സാർ എന്റെ കയ്യിൽ പുതിയൊരു കഥയുണ്ട്. വിശാലമായ ക്യാൻവാസിൽ ഒരു ബ്രഹ്മാണ്ട സിനിമയ്ക്ക് പറ്റിയ കഥ...
ഞാൻ ഉടനേ ഒന്നും പടം പിടിക്കുന്നില്ലെടേ... വേറേ ഏതെങ്കിലും പ്രൊഡ്യൂസറെ സെഡ്യൂസ് ചെയ്യ്...
സാർ. ഇതൊരു ഹൈ ബജറ്റ് ഫിലിമാണ്. ഇതൊന്നും എടുക്കാൻ പോന്ന നിർമാതാക്കൾ വേറേയില്ല സാർ. അതുകൊണ്ടാണ്... സാർ ഇതൊന്നു കേട്ടാൽ...
എന്നാപ്പറ. കഥ കേക്കാൻ കാശ് മുടക്കില്ലല്ലോ..
ഈ കഥയിലെ നായകൻ ഒരു തയ്യൽക്കാരനാണ്.
ഒപ്പം അയാൾ ഒരു ഒരു ബോഡീ ബിൽഡർ കൂടിയാണ്...
ഒപ്പം അയാൾ ഒരു ഒരു ബോഡീ ബിൽഡർ കൂടിയാണ്...
എന്ന് വെച്ചാൽ, ഈ അയയിലൊക്കെ തൂക്കിയിട്ടിരിക്കുന്ന ബോഡീസ് അടിച്ചോണ്ട് പോയി ബിൽഡിങ്ങിൽ കൊണ്ട് ഒളിപ്പിക്കുന്നയാൾ...?
ഇത് അതല്ല സാർ. ഇത് മറ്റേ ബോഡി ബിൾഡിങ്ങ്....
സിക്സ് പാക്ക്.., എയ്റ്റ് പാക്ക്... റോജാ പാക്ക്... നിജാം പാക്ക്
സിക്സ് പാക്ക്.., എയ്റ്റ് പാക്ക്... റോജാ പാക്ക്... നിജാം പാക്ക്
നായിക ആരാണ്?
നായികയുടെ പേര് സുമതി. അവർ ഒരു പരസ്യചിത്ര മോഡലാണ്
ഓക്കേ. തുടരൂ...
അർനോൾഡിന്റേം സ്റ്റാലോണിന്റേം ഫാനായ തയ്യൽക്കാരന്റെ ആഗ്രഹം അവരേപ്പോലെ ഒരു ബോഡി ബിൽഡർ ആകുക എന്നതാണ്.
അതിനുവേണ്ടി അയാൾ അക്ഷീണം കഷ്ട്ടപ്പെടുന്നു.
ട്രെഡ്മിൽ വാങ്ങാൻ കാശില്ലാത്ത തയ്യൽക്കാരൻ, ഗോതമ്പ് മില്ലിൽ പോയി തന്റെ ബോഡി ബിൽഡപ്പ് ചെയ്യുന്നു. എങ്ങനേയും മിസ് കേരള ആവുക എന്നതാണ് തയ്യൽക്കാരന്റെ അന്ത്യാഭിലാഷം.

ഭാഗ്യം മിസ് കുമാരി ആവണമെന്ന് അഭിലഷിക്കുന്നില്ലല്ലോ. തുടരൂ...
അപ്പോഴാണ് തയ്യൽക്കാരന് ചെറിയൊരു ജോലി ലഭിക്കുന്നത്. പരസ്യ മോഡലായ സുമതിയുടെ ബോഡീ ഗാർഡായി ഒരു ചെറിയ ജോലി...
പ്രതിഫലം, ഡെയ്‌ലി 150 രൂപായും ഊണും.
തയ്യൽക്കാരൻ ആ ജോലിസ്വീകരിയ്ക്കുന്നു.
ആ നൂറ്റമ്പതു രൂപാ കൊണ്ട് ബോഡി ബിൾഡപ്പ് ചെയ്യാമല്ലോ എന്നയാൾ സ്വപ്നം കാണുന്നു. ഡ്യൂട്ടിക്കായി ഒരു ഷൂട്ടിങ്ങ് സൈറ്റിലേക്കാണ് അയാൾ നേരേ ചെന്ന് കയറുന്നത്

ഉം!
അവിടെ സുമതിയ്ക്കൊപ്പം മോഡലായി നിൽക്കുന്നത് പ്രശസ്ഥനായ ഒരു ഡോക്ടറാണ്.
ഭീകരം....
ഈ ഡോക്ടർ ഒരു വികാര ജീവിയായിരുന്നു.
അയാൾ സുമതിയെ നിരന്തരം ശല്യം ചെയ്യുന്നു...
എന്തിനധികം ഒരു രാത്രിയ്ക്ക് വില പോലും പറയുന്നു...
അയാൾ സുമതിയെ നിരന്തരം ശല്യം ചെയ്യുന്നു...
എന്തിനധികം ഒരു രാത്രിയ്ക്ക് വില പോലും പറയുന്നു...
എത്ര രൂപാ വരെ പറയും?
ങ്ങേ?
ഡോക്ടർ പറയുന്ന പൈസാ കൊടുക്കാൻ എന്റെ കയ്യിൽ കാശില്ല.
കഴിഞ്ഞ രണ്ടു പടോം പൊട്ടിയ ക്ഷീണത്തിലാ ഞാനിപ്പോ.
കഴിഞ്ഞ രണ്ടു പടോം പൊട്ടിയ ക്ഷീണത്തിലാ ഞാനിപ്പോ.
അയ്യോ ഇത് സിനിമയിൽ ഡോക്ടർ പറയുന്ന കാര്യമാ പറഞ്ഞത്. സാർ കാശൊന്നും മുടക്കണ്ട.
ഓക്കെ. ബാക്കി പോരട്ടെ
ഈ ഡോക്ടറുടെ നിരന്തര ശല്യം കാരണം സുമതി അയാൾക്കൊപ്പം തുടർന്നഭിനയിക്കാനുള്ള കോണ്ട്രാക്ട് ക്യാൻസൽ ചെയ്യുന്നു. എന്നിട്ട് നമ്മുടെ തയ്യൽക്കാരനെ തന്റെ നായകനാക്കി, "അംബർ ബെനിയൻ ജട്ടികൾ" എന്ന പരസ്യത്തിൽ അഭിനയിക്കാനായി ചൈനയിലേക്ക് പോകുകയാണ്...
വൗ!
ചൈനയിലെ ഷൂട്ടിനിടയിൽ വെച്ച് വെച്ച് തയ്യൽക്കാരനും സുമതിയും തമ്മിൽ പ്രണയത്തിലാകുന്നു...
എന്നിട്ട്?
ഇതോടെ കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നു.
താൻ ആക്രാന്തത്തോടെ മനസ്സിൽ കൊണ്ടു നടന്ന സുമതിയെ വെറുമൊരു തയ്യൽക്കാരൻ വളച്ചെടുത്തത് ഡോക്ടർക്ക് സഹിക്കുന്നില്ല. അയാൾ തയ്യൽക്കാരനെ എന്ത് വില കൊടുത്തും ഇല്ലാതാക്കാൻ പ്ലാൻ ചെയ്യുന്നു
ഗോഡ്...
ചൈനയിൽ നിന്ന് വന്നയുടനേ തയ്യൽക്കാരനും സുമതിയും ചേർന്ന് "റീഗൽ തുള്ളി നീല"ത്തിന്റെ പരസ്യത്തിലഭിനയിക്കാൻ ഉത്തർപ്രദേശിലെ റാഞ്ചിയിലേക്ക് പോകുന്നു.
ഓഹോ......
ഇതറിഞ്ഞ് വില്ലനായ ഡോക്ടറും റാഞ്ചിയിലേക്ക് തിരിക്കുന്നു.
അയാൾ അവിടെത്തുമ്പോൾ കാണുന്നത്, തയ്യൽക്കാരനും സുമതിയും ഇഴുകിച്ചേർന്ന്, രണ്ട് യുവ മിഥുനങ്ങളായി യൂക്കാലിപ്ടസ് മരങ്ങൾക്കിടയിൽ കിടന്നഭിനയിക്കുന്ന പരസ്യ ഷൂട്ടാണ്...
"തുള്ളി നീലം ഹായ് ഹായ്... തുള്ളി നീലം ഹായ്.
തുള്ളി നീലം ഹായ് ഹായ്... തുള്ളി നീലം ഹായ്......"
( ഇനി വെട്ടിത്തിളങ്ങുന്ന വെണ്മയ്ക്ക് "റീഗൽ തുള്ളി നീലം" )
ടങ്ങ് ട ടേങ്ങ്....
വണ്ടർഫുൾ. എന്നിട്ട്?
അന്ന് രാത്രി വില്ലനായ ഡോക്ടർ ഒരു പറ്റം ഗുണ്ടകളേയും കൂട്ടി തയ്യൽക്കാരനെ റാഞ്ചിയിൽ നിന്നും റാഞ്ചുന്നു.
അന്യായം!!!?
എന്നിട്ട് ഒരു ഹൈറേഞ്ചിൽ കൊണ്ടുപോയി കെട്ടിയിട്ടടിക്കുന്നു.
ഇടികൊണ്ട് ബോധം പോയ തയ്യൽക്കാരന്റെ ശരീരത്തിലേക്ക് ഈ ഡോക്ടർ ഒരു ഭീകര വൈറസിനെ കുത്തി വെയ്ക്കുന്നു.
വൈറസിന്റെ പേര് "അമീബ".
ഇടികൊണ്ട് ബോധം പോയ തയ്യൽക്കാരന്റെ ശരീരത്തിലേക്ക് ഈ ഡോക്ടർ ഒരു ഭീകര വൈറസിനെ കുത്തി വെയ്ക്കുന്നു.
വൈറസിന്റെ പേര് "അമീബ".
ഈശ്വരാാാാാാാ.....
ഈ വൈറസ് തയ്യൽക്കാരന്റെ മെഡുല ഒബ്ലാംഗട്ടയിൽ നിന്ന്, കാലിന്റെ ചോട്ടിലെ മണ്ണാങ്കട്ടയിലേക്ക് വരെ വ്യാപിക്കുന്നു...
എന്തൊരു ക്രൂരതയാണ് ദൈവമേമേമേമേമേമേമേമേ..........?
അതോടെ തയ്യൽക്കാരന്റെ ശരീരത്തിൽ പലവിധ മാറ്റങ്ങൾ സംഭവിക്കുന്നു. അയാളുടെ ശരീരത്തിൽ ചുടുകുരു ഉണ്ടാവുന്നു. മുഖക്കുരു ഉണ്ടാകുന്നു. കൺകുരു ഉണ്ടാകുന്നു. എന്തിന് മൂലക്കുരു വരെ ഉണ്ടാകുന്നു...
കരപ്പൻ, താരൻ, മുടി കൊഴിച്ചിൽ, ആമവാതം, സന്ധിവാതം, തുടങ്ങി അവസാനം അയാൾ ഒരു കൂനൻ വരെയാകുന്നു സാർ കൂനൻ വരെ......
കരപ്പൻ, താരൻ, മുടി കൊഴിച്ചിൽ, ആമവാതം, സന്ധിവാതം, തുടങ്ങി അവസാനം അയാൾ ഒരു കൂനൻ വരെയാകുന്നു സാർ കൂനൻ വരെ......
അൺ സഹിക്കബിൾ. ഇതിനും മാത്രം ക്രൂരത ചെയ്യാൻ തയ്യൽക്കാരൻ നിങ്ങളോട് എന്ത് ചെയ്തെടാ ഡോക്ടറേ.........??????
തയ്യൽക്കാരന്റെ ശരീരത്തിലെ കുരുക്കൾ കണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് വരെ കുരു പൊട്ടുന്നു. അവർ പൊട്ടിപ്പൊട്ടിക്കരയുന്നു...
ഏതെങ്കിലും സുഹൃത്തിന് ഇത് സഹിക്കുമൊ? പാവങ്ങൾ...
ഇതോടെ നമ്മുടെ തയ്യൽക്കാരൻ - ഹോളോമാൻ സിനിമയിലെ കെവിൻ ബേക്കണേപ്പോലെ ഹാറ്റും കോട്ടും കൂളിങ്ങ് ഗ്ലാസും ധരിച്ച്, മുഖവും ശരീരവും മറച്ച്, ഇരുട്ട് മുറികളിൽ അഭയം പ്രാപിക്കുന്നു.
തട്ട് ദോശയടിക്കാൻ രാത്രിയിൽ പുറത്തിറങ്ങുന്ന തയ്യൽക്കാരനെ കാണുന്നവർ ജീവനും കൊണ്ട് ഓടുന്നു.
ബ്ലാക് മാൻ ഇറങ്ങിയെന്ന് മഞ്ഞപ്പത്രത്തിൽ വാർത്ത വരുന്നു.
ചോറ് കഴിക്കാത്ത കുട്ടികളോട് അമ്മമാർ -
"മോനൂട്ടാ.., മാമുണ്ടില്ലേൽ തയ്യൽക്കാരൻ വന്ന് പിടിച്ചോണ്ട് പോവൂട്ടോ..." എന്ന് പറയുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ......
"മോനൂട്ടാ.., മാമുണ്ടില്ലേൽ തയ്യൽക്കാരൻ വന്ന് പിടിച്ചോണ്ട് പോവൂട്ടോ..." എന്ന് പറയുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ......
എന്ന കൊടുമൈ സാർ ഇത്...
ഞാനെന്റെ കണ്ണുകൾ ഒന്ന് തുടച്ചോട്ടെ... എവിടെ കർച്ചീപ്പ്...
ഈ സമയം തയ്യൽക്കാരനെ കാണാതെ സുമതി ഒരു ജല്ലിക്കെട്ട് കാളയേപ്പോലെ അലയുന്നു... ഒടുവിൽ സഹികെട്ട് അവളുടെ അമ്മ അവളെ ഒരു വിറകു വെട്ടുകാരനേക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നു...
വെരീ ഇന്ററസ്റ്റിങ്ങ്...
ഇതേ സമയം, തന്നെ വിരൂപനാക്കിയവർക്കെതിരേ തയ്യൽക്കാരൻ പ്രതികാരം ചെയ്യാൻ ഒരുങ്ങുകയാണ്. അദ്ദേഹം വിക്കി പീഡിയ നോക്കി മനുഷ്യരെ വിരൂപൻമ്മാരാക്കി തീർക്കാനുള്ള മരുന്നുകളേക്കുറിച്ച് ഗവേഷണം നടത്തുന്നു. കറ്റാർ വാഴ, കയ്യോന്നി, നെല്ലിക്ക, രക്തചന്ദനം, കുംകുമപ്പൂ, കൃഷ്ണ തുളസി എന്നിവ സമാസമം ചേർത്ത് കൃഷ്ണ കണിയാരെ മനസ്സിൽ ധ്യാനിച്ച് പാരസിറ്റാമോളും ക്രോസിനും കലർത്തി മിക്സിയിലിട്ടടിച്ച് അയാൾ ഒരു മരുന്നുണ്ടാക്കുന്നു. എന്നിട്ട് അതൊരു ഹോർളിക്സ് കുപ്പിയിലാക്കി വില്ലനായ ഡോക്ടർക്ക് കൊറിയർ ചെയ്യുന്നു.
ദേവ്യേ......
പാഴ്സൽ കൈപ്പറ്റിയ ഡോക്ടർ, "ഹായ് ഹോർളിക്സ് കഴിച്ചിട്ട് എത്ര കാലായി " എന്നും പറഞ്ഞ് ആ കുപ്പി മുഴുവൻ ആക്രാന്തത്തോടെ കാലിയാക്കുന്നു.
ഗോഡ്?
ഏകദേശം പത്ത് മിനിട്ട് കഴിഞ്ഞില്ല.
അതാ ഡോക്ടറുടെ ശരീരത്തിൽ വലിയ വലിയ കുരുക്കൾ ഉണ്ടാകുന്നു....
അതാ ഡോക്ടറുടെ ശരീരത്തിൽ വലിയ വലിയ കുരുക്കൾ ഉണ്ടാകുന്നു....
അതെങ്ങനെ?
മറു മരുന്ന്!!!
തന്നെ വിരൂപനാക്കിയവരോടുള്ള തയ്യൽക്കാരന്റെ പ്രതികാരത്തിന്റെ മാരക ഫലം...
നിമിഷങ്ങൾക്കുള്ളിൽ മറ്റാർക്കും തന്നെ തിരിച്ചറിയാൻ പറ്റാത്ത വിധം ദേഹമാസകലം കുരുകുരാന്ന് കുരുക്കൾ പൊങ്ങി, വില്ലനായ ഡോക്ക്ടർ ആകെ ഭീകര രൂപത്തിലാകുന്നു...

തന്റെ രൂപം കണ്ണാടിയിൽ കണ്ട് ഡോക്ടർ ഒരു പിഞ്ചു കുഞ്ഞിനേപ്പോലെ പൊട്ടിപ്പൊട്ടിക്കരയുന്നു...
അത് കലക്കി.
സൂപ്പർസ്റ്റാർ തയ്യൽക്കാരനോടാ ഡോക്ടറിന്റെയൊരു കളി...!
സൂപ്പർസ്റ്റാർ തയ്യൽക്കാരനോടാ ഡോക്ടറിന്റെയൊരു കളി...!
പക്ഷേ ഇതേ സമയം സുമതി കതിർമണ്ടപത്തിൽ താലിയ്ക്ക് വേണ്ടി തലകുനിച്ച് കൊടുക്കുകയാണ്...
ഇത് അറിയുന്ന തയ്യൽക്കാരൻ, സുമതിയെ നഷ്ട്ടപ്പെടുന്ന വിഷമത്തിൽ ഫാനിൽ പാവാടപ്പീത്ത കെട്ടി തൂങ്ങിച്ചാവാനുള്ള പുറപ്പാടിലണ്....
ഇവിടെ പാവാടപ്പീത്ത, അവിടെ താലികെട്ട്...
അവിടെ താലികെട്ട്, ഇവിടെ പാവാടപ്പീത്ത...
ഈശ്വരാ........
പക്ഷേ വിറകു വെട്ടുകാരൻ സുമതിയുടെ കഴുത്തിൽ താലി ചാർത്തിയില്ല !
അവൾ ഇറങ്ങി ഓടി......
തയ്യൽക്കാരൻ മരിക്കുന്നില്ല !
പാവാടപ്പീത്ത പൊട്ടി അയാളുടെ ആത്മഹത്യാ ശ്രമം പരാജയപ്പെട്ടു......
അവൾ ഇറങ്ങി ഓടി......
തയ്യൽക്കാരൻ മരിക്കുന്നില്ല !
പാവാടപ്പീത്ത പൊട്ടി അയാളുടെ ആത്മഹത്യാ ശ്രമം പരാജയപ്പെട്ടു......
വഹ്. വണ്ടർഫുൾ........
ഒടുവിൽ അവർ ഇരുവരും ഒരു പൊന്തക്കാട്ടിൽ വെച്ച് ഒന്നിക്കുകയാണ് സുഹൃത്തുക്കളേ ഒന്നിയ്ക്കുകയാണ്.
നാം നോക്കുമ്പോൾ അതാ ആ പൊന്തക്കാട് കിടന്നു കുലുങ്ങുകയാണ്... കുലുങ്ങുകയാണ്...
നാം നോക്കുമ്പോൾ അതാ ആ പൊന്തക്കാട് കിടന്നു കുലുങ്ങുകയാണ്... കുലുങ്ങുകയാണ്...
ആഹാ. അത് കൊള്ളാം.
എല്ലാം കഴിഞ്ഞ് എഴുനേൽക്കുമ്പോൾ തയ്യൽക്കാരന്റെ മുഖത്ത് തെല്ലൊരു ചമ്മൽ ഒളിഞ്ഞു കിടന്നിരുന്നു...
വിയർപ്പ് ഒപ്പി, സാരി വാരിച്ചുറ്റി സുമതി എഴുനേറ്റ് വരുമ്പൊൾ - അദ്ഭുതം - അത്യദ്ഭുതം!
അതാ, തയ്യൽക്കാരൻ കുരുവെല്ലാം പൊട്ടി പഴയ രൂപത്തിൽ സുന്ദര സുസ്മേര വദനനായി നിന്ന് പാൽ പുഞ്ചിരി പൊഴിക്കുന്നു.
ആഹഹാാാ...
അപ്പോൾ അതിമധുരമായ ഒരു ഗാനം മുഴങ്ങും.
സിനിമ തീരും.
എങ്ങനെയുണ്ട് എന്റെ കഥ???
സിനിമ തീരും.
എങ്ങനെയുണ്ട് എന്റെ കഥ???
കൊള്ളാം. സൂപ്പർ. പക്ഷേ ഇത് എവിടെയോ കേട്ടിട്ടുള്ളത് പോലെ...
അങ്ങനുണ്ടാവാൻ വഴിയില്ല സാർ!!!
അല്ല.അതല്ല. എവിടെയോ.., ആഹാ പിടികിട്ടി... എടോ ഇത് മറ്റേ പടത്തിന്റെ കഥയല്ലേ? ഐ ?
ഇത് അതല്ല സാർ... അത് വേറേ ഇത് അതുക്കും മേലെ...
ഈശ്വരാ... കൊറിയൻ പടത്തീന്ന് കോപ്പിയടിക്കുന്നത് നിർത്തീട്ട് ഇപ്പോ തമിഴീന്ന് ഫോട്ടോസ്റ്റാറ്റെടുക്കാൻ തുടങ്ങിയോ?
ഇനി ഇവിടെ നിന്നാൽ തന്നെ ഞാൻ തല്ലും. ഇറങ്ങിപ്പോടോ.....
അവന്റെയൊരു തയ്യൽക്കാരനും വിറകുവെട്ടുകാരനും..
ഇനി ഇവിടെ നിന്നാൽ തന്നെ ഞാൻ തല്ലും. ഇറങ്ങിപ്പോടോ.....
അവന്റെയൊരു തയ്യൽക്കാരനും വിറകുവെട്ടുകാരനും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ