മാമ്പള്ളിയിലെ വയലില്‍ വൈകുന്നേരങ്ങളില്‍ പന്ത് തട്ടിക്കളിക്കുന്ന കുട്ടികളുടെ
കൂട്ടത്തിലെ 13 വയസുകാരനായ ചിക്കുവിനെ നോക്കി മുതിര്‍ന്നവര്‍ പറഞ്ഞിരുന്നു
ലവന് ആള് പുലിയാണല്ലോ എന്നു. ചിക്കു വല്ലപ്പോഴും മാത്രം ഗോളടിക്കും.
അവനേക്കാള്‍ സാമര്‍ത്ഥ്യമുള്ള കുട്ടികള്‍ അവനേക്കാള്‍ കൂടുതല്‍ ഗോളടിക്കുകയും, അയ്യo പറഞ്ഞ് വിജയാഹ്ലാദം മുഴക്കുകയും ചെയ്തിരുന്നു. എന്കിലും വല്ലപ്പോഴും മാത്രം ഗോളടിക്കുന്ന ചിക്കു എല്ലാവരെയുംകാള്‍ ശ്രദ്ധിക്കപ്പെട്ടത് പന്ത് കാലില്‍ കൊരുത്തു
നടത്തിയ കുഞ്ഞു കുഞ്ഞു ട്രിബ്ളിoങ് കസര്‍ത്തുകള്‍ കൊണ്ടായിരുന്നു. യാതൊരു അടിസ്ഥാനവും ഇല്ലാതെ പരസ്പരം പന്ത് തട്ടുന്നവര്‍ക്കിടയില്‍ ചിക്കു ഒരു കാഴ്ച തന്നെയായിരുന്നു. ആത്യന്തികമായി അവന് തികഞ്ഞ ഒരു പരാജയം ആയിരുന്നെങ്കിലും..! അന്ന് അവന് വീണ പേരാണ് ചിക്കുഡോണ..

ഇരട്ട പേരിന്റെ യഥാര്‍ത്ഥ ഉടമയായ സാക്ഷാല്‍ ഡിയാഗോ അര്‍മാന്‍ഡോ മറഡോണ
" ട്ട " വട്ടമുള്ള ഒരു പന്തു കോണ്ട് ലോകത്തെയാകെ
ഉന്മാദത്തിന്റെ ഉത്തുംഗ ശ്രിംഖത്തില്‍ ആറാടിക്കുകയായിരുന്നു. സമുദ്രത്തിന്റെവെള്ളയില്‍ ആകാശത്തിന്റെ നീലിമയുള്ള ഉടുപ്പുകള്‍ അണിഞ്ഞ അര്‍ജന്റീന പോരാളികളെ ജനഹൃദയങ്ങളില്‍ ചാര്‍ത്തുന്ന വലിയൊരു ദവുത്യത്തില്‍
ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വിഖ്യാതമായ ആ പത്താം നംബര് ജേര്‍സിക്കാരന്‍ . അര്‍ജന്റീനയിലെ ബോക്കാ ജൂനിയേഴ്സിലൂടെ വളര്‍ന്ന് ഇറ്റാലിയിലെ നാപ്പോളി
യെ ഉന്നതങ്ങളിലെക്കെത്തിച്ച്, അര്‍ജന്റീനയെ 2 വട്ടം ലോകകപ്പിന്റെ ഫൈനലില്‍ എത്തിക്കുകയും ഒരു തവണ കപ്പ് നേടുകയും ചെയ്ത ഒരേയൊരു ഡിയാഗോ! ഡിയാഗോ അര്‍മാന്‍ഡോ മറഡോണ!
അര്‍ജന്റീനയില്‍ നിന്നു തന്നെയുള്ള ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് എഴുത്തിലൂടെയും, എണസ്റ്റോ ചെഗുവേര വിപ്ലവത്തിലൂടെയും ലോകത്തിനു മുന്പില് തീര്‍ത്ത ഐന്ദ്രികമായ നഭസ്സിനൊപ്പം ഡിയാഗോ എന്ന കുറിയ മനുഷ്യനും ഒരു മഹാകാവ്യ രചയിതാവായി മാറി.
ചിലപ്പോഴൊക്കെ ദൈവം ദൈവപുത്രനായി നമ്മുടെ കണ്മുന്പില് അവതരിച് കളയും നമ്മെ സന്തോഷിപ്പിക്കാന്‍ വേണ്ടി. അവര്‍ നമ്മെ ആനന്ദിപ്പിക്കുന്നതിനൊപ്പം തന്നെ സ്വയം രക്തസാക്ഷിയായി തീരുകയും ചെയ്യും. ദൈവപുത്രന് ആനന്ദവും കണ്ണീരും തരുന്നവനാണ്.മറഡോണ ദൈവപുത്രനായിരുന്നു. അതു കൊണ്ടാണല്ലോ അദ്ധേഹം വലിയൊരു ഫൌള് ചെയ്തതിനെപ്പോലും ദൈവത്തിന്റെതെന്നും പറഞ്ഞു ന്യായീകരിച്ചത്.
അദ്ധേഹത്തെ സംബന്ധിച്ചിടത്തോളം എതിരെയുള്ള ടീമുകള്‍ മാത്രമേ മാറുന്നുണ്ടായിരുന്നുള്ളൂ. സാഹചര്യങ്ങള്‍ എന്നും ഒരേപോലെ തന്നെ. അതു ബൊക്കയ്ക്കു വേണ്ടിയാണെങ്കിലും, നാപ്പോളിയ്ക്കു

വേണ്ടിയാണെങ്കിലും, അര്‍ജന്റീനക്ക് കളിക്കുമ്പോള്‍ ആയാലും
ഡിയാഗോ എന്നും ഏകനായിരുന്നു.
മറഡോണ, പെലെയെക്കാള് വലിയവന്‍
ആകുന്നത് അല്ലെന്കില് ആക്കുന്നത് അസംഖ്യമായ സ്കോറിoങ്ങു നോക്കിയല്ല. ശരാശരിക്കു മീതെയുള്ള ഒരു ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി എവറെസ്റ്റ്ലേക്ക് ഓടിക്കയറി എന്നതായിരുന്നു മറഡോണയുടെ മഹത്വം.
പെലെക്കൊപ്പം കളിക്കാന്‍ ഗരിഞ്ച, ദിദി, വാവ തുടങ്ങിയ പ്രതിഭാധനരുടെ
ഒരു നിര തന്നെയുണ്ടായിരുന്നതായിക്കാണാം. പെലെയുടെ പ്രകടനങ്ങള്‍ക്ക് ഇവ
രുടെയെല്ലാം പ്രതിഭാ സ്പര്‍ശത്തിന്റെ പിന്തുണയുണ്ടായിരുന്നു.പക്ഷേ വലിയ
ചുമതലകള്‍ക്കു മുന്പില് മറഡോണ തികച്ചും ഏകനായി പൊരുതി.
86 മെക്സിക്കോ ലോകകപ്പ് ഫുട്ബോളില്‍ ബദ്ധ വൈരികളായ ഇംഗ്ലണ്ട്മായുള്ള ക്ലാസ്സിക്ക് മാച്ചില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോളും,
എക്കാലത്തെയും വിവാദമായ ഗോളും മറഡോണ നേടിയതിനു പിന്നില്‍ കോളനിവല്‍ക്കരണത്തിനെതിരെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ അതിജീവനത്തിന് വേണ്ടിയുള്ള ശ്രമം ആണു കാണുവാന്‍ കഴിയുന്നത്. ഫോക്ലാന്ഡ് ദ്വീപിന്റെ അവകാശ സ്ഥാപനത്തിന് വേണ്ടി ഇംഗ്ലണ്ട്മായി നടന്ന യുദ്ധത്തിന്റെ മുറിവുണങ്ങും മുന്‍പ് ആയിരുന്നു ആ പോരാട്ടം. അര്‍ജന്റീനിയന്‍ ദേശീയതയുടെ ഞരമ്പുകളില്‍ ഉന്മാദത്തിന്റെ തീപ്പൊരി തീര്‍ത്തു ആ പോരാട്ടം. വിഖ്യാതനായ പീറ്റര്‍ ഷില്ട്ടന് എന്ന ഇംഗ്ലീഷ് ഗോള്‍കീപ്പറെ സാക്ഷിയാക്കിക്കൊണ്ട് മറഡോണ നേടിയ രണ്ട് വിസ്മയ ഗോളുകള്‍ നാളിതുവരെയുള്ള കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ഏട് ആകുന്നു! ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മെക്സിക്കോയിലെ ആസ്ടെക സ്റ്റേഡിയ

ത്തില്‍ പതിനായിരങ്ങള്‍
സാക്ഷിയാക്കപ്പെട്ട കാല്പനികമായ ആ കളി ഒരു ദേശീയത മറ്റൊരു ദേശീയതയ്ക്ക് മേല്‍ നേടുന്ന വലിയ മേധാവിത്വത്തിന്റെ ചുവരെഴുത്ത് ആയിരുന്നു (മറ്റെല്ലായിടത്തും താഴെയാണെങ്കില്‍ പോലും..).
പില്ക്കാലത്തെ അദ്ധേഹത്തിന്റെ ദുര്‍നടപ്പ് ഉന്നതങ്ങളില്‍ നിന്നും ചിറകറ്റ് വീണ മാലാഖയുടെ കഥയെ ഓര്‍മിപ്പിക്കുന്ന ഒന്നാ
കുന്നു. ദുര്‍മേദസ്സ് ബാധിച്ച ശാരീരവും, മരണത്തെ
മുഖാമുഖം കണ്ടുള്ള ആ നില്‍പ്പ്ഉം ആര്‍ക്കാണ് മറക്കാന്‍ കഴിയുക?
ഒടുവില്‍ വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്..., അവിടെ നിന്നും അര്‍ജന്റീന കോച്ചായി പുതുജീവിതം...
ലോകകപ്പിലെ അര്‍ജന്റീനയുടെ പരാജയം...
കഥകള്‍ അവസാനിക്കുന്നില്ല!
ചിരിക്കും കരച്ചിലിനും ഇടയില്‍ എവിടെയോ ഒരു ഡിയാഗോ ഒറ്റയ്ക്കു ജീവിച്ചിരിക്കുന്നു.

Related Articles
machoo , ishtappettetto ??? nannayittundu ......
മറുപടിഇല്ലാതാക്കൂഅർജന്റീനയുടെ ആരാധകർക്ക് അന്ന് മറടോണയും ഇന്ന് മെസ്സിയും മാത്രമേ ഉള്ളൂ...:)
മറുപടിഇല്ലാതാക്കൂപാസ്റ്റ് ലൈഫ് ജെറിന്:
മറുപടിഇല്ലാതാക്കൂഅഭിപ്രായം സ്വീകരിച്ചു മച്ചു...
ബെഞ്ചാലി:
കമന്റെഴുതിയ ബെഞ്ചാലിയ്ക്ക് നന്ദി...
പിന്നെ എക്കാലത്തും ഓര്‍മിക്കപ്പെടുക എന്നു പറയുന്നത് ഒരു ഭാഗ്യം തന്നെയല്ലേ ബെഞ്ചാലീ.