ഞായറാഴ്‌ച, മാർച്ച് 27, 2011

മാത്തുക്കുട്ടിയുടെ പ്രണയ പരാക്രമങ്ങള്‍!!!


ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്കുള്ള പ്രവേശന പത്രികയുമായി മാത്തുക്കുട്ടി കോളേജിന്റെ വരാന്തയില്‍ ഒട്ടൊരു ആക്രാന്തത്തോടെയും, ഒരല്‍പ്പം പരവേശത്തോടെയും കാത്തു നിന്നു. ഗ്രെയ്സ് മേരിയോടുള്ള തന്റെ പ്രേമം, താന്‍ ഇന്നവളെ ആദ്യമായി നേരില്‍ അറിയിക്കാന്‍പോവുകയാണ്. ഒരിയ്‌ക്കല്‍ ഫോണിലൂടെ പറഞ്ഞിട്ടുണ്ട്.പക്ഷേ അതു ചീറ്റിപ്പോയി. എന്നാല്‍പ്പിന്നെ ഇനി നേരില്‍ പറഞ്ഞേക്കാംഎന്നങ്ങു കരുതി. തന്റെ ജീവിതത്തിലെ പുതിയൊരു ചരിത്രമാണ്‌, ഇന്ന് പിറക്കാന്‍ പോകുന്നത്. ഗ്രെയ്സ് മേരി വരാനുള്ള സമയമായി. ഇനിഏതാനും നിമിഷങ്ങള്‍ മാത്രം...
ടക്... ടക്.. ടക്... അവന്റെ ഹൃദയം ഇടിച്ചു.

മാത്തുക്കുട്ടി ആകെ വിവശനായി കോളേജ്‌ ഗെയ്റ്റിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. അവന്റെ നെടുവീര്‍പ്പൂകളെ അപ്രസക്തമാക്കി ഒരു ചുവന്ന സാരിയുമുടുത്തു കൊണ്ട് ഗ്രെയ്സ് മേരി ഗെയ്റ്റിങ്കല്‍ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ട മാത്രയില്‍ തന്നെ അവന്റെ നെഞ്ചത്ത് ഗ്യാസിന്റെ സോഡാ സര്‍ബത്ത്‌ പൊട്ടി. അതോടെ നല്ലൊരു ഏമ്പക്കം വലിയ വായില്‍ പുറത്തേക്ക് പറന്നു. ഗ്രെയ്സ് മേരി പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. അവളുടെയൊപ്പം അവളുടെ കൂട്ടുകാരികളായ ജീനാ മേരി പൌലോസ്, ലിറ്റു പോള്‍, സെലീന ടോമിച്ചന്‍ തുടങ്ങിയ അല്‍ഗുല്‍ത്ത് അര്‍മാദികളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി ഒരുമിച്ചു കണ്ടതോടെ മാത്തുക്കുട്ടിയുടെ സകല കോണ്‍ഫിഡന്‍സും, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് കൊണ്ടുപോയി. യൂക്കാലിപ്റ്റസ് മരം കാറ്റത്ത് ആടുന്നത് പോലെ അവന്‍ നിന്ന് ആടാന്‍തുടങ്ങി. അന്നേരം മാത്തുക്കുട്ടിയ്ക്ക് ടോയ്‌ലറ്റില്‍ പോകണമെന്നും, മൂത്രമൊഴിക്കണമെന്നും തോന്നി. പക്ഷേ ഇതിനു രണ്ടിനും പറ്റാത്ത ഒരു മുടിഞ്ഞ സാഹചര്യമായിപ്പോയതു
കൊണ്ടു മാത്രം അവന്‍ അതിന് മിനക്കെട്ടില്ല.

ഗ്രെയ്സ് മേരിയും സംഖവും നടന്നു വരികയാണ്. ഗ്രെയ്സ് മേരി ദൂരെ നിന്ന് തന്നെ മാത്തുക്കുട്ടിയെ കണ്ടു. അതോടെ അവളുടെ മുഖത്ത്‌ ഒരുതരം പുച്ഛം വിടര്‍ന്നു. മാത്തുക്കുട്ടി രണ്ടും കല്‍പ്പിച്ച് അവര്‍ക്കെതിരെ നടന്നുതുടങ്ങി. അന്നേരം അവന്‍ അവന്റെ ഡയറക്ടറിയിലുള്ള സകല പുണ്യാളന്‍മ്മാരേയും പേരു പേരായി വിളിച്ചു. ഗ്രെയ്സ് മേരി തന്നെ ഈര്‍ഷ്യയോടെ തുറിച്ചു
നോക്കുന്നുണ്ടോ എന്നവന്‍ സംശയിച്ചു. സത്യത്തില്‍ ഗ്രെയ്സ്മേരിയെക്കാള്‍ അവനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് ജീനാ മേരി പൌലോസിന്റെ കൂര്‍ത്ത മുലകളായിരുന്നു... സത്യം പറഞ്ഞാല്‍ രാത്രിയുറക്കങ്ങളില്‍ അവന്റെ ടെമ്പറേച്ചര്‍ കൂട്ടുന്നത് ജീനാ മേരി പൌലോസായിരുന്നു. അവന്റെ പാതിരാക്കിനാവുകളില്‍ എന്നും, ചുരിദാറിന്റെ ഇറുകിയ ടോപ്പോ, അതിലും ഇറുകിയ പെറ്റിക്കോട്ടോ മാത്രം ഇട്ടുകൊണ്ട് അവള്‍ അവനെ സ്വര്‍ഗ്ഗലോകത്തേയ്ക്കു
കൂട്ടിക്കൊണ്ടുപോകുമായിരുന്നു. മറ്റു പല ആണുങ്ങളെയും പോലെ, മാത്തുക്കുട്ടിയ്ക്കും അങ്ങനെയൊക്കെത്തന്നെയായിരുന്നു. പ്രേമം ഒരുത്തിയോട്, കാമo വേറൊരുത്തിയോട്... പക്ഷേ അവന് ഗ്രെയ്സ്മേരിയോടുള്ളത് നൂറു ഗ്രാം തന്കത്തില്‍ പൊതിഞ്ഞ പരിശുദ്ധമായ് 916 ഹാള്‍മാര്‍ക് പ്രേമം തന്നെയായിരുന്നു.

ഏകദേശം അവര്‍ അടുത്തെത്തിയതും മാത്തുക്കുട്ടി ഒറ്റ നില്‍പ്പങ്ങു നിന്നു. എവിടുന്നോ കിട്ടിയ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ധൈര്യത്തില്‍ അവന്‍ ഒറ്റച്ചോദ്യമാണ്.
- ഗ്രെയ്സ് മേരി ഒന്നു നില്‍ക്കുമോ?
അവള്‍ നില്‍ക്കാതെയങ്ങ് പൊയ്ക്കളയും എന്നായിരുന്നു അവന്‍ കരുതിയത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായി അവളങ്ങ് നിന്നു കളഞ്ഞു. അവളുടെ കൂട്ടുകക്ഷികളും അവിടെത്തന്നെ നിന്നു. അതോടെ മാത്തുക്കുട്ടിയുടെ ഉള്ള ധൈര്യം ആവിയായിപ്പോയി.
- ഉം എന്തു വേണം?
ഗ്രെയ്സ് മേരി അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
- ഒന്ന് സംസാരിക്കാന്‍ വേണ്ടിയാണ്...
- സംസാരിച്ചോ...
- അല്ല ഗ്രെയ്സ് മേരിയോട് ഒറ്റയ്ക്കായിരുന്നു സംസാരിക്കേണ്ടിയിരുന്നത്.
- ഇവരും കൂടെ കേള്‍ക്കുന്നതാണെന്കില്‍ സംസാരിച്ചാല്‍ മതി. അല്ലെന്കില്‍ സംസാരിക്കണോന്നില്ല

സത്യത്തി
ല്‍ മാത്തുക്കുട്ടി അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. കര്‍ത്താവേ എന്തു ചെയ്യും? വന്നു പോയി. നിന്നു പോയി. ഇനിയിപ്പം സംസാരിച്ചേ പറ്റൂ. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ അവനതങ്ങ് പറഞ്ഞു.
- എനിക്ക് ഗ്രെയ്സ് മേരിയെ ഇഷ്ട്ടമാണ്. അതാണ് പറയാനുള്ളത്.
ഒരു നിമിഷം അവിടൊരു നിശബ്ദത പരന്നു. നിശബ്ദതയ്ക്കു മേലേകൂടി അവന്റെ നെഞ്ച് കരിമ്പിന്‍ ജ്യൂസ് അടിക്കുന്ന മെഷീന്റെതുപോലെ പടപടായെന്നു ഇടിക്കാന്‍ തുടങ്ങി. നെഞ്ച്ടിപ്പ് കൂടിക്കൂടി ഒരു മാതിരി ആസ്ത്മ രോഗിയെപ്പോലെയായി ചളകൊളമായി തീരുമോ എന്ന് അവന്‍ വേവലാതിപ്പെട്ടു.
അന്നേരം ഗ്രെയ്സ് മേരി അവനോടു ചോദിച്ചു.
- മാത്തുക്കുട്ടി പൊട്ടനൊന്നുമല്ലല്ലോ
മാത്തുക്കുട്ടി ഒട്ടൊന്നു അമ്പരന്നു.
- ങേ? അതെന്താ ഗ്രെയ്സ് മേരി അങ്ങനെ ചോദിച്ചത്?
- മാത്തുക്കുട്ടിയ്ക്ക് ചെവിക്കു വല്ല കേള്‍വിക്കുറവും ഉണ്ടോ?
- ഇല്ല ഗ്രെയ്സ് മേരി. സത്യമായിട്ടും ഇല്ല. ഇന്നലേം കൂടി ഞാന്‍ ഹെഡ്ഫോണ്‍ വെച്ച് പാട്ടു കേട്ടതാ.
- ഓഹോ, എന്കില്‍ നിങ്ങളോടല്ലേ ഇക്കഴിഞ്ഞ വാലന്‍ന്റെയിന്‍സ് ഡേയ്ക്ക് ഞാന്‍ പറഞ്ഞത് എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ലെന്ന്. എന്നിട്ടും വീണ്ടും വന്നിങ്ങനെ നില്‍ക്കാന്‍ നിങ്ങള്‍ക്ക്‌ നാണമില്ലേ മിസ്റ്റര്‍ മാത്തുക്കുട്ടീ..?
അതോടെ മാത്തുക്കുട്ടി പരുങ്ങലിലായി. എന്കിലും ഒരല്പം തന്റേടത്തോടെ അവന്‍ പറഞ്ഞു.
- ഇഷ്ട്ടം മനസിലിരുന്ന് വിങ്ങുന്നതുകൊണ്ടാണ് ഗ്രെയ്സ് മേരീ വീണ്ടും ഞാന്‍ വന്നത്.
- അയ്യോ പാവം. വിങ്ങലു മാറ്റാന്‍ ഇവള്‍ടെ കയ്യില്‍ മരുന്നൊന്നുമില്ലല്ലോ മാത്തുക്കുട്ടീ...
അത് പറഞ്ഞത് സെലീന ടോമിച്ചനായിരുന്നു. ഇവളെന്തിനാ ഇതിനിടയില്‍ കയറിയത്?! മാത്തുക്കുട്ടി വീണ്ടും പ്രതിരോധത്തിലായി.
- മാത്തുക്കുട്ടിയോട് ഗ്രെയ്സ് മേരി അന്നേ പറഞ്ഞതല്യോ, മാത്തുക്കുട്ടിയെ ഇഷ്ട്ടമല്ലെന്ന്. പിന്നേം ഇങ്ങനെ ശല്യപ്പെടുത്തുന്നതു ശരിയാണോ?
‍ഈ ഡയലോഗ് ജീനാ മേരി പൌലോസ് വകയായിരുന്നു. മാത്തുക്കുട്ടി അവളെയൊന്നു
നോക്കി. എടി ജീനാ മേരി പൌലോസേ.., മുഴുത്ത മദാലസേ.. നിന്നെ ഞാനുണ്ടല്ലോ.. ഹും... അവനു കലിപ്പ്ഉം, ചമ്മലും ഒരുമിച്ച് വന്നു.
- മാത്തുക്കുട്ടി ഇങ്ങനെ വീണ്ടും വരികയാണെങ്കില്‍ ഞങ്ങള്‍ ഇത്‌ പ്രിന്‍സിപ്പാളിനോട്
കംപ്ലയിന്റു ചെയ്യും.
ഇത്തവണത്തെ ഊഴം ലിറ്റു പോളിന്റെതായിരുന്നു. കഴുതപുലികളുടെ ഇടയില്‍ പെട്ട മാന്‍പേടയെപ്പോലെ നിന്നു മാത്തുക്കുട്ടി വിയര്‍ത്തു. അന്നേരം മാത്തുക്കുട്ടിയുടെ പൊട്ടത്തലയില്‍ അപായമണി മുഴങ്ങി. ഇവറ്റകള്‍ വളഞ്ഞുവെച്ചുള്ള ആക്രമണമാണ്. നീ പെട്ടു പോയി മാത്തുക്കുട്ടീ.
പെട്ടു പോയി. എത്രയും പെട്ടെന്ന് എസ്കേപ്പ് ആയിക്കോ, ഇല്ലെന്കില്‍ ഇവളുമ്മാര്‍ നിന്റെ ചീട്ടു കീറും.
പെട്ടന്ന് തന്നെ മാത്തുക്കുട്ടി ഗ്രെയ്സ്
മേരിയോയോടായി പറഞ്ഞു.
- ഗ്രെയ്സ് മേരിയോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ ഒറ്റയ്ക്കാണ് എനിക്ക് സംസാരിയ്ക്കേണ്ടതെന്നു. ഇനിയിപ്പോ നമുക്ക് നാളെ സംസാരിക്കാം.
- നാളെയോ എന്തിന്? എനിക്ക് നിങ്ങളോട് സംസാരിക്കുകയേ വേണ്ട.
അവള്‍ അസന്നിഗ്ധമായിത്തന്നെ പ്രഖ്യാപിച്ചു. പക്ഷേ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മാത്തുക്കുട്ടി ഒറ്റ നടപ്പങ്ങ് നടന്നു കഴിഞ്ഞിരുന്നു. അവന് വല്ല വിധേനയും കാന്റീനില്‍ പോയി സ്വല്പം വെള്ളം
കുടിച്ചാല്‍ മതിയെന്നായിരുന്നു.
തന്‍റെ പിന്നില്‍ അടക്കിപ്പിടിച്ച കൂട്ടച്ചിരി അവന്‍ കേട്ടു. പക്ഷേ ഒന്നും ഗൌനിക്കാതെ അവന്‍ സ്പീഡില്‍ തന്നെ നടന്നു. പക്ഷേ പെട്ടന്ന് ഉച്ചത്തില്‍ ഒരു പിന്‍വിളി കേട്ടു.
- മാത്തുക്കുട്ടീ.., ഒന്നു നിന്നേ...
കര്‍ത്താവേ, അതു ഗ്രെയ്സ് മേരിയാണ്‌. അവള്‍ എന്തിനാവും തന്നെ വിളിച്ചത്? ഒരു നിമിഷം മാത്തുക്കുട്ടി നിശ്ചലം നിന്നു പോയി. ഒരു പക്ഷേ തന്നെ ഇഷ്ട്ടമാണെന്നു പറയാന്‍ വേണ്ടിയാവുമോ? എന്റെ ലൈനോളജി പുണ്യാളാ...
ഐശ്വര്യ റായുടെ വിളി കേട്ട് അഭിഷേക് ബച്ചന്‍ തിരിയുന്നതു പോലെ മാത്തുക്കുട്ടി സ്ലോമോഷനില്‍ പതുക്കെ തിരിഞ്ഞു നിന്നു. അപ്പൊള്‍ ഗ്രെയ്സ് മേരി അതിലും സ്ലോമോഷനില്‍ അവനരികിലേക്ക് നടന്നടുത്തു. അവളുടെ മുഖത്ത്‌ അന്നേരം വിസ്പ്പറിന്റെ പരസ്യത്തിലെ മോഡലിന്റെതുപോലെ ഒരു ആത്മവിശ്വാസം മിനുങ്ങുന്നുണ്ടായിരുന്നു. അടുത്തെത്തിയതും അവള്‍ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ പതുക്കെപറഞ്ഞു.
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ല.
- ങേ?
മാത്തുക്കുട്ടി ഭീകരമായി ഒന്നു ഞെട്ടി
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ലെന്ന്.
ഈശ്വരാ... മാത്തുക്കുട്ടിയുടെ തലയില്‍ സോഡാക്കുപ്പി പൊട്ടി. അവനു തല കറങ്ങി.ചാരിത്ത്റയം
സംരക്ഷിക്കാന്‍ വിഫല ശ്രമം നടത്തുന്ന പെണ്‍കുട്ടിയെപ്പോലെ തന്റെ ദുര്‍ബലമായ കൈകള്‍ കൊണ്ട് അവന്‍ പാന്റിന്റെ മുന്‍വശം മറച്ചു പിടിച്ചു.
ഗ്രെയ്സ് മേരി തികച്ചും പുച്ഛത്തോടെ അവനോടു പറഞ്ഞു
- ആദ്യം സിബ്‌ ഇടാനും, മാന്യമായി ഒരു പെണ്ണിന്റെ മുന്‍പില്‍ നില്‍ക്കാനും നിങ്ങള്‍ പഠിച്ചെടുക്കൂ. അതിനു ശേഷം വേണം പ്രേമിക്കാന്‍ നടക്കാന്‍ കേട്ടോ. സ്വന്തം വസ്ത്രത്തിന്റെ കാര്യം പോലും മര്യാദയ്ക്ക് ഗൌനിക്കാത്ത നിങ്ങളെ പ്രേമിച്ചാല്‍, പ്രേമിക്കുന്നവര്‍ ചുറ്റിപ്പോയതു തന്നെ.
അത്രയും പറഞ്ഞിട്ട് ഒറ്റ വെട്ടിത്തിരിയലോടെ ഗ്രെയ്സ് മേരി, തന്റെ ഗ്യാങ്ങിനരികിലേക്ക് പോയി.

മാത്തുക്കുട്ടി
ചമ്മി .അവന്റെ ചോര വാര്‍ന്ന മുഖം ഡോബര്‍മാന്റെതുപോലെ പമ്മി.
ഒരു സുനാമി അടിച്ചിരുന്നെന്കിലെന്ന് അവന്‍ അപ്പോള്‍ ആത്മാര്‍ത്ഥമായും ആശിച്ചുപോയി. പക്ഷേ ആവശ്യമുള്ളപ്പോള്‍ സുനാമിയും അടിക്കുകേല, ഒരു കോപ്പും അടിക്കുകേല. ജാള്യതയോടെ തന്റെ പാന്റിന്റെ സിബ് വലിച്ചിടുമ്പോള്‍ അവന്‍ ആത്മഗതം പോലെ പറഞ്ഞു.
" ഈശ്വരാ... വീണ്ടും എന്റെ പ്രേമം മൂങ്ങാ കടിച്ച പേരയ്ക്കാ പോലെയായല്ലോ..."


Related Articles

വ്യാഴാഴ്‌ച, മാർച്ച് 24, 2011

ഐഷ ബീവിയുടെ മൂക്ക്, അഫ്ഗാനിസ്ഥാന്റെ ജോക്ക്

ഐഷ ബീവി എന്ന അഫ്ഗാനി പെണ്‍കുട്ടിയുടെ ദുരന്ത മുഖത്തിന്‍റെ രണ്ട്‌ അവസ്ഥകള്‍ ആണ്‌‌ ഇത്.
ഭര്‍തൃ പീഡനം സഹിക്ക വയ്യാതെ സ്വന്തം വീട്ടിലേക്ക് ഓടിയൊളിച്ചു എന്നൊരു തെറ്റേ ഇവള്‍ ചെയ്തുള്ളൂ.
പക്ഷേ അതിനവള്‍ക്ക് നേരിടേണ്ടി വന്ന ശിക്ഷ ഭീകരമായിരുന്നു.
ഐഷ ബീവിയുടെ മൂക്ക്, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം അറുത്തു മാറ്റിക്കളഞ്ഞു..!

ആധുനിക കാലത്തു നിന്നും ...പുരാതന കാലത്തേക്കുള്ള കിരാതമായ ഈ മടങ്ങിപ്പോകലിന്‍റെ ഭീകര ദ്രിശ്യം ലോകത്തിന് കാട്ടിക്കൊടുത്തത് ജോഡി ബീബര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ്‌.
ടൈം മാഗസിന്റെ 2010 ലെ ഒരു ലക്കത്തിന്റെ കവര്‍പേജില്‍ ചിത്രം അച്ചടിച്ചു വന്നതോടെയാണ് ഈ സംഭവം വാര്‍ത്താ പ്രാധാന്യം നേടിയത്. അതോടെ ഐഷ ബീവിയുടെ സഹായത്തിനായി ഒട്ടനവധിപേര്‍ രംഗത്തെത്തി. അതിനെത്തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഐഷ ബീവിയെ അമേരിക്കയിലേക്ക്‌ കൊണ്ടുപോവുകയും, അവിടെ വെച്ച് അവരുടെ മൂക്ക് പ്ലാസ്റ്റിക്സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കുകയും ചെയ്തു. ഇന്ന് അവര്‍ അമേരിക്കയില്‍ കഴിയുന്നു.

ഈ ചിത്രത്തിന്, ഫോട്ടോഗ്രാഫര്‍ ജോഡി ബീബര്‍ക്ക് വേള്‍ഡ്‌ പ്രെസ്സ് ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിക്കുക്കുകയുണ്ടായി...



Related Articles

ബുധനാഴ്‌ച, മാർച്ച് 23, 2011

എന്‍റെ ക്ലാസ്സിക് പെയിന്റിംഗുകള്‍

മഹത്തായ കുറേ പെയിന്റിങ്ങുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ലോകോത്തര നിലവാരമുള്ള ക്ലാസ്സിക് പെയിന്റിങ്ങുകളാണിവ.
ഇതൊക്കെ നിങ്ങള്‍ക്ക് കാണാന്‍ ഒരു യോഗമുണ്ടായല്ലോ എന്നോര്‍ത്ത് നിങ്ങളൊക്കെ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും. എനിക്കറിയാം. അഭിമാനിച്ചോളൂ, അഭിമാനിച്ചോളൂ. ആവോളം അഭിമാനിച്ചോളൂ. ഇതൊക്കെ എന്റെ സ്വന്തം സൃഷ്ടികള്‍ ആണെന്നറിയുമ്പോള്‍ വീണ്ടും
നിങ്ങള്‍ അല്‍ഭുത0 കൂറുകയും, ഇങ്ങനെയൊരു മഹദ് വ്യക്തിയുടെ ബ്ലോഗാണല്ലോ താന്‍ വായിക്കുന്നത് എന്നോര്‍ത്ത് സ്വയം ഒരു മതിപ്പ് തോന്നുകയും ചെയ്തേക്കാം.

ഐശ്വര്യ റായ് യുടെ മുഖം വെച്ച് വരച്ച ചില അത്യുത്തരാധുനിക മോര്‍ഫിംങ്ങ് പെയിന്റിങ്ങുകള്‍ ആണിവ. (
ഐശ്വര്യ റായ് ഇപ്പോള്‍ എന്‍റെ വലിയൊരു ഫാന്‍ ആണ്. എന്‍റെ ചിത്രങ്ങള്‍ അവരുടെ സ്വീകരണ മുറി അലങ്കരിക്കുന്നു. പുള്ളിക്കാരി ഇപ്പോള്‍ എന്നും നമ്മളെ വിളിക്കാറുമുണ്ട്.) എന്‍സൈക്ലോപീഡിയയിലോ, വിക്കിപീഡിയയിലോ പോലും ഈ പെയിന്റിങ്ങുകള്‍ കാണാന്‍ കിട്ടില്ല. പോട്ടെ, ഇവയെക്കുറിച്ചു ഉള്ള വിവരങ്ങള്‍ പോലും കിട്ടില്ല. പക്ഷേ പടാര്‍ ബ്ലോഗില്‍ കിട്ടും. അതാണ് പടാര്‍ ബ്ലോഗിന്റെ സവിശേഷത.

ഇനി നിങ്ങള്‍, എന്‍റെ
ക്ലാസ്സിക് പെയിന്റിങ്ങുകള്‍ കാണൂ, ആസ്വദിക്കൂ, കമന്റൂ....








Related Articles

ചൊവ്വാഴ്ച, മാർച്ച് 22, 2011

മാറഡോണാ നിന്‍റെ മാരിവില്‍ക്കാഴ്ചകള്‍

മാമ്പള്ളിയിലെ വയലില്‍ വൈകുന്നേരങ്ങളില്‍ പന്ത് തട്ടിക്കളിക്കുന്ന കുട്ടികളുടെ
കൂട്ടത്തിലെ 13 വയസുകാരനായ ചിക്കുവിനെ നോക്കി മുതിര്‍ന്നവര്‍ പറഞ്ഞിരുന്നു
ലവന്‍ ആള് പുലിയാണല്ലോ എന്നു. ചിക്കു വല്ലപ്പോഴും മാത്രം ഗോളടിക്കും.
അവനേക്കാള്‍ സാമര്‍ത്ഥ്യമുള്ള കുട്ടികള്‍ അവനേക്കാള്‍ കൂടുതല്‍ ഗോളടിക്കുകയും, അയ്യo പറഞ്ഞ്‌ വിജയാഹ്ലാദം മുഴക്കുകയും ചെയ്തിരുന്നു. എന്കിലും വല്ലപ്പോഴും മാത്രം ഗോളടിക്കുന്ന ചിക്കു എല്ലാവരെയുംകാള്‍ ശ്രദ്ധിക്കപ്പെട്ടത് പന്ത് കാലില്‍ കൊരുത്തു
നടത്തിയ കുഞ്ഞു കുഞ്ഞു ട്രിബ്ളിoങ് കസര്‍ത്തുകള്‍ കൊണ്ടായിരുന്നു. യാതൊരു അടിസ്ഥാനവും ഇല്ലാതെ പരസ്പരം പന്ത് തട്ടുന്നവര്‍ക്കിടയില്‍ ചിക്കു ഒരു കാഴ്ച തന്നെയായിരുന്നു. ആത്യന്തികമായി അവന്‍ തികഞ്ഞ ഒരു പരാജയം ആയിരുന്നെങ്കിലും..! അന്ന് അവന് വീണ പേരാണ് ചിക്കുഡോണ..

അതേ കാലഘട്ടത്തില്‍ അങ്ങകലെ മെക്സിക്കോയില്‍ ചിക്കുവിന്റെ
ഇരട്ട പേരിന്റെ യഥാര്‍ത്ഥ ഉടമയായ സാക്ഷാല്‍ ഡിയാഗോ അര്‍മാന്‍ഡോ മറഡോണ
" ട്ട " വട്ടമുള്ള ഒരു പന്തു കോണ്ട് ലോകത്തെയാകെ
ഉന്മാദത്തിന്റെ ഉത്തുംഗ ശ്രിംഖത്തില്‍ ആറാടിക്കുകയായിരുന്നു. സമുദ്രത്തിന്റെവെള്ളയില്‍ ആകാശത്തിന്റെ നീലിമയുള്ള ഉടുപ്പുകള്‍ അണിഞ്ഞ അര്‍ജന്റീന പോരാളികളെ ജനഹൃദയങ്ങളില്‍ ചാര്‍ത്തുന്ന വലിയൊരു ദവുത്യത്തില്‍
ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വിഖ്യാതമായ ആ പത്താം നംബര്‍ ജേര്‍സിക്കാരന്‍ . അര്‍ജന്റീനയിലെ ബോക്കാ ജൂനിയേഴ്സിലൂടെ വളര്‍ന്ന്‌ ഇറ്റാലിയിലെ നാപ്പോളി
യെ ഉന്നതങ്ങളിലെക്കെത്തിച്ച്, അര്‍ജന്റീനയെ 2 വട്ടം ലോകകപ്പിന്റെ ഫൈനലില്‍ എത്തിക്കുകയും ഒരു തവണ കപ്പ് നേടുകയും ചെയ്ത ഒരേയൊരു ഡിയാഗോ! ഡിയാഗോ അര്‍മാന്‍ഡോ മറഡോണ!
അര്‍ജന്റീനയില്‍ നിന്നു തന്നെയുള്ള ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌ എഴുത്തിലൂടെയും, എണസ്റ്റോ ചെഗുവേര വിപ്ലവത്തിലൂടെയും ലോകത്തിനു മുന്‍പില്‍ തീര്‍ത്ത ഐന്ദ്രികമായ നഭസ്സിനൊപ്പം ഡിയാഗോ എന്ന കുറിയ മനുഷ്യനും ഒരു മഹാകാവ്യ രചയിതാവായി മാറി.

ചിലപ്പോഴൊക്കെ ദൈവം ദൈവപുത്രനായി നമ്മുടെ കണ്മുന്‍പില്‍ അവതരിച് കളയും നമ്മെ സന്തോഷിപ്പിക്കാന്‍ വേണ്ടി. അവര്‍ നമ്മെ ആനന്ദിപ്പിക്കുന്നതിനൊപ്പം തന്നെ സ്വയം രക്തസാക്ഷിയായി തീരുകയും ചെയ്യും. ദൈവപുത്രന്‍ ആനന്ദവും കണ്ണീരും തരുന്നവനാണ്.മറഡോണ ദൈവപുത്രനായിരുന്നു. അതു കൊണ്ടാണല്ലോ അദ്ധേഹം വലിയൊരു ഫൌള്‍ ചെയ്തതിനെപ്പോലും ദൈവത്തിന്റെതെന്നും പറഞ്ഞു ന്യായീകരിച്ചത്.
അദ്ധേഹത്തെ സംബന്ധിച്ചിടത്തോളം എതിരെയുള്ള ടീമുകള്‍ മാത്രമേ മാറുന്നുണ്ടായിരുന്നുള്ളൂ. സാഹചര്യങ്ങള്‍ എന്നും ഒരേപോലെ തന്നെ. അതു ബൊക്കയ്ക്കു വേണ്ടിയാണെങ്കിലും, നാപ്പോളിയ്ക്കു

വേണ്ടിയാണെങ്കിലും, അര്‍ജന്റീനക്ക് കളിക്കുമ്പോള്‍ ആയാലും
ഡിയാഗോ എന്നും ഏകനായിരുന്നു.


മറഡോണ, പെലെയെക്കാള്‍ വലിയവന്‍
ആകുന്നത് അല്ലെന്കില്‍ ആക്കുന്നത് അസംഖ്യമായ സ്കോറിoങ്ങു നോക്കിയല്ല. ശരാശരിക്കു മീതെയുള്ള ഒരു ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി എവറെസ്റ്റ്ലേക്ക് ഓടിക്കയറി എന്നതായിരുന്നു മറഡോണയുടെ മഹത്വം.
പെലെക്കൊപ്പം കളിക്കാന്‍ ഗരിഞ്ച, ദിദി, വാവ തുടങ്ങിയ പ്രതിഭാധനരുടെ
ഒരു നിര തന്നെയുണ്ടായിരുന്നതായിക്കാണാം. പെലെയുടെ പ്രകടനങ്ങള്‍ക്ക് ഇവ
രുടെയെല്ലാം പ്രതിഭാ സ്പര്‍ശത്തിന്‍റെ പിന്തുണയുണ്ടായിരുന്നു.പക്ഷേ വലിയ
ചുമതലകള്‍ക്കു മുന്‍പില്‍ മറഡോണ തികച്ചും ഏകനായി പൊരുതി.


86 മെക്സിക്കോ ലോകകപ്പ് ഫുട്ബോളില്‍ ബദ്ധ വൈരികളായ ഇംഗ്ലണ്ട്മായുള്ള ക്ലാസ്സിക്ക് മാച്ചില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോളും,
എക്കാലത്തെയും വിവാദമായ ഗോളും മറഡോണ നേടിയതിനു പിന്നില്‍ കോളനിവല്‍ക്കരണത്തിനെതിരെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ അതിജീവനത്തിന് വേണ്ടിയുള്ള ശ്രമം ആണു കാണുവാന്‍ കഴിയുന്നത്. ഫോക്‍ലാന്‍‌ഡ് ദ്വീപിന്റെ അവകാശ സ്ഥാപനത്തിന് വേണ്ടി ഇംഗ്ലണ്ട്മായി നടന്ന യുദ്ധത്തിന്റെ മുറിവുണങ്ങും മുന്‍പ്‌ ആയിരുന്നു ആ പോരാട്ടം. അര്‍ജന്റീനിയന്‍ ദേശീയതയുടെ ഞരമ്പുകളില്‍ ഉന്മാദത്തിന്റെ തീപ്പൊരി തീര്‍ത്തു ആ പോരാട്ടം. വിഖ്യാതനായ പീറ്റര്‍ ഷില്‍ട്ടന്‍ എന്ന ഇംഗ്ലീഷ് ഗോള്‍കീപ്പറെ സാക്ഷിയാക്കിക്കൊണ്ട് മറഡോണ നേടിയ രണ്ട് വിസ്മയ ഗോളുകള്‍ നാളിതുവരെയുള്ള കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ഏട് ആകുന്നു! ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മെക്സിക്കോയിലെ ആസ്ടെക സ്റ്റേഡിയ

ത്തില്‍ പതിനായിരങ്ങള്‍
സാക്ഷിയാക്കപ്പെട്ട കാല്‍പനികമായ ആ കളി ഒരു ദേശീയത മറ്റൊരു ദേശീയതയ്ക്ക് മേല്‍ നേടുന്ന വലിയ മേധാവിത്വത്തിന്‍റെ ചുവരെഴുത്ത് ആയിരുന്നു (മറ്റെല്ലായിടത്തും താഴെയാണെങ്കില്‍ പോലും..).

പില്‍ക്കാലത്തെ അദ്ധേഹത്തിന്റെ ദുര്‍നടപ്പ് ഉന്നതങ്ങളില്‍ നിന്നും ചിറകറ്റ്‌ വീണ മാലാഖയുടെ കഥയെ ഓര്‍മിപ്പിക്കുന്ന ഒന്നാ
കുന്നു. ദുര്‍മേദസ്സ് ബാധിച്ച ശാരീരവും, മരണത്തെ
മുഖാമുഖം കണ്ടുള്ള ആ നില്‍പ്പ്ഉം ആര്‍ക്കാണ് മറക്കാന്‍ കഴിയുക?

ഒടുവില്‍ വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്..., അവിടെ നിന്നും അര്‍ജന്റീന കോച്ചായി പുതുജീവിതം...
ലോകകപ്പിലെ അര്‍ജന്റീനയുടെ പരാജയം...
കഥകള്‍ അവസാനിക്കുന്നില്ല!
ചിരിക്കും കരച്ചിലിനും ഇടയില്‍ എവിടെയോ ഒരു ഡിയാഗോ ഒറ്റയ്ക്കു ജീവിച്ചിരിക്കുന്നു.


Related Articles

വെള്ളിയാഴ്‌ച, മാർച്ച് 18, 2011

ലാല്‍സലാം സഖാവേ.

വാക്ക് പറഞ്ഞാല്‍ പിന്നെ അതു മാറ്റാന്‍ പടാര്‍ ബ്ലോഗിന് പറ്റില്ല. പക്ഷേ അതിവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് അറിയില്ലല്ലോ. അതുകൊണ്ട് ഇന്നലെ വി­എ­സ് സഖാവിന്റെ പേരില്‍ സഹതാപവും, വിമര്‍ശനവും ചൊരിഞ്ഞ ഒരു പോസ്റ്റിന് ശേഷം ഇന്ന് അത് മാറ്റി വേറൊരു പോസ്റ്റ് ഇവിടെ പോസ്റ്റേണ്ടി വന്നു.
ഒരു ബ്ലോഗര്‍ എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചാലാണ് മര്യാദയ്ക്ക് ഒന്ന് എഴുതി, ജീവിച്ചു പോകുക...


വി­എ­സ് അച്ചുതാനന്ദന്‍
വീണ്ടും മല്‍സരിക്കും എന്നതാണ് ഇന്നത്തെ ചൂടുള്ള വാര്‍ത്ത. അതും മലമ്പുഴയില്‍ തന്നെ. അനാ­രോ­ഗ്യം മൂ­ലം സ്ഥാ­നാര്‍­ത്ഥി­യാ­കാ­നി­ല്ലെ­ന്ന് വി എസ് പറ­ഞ്ഞ­താ­യി അറി­യി­ച്ചു­കൊ­ണ്ട് വി­എ­സി­ല്ലാ­ത്ത സ്ഥാ­നാര്‍­ത്ഥി­പ്പ­ട്ടി­ക­ തയ്യാറാക്കിയ സം­സ്ഥാ­ന­നേ­തൃ­ത്വം വീണ്ടുമൊരിക്കല്‍ കൂടി തീരുമാനം മാറ്റിക്കൊണ്ട് വി എസ് അനുകൂലികളെ ആഹ്ലാദഭരിതരാക്കിയിരിക്കുകയാണ്.
­
ഇന്നലെ
സം­സ്ഥാ­ന­ കമ്മറ്റി കൂടിയതിനു ശേഷം വി എ­സി­ല്ലാ­ത്ത സ്ഥാ­നാര്‍­ത്ഥി­പ്പ­ട്ടി­ക­യാ­ണ് സം­സ്ഥാ­ന­നേ­തൃ­ത്വം പ്രഖ്യാപിച്ചത്. ഇ­തെ­ത്തു­ടര്‍­ന്ന് വി­എ­സ് മത്സ­രി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പല­യി­ട­ത്തും പ്ര­ക­ട­ന­ങ്ങള്‍ നട­ന്നി­രു­ന്നു. അതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ വീണ്ടുമൊരു വീണ്ടുവിചാരം പാര്‍ട്ടിക്ക് ഉണ്ടാവുകയായിരുന്നു. അങ്ങനെ, ഇന്നു­രാ­വി­ലെ ചേര്‍­ന്ന അവ­യി­ല­ബ്ള്‍ പി­ബി­യാ­ണ് വി­എ­സ് മത്സ­രി­ക്ക­ണ­മെ­ന്ന നിര്‍­ദേ­ശം മു­ന്നോ­ട്ടു­വ­ച്ച­ത്. പാര്‍ട്ടിയിലെ കറ തീര്‍ന്ന അവസാനത്തെ കമ്യൂണിസ്റ്റ് ആയ വി­എ­സ് ഇല്ലാതെ, വരുന്ന തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കൈ പൊള്ളും എന്ന് വ്യക്തമായി അറിയാവുന്ന പ്ര­കാ­ശ് കാ­രാ­ട്ട്, വി­എ­സി­നെ ഫോ­ണില്‍ ബന്ധ­പ്പെ­ട്ട് സ്ഥാ­നാര്‍­ത്ഥി­യാ­ക­ണ­മെ­ന്നും നിര്‍­ദേ­ശി­ച്ചിരുന്നു.
ഇക്കാ­ര്യം വി­എ­സ് അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്ത­തോ­ടെ സന്ദേ­ഹ­ങ്ങള്‍­ക്കു വി­രാ­മ­മാ­യി­. കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണ­നു­പ­ക­രം വി­.എ­സ് തന്നെ മു­ന്ന­ണി­യെ നയി­ച്ചേക്കാനുള്ള സാധ്യതയും വന്നു ചേര്‍ന്നിരിക്കുകയാണ്.
ലാല്‍സലാം സഖാവേ.



Related Articles
സഖാവിന് പാര്‍ട്ടി വക ഫൈനല്‍ ചെക്ക്
കുമ്പറാസിപ്പിട്ടോ

ശനിയാഴ്‌ച, മാർച്ച് 05, 2011

സില്‍ക്ക് സിനിമ

സില്‍ക്ക് സ്മിതയെ നിങ്ങള്‍ എങ്ങനെയാവും ഓര്‍ക്കുന്നത്? മാദക സുന്ദരിയെന്നോ അതോ ഐറ്റം ഡാന്‍സ്കാരിയെന്നോ. നിങ്ങള്‍ ഇപ്പോള്‍ എന്തു തന്നെ ഓര്‍ത്താലും സ്മിത ചേച്ചി വീണ്ടും വരികയാണ്,
ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന നമ്മുടെ അതേ സില്‍ക്ക് സ്മിത തന്നെ.
സില്‍ക്കെന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ആ സിനിമയില്‍ ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു. കുളുകുളുപ്പാര്‍ന്ന ഒരു കുളിസീനെന്കിലും ഇല്ലാതെ സ്മിത ചേച്ചി നമ്മളെ പറഞ്ഞു വിട്ടിരുന്നതുമില്ല.
അന്തരിച്ചു 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്മിതച്ചേച്ചി നല്ല, മധുര നാരങ്ങ പോലത്തെ ഒരു ഓര്‍മയാണ്.
അല്ല എങ്ങനെ ഓര്‍ക്കാതിരിക്കും?!
സ്മിതച്ചേച്ചി നമുക്കായി സമ്മാനിച്ച എന്തെല്ലാം എന്തെല്ലാം മാദക നംബരുകള്‍..
തീയേറ്ററില്‍ എത്തുന്ന തറ ക്ലാസുകാരന്റേയും, ഹൈക്ലാസുകാരന്റേയും നെഞ്ച്ത്തേയ്ക്ക് ചാട്ടുളി പോലെ വന്ന എത്രയെത്ര കടക്കണ്ണേറുകള്‍..
പ്രേക്ഷകരുടെ ഞരമ്പുകളില്‍ രക്തയോട്ടം കൂട്ടിയ എത്രയെത്ര മാദക ചലനങ്ങള്‍...
അതൊക്കെ അന്ന് കണ്ടപ്പോള്‍ ചുമ്മാ തോന്നിയിട്ടുണ്ട്. ഇത്രയും അവയവ മുഴുപ്പുള്ള ഏതെങ്കിലും ഒരു കൊച്ചമ്മയോ, വേലക്കാരിയോ നമ്മുടെ പരിസരത്തെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ എന്ന്.
മതിലിന്റെ പുറത്ത് ഒട്ടിച്ചിരിക്കുന്ന സ്മിതച്ചേച്ചിയുടെ സിനിമാ പോസ്റ്ററുകള്‍ കന്നാലി നക്കുന്നതും, കടിച്ചുകീറുന്നതും കാണുമ്പോള്‍ അറിയാതെ ചിന്തിച്ചിട്ടുണ്ട്, ആ കന്നാലിയായിട്ടങ്ങ് ജനിച്ചാല്‍ മതിയായിരുന്നു എന്ന്.
ആ സില്‍ക്കിസമാണിപ്പോള്‍ വീണ്ടും തിരശീലയിലേക്ക് വരാന്‍ പോകുന്നത്.


ബോളിവുഡില്‍ ഒരുങ്ങുന്ന ഡര്‍ട്ടി പിക്ചര്‍ എന്ന പുതിയ ചിത്രം സില്‍ക്ക് സ്മിതയുടെ ജീവിത കഥയാണ്‌ പറയുന്നത്. വിദ്യാ ബാലനാണ് സില്‍ക്ക് സ്മിതയുടെ ജീവിതത്തിനു പുനര്‍ജന്മമേകുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ വേഷത്തില്‍ നസിറുദ്ദീന്‍ ഷായും തുല്യമായ പ്രാധാന്യത്തോടെ അഭിനയിക്കുന്നുണ്ട്. വരുന്ന ഫെബ്രുവരി 15 നു ചിത്രം റിലീസ് ചെയ്യും

ആന്ധ്രാപ്രദേശിലെ എല്ലുരില്‍ നിന്നും സിനിമാലോകത്ത് ഭാഗ്യം പരീക്ഷിച്ചെത്തിയ വിജയലക്ഷ്മി എന്ന ഇരുണ്ട നിറമുള്ള പെണ്‍കുട്ടി പിന്നീട് സില്‍ക്ക് സ്മിത എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമാച്ചേരുവകളുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ സിനിമകളില്‍ നിറഞ്ഞു നിന്ന സ്മിത 1996 സെപ്റ്റംബര്‍ 23 നു ചെന്നൈയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.തികച്ചും സംഭവ ബഹുലവും, മാദക സുന്ദരവുമായ ഒരു ജീവിതമായിരുന്നു സ്മിതച്ചേച്ചിയുടേത്‌. നമ്മുടെയൊക്കെ കണ്ട്രോളു കളഞ്ഞ സില്‍ക്കിനെ പുനര്‍ അവതരിപ്പിക്കുന്ന വിദ്യാ ബാലന്‍
ഇനി, നമ്മുടെ എന്തൊക്കെ കളയും എന്നു മാത്രമെ അറിയാനുള്ളൂ.


Related Articles
ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍

വ്യാഴാഴ്‌ച, മാർച്ച് 03, 2011

കാലിപ്സോ സംഗീതവും, കാതങ്ങള്‍ താണ്ടുന്ന ബോളും

ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന ‍ഈ വേളയില്‍, ഓരോ കളികളും ക്ലൈമാക്സില്‍എത്തുമ്പോള്‍ നാം അറിയാതെ

അന്വേഷിച്ചു പോകുന്ന ഒരു സാംഗത്യമുണ്ട്. എവിടെപ്പോയി ബാറ്റ്സ്മാന്‍മ്മാര്‍ നമുക്ക്
കാട്ടിത്തന്ന ആ കാവ്യചാരുത?
എവിടെപ്പോയി ബാറ്റ്സ്മാന്‍മ്മാര്‍ നമുക്ക് കാട്ടിത്തന്ന ആ ശൈലീ വല്ലഭത്വം ?
സചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന മഹാ പ്രതിഭയെ മാറ്റി നിര്‍ത്തിയാല്‍,
പിന്നെ വേറാരുമില്ല കളിയിലെ കാവ്യഭംഗി ഇന്നു നമുക്ക് കാട്ടിത്തരാന്‍ . കലാചാരുതയും കാല്‍പ്പനികതയും കൈ കോര്‍ത്ത നിമിഷങ്ങളുടെ സ്മരണകള്‍ നമ്മുടെ ഹ്രിദയത്തെ ഗത കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴാണ് നാം വഴിയില്‍ എവിടെയെല്ലാമോ വെച്ച്
വിവിയന്‍ റിച്ചാര്‍ഡ്സിനെ കാണുന്നത്. സര്‍. ഗാര്‍ഫീല്‍ഡ് സോബേഴ്സിനെ കാണുന്നത്. ഈയിടെ
മാത്രം ആ വഴിയിലേക്ക്‌ ഒഴിഞ്ഞുമാറിയ, കളിയഴകിന്റെ പൂര്‍ണ്ണ
തയായ സാക്ഷാല്‍ ബ്രയാന്‍ ചാള്‍സ് ലാറ എന്ന കുറിയ മനുഷ്യനെ കാണുന്നത്.

ബ്രയാന്‍ ചാള്‍സ് ലാറ
കാഴ്ച്ചയില്‍ കേരളത്തെ അനുസ്മരിപ്പിക്കുന്ന ദ്വീപ് രാഷ്ട്രങ്ങളാണ് ജമൈക്കയും, പോര്‍ട്ട് ഓഫ് സ്പെയിനും, ട്രിനിഡാഡുമെല്ലാം. ഒരു കാലത്ത് ക്രിക്കറ്റിലെ പ്രതാപികള്‍ ആയിരുന്നു അന്നാട്ടുകാര്‍.
കരീബിയന്‍ കടല്‍ കാത്തുവച്ച നിധികള്‍ അവിടെ നിന്നും നമ്മെ മോഹിപ്പിച്ചു. സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സും, സര്‍. ഫ്രാന്‍ക് വോറലും, ക്ലൈവ് ലോയ്ഡും, ജോയല്‍ ഗറനറും, ആന്റി റോബര്‍ട്ട്‌സും, വാല്‍‌ഷ്, അംബ്രോസ് തുടങ്ങിയവരും നമുക്കു കാട്ടിത്തന്നത് കാരിരുമ്പിന്റെ കലാപപരമായ കണിശതയാണെന്കില്‍, കണിശതയെ കാല്പനികതയാക്കിയതാണ് ബ്രയാന്‍ ചാള്‍സ് ലാറ എന്ന ട്രിനിഡാഡ്‌ ആന്‍ഡ്‌ ടൊബാഗോക്കാരന്റെ ചരിത്രപ്രസക്തി.



ലാറ: ട്രിനിഡാഡ് ആന്‍ഡ്‌ ടൊബാഗോയിലെ സാന്റാ ക്രൂസില്‍ 1969 മെയ് രണ്ടിനു ജനിച്ച അതുല്യനായ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍. ഒന്നര ദശകക്കാലം തേര്‍ട്ടീ യാര്‍ഡ്‌ സര്‍ക്കിളിനെ തീ പിടിപ്പിച്ച ബാറ്റിങ്ങ് ജീനിയസ്. കളിയെ ഒരു നൃത്തമാക്കി രൂപാന്തരപ്പെടുത്തിയ മാന്ത്രികന്‍.
സര്‍വോപരി ഷെയ്ന്‍ വോണും, മുത്തയ്യ മുരളീധരനും, മക്ഗ്രാത്തും, അക്തറും
ഉള്‍പ്പെടുന്ന സമകാലികരായിരുന്ന എല്ലാ ബോളര്‍മ്മാരെയും അപ്രസക്തമാക്കിയ ബാറ്റിങ്ങ് വിശേഷണങ്ങള്‍ക്ക് അതീതന്‍ .

ഓക്കു മരത്തിന്റെ ബാറ്റുമായിറങ്ങി അതിന്റെ വില്ലോയില്‍ തീര്‍ത്ത സംഗീതം കൊണ്ട് ഒരു ജനതയെ
അപസ്മാരം കൊള്ളിച്ച ബാറ്റിങ്ങ് ലെജന്‍ഡ് ആയിരുന്നു ബ്രയാന്‍ ലാറ. പുല്‍ മൈതാനിയില്‍
കവിതയൊഴുക്കിയ അസാമാന്യ പ്രതിഭ. കണക്കു കൊ
ണ്ടുള്ള താരതമ്യപ്പെടുത്തലുകള്‍ക്ക് അപ്പുറം നില്‍ക്കുന്ന കാല്‍പ്പനികന്‍ ...

ഒന്നര ദശകത്തോളം ഒരു ശരാശരി ടീമിനെ ജയാപജയങ്ങളിലൂടെ വഴി തെളിച്ചു കൊണ്ടുപോയ
രക്ഷകന്‍ എന്നിടത്ത് ലാറയുടെ എല്ലാ വിശേഷങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു.
പക്ഷേ, എന്നിട്ടും ലാറയുടെ ടീം എന്ത് കൊണ്ടാണ് ക്രിക്കറ്റിലെ വലിയ നേട്ടങ്ങള്‍ കൊയ്യാതിരുന്നത്?
എതിരാളികളെ ഭീതിയില്‍ തളച്ചിടാന്‍ കഴിയാതെ പോയത്?
ചോദ്യങ്ങള്‍ അനവധിയാണ്‌. അവയ്ക്കുള്ള ഉത്തരം തേടിപ്പോകുമ്പോഴാണ് നാം വിന്‍ഡീസ് ക്രിക്കറ്റിന്‍റെ മൂല്യച്യുതിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുന്നത്.


സത്യത്തില്‍ ലാറയുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമാണ്‌ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൂടെ കടന്നു പോയിട്ടുള്ളത്. ലാറ എന്ന പ്രതിഭയോട് ഒരിക്കലും നീതി പുലര്‍ത്താത്ത
ഒരു ടീം റെക്കോര്‍ഡ് ആയി ഇതിനെ നമുക്ക് അവഗണിക്കുകയേ നിര്‍വാഹമുള്ളൂ.
അതിന്റെ സത്യങ്ങളിലേക്ക് നാം ചെന്നെത്തുമ്പോഴാണ് തോല്‍വികള്‍ ഉണ്ടാക്കുന്ന
സ്വത്വ ദേശീയ പ്രതിസന്ധികളെ നാം കണ്ടെത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്‌ പ്രതാപ കാലത്തില്‍ നിന്നും എങ്ങിനെയാണ് തകര്‍ന്നു പോയത് എന്നതിനെ
ആസ്പദമാക്കി അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഠനങ്ങള്‍ ഓരോന്നും ഒരു ടീമിന്റെ
കേവലം തോല്‍വികള്‍ എന്ന നിലയില്‍ നിന്ന്, അതു വെസ്റ്റ്ഇന്ത്യന്‍ ദേശീയതയും അവരുടെ ക്രിക്കറ്റും
തമ്മില്‍ കെട്ടു പിണഞ്ഞു കിടക്കുന്ന സംകീര്‍ണതകളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ കൂടി ആയിരുന്നു.
സത്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എന്നു പറയുന്നത് കുറേ ദ്വീപ് രാഷ്ട്രങ്ങളുടെ ഒരു യൂണിറ്റിയാണ്‌.

ചിതറിക്കിടക്കുന്ന ഒരു കൂട്ടം ദ്വീപുകളുടെ സംഖടനപരതയാണ്‌ വെസ്റ്റ് ഇന്‍ഡീസ്.
കരീബിയന്‍
റെഗ്ഗ ഗായകന്‍ ബോബ് മര്‍ലി പാടിയും, ഡെസ്മണ്ട് ഹെയ്‌ന്‍സ് പന്തുകളെ

കുമ്മായ വരയ്ക്കപ്പുറം കടത്തിയും ഉണര്‍ത്തിയ ദേശാഭിമാനമാണ്‌ വെസ്റ്റ് ഇന്‍ഡീസ് എന്നതിന്റെ
അടിത്തറ. ക്രിക്കറ്റില്‍ ഒഴികെ മറ്റൊരു കാര്യത്തിലും ഇവരുടെ ഏകത്വം നില നില്‍ക്കുന്നില്ല. മുന്‍പ്‌ വെള്ളക്കാരന്റെ അടിമത്വത്തിനെതിരെയും സ്വത്വ പ്രതിസന്ധിക്ക് എതിരെയുമുള്ള പ്രതിരോധമായിരുന്നു വെസ്റ്റ് ഇന്‍ഡ്യന് ക്രിക്കറ്റ്‌.
മറ്റൊരു കാര്യത്തിലും തോല്‍പ്പിക്കാന്‍ പറ്റാത്ത വെള്ളക്കാരനെ
ക്രിക്കറ്റിലൂടെ തോല്‍പ്പിക്കുക. അത് അവരുടെ ദേശ സ്നേഹത്തെ ജ്വലിപ്പിച്ചു. അക്കാലങ്ങളില്‍
അവരെ അവരുടെ സമരവീര്യമാണ്‌ നയിച്ചിരുന്നത്.
ജയം അവരുടെ എല്ലാ കുറവുകളെയും, എല്ലാ മുറിവുകളെയും ഉണക്കിക്കളഞ്ഞു.
എന്നാല്‍ സാമ്രാജ്യത്വങ്ങള്‍ ഒരിക്കലും സ്ഥിരമായി നിലനിന്നിട്ടില്ല എന്ന പാഠം ഓര്‍മിപ്പിക്കും വിധം
കരീബിയന്‍ കരിങ്കല്‍ ചുമരുകളിലും വിള്ളലുകള്‍ വീഴാന്‍ തുടങ്ങി.
വിന്‍ഡീസ് ടീമില്‍ നിന്നും എക്കാലത്തെയും മഹാരധന്മാര്‍ കൂട്ടത്തോടെ പടിയിറങ്ങിപ്പോയതും അതിന് ഒരു കാരണമായിരുന്നു.
ഏതാണ്ട് അതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു ബ്രയാന്‍ ലാറ എന്ന ആ അഞ്ജടി പൊക്കക്കാരന്‍, കാലിപ്സോ സംഗീതം നിറച്ച തന്റെ ബാറ്റുമായി ക്രീസിലേക്കിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡ്യന്‍ യുവത ക്രിക്കറ്റ്‌ എന്ന സ്വപ്‌നം ഉപേക്ഷിച്ച് തൊട്ടരികില്‍ തന്നെയുള്ള അമേരിക്കയുടെ ആഡംബരത്തിലേക്കും,
അവരുടെ പണക്കിലുക്കത്തിലേക്കും ചാഞ്ഞു പോയതും ഇതേ കാലത്തു തന്നെയായിരുന്നു. അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളിലെ വരുമാനം കരീബിയന്‍ യുവാക്കളുടെ ലക്ഷ്യമായി കുടിയേറി. നല്ലൊരു ശതമാനം യുവാക്കളും ക്രിക്കറ്റ്‌ വിട്ട് ബാസ്കറ്റ്ബോളുമായി അമേരിക്കയിലേക്ക്‌ ചേക്കേറി. പ്രതിഭയുടെ ഉരകല്ലില്‍ തീര്‍ത്ത പുതിയ കളിക്കാര്‍ ക്രിക്കറ്റില്‍ ഉദയം കൊള്ളാതെയായി. ഒപ്പം മാറിയ സാമൂഹിക വ്യവസ്ഥയില്‍ കറുമ്പനും, വെളുമ്പനും ഇല്ലാതായി. മുന്‍പ്‌ പറഞ്ഞതു പോലെ, പല രാജ്യങ്ങളില്‍ നിന്നെത്തിയ പല കളിക്കാര്‍ക്ക് തങ്ങളുടെ ഞരമ്പുകളില്‍ ചോരയോടിച്ച എല്ലാ കാരണങ്ങളോടും സമരസപ്പെടേണ്ടിവന്നു. തങ്ങളുടെ ടീമിന് ഒരു യൂണിറ്റി എന്നതിനപ്പുറം ഒരു നാഷണല്‍ സ്പിരിറ്റും ഉണ്ടാവാതായി.ഫലത്തില്‍ ലാറ എന്നും ഒറ്റയാള്‍ പട്ടാളമായി പോരാടുമ്പോഴും ടീം തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. പക്ഷേ ലാറയെ നയിച്ചിരുന്നത് സ്വത്വത്തില്‍ അധിഷ്ടിതമായ കളിയറിവായിരുന്നു. അതു കൊണ്ടാണ് ബ്രയാന്‍ ലാറയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഇംഗ്ലണ്ട്‌നും, ഓസ്ട്രേലിയക്കും എതിരേയായിമാറിയത്.

ലാറയുടെ പ്രസക്തി ഒരു കളിയെ തന്റേതായ മുദ്രകളും, ചലനങ്ങളും, വ്യംഗ്യങ്ങളും കൊണ്ട്
മാന്ത്രികമായി പുതുക്കിപ്പണിത ക്ലാസ്സിസിസ്റ്റ്‌ എന്ന നിലയിലാണ്. ക്രിക്കറ്റ്‌ തനിക്കും മറ്റുള്ളവര്‍ക്കും
ആനന്ദിക്കാന് വേണ്ടിയാണ് എന്ന ദ്യോതിപ്പിക്കും വിധമാണ് ലാറ എന്നും ബാറ്റ് വീശിയത്.
അതു കൊണ്ട് തന്നെ അദ്ധേഹം അവശേഷിപ്പിച്ചിട്ടു പോയത് കളിയിലെ മഴവില്‍ വര്‍ണങ്ങളുടെ ഉദാത്തമായ സ്വപ്‌ന സാക്ഷാല്‍ക്കാരങ്ങള്‍ തന്നെയായിരുന്നു. ക്രിക്കറ്റ്‌ ഉള്ളിടത്തോളം കാലം അവയെല്ലാം നില നില നില്‍ക്കുക തന്നെ ചെയ്യും.




എക്കാലത്തെയും റെക്കോര്‍ഡുകള്‍
ലാറ 1994-ല്‍ കവുന്‍ടി ക്രിക്കറ്റില്‍, ഡര്‍ഹാമിനെതിരെ, വാര്‍വിക്ക്ഷെയറിനു വേണ്ടി ഏജബാസ്റ്റനില്‍ വെച്ച് നേടിയ 501 നോട്ട് ഔട്ട് എക്കാലത്തെയും ഫസ്റ്റ്ക്ളാസ് റെക്കോര്‍ഡാണ്.
1994-ല്‍ ആന്റിഗ്വയില്‍ വെച്ച് ഇംഗ്ലണ്ട്‌നെതിരെ അദ്ധേഹം 375 നേടി അന്നത്തെ ലോകറെക്കോര്‍ഡ് ഇട്ടു.

2004-ല്‍ അതേ ആന്റിഗ്വയില്‍ വെച്ച് അതേ ഇംഗ്ലണ്ട്‌നെതിരെ അദ്ധേഹം 400 നോട്ട് ഔട്ട് നേടി എക്കാലത്തെയും മികച്ച ടെസ്റ്റ് റെക്കോര്‍ഡ് കുറിച്ചു.
ലോകത്തെ ഇന്നേവരെയുള്ള ഫസ്റ്റ്ക്ളാസ് റെക്കോര്‍ഡ് ആണ് ഒരു ബാറ്റ്സ്മാന്‍ , സെന്‍ചുറി, ഡബിള്‍ സെന്‍ചുറി, ട്രിപ്പിള്‍ സെന്‍ചുറി, ക്വഡ്രപ്പിള്‍ സെന്‍ചുറി, ക്യൂന്‍റപ്പിള്‍ സെന്‍ചുറി എന്നിവ നേടുക എന്നത്.

ലാറ, സച്ചിന്‍
ലാറയുടെ പ്രതിഭയെ സച്ചിന്റെ സ്റ്റാറ്റിസ്റ്റിക്സ് കൊണ്ട് അളക്കുന്നതു ബുദ്ധിശൂന്യമാണ്. ഇരുവരില്‍
ഒന്നാമന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം തീര്‍ച്ചയായും ഒരു കടംകഥ തന്നെയാണു.
അതിനുത്തരം ദൈവത്തിനു മാത്രമേ അറിയൂ. എന്‍റെ സുഹൃത്ത്‌ ജെറിന്‍, ലാറ-സച്ചിന്‍എന്നിവരെ താരതമ്യം ചെയ്തു കൊണ്ട് എഴുതിയ ഒരു മനോഹരമായ പോസ്റ്റ് നിങ്ങള്‍ക്ക്‌ഇവിടെ വായിക്കാം -