കൊമ്പൻ മീശ. ചുവന്നു കലങ്ങിയ കണ്ണുകൾ, ചപ്രം ചിപ്രം ചുരുണ്ട മുടി, കാരിരുമ്പിന്റെ കരുത്ത്, കള്ളിക്കൈലി, വരയൻ ബനിയൻ,
പേര് അച്ചൻകുഞ്ഞ്.
സ്ഥായിയായ ഭാവം, അച്ചംപുശ്ചം!
സ്ഥായിയായ ഭാവം, അച്ചംപുശ്ചം!
കടപ്പുറത്തെ ഒഴിഞ്ഞ കോണിലെ ചെറ്റപ്പുര ലക്ഷ്യമാക്കി അയാൾ പ്രാഞ്ചിപ്രാഞ്ചി നടന്നു.
ചെറ്റപ്പുരയിൽ ഭാരതി ഊതിക്കൊണ്ടിരിക്കുകയായിരുന്നു.
അടുപ്പിലെ പുക.
ഇനി അവളുടെ കാര്യം കട്ടപ്പുഹ!!!
കയ്യിൽ അഞ്ചു പൈസയില്ലെങ്കിലും ഡൺലപ് മെത്തയുടെ മൃദുത്വവും, ബദാം പരിപ്പിന്റെ നിറവും അവളുടെ വലിയ സമ്പാദ്യമായിരുന്നു.
നിലത്ത് പുറം തിരിഞ്ഞിരുന്ന് പുകയൂതുന്ന അവളുടെ ബ്ലൗസിനു പുറത്തേക്ക് ബ്രായുടെ വള്ളി തെറ്റിക്കിടന്നു. കഞ്ഞി വെള്ളത്തിലെ പാട പോലെ...
നിലത്ത് പുറം തിരിഞ്ഞിരുന്ന് പുകയൂതുന്ന അവളുടെ ബ്ലൗസിനു പുറത്തേക്ക് ബ്രായുടെ വള്ളി തെറ്റിക്കിടന്നു. കഞ്ഞി വെള്ളത്തിലെ പാട പോലെ...
അവളുടെ മാദക ലാവണ്യം ആസ്വദിച്ചു കൊണ്ട് അച്ചൻ കുഞ്ഞ് ഒരു സാധു ബീഡിയ്ക്ക് തീ കൊളുത്തി.
പിന്നിൽ വന്നു മൂടിയ നിഴൽ കണ്ട് ഞെട്ടിത്തിരിഞ്ഞു നോക്കുന്ന ഭാരതി കാണുന്നത് അച്ചൻ കുഞ്ഞിനെയാണ്.
അച്ചൻ കുഞ്ഞ് ഒരു വിടലച്ചിരി ചിരിച്ചു.
ഇഹു ഇഹു ഇഹു...
ഭാരതിയ്ക്ക് അപകടം പിടികിട്ടി.
വിറയാർന്ന സ്വരത്തിൽ അവൾ പറഞ്ഞു
അരുത്.
വിറയാർന്ന സ്വരത്തിൽ അവൾ പറഞ്ഞു
അരുത്.
അച്ചൻ കുഞ്ഞ് താടി ചൊറിഞ്ഞു.
അയാളുടെ കവിളിലെ അരിമ്പാറമറുക് കവലയ്ക്കത്തെ ചായക്കടയിലെ ഉണ്ടമ്പൊരി പോലെ തിളങ്ങി.
അയാളുടെ കവിളിലെ അരിമ്പാറമറുക് കവലയ്ക്കത്തെ ചായക്കടയിലെ ഉണ്ടമ്പൊരി പോലെ തിളങ്ങി.
ഒരു പ്രവശ്യത്തേക്ക്... ഒരേയൊരു പ്രാവശ്യത്തേക്ക്. എനിക്ക് നിന്നെ....
അയ്യോ കൊച്ചു മുതലാളീ, എന്നെ നശിപ്പിക്കരുത്. ഞാനൊരു പാവമാണ്.
നീയൊരു പാവമായത് കൊണ്ടാണ് ഞാനിങ്ങോട്ട് വന്നത്. നീ വല്ല കരാട്ടേ ബ്ലാക് ബെൽറ്റുമായിരുന്നെങ്കിൽ ഞാനീ വഴി തിരിഞ്ഞു പോലും നോക്കത്തില്ലാരുന്നു.
ഞാനൊരു ശീലാവതിയാണ് മുതലാളീ....
നീ ഭാരതിയല്ലേ???
കൊച്ചു മുതലാളി ദയവ് ചെയ്ത് പോകൂ . രാഘവൻ ചേട്ടനെങ്ങാനും ഇത് കണ്ടാൽ.
അവൻ കടലിൽ പോയിരിക്കുകയല്ലേ. നീ ഒരു പ്രാവശ്യത്തേക്ക് എനിക്ക് വഴങ്ങിയത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
ഞാൻ നിങ്ങൾക്ക് വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല കെഴങ്ങാ...
എടീ, ഞാൻ മര്യാദയുടെ ഭാഷയിലാണ് ഇത്രയും നേരം പറഞ്ഞത്. എന്റെ ക്ഷമയെ പരീക്ഷിക്കരുത്.
ഞാൻ ഒച്ച വെയ്ക്കും. അയ്യോ ഓടിവരണേ... ആരെങ്കിലും ഓടി വരണേ.... അയ്യോ അയ്യോ അയ്യയ്യോ...
കിയ്യോ ഓടി വരണേ കിയ്യോ ഓടി വരണേ... ഇനി നാട്ടുകാരെല്ലാം കൂടി ഓടി വന്നിട്ട് വേണം അവൻമ്മാർക്കൂടെ നിന്നെ പങ്കു വെക്കാൻ... കൂട്ട ബലാത്സംഗമാണോടീ നിനക്കിഷ്ട്ടം???
ഇങ്ങോട്ട് വാടീ....
[ ക്രങ്ക് ക്രങ്ക് ക്രങ്ക്... ഗുളു ഗുളു ഗുളു.... : - ബാക് ഗ്രൗണ്ട് മ്യൂസിക്ക് ]
ഇങ്ങോട്ട് വാടീ....
[ ക്രങ്ക് ക്രങ്ക് ക്രങ്ക്... ഗുളു ഗുളു ഗുളു.... : - ബാക് ഗ്രൗണ്ട് മ്യൂസിക്ക് ]
എന്നെ വിടൂ എന്നെ വിടൂ... ഞാൻ ആം ആദ്മിയാണ്.
ഓ അതു ശരി. കാര്യങ്ങൾ അവിടം വരെയായല്ലേ. ആരാടീ നിന്റെ ലീഡർ?
നസീർ സാർ. പ്രേം നസീർ സാർ... അദ്ദേഹം ഒറ്റ ഡൈവിനിങ്ങ് വന്നാൽ നിങ്ങളെ, ആ ഡിഷ്ക്കാ, ആ പിഷ്ക്കാ, ഹാ കിഷ്ക്കാ എന്ന് ഇടിച്ച് ശരിപ്പെടുത്തും.
ഹി ഹി നസീർ ഇന്ന് എന്തായാലും വരില്ല. അയാൾ പടയോട്ടത്തിന്റെ ലൊക്കേഷനിലാണ്.
എങ്കിൽ ദുഷ്ട്ടാ, സത്യൻ സാർ ഇപ്പം വരും. അദ്ദേഹം ചുങ്കക്കാരുടേയും പരീശൻമ്മാരുടേയും പാപികളുടേയും ഗുഡ്ക ചുമച്ച് റിക്ഷ വലിക്കുന്നവരുടേയും തോട്ടികളുടേയും രക്ഷകനാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റാണ്.
ഹി ഹി സത്യനെ ഈ പടത്തിലേക്ക് കാസ്റ്റ് ചെയ്തിട്ടേയില്ല. ഇങ്ങോട്ട് വാടീ ഭാരതീ...
ഭാരതിയ്ക്ക് മനസ്സിലായി ഇനി രക്ഷയില്ലെന്ന്. അവൾ ചെറ്റപ്പുരയിൽ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.
പിന്നാലെ അച്ചൻകുഞ്ഞും...
പിന്നാലെ അച്ചൻകുഞ്ഞും...
അടുപ്പിലിരുന്ന കഞ്ഞിക്കലം മറിഞ്ഞു വീണു. സ്റ്റീൽ ഗ്ലാസ് താഴെ വീണുടഞ്ഞു. സാമ്പാറിനിടാൻ വച്ചിരുന്ന എൻ എസ് പെരുങ്കായം പാക്കറ്റോടെ നിലത്ത് വീണ് പൊട്ടി.
അച്ചൻ കുഞ്ഞ് ഭാരതിയെ വാരിയെടുത്ത് കയറു കട്ടിലിലേക്ക് മറിച്ചിട്ടു. ഒരു കുത്സിത മൃഗത്തേപ്പോലെ അയാൾ അവളുടെ മേലേ ചാടി വീണു.
അയ്യോ അയ്യോ... കൊച്ച് മുതലാളീ...
അച്ചൻ കുഞ്ഞ് കൈലിയിൽ എന്തോ പരതി.
ഒരു ഞെട്ടലോടെ അയാൾ പുലമ്പി.
ബലാത്സംഗം ചെയ്യാനുള്ള ടൂൾ കൊണ്ടു വരാൻ മറന്നു...
ഒരു ഞെട്ടലോടെ അയാൾ പുലമ്പി.
ബലാത്സംഗം ചെയ്യാനുള്ള ടൂൾ കൊണ്ടു വരാൻ മറന്നു...
ങേ? നിങ്ങൾ ടൂൾ വീട്ടിൽ വെച്ചിട്ടാണോ പുറത്തിറങ്ങി നടക്കുന്നത്? ദൈവമേ...
ഞാൻ കഠാരയുടെ കാര്യമാണുദ്ദേശിച്ചത്. അത് ഞാൻ മറന്നു പോയി. ഇനി കൈ തന്നെ ശരണം....
അച്ചൻ കുഞ്ഞ് ഒറ്റ വലിക്ക് ഭാരതിയുടെ ബോംബേ ഡൈയിങ്ങ് ബ്ലൗസ് വലിച്ച് കീറി.
അവൾ നിസ്സഹായതയോടെ മാറിന് മീതേ കൈകൾ പിണച്ചു.
അച്ചൻ കുഞ്ഞ് അതൊന്നും വകവെച്ചില്ല.
ബലാത്സംഗത്തിനുള്ള പഴുതുകളന്വേഷിക്കുകയായിരുന്നു അയാൾ.
അവൾ നിസ്സഹായതയോടെ മാറിന് മീതേ കൈകൾ പിണച്ചു.
അച്ചൻ കുഞ്ഞ് അതൊന്നും വകവെച്ചില്ല.
ബലാത്സംഗത്തിനുള്ള പഴുതുകളന്വേഷിക്കുകയായിരുന്നു അയാൾ.
അച്ചൻ കുഞ്ഞ് ചാർജ്ജായതോടെ വിടൂ വിടൂ എന്ന് അമർത്തിപ്പറഞ്ഞു കൊണ്ട് ഭാരതി അയാളെ തന്റെ ശരീരത്തിലേക്ക് ചേർത്ത് വരിഞ്ഞു മുറുക്കി. ഭാരതി കിതച്ചു...
പെട്ടന്ന് ഒരു അലർച്ച അവിടെ മുഴങ്ങി.
കട്ട്!!!!!!
കട്ട്!!!!!!
അച്ചൻ കുഞ്ഞും ഭാരതിയും ഞെട്ടിപ്പിടഞ്ഞ് എഴുനേൽക്കുമ്പോൾ ഷൂട്ടിങ്ങ് ഗംഭീരമായതിന്റെ സന്തോഷത്തിൽ ചിരിക്കുന്ന നവോദയാ അച്ചപ്പനെയാണ് കാണുന്നത്.
സിനിമ - വിധിയുടെ ബലി മൃഗങ്ങൾ.
സിനിമ - വിധിയുടെ ബലി മൃഗങ്ങൾ.
തെല്ലൊരു ഇച്ചാ ഭംഗത്തോടെയും അസംതൃപ്തിയോടെയും ഭാരതിയും അച്ചൻ കുഞ്ഞും ചാടിയെഴുനേറ്റു.
അച്ചൻ കുഞ്ഞ് പിറുപിറുത്തു.
ഒന്നു മൂഡായ് വന്നതാണ്. അപ്പഴേക്കും കട്ട് പറഞ്ഞു. #@##^&**(#@...
അച്ചൻ കുഞ്ഞ് പിറുപിറുത്തു.
ഒന്നു മൂഡായ് വന്നതാണ്. അപ്പഴേക്കും കട്ട് പറഞ്ഞു. #@##^&**(#@...
ഇന്നത്തെ ഷൂട്ട് കഴിഞ്ഞു.
നവോദയാ അച്ചപ്പൻ പ്രഖ്യാപിച്ചു.
ഇനി ബാക്കി നാളെ. എല്ലാം പായ്ക്കപ്പ്!
നവോദയാ അച്ചപ്പൻ പ്രഖ്യാപിച്ചു.
ഇനി ബാക്കി നാളെ. എല്ലാം പായ്ക്കപ്പ്!
നാളെയും ബലാത്സംഗ സീനാണോ സാർ എടുക്കുന്നത്?
അച്ചൻ കുഞ്ഞ് പ്രത്യാശയോടെ ചോദിച്ചു.
അച്ചൻ കുഞ്ഞ് പ്രത്യാശയോടെ ചോദിച്ചു.
അല്ല.
നാളെ, നായകൻ അമ്പിളിമാമനെ നോക്കി വള്ളത്തിലിരുന്ന് പാടുന്ന ഒരു പാട്ടും, നായികയുടെ അമ്മ ചുമച്ച് ചുമച്ച് രക്തം തുപ്പി മരിക്കുന്ന സീനും. അതാണെടുക്കുന്നത്.
നാളെ, നായകൻ അമ്പിളിമാമനെ നോക്കി വള്ളത്തിലിരുന്ന് പാടുന്ന ഒരു പാട്ടും, നായികയുടെ അമ്മ ചുമച്ച് ചുമച്ച് രക്തം തുപ്പി മരിക്കുന്ന സീനും. അതാണെടുക്കുന്നത്.
നിരാശയോടെ അച്ചൻ കുഞ്ഞ് പാന്റിടാനും, ഭാരതി സാരിയുടുക്കാനും മറപ്പുരയിലേക്ക് കയറുമ്പോൾ അച്ചപ്പൻ ഓർമിപ്പിച്ചു.
ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യൻമ്മാർക്കുമുള്ള ചായയും ബോളിയും ആ തെങ്ങിൻ ചോട്ടിലെ മേശയിൽ വച്ചിട്ടുണ്ട്. കഴിക്കാൻ മറക്കരുത്....
ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യൻമ്മാർക്കുമുള്ള ചായയും ബോളിയും ആ തെങ്ങിൻ ചോട്ടിലെ മേശയിൽ വച്ചിട്ടുണ്ട്. കഴിക്കാൻ മറക്കരുത്....
________________________________________
അച്ചൻ കുഞ്ഞ് പ്രതി നിധീകരിക്കുന്ന മണ്ടലം:- ടി ജി രവി, ജോസ് പ്രകാശ്, കെ പി ഉമ്മർ, ബാലൻ കെ നായർ, എം എൻ നംബ്യാർ Etc.
ഭാരതി പ്രതിനിധീകരിയ്ക്കുന്ന മണ്ടലം:- ഷീല, ശാരദ, വിധുബാല തുടങ്ങി ജയഭാരതി വരെ.
നവോദയാ അച്ചപ്പൻ പ്രൊഡ്യൂസറല്ലേ അയാളെങ്ങനെ കട്ട് പറയും എന്ന് കുത്സിതമായി ചിന്തിക്കുന്നവരോട്.:- അണിയറക്കാരുടെ മൊത്തം പ്രതീകമാണ് ആ വലിയ മനുഷ്യൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ