ങളുടെ ജീവിച്ചിരിയ്ക്കുന്ന ഒറിജിനലാക്കി മാറ്റി. കാഴ്ച്ചയ്ക്ക് ഇയാൾ നിങ്ങളേപ്പോലെ തോന്നിപ്പിക്കുന്നു എന്ന ഞങ്ങളുടെ കണ്ടെത്തൽ, അൽപ്പം കോസ്മെറ്റിക് ശസ്ത്ര ക്രീയയിലൂടെ  ഞങ്ങൾ മുതലാക്കി.
ഇയാൾ ഇപ്പോൾ മിസ്റ്റർ കെവിൻ എന്ന പേരിൽ ജീവിക്കുന്നു.
ഞങ്ങൾക്ക് വേണ്ടി ഇൻഡ്യയിൽ ഓപ്പറേഷനുകൾ നടത്താൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ യഥാർഥ കെവിൻ ആൻഡ്രൂസിന്റെ പേരിലും രൂപത്തിലും രേഖകളിലും ജീവിക്കുന്ന ഒരു മൊസാദ് സ്പൈ!!!
മിസിസ് ബേർണി എന്റെ ഡ്യൂപ്ലിക്കേറ്റിനെ നോക്കി പ്രശംസയോടെ പുഞ്ചിരിച്ചു.


എന്റെ പേരിൽ എന്റെ രൂപത്തിൽ, എന്റെ പൗരത്വ രേഖകളുപയോഗിച്ച് മറ്റൊരുത്തൻ ജീവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ മുഷ്ട്ടി ചുരുട്ടി എന്റെ തുടയിൽ ഇടിച്ചു.

മിസിസ് ബേർണി വീണ്ടും -
ഇനി രണ്ടാമത്തെ ചോദ്യം. ഞാൻ പരാമർശിച്ച അജ്ഞാത വ്യക്തി ആരെന്ന്. അത് എന്തായാലും ഞാനല്ല.

പിന്നെ?
ഞാൻ മിസിസ് ബേർണിയെ രോക്ഷത്തോടെ നോക്കി...

അന്നേരം എന്റെ പിന്നിലായി വലത് ചെവിയോട് ചേർന്ന് ഒരു ശബ്ദം മുഴങ്ങി.
ആ അജ്ഞാത വ്യക്തി ഞാനാണ്. ഞാൻ. എമ്മാ ഇസബേൽ എന്ന ഞാൻ

എന്റെ പിന്നിൽ നിന്നും എമ്മ ഇസബേൽ എന്ന ജർമൻ സുന്ദരി - ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിലെ ഉദ്യോഗ്സ്ഥ  - എനിക്ക്  മുൻപിലേക്ക് വന്നു നിന്നു.

അവരുടെ കയ്യിലെ വിക്ടോറിയാ ക്യൂൻ ജർമൻ പിസ്റ്റളിന്റെ ബാരൽ,  വെളിച്ചത്തിൽ മിന്നി...


********************************************************
അവിടെ ചില നിമിഷഷങ്ങൾ നിശബ്ദത നിറഞ്ഞു-

ആരെങ്കിലും നിശബ്ദതയുടെ കാഠിന്യത്തെ അവസാനിപ്പിക്കും എന്ന് കരുതിയെങ്കിലും നിശബ്ദത നിശബ്ദതയ്ക്ക് മേലേ ഉരുക്ക് മുഷ്ട്ടി അമർത്തിക്കൊണ്ട് തന്നെയിരുന്നു.

എമ്മാ ഇസബേൽ തന്നെ മൗനം ഭേദിച്ചു.

നിങ്ങളുടെ ഒരോ നീക്കത്തിന് പിന്നിലും ഞാൻ ഉണ്ടായിരുന്നു.  ക്രിത്യമായും തോമസ് മനാമ കൊല്ലപ്പെട്ട നിമിഷം മുതൽ. ഒരുതവണ നിങ്ങൾ എന്നെ കണ്ടിട്ടുണ്ട്. അവിടുന്ന് ഈ ഘട്ടം വരെയുള്ള നിങ്ങളുടെ അന്വേഷണ പാടവം എന്നെ അംബരപ്പിച്ചു കളഞ്ഞു. നിങ്ങളെ അഭിനന്ദിക്കാതെ വയ്യ കെവിൻ.... ഇപ്പോ.., ഈ നിമിഷം നിങ്ങൾ എന്റെ ശത്രു അല്ലായിരുന്നെങ്കിൽ ഈ രാത്രി നിങ്ങളോടൊപ്പം ഞാൻ കിടക്കുമായിരുന്നു... അത്രയ്ക്കും ആരാധനയുണ്ട് എനിക്ക് നിങ്ങളോട്. അന്ന് നിങ്ങളുടെ തലയിൽ ഇരുമ്പ് പൈപ്പ്കൊണ്ടുള്ള എന്റെ പ്രഹരം നിങ്ങളുടെ ഓർമ്മ നശിപ്പിച്ച് കളയാൻ മാത്രമേ പര്യാപ്തമായുള്ളു എന്നൊരു ദുഖം മാത്രമേ എനിക്കുള്ളു.  അന്നത്തെ പ്രഹരത്തിൽ നിങ്ങളേക്കുറിച്ച് തന്നെയുള്ള ഓർമകൾ മാഞ്ഞു പോകണമായിരുന്നു...

എമ്മാ ഇസബേലിന്റെ നക്ഷത്രക്കണ്ണുകളിൽ പുള്ളിപ്പുലിയുടെ ക്രൗര്യം തിളങ്ങി.
അവരുടെ കീഴ് അധരത്തിലെ മാദകത്വം എന്നെ നോക്കി പുശ്ചിച്ചു.

നമ്മൾ തമ്മിൽ എവിടെ വെച്ചും കണ്ടതായി ഞാൻ ഓർക്കുന്നില്ല.
ഞാൻ അലക്ഷ്യമായി പറഞ്ഞു.

പൊടുന്നനെ എമ്മാ ഇസബേൽ എന്ന ജർമ്മൻ സുന്ദരി തന്റെ മുഖത്തിന്റെ ഒരു ഭാഗത്ത് പിടിച്ച് മുകളിലേക്ക് വലിച്ചു. അവരുടെ മുഖം. സ്വർണ മുടിയുൾപ്പടെ അടർന്ന് മുകളിലേക്ക് പോകുന്നത് ഞാൻ കണ്ടു. ഞാൻ അംബരപ്പോടെ നോക്കി നിന്നു.കോസ്മെറ്റിക് മാസ്ക് അണിഞ്ഞ് രൂപ മാറ്റം വരുത്തിയ ഒരു പുരുഷനായിരുന്നു അത്.

എമ്മയുടെ സുന്ദരമായ മുഖത്തിന്റെ സ്ഥാനത്ത് പറ്റെ മുടി വെട്ടിയ, ക്ലീൻ ഷേവ് ചെയ്ത  ഒരു പുരുഷ മുഖം തെളിഞ്ഞു വന്നു. സംഭവ ഗതികൾക്ക് പൊടുന്നനെയുണ്ടായ ട്വിസ്റ്റ് എന്നെ നടുക്കിക്കളഞ്ഞു. എമ്മ എന്ന് ഞാൻ കരുതിയിരുന്ന രൂപം തന്റെ സ്കേർട്ട് ബട്ടണുകൾ ഊരിയെറിഞ്ഞു. മെലിഞ്ഞ പുരുഷ ശരീരത്തേക്ക് ഞാൻ നോക്കി. ആ മുഖം എന്റെ തലയിൽ വെള്ളിടികൾ മുഴക്കി.

ഇപ്പോൾ മനസിലായിക്കാണും നമ്മൾ തമ്മിൽ കണ്ടിട്ടുള്ള കാര്യം...
എമ്മ - അല്ല, - ആ പുരുഷൻ ചിരിച്ചു
***********************************************************************

ഓർമകൾ എന്നെ ഹെയ്റ്റിയിലേക്ക് കൊണ്ടുപോയി
Near: Plaine du Cul de Sac...
Port-au-Prince...
Haiti...
ബാരോസ് ബ്രദേഴ്സിന്റെ മുറി...
ഞങ്ങൾ കയറി ചെല്ലുമ്പോൾ മിലാൻ ബാരോസിനെ വധിച്ചിട്ട് രക്ഷപെടാൻ ശ്രമിക്കുന്ന ആൾ...
ഏജന്റ് B.Q.  എന്ന് പരിചയപ്പെടുത്തിയ ആൾ...
ദിമിത്രി ബാരോസ് ബൾഗേറിയയിലേക്ക് കടന്നു എന്ന് ഞങ്ങൾ പറഞ്ഞ് അയാൾ അറിയുന്നത്...
ഞങ്ങളോട് ഗുഡ് ബൈ പറഞ്ഞ് പിരിയുന്നു...
അതേ ആ  സിറിയൻ ചാരൻ......!!!
അയാളാണിത്. അയാൾ തന്നെ!!!

*************************************************************************

ഓർമകളിൽ നിന്ന് ഞാൻ വർത്തമാന കാലത്തേക്ക് വന്നു-
സിറിയൻ ഏജന്റ് ബി. ക്യു.!!!
ഞാൻ പല്ലു കടിച്ചു.

എനിക്ക് മുൻപിൽ നിന്ന് ഏജന്റ് ബി. ക്യു എന്ന അയാൾ ചിരിച്ചു-
അന്ന് അങ്ങനെ പറഞ്ഞതാണ്. സത്യത്തിൽ ഞാൻ മൊസാദ് ഏജന്റ് തന്നെ...
അന്ന് ഹെയ്റ്റിയിലെ ബാരോസിന്റെ റൂമിൽ വെച്ച് നിങ്ങളെ കൊല്ലാൻ നോക്കിയതാണ്. പക്ഷേ അന്നത് നടക്കുമായിരുന്നില്ല. അതാണ് കളവ് പറഞ്ഞ് ഞാൻ മുങ്ങിയത്. മിലാൻ ബാരൊസിനെ കൊല്ലുന്നത് ഞങ്ങളുടെ സേഫ്ടിക്ക് വേണ്ടിയായിരുന്നു. പക്ഷേ നിങ്ങൾ, അയാളുടെ സഹോദരൻ ദിമിത്രി ബാരോസിനെ അന്വേഷിച്ച് ബൾഗേറിയയിലേക്ക് എത്തി....

യുവാവ്  തുടർന്നു-
ബൾഗേറിയയിൽ അത് ലറ്റിക്  മീറ്റ് നടക്കുന്ന ആ വേദിയിൽ വെച്ച് ഞാനാണയാളെ - ദിമിത്രി ബാരോസിനെ - വെടി വെക്കുന്നത്. തുടർന്നാണ് പൊലീസിന്റെ വെടി അയാൾക്ക് കൊള്ളുന്നത്. അവിടം കൊണ്ട് നിങ്ങളുടെ വഴി അടയുമെന്നാണ് കരുതിയത്. പക്ഷേ നിങ്ങൾ അയാളുടെ മൊബൈൽ ഫോൺ കവർന്ന് ഞങ്ങളെ തേടി എത്തുകയായിരുന്നു

അയാൾ എന്റെ നെറുകയിലേക്ക് തോക്ക് ചൂണ്ടി.
മരണം ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിന്റെ അധോഭാഗത്തെ സിസിലിയാ കാസയെ വലയം ചെയ്തു. ആന്യയിൽ നിന്നും ഒരേങ്ങൽ ഉയർന്നു.

അയാളുടെ ഗൺ എന്റെ പോയിന്റ് ബ്ലാങ്കിലേക്ക് ഉന്നമിട്ടു.
സെക്കന്റുകൾ നീങ്ങി.

ഞാൻ എന്റെ പിസ്റ്റളിലേക്ക് കൈ തൊട്ടു...


**************************************************

വെടി ശബ്ദം മുഴങ്ങി. ഒന്നല്ല മൂന്ന് തവണ...

എനിക്ക് മുൻപിൽ, എന്നെ തോക്ക് ചൂണ്ടി നിന്നിരുന്ന മൊസാദ് ചാരൻ - എമ്മ ഇസബേൽ - യുവാവ് വട്ടം ചുഴറ്റി തറയിലേക്ക് വീണു. ഞാൻ വീണ്ടും ട്രിഗർ വലിച്ചു. അയാളുടെ തലച്ചോർ പീസുകളായി തെറിക്കുന്നത് ഞാൻ കണ്ടു.

അയാൾക്ക് പ്രവർത്തിക്കാനാവും മുൻപേ ഞാൻ പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു.

മിസിസ് ബേർണി എനിക്ക് മുൻപിലേക്ക് ചാടി വീണൂ
പൊടുന്നനെ ആന്യ എഴുനേൽക്കുന്നത് കണ്ട് അവരുടെ ശ്രദ്ദ അങ്ങോട്ടേക്കായി
ആ നിമിഷത്തിന്റെ നൂറിലൊന്ന് മതിയായിരുന്നു എനിക്ക്.
ഒറ്റത്തട്ടിന് ഞാൻ അവരുടെ പിസ്റ്റൽ ദൂരേക്ക് പറപ്പിച്ചു. അവർ കമിഴ്ന്ന് തറയിലേക്ക് വീണു.

അതേ നിമിഷം തന്നെ എനിക്കു ചുറ്റും വെടുയുണ്ടകൾ മൂളിപ്പറന്നു. എന്റെ ഡ്യൂപ്ലിക്കേറ്റ് - ശ്രീലങ്കൻ വംശജൻ - തുരു തുരാ നിറയൊഴിക്കുകയായിരുന്നു. നിലം പറ്റിക്കിടന്ന് ഞാൻ തിരികെ ഷൂട്ട് ചെയ്തു കൊണ്ടിരുന്നു. മൂന്നു ബുള്ളറ്റുകൾ അയാളുടെ മുഖം തുളച്ച് കയറുന്നത് കാണാമായിരുന്നു. എന്റെ അപരൻ അവിടെ മലച്ചു വീണു.

എന്റെ പേരിൽ, എന്റെ രൂപത്തിൽ, എന്റെ രേഖകൾ ഉപയോഗിച്ച് സ്പൈ ഗെയിം കളിച്ച് കൊണ്ടിരുന്ന മഹാനായ അഭ്യാസി ഇതാ എന്റെ കൈ കൊണ്ട് തന്നെ.....!!!

*******************************************************

മിസിസ്. ബേർണി ചാടിയെഴുനേറ്റ് എന്റെ മുൻപിലേക്ക് നിന്നത് എന്നെ കീഴ്പ്പെടുത്താൻ വേണ്ടി മാത്രമാണ്. അവർ ഒരു സ്ത്രീയായിരുന്നെങ്കിലും മെയ് വഴക്കത്തിലും, അഭ്യാസ മുറകളിലും ഏതൊരു പുരുഷനേയും വെല്ലുമായിരുന്നു.

ഇരുപത് മിനിട്ടോളം അവരുമായി  ഞാൻ - രണ്ട് പുരുഷൻമ്മാർ  തമ്മിൽ   ഗോദയിൽ പോരാടും പോലെ - പോരാടി .

ആയോധാന മുറകളിൽ അവർ പ്രാവീണ്യയായിരുന്നു.
ശരീരത്തിന് വേദന അനുഭവപ്പെട്ടപ്പോൾ, ഞാൻ എന്റെ സ്മ്രിതി നാശം കൊണ്ട് വിസ്മ്രിതിയിലേക്ക് ഉപേക്ഷിച്ച എന്റെ റിഫ്ലക്സ്, പോരാട്ട വീര്യം,  അയോധന അഭ്യാസങ്ങൾ -  എല്ലാമെല്ലാം എന്റെ ശരീരത്തിലേക്കും കുടിയേറി.

അവർ ഒരു സ്ത്രീയാണന്ന പരിഗണന പോലും നൽകേണ്ടതായി എനിക്ക് തോന്നിയില്ല എന്നതാണ് വാസ്ഥവം. അവരുടെ കഴുത്തിന് പുറകിൽ കൊടുത്ത ഒരു പ്രഹരത്തിൽ തൂണിലേക്ക് തലയടിച്ച്  മഅവർ മലർന്നു പോയി.

അവിടെ നിന്നും എഴുനേൽക്കും മുൻപേ ഞാൻ അവരുടെ പോയിന്റ് ബ്ലാങ്കിലേക്ക് ഗൺ ഷൂട്ട് ഉതിർത്തു.
മിസിസ്. ബേർണി പരലോകം പൂകി.......

**********************************************************


ആ അധോഭാഗത്ത് രണ്ടു മുറികൾ കൂടിയുണ്ടായിരുന്നു. അങ്ങേ തലയ്ക്കൽ ഒരു നീണ്ട ഇടനാഴി കാണാമായിരുന്നു. അവശയായ ആന്യയെ തോളിൽ എടുത്ത് കൊണ്ട് ഞാൻ അതിലൂടെ നടന്നു. അത് പുറത്തേക്കുള്ള വഴിയായിരുന്നു എന്ന് അവസാനമാണ് മനസ്സിലായത്. മ്യൂസിയത്തിന്റെ കാർ പാർക്കിങ്ങ് ഏരിയയിലാണ് ഞങ്ങൾ എത്തിയത്. അവിടെ നിന്നും ഞങ്ങൾ വാടകയ്ക്കെടുത്തിരുന്ന volkswagen beetle- ലിൽ പുറത്തേക്ക് കുതിച്ചു.

ആന്യയെ  ഒരു ക്ലിനിക്കിലെത്തിച്ച്, എന്റെ തോക്കിൻ മുനയിൽ അവിടുത്തെ ചെറുപ്പക്കാരനായ ഡോക്ടറേക്കൊണ്ട് ഞാൻ  അവളുടെ ഇടുപ്പിലെ ബുള്ളറ്റ് നീക്കം ചെയ്യിച്ചു.
അവിടുന്ന് നേരേ പുറപ്പെട്ടത് ബെർലിനിലേക്ക്...
ബെർലിനിൽ നിന്ന്......

*********************************************************

ജൂലൈ പത്ത് വ്യാഴാഴ്ച്ച മോസ്കോയിലെ കെ ജി ബി ആസ്ഥാനത്ത് നിന്ന് തുടങ്ങിയ രാജ്യാന്തര യാത്രകളാണ്.  ജൂലൈ 30.  ചൊവ്വാഴ്ച്ച ഞങ്ങൾ എന്റെ സ്വന്തം രാജ്യമായ ഇൻഡ്യയിലെത്തി. റഷ്യ, ചൈന, ബൊളീവിയ, ഹെയ്തി, ബൾഗേറിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിലൂടെ  നീണ്ട  യാത്രകൾ.... ഇരുപതാം ദിനം ഇൻഡ്യയിൽ....


*******************************************************

ന്യൂ ഡൽഹി.
ഇൻഡ്യ.

ജൂലൈ 30.
ബുധൻ.

RAW HEAD QUARTERS
[RAW - Research and Analysis Wing]
CGO COMPLEX [Central Government Offices]
LODHI ROAD
NEW DELHI

അപ്രതീക്ഷിതമായി എന്നെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു റോയിലെ ഓഫീസേഴ്സ്.
എനിക്ക് അവരെ ആരേയും തന്നെ ഓർമ്മയില്ലായിരുന്നു...
എന്റെ ബോസിനെ പോലും.... കാര്യങ്ങൾ ഞൻ ചുരുക്കത്തിൽ വിശദമാക്കി. അവരുടെയെല്ലാം മുഖത്ത് അദ്ഭുതം നിറയുന്നത് കാണാമായിരുന്നു. എന്റെ പേര് കെവിൻ എന്നാണെന്നും, ഞാൻ ഇൻഡ്യനാണെന്നും, പ്രത്യേകിച്ചും "റോ"യിലെ ഏജന്റ് ആണെന്നും അന്ന് അവിടെ വെച്ച് എനിക്ക് ഉറപ്പായി.....

എനിക്ക് എന്നെ പൂർണമായും തിരിച്ച് കിട്ടിയതിന്റെ അനന്ദം അന്നാദ്യമായി  ഞാൻ അനുഭവിച്ചു. അന്ന് അവിടെ വെച്ച് ഞാൻ  ആദ്യമായി പുഞ്ചിരിച്ചു...
സ്വന്തം സ്വത്വം വീണ്ടു കിട്ടിയവന്റെ സന്തോഷം...


******************************************************

ഗോവ
11  P.M.
വെള്ളി.



ഒരിറക്ക് കുടിച്ചിട്ട് ഞാൻ, ഫെനി ബോട്ടിൽ, ടേബിളിലേക്ക് വെച്ചു

അപ്പോഴേക്കുംബാത് റൂമിൽ നിന്നും  ആന്യ പുറത്തേക്ക് വന്നു.
എനിക്ക് മുൻപിൽ  വെട്ടിത്തിളങ്ങുന്ന നഗ്നമേനിയായി  അവളിങ്ങനെ നിന്നു.
ആന്യ അപ്സരസ്സിനേപ്പോലെ സുന്ദരിയായിരുന്നു.
അവളുടെ കണ്ണുകളിൽ കടലിരമ്പി...
ശരീരത്തിലെ ജല കണങ്ങൾ സ്ഫടികം പോലെ തിളങ്ങി...
മാദകമായ ഒരീർപ്പം എന്നെ തഴുകി കടന്നു പോയി.

എല്ലാ ടെൻഷനിൽ നിന്നും മുക്തനായ ഞാൻ അന്നാദ്യമായി ഒരു പച്ച മനുഷ്യനായി.....

ആന്യയുടെ തുളുമ്പുന്ന നഗ്ന മാറിടങ്ങൾക്ക് മേലേ മുഖം പൂഴ്ത്തിക്കൊണ്ട് അവളുമായി ഞാൻ കിടക്കയിലേക്ക് കെട്ടി മറിഞ്ഞു വീഴുമ്പോൾ, ഗോവയ്ക്ക് മേലേ കാമത്തിന്റെ സിൽക്കാരം നുരഞ്ഞു......


********************************************************

- അവസാനിച്ചു. -

______________________________________________________________
______________________________________________________________



***
ഈ കഥയും, കഥാ പാത്രങ്ങളും, സാഹചര്യങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം


Real inspiration by: -

Matt Damon തകർത്തഭിനയിച്ച, The Bourne Identity, The Bourne Supremacy, The Bourne Ultimatum സിനിമകൾ...

പിന്നെ, പണ്ട് വായിച്ചു തളളിയ അനേകമനേകം ഷെർലക് ഹോംസ് കഥകളുടേയും, ആൽഫ്രഡ് ഹിച്കോക്ക് പുസ്തകങ്ങളുടേയും വിട്ടു മാറാത്ത ഹാങ്ങ് ഓവർ....

ഒപ്പം ജേംസ് ബോണ്ട് സീരീസിലെ quantum of solace എന്ന സിനിമ.....




4 അഭിപ്രായങ്ങൾ: