ചൊവ്വാഴ്ച, ജൂൺ 28, 2011

കോപ്പയില്‍ ലഹരി നുരയുമ്പോള്‍

കോപ്പയിലെ കൊടുങ്കാറ്റിന്റെ ചൂളം വിളി ഇങ്ങാരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലെ ഉല്‍ഘാടന വേദിയില്‍ റഫറിയുടെ കിക്കോഫ് വിസിലിനും, വിരല്‍ ചൂണ്ടലിനും ഇനി മണിക്കൂറുകള്‍ മാത്രം... ജൂലൈ രണ്ടാം തീയതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6. 15 ന്‌ അര്‍ജന്റീനയും ബൊളീവിയയും തമ്മില്‍ ഏറ്റു മുട്ടുന്നതോടെ കോപ്പയില്‍ തീ പാറാന്‍ തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ വെനീസ്വലേയുമായി ജൂലൈ നാലാം തീയതി അവരുടെ ആദ്യ മത്സരത്തിനിറങ്ങും.

അര്‍ജന്റീന, കൊളംബിയ, കോസ്റ്റോറിക്ക, ബൊളീവിയ എന്നിവര്‍ എ ഗ്രൂപ്പിലും, ബ്രസീല്‍, പരാഗുവെയ്, ഇക്വഡോര്‍, വെനീസ്വല എന്നിവര്‍ ബി ഗ്രൂപ്പിലും, ഉറുഗ്വയ്, ചിലി, മെക്സിക്കോ, പെറു എന്നിവര്‍ ഗ്രൂപ് സിയിലും മാറ്റുരയ്ക്കും. മൊത്തം 12 ടീമുകള്‍. അര്‍ജന്റീനയ്ക്കും ബ്രസീലിനും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നവരാണ്‌ മറ്റ് പത്ത് ടീമുകളും

ലോകത്തെ ഏറ്റവും സുന്ദരമായൊരു കളി. ലോകത്തെ ഏറ്റവും പഴക്കം ചെന്നൊരു ടൂര്‍ണമെന്റ്. കളിയിലെ കാല്പ്പനികന്മ്മാരെല്ലാം പരസ്പരം പോരടിക്കുന്ന ക്ലാസ്സിക്ക് മത്സരങ്ങള്‍. വിശേഷണങ്ങള്‍ക്കതീതമായ ഇത്തരം നൂറുനൂറു ലഹരി ഒരുമിച്ച് പത്ഞുയരുന്ന കോപ്പയാണു കോപ്പാ അമേരിക്ക.കോപ്പാ അമേരിക്കയ്ക്ക് നീണ്ട വർഷങളുടെ ചരിത്രമുണ്ട്. അതിന്റെ ഹരം പിടിപ്പിച്ച വേദികളില്‍ കവിതയും, കാല്പ്പനികതയും, കണിശതയും, കണ്ണീരുമെല്ലാം ഒഴുകിയിറങ്ങിയ നിരന്തരതയുണ്ട്. അവിടുത്തെ പുല്മൈതാനികളില്‍ ലോകമെങ്ങുമുള്ള ലാറ്റിനമേരിക്കന്‍ കേളീ ശൈലിയുടെ ഉപാസകരുടെ ആകാംഷയുടെ നിശ്വാസങ്ങളും, കാത്തിരിപ്പിന്റെ അസ്വസ്തതകളും, ആഘോഷത്തിന്റെ അട്ടഹാസങ്ങളുമുണ്ട്. കോപ്പയ്ക്ക് വീണ്ടും ഒരിയ്ക്കല്‍ കൂടി കേളികൊട്ടുയരുന്നു. ഇത്തവണ അര്‍ജന്റീനയാണു വേദി. ഡിസ്റ്റഫാനോയും ഡിയാഗോയും പിറന്ന മണ്ണ് കാല്പ്പന്തിന്റെ ചുടുല താളങള്‍ക്ക് വീണ്ടുമൊരിയ്ക്കല്‍ കൂടി അരങ്ങാവുകയാണു.

കോപ്പാ അമേരിക്കയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറ്യുന്നത് അര്‍ജന്റീനയും ബ്രസീലും അവിടെ മാറ്റുരയ്ക്കുന്നു എന്നതാണ്‌. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഈ രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് പോരടിയ്ക്കുന്നു എന്നത് തന്നെയാണു കോപ്പയുടെ ഏറ്റവും വലിയ സവ്ന്ദര്യം. 1910-ല്‍ ആരംഭിച്ച കോപ്പാ അമേരിക്ക ഇന്നും ലോകത്തേറ്റവും അരാധകരെ ആകര്‍ഷിക്കുന്നതിന്റെ മുഖ്യ രഹസ്യവും ഇതു തന്നെ. യൂറോ കപ്പിന്റെ ഗ്ലാമറോ പകിട്ടോ ഇല്ലെങ്കിലും ലാറ്റിനമേരിക്കന്‍ കളിയിലെ കാവ്യ ഭംഗി അതിനെയെല്ലാം മറി കടന്നു കൊണ്ട് ഫുട്ബോള്‍ പ്രേമികളെ എന്നും ലഹരിയുടെ വലയത്തില്‍ നിര്‍ത്തുന്നു.

കോപ്പയേപ്പറ്റിപ്പറയുംബോള്‍ അര്‍ജന്റീനയേയും ബ്രസീലിനേയും കുറിച്ച് പറയാന്‍ നൂറ്നൂറ് കാരണങ്ങളുണ്ട്. ആകാശത്തിന്റെ നീലയും, സമുദ്രത്തിന്റെ വെള്ളയും കലര്‍ന്ന നിറങ്ങളുള്ള ജേഴ്സിയില്‍ പുല്മൈതാനികളെ ത്രസിപ്പിക്കാന്‍ അര്‍ജ്ജെന്റീന ഇറങ്ങുംബോള്‍ തന്നെ ആരാധകരുടെ ഹ്രിദയത്തില്‍ ആവേശത്തിന്റെ കടലിരംബും. ഇത്തവണ അര്‍ജന്റീന ഒരുങ്ങിത്തന്നെയാവണം മൈതാനങ്ങള്‍ കീഴടക്കാനിറങ്ങുന്നത്. കാരണം വര്‍ഷങ്ങളായി വരണ്ടുണങ്ങിക്കിടക്കുകയാണ്‌ അവരുടെ നേട്ടങ്ങളുടെ താരിഫ്. 93-ല്‍ കപ്പെടുത്തതിനു ശേഷം പിന്നീട് കോപ്പ അവര്‍ക്ക് കൈ വഴങ്ങാതെയിരുന്നു. കഴിഞ്ഞ രണ്ട് ഫൈനലുകളില്‍ അവര്‍ പ്രതീക്ഷിച്ചതു പോലെ വന്നെങ്കിലും ബ്രസീലിനോട് തോല്‍ക്കാനായിരുന്നു നിയോഗം. ഇത്തവണ അങ്ങനെ ആവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടാവും. കോടിക്കണക്കിനു വരുന്ന ജനങ്ങള്‍ ഇപ്പോഴേ ര്‍ജന്റീനയ്ക്ക് കിരീടം ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞിരിക്കുന്നു. അര്‍ജന്റീനയ്ക്ക് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ട്. സ്വന്തം നാട്ടില്‍ കളി നടക്കുന്നു എന്നതാണ്‌ അവയില്‍ പ്രധാനം. മെസ്സി എന്ന ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ പങ്കാളിത്തം രണ്ടാമത്തെ കാരണം. ഗോണ്‍സ്വാലോ ഹിഗ്വെയിനും, കാര്‍ലോസ് ടെവസ്സും, ഡിയാഗോ മിലിറ്റോയുമെല്ലാം അണി നിരക്കുന്ന അര്‍ജന്റീന കപ്പ് നേടിയില്ലെങ്കില്‍ പിന്നെ ആരു നേടാനാണ്‌?


മഞ്ഞപ്പട, ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത് താരതമ്യേന അപ്രശസ്തരും, താരപ്പൊലിമ കുറഞ്ഞവരും, രണ്ടാം നിരയെന്നു തോന്നിപ്പിക്കുന്നവരുമായ ടീമുമായാണ്‌. അവര്‍ക്ക് വലിയ പ്രതീക്ഷകള്‍ ഇല്ലെന്നാണു തോന്നുന്നത്. പക്ഷേ ബ്രസീലിന്റെ ചുണക്കുട്ടികള്‍ എന്തും നേടാന്‍ കെല്പ്പുള്ളവരാണ്‌. പ്രതിഭകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു രാജ്യമാണത്. അര്‍ജന്റീനയ്ക്കൊപ്പം അവരും ടൂര്‍ണമെന്റിലെ ഫേവറിറ്റ്കളാണെന്നുള്ള സമ്മര്‍ദ്ദം അവരുടെ യുവ താരങ്ങളെ എങ്ങനെ ബാധിയ്ക്കുമെന്നു കണ്ടറിയണം.

കോപ്പയില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ 10 തവണ ഫൈനലില്‍ ഏറ്റുമുട്ടി. അതില്‍ എട്ട് തവണയും അര്‍ജന്റീനയോട് തോല്‍ക്കാനായിരുന്നു ബ്രസീലിന്റെ വിധി. കഴിഞ്ഞ രണ്ട് തവണ മാത്രമാണവര്‍ ര്‍ജന്റീനയുടെ അധീശത്വത്തെ കീഴ്പ്പെടുത്തുന്നത്. ഈ റെക്കോര്‍ഡ്ര്‍ജന്റീനയുടെ നീലപ്പടയ്ക്ക് ക്ലാസ്സിക്ക് ഗോള്‍ രേഖകള്‍ വരയ്ക്കാനുള്ള ഊര്‍ജം കൂടിയാണ്‌.

ര്‍ജന്റീനയേപ്പോലെ ഡിയാഗോ ഫോര്‍ലാന്‍ കളിച്ചിരുന്ന ഉറുഗ്വായ്ക്കും കോപ്പയില്‍ തിളങ്ങുന്ന റെക്കോഡാണുള്ളത്. ഏറ്റവുമധികം തവണ കോപ്പാ ജേതാക്കളായവരില്‍ അവരുമുണ്ട്. അര്‍ജന്റീനയും ഉറുഗ്വായും 14 തവണ കോപ്പാ ജേതാക്കളായവരാണ്‌. ഫോര്‍ലാന്റെ പിന്തുടര്‍ച്ചക്കാര്‍ കളം ഗംഭീരമാക്കുമെന്നു തന്നെയാണ്‌ വിശ്വാസം.

സാധിച്ചാല്‍ ഒരിയ്ക്കല്‍ കൂടി ഒരു അര്‍ജന്റീന ബ്രസീല്‍ മാച്ചിനു കളം ഒരുങ്ങിയേക്കാം. ആരാധകര്‍ പ്രാര്‍ത്ഥിയ്ക്കുന്നതും അതു തന്നെയാവും. ഡിയാഗോ മറഡോണയുടെ പിന്‍ഗാമികള്‍ പെലെയുടെ പിന്‍ഗാമികളുമായി കൊംബ് കോര്‍ക്കുംബോള്‍ ലഭിയ്ക്കുന്നതിനേക്കാള്‍ വേറൊരു രസം കാല്പ്പന്ത് പ്രേമികര്‍ക്ക് ലഭിയ്ക്കാനിടയില്ലല്ലോ.


Related Articles

മാറഡോണാ നിന്‍റെ മാരിവില്‍ക്കാഴ്ചകള്‍

കാലിപ്സോ സംഗീതവും, കാതങ്ങള്‍ താണ്ടുന്ന ബോളും

വ്യാഴാഴ്‌ച, ജൂൺ 16, 2011

ഗൂഗിള്‍ ലോഗോയുടെ വികൃതികള്‍



ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാന്‍ കയറുമ്പോള്‍ ഹോംപേജിലെ ഗുഗിള്‍ ലോഗോ നമ്മെ ചിലപ്പോഴെല്ലാം അംബരപ്പിച്ച് കളയാറില്ലേ. ഇന്നലെ ഗൂഗിൾ ഉപയോഗിച്ചവരെല്ലാം അതിന്റെ ഹോം പേജിലെ ചന്ദ്ര ഗ്രഹണത്തിന്റെ രൂപത്തില്‍ വിളയാടുന്ന ഗൂഗിള്‍ ലോഗോ കണ്ട് "വവ്" എന്നു പറഞ്ഞിട്ടുണ്ടാവും. ഗൂഗിള്‍ പലനിറങ്ങളിലും ,ഭാവങ്ങളിലുംചില കസറ്ത്തുകളൊക്കെ നമുക്കു മുന്‍പില്‍ കാട്ടിത്തരുന്നത് കാണുംബോള്‍ കൊള്ളാലോ വീഡിയോണ്‍ എന്നുനമ്മള്‍ അറിയാതെ ആശ്ചര്യപ്പെട്ടു പോകുക പതിവാണ്. ചില പ്രത്യേകതയുള്ള ദിവസങ്ങളിലും,പ്രശസ്തരുടെ പിറന്നാള്‍ദിനങ്ങളിലും,ഫെസ്റ്റിവല്‍ ദിനങ്ങളിലുമെല്ലാം ഗൂഗിള്‍ ഇത്തരം ട്രിക്കുകള്‍ കാട്ടി,സെര്‍ച്ച്‌ ചെയ്യുന്നവരെക്കൊണ്ട്
"നുമ്മ ആളു ഗഡിയാണു കേട്ടാ" എന്നു പറയിപ്പിക്കാറുണ്ട്. ഗൂഗിള്‍ ലോഗോയിലെ ഇത്തരം 2ഡി, 3ഡി ആനിമേഷന്‍ ഗ്രാഫിക്സുകള്‍ക്ക് ഗൂഗിള്‍ ഡൂഡില്‍സ് (Google Doodles.) എന്നാണുപറയുന്നത്. ഡൂഡില്‍സിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിക്കീപീഡിയ അതിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരിയ്ക്കുന്നു.

ഇതൊക്കെ ചെയ്യുന്നത് ഡെന്നീസ് ഹ്വാങ്ങ് (Dennis Hwang, or Hwang Jeong-mok) എന്ന 33 വയസുള്ള ഒരു ഗഡിയാണ്.
1978-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ക്നോക്സ്വില്ലിയിലാണു (Knoxville, Tennessee,) ഡെന്നീസ്ഹ്വാങ്ങ് എന്ന വിദ്വാൻ ജനിച്ചത്. ആളെക്കണ്ടാല്‍ പക്ഷേ ഇത്ര വല്യ പുള്ളിയാണെന്നൊന്നും തോന്നുകേല.
സലിം കുമാര്‍ പറഞ്ഞതുപോലെ കണ്ടാല്‍ വല്യ ലുക്കില്ലന്നേയുള്ളു. പക്ഷേ ഒടുക്കത്തെ ബുദ്ദിയാണെന്നു നമ്മളുംപറഞ്ഞുപോകും.

ഇതാണ് ഗഡി:-



അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുള്ളവര്‍
ഈ വിക്കിപ്പീഡിയാ ലിങ്കില്‍ ക്ലിക്കൂ... , അല്ലെങ്കില്‍ ദേ ഇവിടെ, അതുമല്ലെങ്കില്‍ ഇവിടെയായാലും മതി അതുകൊണ്ട് അദ്ദേഹത്തിനിരിയ്ക്കട്ടെ പടാര്‍ ബ്ലോഗിന്റെ ഒരു നിലയ്ക്കാത്ത ക്ലാപ്പ്. എന്തെന്നാല്‍ നമ്മള്‍ ചുരുണ്ടു കൂടി കിടന്നുറങ്ങുംബോഴും അദ്ദേഹം പുതിയ പുതിയ ഐഡിയകള്‍ക്കു വേണ്ടിയുള്ള ഉറക്കമിളപ്പുകളുമായി ഭാവനാ ലോകത്തിങ്ങനെ വിഹരിക്കുകയായിരിക്കുമല്ലോ.
കാരണം ഓഫീസിലെ 8 മണിയ്ക്കൂര്‍ ഡ്യൂട്ടി ടൈമില്‍ പൊട്ടി മുളച്ച് വരുന്ന ഒന്നല്ലല്ലോ ഈ"ഫാവന ഫാവന" എന്നു പറയുന്ന സംഗതി. ചുമ്മാ ഉഫകാരത്തിനല്ലല്ലോ, ചക്കച്ചൊള പോലെ ഗൂഗിളീന്ന് ഡോളേഴ്സ് എണ്ണി വാങ്ങീട്ടല്ലേ എന്നു നമുക്ക് തോന്നിയാലും, അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയെ അംഗീകരിയ്ക്കാതിരിയ്ക്കാന്‍ ആര്‍ക്കു പറ്റും. അതുകൊണ്ട് പടാര്‍ ബ്ലോഗ് നിലയ്ക്കാത്ത കരഘോഷങ്ങള്‍ തുടരുകയാണ്...


ഇതാ ചില ഗൂഗിള്‍ ഡൂഡില്‍സ് സാംബിളുകള്‍... ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് യഥാര്‍ത്ഥ പേജിലേക്ക് പോകാവുന്നതാണ്. ഇവിടെ ക്ലിക്കൂ..











തിങ്കളാഴ്‌ച, ജൂൺ 13, 2011

മാത്തുക്കുട്ടി ഫ്രം ചെന്നൈ: ഒരു തിരുമണം സ്റ്റോറി


ചെന്നൈ ലയോളാ കോളേജില്‍ പഠിക്കുന്ന തമിഴ് പെണ്കുട്ടിയെ മാത്തുക്കുട്ടി പരിചയപ്പെട്ടത് മവ്ണ്ട് റോഡ് വഴി പോകുന്ന 27 H എന്ന ബസ്സില്‍ വെച്ചായിരുന്നു. എന്നും രാവിലെയുള്ള അവന്റെ ജോലിയ്ക്കു പോക്കാണ് അതേ ബസ്സില്‍ തന്നെ യാത്ര ചെയ്യുന്ന അവളെ കാണുവാന്‍ വഴി വെച്ചത്. പതിവായി കണ്ട് കണ്ട്, ഇവളു കൊള്ളാമല്ലോ, ഇവളെയങ്ങ് വളച്ചാലോ എന്നായിരുന്നു
മാത്തുക്കുട്ടിയ്ക്ക് മനസിലുണ്ടായ ചിന്താഗതി. അല്ലെങ്കിലും അവന്‍ ചെന്നൈയില്‍
എത്തിയതോടുകൂടി ഏറെക്കുറെ, ഗ്രെയ്സ്മേരിയെ മറന്നു കളഞ്ഞിരുന്നു.
എങ്ങനെ അവളെക്കേറി മുട്ടും എന്നത് അവനൊരു ധൈര്യക്കേട് തന്നെയായിരുന്നു.
പോരാത്തതിനു നാട്ടില്‍ വെച്ച് ഗ്രെയ്സ്മേരിയുമായുള്ള മുന്‍ അനുഭവങ്ങള്‍ അവനെ കൂടുതല്‍
കരുതലുള്ളവനാക്കി.

അങ്ങനെയിരിക്കെ ഒരിയ്‌ക്കല്‍ ബസ്സിലെ പെണ്‍‌കുട്ടി മാത്തുക്കുട്ടിയോട് ചിരിച്ചു കാണിച്ചതോടെ അവന് ആത്മ വിശ്വാസമായി.അതേ തുടര്‍ന്ന് പിന്നീട് എല്ലാ ദിവസവും അതേ ബസ്സില്‍ വെച്ച് അവള്‍ ചെന്നൈ സെന്തമിഴിലും അവന്‍ മധ്യ തിരുവിതാമ്കൂര്‍ മലയാളത്തിലും പരസ്പ്പരം ചിരിച്ചു കൊണ്ടിരുന്നു. ലയോളാ കോളേജിന്റെ
മുന്പിലുള്ള ബസ് സ്റ്റോപ്പില്‍ തന്നെയായിരുന്നു ഇരുവരും ഇറങ്ങാറുണ്ടായിരുന്നത്.
എന്നും അവള്‍ കടാക്ഷങ്ങള്‍ നല്കി കോളേജിലേക്കും, കടാക്ഷങ്ങള്‍ ഏറ്റ് അവന്‍ ഒഫീസിലേയ്ക്കും
പൊയ്ക്കൊണ്ടിരുന്നു. പക്ഷേ അവളോട് മിണ്ടണമെന്നും ഫോണ്‍ നമ്ബര്‍ വാങ്ങണമെന്നുമുള്ള
അവന്റെ ആശ ആശയായിത്തന്നെ ഇരുന്നു. തമിഴ് പെണ്‍കുട്ടിയോട് പേര് ചോദിയ്ക്കണമെന്നും,
അവളെ പരിചയപ്പെടണമെന്നും അവന്‍ അതോടെ മനസില്‍ പ്ളാനും പദ്ദതിയും ആസൂത്റണം ചെയ്തു. അതെങ്ങനെ എന്നവന്‍ ആലോചിച്ചു നൊക്കി. പക്ഷേ വലിയൊരു പ്രശ്നം ഉണ്ടായിരുന്നു. മാത്തുക്കുട്ടി ചെന്നൈയില്‍ എത്തിയിട്ട് വെറും മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളൂ. അവനു മലയാളവും,
ഒരിത്തിരി ഇങ്ളീഷുമല്ലാതെ മറ്റൊരു ഭാക്ഷയും അറിഞ്ഞു കൂടാ. തമിഴാണെങ്കില്‍ തീരേം അറിഞ്ഞു കൂടാ. എന്നാലും ലവളെ വളച്ച് സെറ്റപ്പാക്കണമെന്നു മാത്തുക്കുട്ടി ഗാഡ പ്രതിജ്ഞയെടുത്തു.

അങ്ങനെയാണു പ്രസ്തുത ദിവസം വന്നു ചേര്‍ന്നത്.
അന്നൊരു സൂര്യ ഗ്രഹണ ദിവസമായിരുന്നു. മാത്തുക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഗ്രഹണവും സംഭവിച്ചത് അതേ ദിവസം തന്നെയായിരുന്നു എന്നത് തികച്ചും യാദ്രിസ്ചികം മാത്രമായിരുന്നു..

പതിവു പോലെ ലയോളാ കോളേജിനു മുന്‍പില്‍ ബസ്സിറങ്ങിയ മത്തുക്കുട്ടി ഒട്ടൊരു നിമിഷം പേരറിയാത്ത ആ തമിഴ് സുന്ദരിയ്ക്കു വേണ്ടി ഒന്നു വെയ്റ്റ് ചെയ്തു. അവള്‍ മുന്‍വശത്തെ ഡോര്‍ തുറന്നിറങ്ങി പിന്നിലേയ്ക്കു വരുകയായിരുന്നു. അവള്‍ അടുത്തെത്തിയതും പെട്ടന്നു മാത്തുക്കുട്ടി പറഞ്ഞു.

- ഒന്നു സംസാരിക്കണം..
- എന്നാ?
അവള്‍ ഞെട്ടി. കാര്യം വ്യക്തമാകാതെ അവള്‍ നില്ക്കുന്നതു കണ്ട് ചുറ്റുപാടും ഒന്നു ശ്രദ്ദിച്ചു കൊണ്ട് അവന്‍ വീണ്ടും പറഞ്ഞു.
- എനിയ്ക്കൊന്നു സംസാരിക്കണം.
അവള്‍ ഒരു നിമിഷം ആലൊചിച്ചു. സംസാരമാ? അതെന്നാ? സംസാരമ്ന്നാ തമിഴില്‍ വൈഫ് എന്നു താന്‍ മീനിങ്. ഇതെന്ന സംസാരം???
അവള്‍ പതുക്കെ ചോദിച്ചു. അവന്‍ പരുങ്ങലിലായി. അവന്റെ ബ ബ ബ കണ്ടപ്പോള്‍ അവള്‍ ചോദിച്ചു.
- നീങ്ക മലയാളമാ?
- ഞാന്‍ മലയാളമാണു. അയാം ഫ്രം കേരളാ.. എനിക്കൊന്നു സംസാരിക്കണം..
അപ്പോള്‍ അവള്‍ക്ക് കാര്യം പിടി കിട്ടി. അവള്‍ ചോദിച്ചു.
- പേസണുമാ?
- പോയിസണോ?
മാത്തുക്കുട്ടി ഒന്നു ഞെട്ടി. അവള്‍ പറഞ്ഞു
- പോയിസണല്ലയ്‌. ഉങ്കളോട് എനിക്ക് ചംചാരിയ്ക്കണം... ച്ചെ സംസാരിക്കണം. അതാണ്...
അപ്പോള്‍ അവള്‍ ചിരിച്ചു..എന്നിട്ട് പറഞ്ഞു,
- പുരിഞ്ചാച്ച്... പുരിഞ്ചാച്ച്...
(പിരിഞ്ഞെന്നോ? ദൈവമേ.. സംസാരിച്ച് തുടങ്ങിയില്ല അതിനു മുന്‍പ്‌ ദേ പറയുന്നു പിരിഞ്ചാച്ചെന്ന്.. ച്ചെ!)
അന്നേരം അവള്‍ ഒരല്പ്പം നാണത്തോടെ പറഞ്ഞു,
- അതാ അങ്കെപ്പോയി പേസലാം, വാങ്കോ..
എന്നിട്ടവള്‍ പതുക്കെ നടന്നു.
വങ്കനെന്നോ? മാത്തുക്കുട്ടി പിന്നേം വാ പൊളിച്ചു. താനൊരു വങ്കനാണെന്ന് ഇവള്‍ക്കും പിടി കിട്ടിയിരിയ്ക്കുന്നു... ആകെ നാശമായി....
പെണ്‍‌കുട്ടി വീണ്ടൂം അവനോട് പറഞ്ഞു.
- വാങ്കോ... വാങ്കോ...
(ഈശോയേ ഇതെന്തു കഷ്ട്ടമാണു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ തന്നെ വങ്കാ വങ്കാ എന്നു വിളിയ്ക്കുന്നു.നാട്ടിലെ എന്റെ ഇരട്ടപ്പെരു എങ്ങനെയാണ്‍ ഈ മുടിഞ്ഞവള്‍ അറിഞ്ഞത്?)
അവനാകെ
ചമ്മി അവിടെത്തന്നെയങ്ങ് നിന്നു. അപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ട് ആശ്ചര്യത്തോടെ അവനെ വിളിച്ചു.
- ഏയ്, ഏന്‍ അങ്കെ നിക്കുറേന്‍? വാ വാ..
(നിക്കറോ? ഞനിന്ന് നിക്കറിട്ടിട്ടില്ലെന്നു ഇവളും അറിഞ്ഞോ... ഈശ്വരാ. എന്തായാലും ചെല്ലുക തന്നെ.) ഗീവറ്ഗീസ് പുണ്ണ്യാളാ കാത്തോളണേ...

അവന്‍ മടിച്ച് മടിച്ചാണെങ്കിലും അവള്‍ക്കൊപ്പം ഒരു നിശ്ചിത ഗ്യാപ്പ് ഇട്ട് കൊണ്ട് നടക്കാന്‍ തുടങ്ങി. ഇവള്‍ ഇന്നു ക്ലാസ്സില്‍ കേറുന്നില്ലേ എന്ന് അവന്‍ മനസില്‍ ചിന്തിയ്ക്കാതിരുന്നില്ല. തനിയ്ക്ക് എന്തായാലും ഇനി അര മണിയ്ക്കൂര്‍ കൂടിയുണ്ട് ഡ്യൂട്ടി ആരംഭിക്കാന്‍...
ഒരേപോലെ നടക്കുന്നതിനിടയില്‍ അവന്‍ എറുകണ്ണിട്ട് അവളുടെ മുഖത്തേയ്ക്ക് ഒന്നു നോക്കി. അവളുടെ മുഖത്ത് ചെറിയൊരു നാണമുണ്ടോ? ഉണ്ടേന്നാണു തോന്നുന്നത്. അവള്‍ അവനേയും വിളിച്ച് മദ്രാസ് കോഫീ ഹവ്സിലേയ്ക്കാണ് കയറിയത്...

കോഫീ ഹവ്സില്‍ വലിയ തിരക്കില്ലായിരുന്നു.കോഫീ ഹവ്സിന്റെ മൂലയ്ക്കുള്ള റ്റേബിളിന്റെ കസേരയില്‍ അവള്‍ ഇരുന്നു. അഭിമുഖമായി അവനും.
- എന്നാ വേണും?
- എണ്ണ വേണോ? എന്തിനു?
മാത്തുക്കുട്ടി അവളെ ചൂഴ്ന്നു നോക്കി
- അയ്യോ , അപ്പടിയില്ലൈ.. ഉങ്കളുക്ക് എന്നാ വേണും ? കോഫിയാ, റ്റീയാ?
- കോഫി
അവന്‍ പെട്ടന്നു പറഞ്ഞു.
അപ്പോഴാണ് സപ്ളയര്‍ അടുത്തെത്തിയത്. തമിഴന്‍ സപ്ളയര്‍ മാത്തുക്കുട്ടിയെ കണ്ട് വിഷ് ചെയ്തു.
- വണക്കം അണ്ണാ..
- ആവണക്കെണ്ണയോ? അതൊന്നും വേണ്ടാ.. കാപ്പി മാത്രം മതി.
അതു കേട്ട് സപ്ളയര്‍ക്ക് ചിരി വന്നു. അയാള്‍ ചോദിച്ചു.
- നീങ്ക മലയാളിയാ? അതു താന്‍ ഇപ്പടി പേസറത്.. പറവായില്ലൈ... പോകെപ്പോകെ എല്ലാം തെരിഞ്ച് താന്‍ ആകണും.

മാത്തുക്കുട്ടിയ്ക്ക് ഒന്നുമങ്ങോട്ട് മനസിലായില്ലെങ്കിലും അവന്‍ എല്ലാം മനസിലായെന്ന മട്ടില്‍ ചുമ്മാ ആയാളെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. എന്തൊരു വ്രിത്തികെട്ട ഭാഷയാണു ഈ തമിഴെന്നു അവന്‍ ചിന്തിക്കാതെയിരുന്നില്ല.

അന്നേരം അവള്‍ മേശമേല്‍ കയ്യൂന്നി, താടി കൈവെള്ളയില്‍ താങ്ങിക്കൊണ്ട് ചോദിച്ചു.
- അക്ച്വലി ഉങ്കളുക്ക് തമിള്‍ പുരിയിലൈ?
- തമിഴ് പൂരിയൊന്നും വേണ്ടാ. എനിക്ക് കോഫി മാത്രം മതി.
മാത്തുക്കുട്ടി വിനയാന്വിതനായി പറഞ്ഞു.
അവള്‍ പൊട്ടിച്ചിരിച്ചു.
- ഉങ്കളുക്ക് കൊഞ്ചം കൂടെ തമിഴ് തെരിയാത്...
അതു കേട്ട് മാത്തുക്കുട്ടിയും പൊട്ടിച്ചിരിച്ചൂ.
അപ്പോഴേക്കും കോഫി എത്തി. കോഫി മൊത്തിക്കൊണ്ട് അവന്‍ ചോദിച്ചു.
- ഉങ്കപ്പേരെന്നാ?
- മാത്തുക്കുട്ടി. പീ.പീ. മാത്തുക്കുട്ടി.
- ഒഹോ.. സറി, നാന്‍ ഉങ്കളെ മാത്യൂന്ന് താന്‍ കാള്‍ പണ്ണുവേന്‍ ഓകേ?
- എന്താ നിങ്ങളുടെ പേരു..
- എന്‍ പേരു റേണുക. ഉങ്ക വീട്ടില്‍ യാറാര്‍ ഇറുക്കിറാങ്കെ?
- ഇറിക്കിയോ? ആരു?
അവള്‍ തലയ്ക്ക് കൈ കൊടുത്തു.
- അയ്യോ, ഉങ്കളെ സമാളിയ്ക്കിറതേ കഷ്ട്ടം താന്‍...
(തങ്ങളുടെ ഈ സമ്മേളനം കഷ്ട്ടമാണെന്നാണു അവള്‍ പറയുന്നതെന്നു തോന്നുന്നു.)
- അനാല്‍ നാന്‍ ഉങ്കളെ കണ്ടിപ്പാ തമിഴ് കത്തിക്കുവേന്‍..
(നീ തമിഴ് കണ്ടിക്കുവോ, കത്തിക്കുവോ എന്നാ വേണെല്‍ ചെയ്തോ. എനിക്കിപ്പൊ നിന്റടുത്തൂന്നു രക്ഷപെട്ടാല്‍ മതി. എനിക്കൊരു കോപ്പും മനസിലാകുന്നില്ല)

അവര്‍ കാപ്പി കുടിച്ചു തീര്‍ന്നു...
അപ്പോള്‍ അവനെ നോക്കി രേണുക ചോദിച്ചു.
- അപ്പൊ, നമ്ബ പോലാം ?
നമ്ബോലനോ? ഇവള്‍ എന്തൊക്കെയാണീ വിളിക്കുന്നത്?
- വാ എന്തിരിങ്കൈ..
(ഓഹോ, എന്തിരന് പോകാമെന്നാണോ...? എന്തിരന്‍ ഞാന്‍ കണ്ടതാണ്. ഇനി ഒന്നൂടേ കാണാനുള്ള ഗട്ട്സ് എനിക്കില്ല കുട്ടീ.)
- അയ്യോ, വാ പോയിടലാം ...
(പോയി ഇടാമെന്നോ? എന്ത് ഇടാമെന്നു? ചെ.. ചെ.. അയ്യേ, ഇവള്‍ ഇത്തരക്കാരിയാണോ.. ച്ചേ! സംസാരിച്ച് തുടങ്ങിയിട്ട് അര മണിക്കൂര്‍ ആയിട്ടില്ല. അതിനു മുന്‍പേ.. ച്ചെ!.. എന്തായാലും പോവുക തന്നെ.)

കോഫീ ഷോപ്പിലെ ബില്ലു പേ ചെയ്തത് അവള്‍ തന്നെയായിരുന്നു. അവര്‍ ഇരുവരും പുറത്തെ നിരത്തിലേയ്ക്കിറങ്ങി.

റോഡിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.
അപ്പോഴാണു അവള്‍ പെട്ടന്നു അവനോടായി പറഞ്ഞത്.

- മാത്യൂ, അതാ അങ്കെപ്പാറ്..?!
- അങ്കപ്പാറയെന്നോ? എവിടെ ഞാന്‍ കണ്ടില്ലല്ലോ അങ്കപ്പാറ?
അവര്‍ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് അവന്‍ ആകാംഷയോടെ നോക്കി. അവിടെങ്ങും അങ്കപ്പാറയോ മങ്കിപ്പാറയോ അവന്‍ കണ്ടില്ല.
- അയ്യോ, അതില്ലൈ... അതാ അന്തപ്പക്കം പാര്‍... അതെന്നുടെ ബെസ്റ്റ് ഫ്രണ്ട് മീനാക്ഷി.
അപ്പോള്‍ റോഡ് ക്രോസ്സ് ചെയ്ത് ഒരു പെണ്‍കൊച്ച്, അവര്‍ക്കരികിലേക്ക് വരുന്നുണ്ടായിരുന്നു. ഓഹോ അതാണോ ഇത്ര കാര്യമായിപ്പറഞ്ഞത്.. മീനാക്ഷി എന്ന പുതിയ കക്ഷി
അവര്‍ക്കടുത്തെത്തുകയും മാത്തുക്കുട്ടിയെ നോക്കി ഒരു തഞ്ചാവൂര്‍ ചിരി സമ്മാനിക്കുകയും ചെയ്തു.
മാത്തുക്കുട്ടിയും കൊടുത്തു ഒരു ട്രാവന്‍കൂര്‍ ചിരി.
- ഹായ് അയാം മീനാക്ഷി.
- ഹായ് അയാം മാത്തുക്കുട്ടി.
അന്നേരം ഇടയ്ക്കു കയറി രേണുക, മാത്തുക്കുട്ടിയെ ചൂണ്ടിക്കാട്ടിക്കൊണ്ട് മീനാക്ഷിയോട് പറഞ്ഞു .
- മീനാക്ഷീ, ഇവരുക്ക് തമിള്‍ തെരിയാത്
- കൊഞ്ചം കൂടി തെരിയിലെയാ?
മീനാക്ഷി അദ്ഭുതം കൂറി. അപ്പോള്‍ രേണുക പറഞ്ഞു.
- തെരിയമാട്ടേന്‍...
(തെറിയമിട്ടോ..? അതെന്തൊന്ന്. ചിലപ്പോള്‍ തെറിയുടെ പൂരം എന്നായിരിക്കും)
മറുപടിയായി മീനാക്ഷി പറഞ്ഞു.
- അതു പറവായില്ലൈ. പോകെപ്പോകെ എല്ലാം സരിയാത്താന്‍ വരും.
(പറവയേം പ്രാണിയേം സരി അത്തിനേം കുറിച്ചൊക്കെയാണല്ലോ ഇവളുമ്മാര്‍ സംസാരിക്കുന്നത്.
നല്ല വിവരമുള്ള ടീമുകളാണെന്നു തോന്നുന്നു.)

അന്നേരമാണു വളരെ ആകാംഷയൊടെ രേണുക മറ്റവളോട് ചോദിക്കുന്നത്.
- ഇപ്പൊ ഉനക്ക് പെയിന്‍ എപ്പടിയിരുക്ക്?
- ഇപ്പോ നോര്‍മലാത്താന്‍ ഇരുക്ക്.
അതും പറഞ്ഞു കൊണ്ട് മീനാക്ഷി സ്വന്തം നെഞ്ചത്തേയ്ക്ക് കൈ അമര്‍ത്തി പതിയെ ഒന്നു തിരുമ്മി.
അന്നേരം രേണുക മാത്തുക്കുട്ടിയോട് പറഞ്ഞു.

- ഇവളുക്ക് നെഞ്ചിലേ പെരിയ പെയിന്‍ ആയിരുക്ക്.
- അതേയോ? എന്നിട്ട് തിരുമ്മിയില്ലേ?
- തിരുമണം നാളെയ്ക്ക് താന്‍. അതെല്ലാം ഉനക്ക് എപ്പടി തെരിഞ്ചു പോച്ച്?
രേണുക അദ്ഭുതത്തോടെ അവനെ നോക്കി. മീനാക്ഷിയും വണ്ടര്‍ അടിച്ചതു പോലെ നില്‍ക്കുകയാണ്.
മാത്തുക്കുട്ടി ആളു പുലിയാണെന്നുള്ള ധാരണയില്‍ മീനാക്ഷി പറഞ്ഞു
- നാളേയ്ക്ക് എനക്ക് തിരുമണം. നീങ്ക വരണും.. ഓക്കേവാ?
അതു കേട്ട് മാത്തുക്കുട്ടി ഒരു വേള ആലോചിച്ച് നിന്നു. ഇവള്‍ക്ക് നെഞ്ച് തിരുമ്മിക്കൊടുക്കാന്‍
നാളെ ഇവളുടെ വീട്ടിലേക്ക് ചെല്ലണമെന്നാണോ പറയുന്നത്. ആയിരിക്കണം

പണ്ട്
അമ്മാവനായ ഇട്ടൂപ്പ് വൈദ്യനൊപ്പം
അത്യാവശ്യം തിരുമ്മല്‍ സഹായിയായി നിന്ന പരിചയമുണ്ട്. അതെടുത്ത് ഇവള്‍ക്കിട്ട് പ്രയോഗിച്ചാലോ?

അന്നേരം മാത്തുക്കുട്ടി മീനാക്ഷിയോട് ചോദിച്ചു.
- ഇപ്പൊ പെയിന്‍ ഉണ്ടോ?
അവള്‍ക്ക് അര്‍ത്ഥം പിടികിട്ടി.
- ഉം ഉണ്ട്.. ഉണ്ട്

വീണ്ടും മാത്തുക്കുട്ടി
ചോദിച്ചു
- നാളെ തിരുമണം... അതിനു ഞാന്‍ വരണം അല്ലേ..??!

- നാളെ തിരുമണം... നീങ്ക വരണം..!
മീനാക്ഷി ചിരിച്ചു
- എങ്കില്‍ ഇപ്പൊ തിരുമട്ടെ?
- എന്നാ?
മീനാക്ഷിയും, രേണുകയും വാ പൊളിച്ചു
ഉടനേ മാത്തുക്കുട്ടി ഒരടി കയറി അവളുടെ തൊട്ടരികിലേക്ക് നിന്നു. എന്നിട്ട് എന്തോ വലിയ കാര്യം അവതരിപ്പിക്കുന്നത് പോലെ തിരിഞ്ഞു നോക്കി, രേണുകയോട് പറഞ്ഞു.

- കൂട്ടികാരിയ്ക്ക് നെഞ്ച് വേദനയാണെന്നും, നാളെ ഞാന്‍ തിരുമ്മാന്‍ ചെല്ലണമെന്നും കൂട്ടുകാരി പറഞ്ഞത് കേട്ടില്ലേ? എനിക്ക് തിരുമ്മി കൊടുക്കുന്നതില്‍ യാതൊരു വിരോധവുമില്ല. ചേതമില്ലാത്തൊരുപകാരമല്ലേ. തിരുമ്മാം. പക്ഷേ ഒരു പ്രശ്നമുണ്ട്. നാളെ എനിക്ക് ലീവില്ല. ഇപ്പൊള്‍ വേണമെങ്കില്‍ ലൈറ്റായിട്ട് ഒന്നു തിരുമ്മി കൊടുത്തേക്കാം... എന്താ?

മാത്തുക്കുട്ടി ഒരു വേള ഇരുവരെയും നോക്കി നിന്നു. അവരാകട്ടെ കാര്യമറിയാതെ മിഴിച്ചങ്ങനെ നില്‍ക്കുകയാണു.
- സാരമില്ല, ഞാന്‍ കുട്ടിയെ തിരുമ്മിത്തരാം..
അതു പറയുകയും മാത്തുക്കുട്ടി ഇടതു കൈ കൊണ്ട് മീനാക്ഷിയെ ചേർത്ത് പിടിച്ചു വലതു കൈ കൊണ്ട് അവളുടെ നെഞ്ച് അമര്‍ത്തി തിരുമ്മാന്‍ തുടങ്ങി.
അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ മീനാക്ഷി പതറിപ്പോയി.
കടവുളേ എന്നൊരു ആര്‍ത്ത നാദം മാത്രം മീനാക്ഷിയില്‍ നിന്നും മുഴങ്ങിക്കേട്ടു.
- അയ്യൊ, നീയെന്നാ കാട്ടറത് എന്നൊരു ആര്‍ത്ത നാദം രേണുകയില്‍ നിന്നും ഉണ്ടായതും അതേ നിമിഷം തന്നെയാണു.

മാത്തുക്കുട്ടി, മീനാക്ഷിയുടെ നെഞ്ചാങ്കൂട്ടില്‍ തിരുമ്മല്‍ പ്രക്രിയ ഊര്‍ജിതമായി തുടരുന്നതിനിടയില്‍ വിഫലമായ ചില ചെറുത്തു നില്‍ക്കല്‍ ശ്രമങ്ങളോടെ മീനാക്ഷി ബോധം കെട്ട് നിലം പതിച്ചു.
ഈ സമയം രേണുക മാത്തുക്കുട്ടിയുടെ നടുവിനിട്ട് ഒരൊറ്റച്ചവിട്ടായിരുന്നു. ഒപ്പം ഒരലര്‍ച്ചയും

- പൊറംബോക്ക് നായേ... പൊറുക്കി റാസ്ക്കല്‍... എന്നാ കൊടുമൈ ഇത്...?!
മൂക്കും കുത്തി വീണ മാത്തുക്കുട്ടിയോട് അവള്‍ അലറി.
- ഡായ്.. എന്നാ സെഞ്ചിരുക്കേന്ന് പാരു. ..
പതുക്കെ എഴുനേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് മാത്തുക്കുട്ടി പറഞ്ഞു
- അവളല്ലേ പറഞ്ഞത് തിരുമണമെന്നു... അതിനെന്തിനാ എന്നെ തൊഴിച്ചത്?
ഏയ്.. പയലേ... തിരുമണം എന്നാല്‍ അതുക്ക് അര്‍ത്ഥം കല്യാണം എന്നു താന്‍ഡാ.. കല്യാണം...!

മാത്തുക്കുട്ടി ഞെട്ടി. അവന്‍ ഇന്ദ്രന്‍സിനേപ്പോലെ തല മുന്‍പോട്ട് നീക്കിക്കൊണ്ട് വാ പൊളിച്ച് ചോദിച്ചു.
- അപ്പോ തിരുമാന്‍ നാളെ വരണമെന്നു പറഞ്ഞതോ?
- അതു താന്‍ഡാ സൊന്നത്.. ഉന്നൈ നാളെ അവളുടൈ തിരുമണത്തുക്ക് ഇന്‍വൈറ്റ് താന്‍ അവള്‍ സെഞ്ചത്. ഇപ്പൊ നീയേ അവളെ തിരുമണം സെഞ്ചിട്ടിയാടാ പാപീ....
- മനസിലായില്ല???
-
മനസിലായില്ലയാ...
- തിരുമണം ന്നാ മീനിങ്ങ് കല്യാണം. ഇപ്പൊത് മനസിലായാച്ചാ? ഇനിമേല്‍ എന്‍ മുന്നാടി വരക്കൂടാത്...
രേണുക തലയില്‍ കൈ വെച്ച് അലറി. എന്നിട്ട് താഴെക്കിടക്കുന്ന മീനാക്ഷിയെ പൊക്കിയെടുക്കാന്‍ തുടങ്ങി...
തിരുമണം എന്നു തമിഴില്‍ പറഞ്ഞാല്‍ അതിന്റര്‍ത്ഥം കല്യാണം എന്നാണോ... ദൈവമേ..
പുതിയൊരു തിരിച്ചറിവു കിട്ടിയതിന്റെ നടുക്കത്തില്‍ മാത്തുക്കുട്ടി പ്രകംബനം കൊണ്ടു

ഈ സമയം ഇതെല്ലാം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന ഒരു സംഘം കോളേജ് വിദ്യാര്‍ഥികള്‍ മാത്തുക്കുട്ടിയ്ക്കു സമീപത്തേയ്ക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു. അതു കണ്ട് മാത്തുക്കുട്ടിയുടെ അടിവയറ്റില്‍ നിന്നും ഒരു പുഷ്പ്പുള്‍ ട്രെയിന്‍ അവന്റെ തലസ്താനത്തേയ്ക്ക് പാഞ്ഞു. ഇനിയിവിടെ നിന്നാല്‍ തനിക്ക് ഇടിയുടെ പൂരമായിരിക്കും..
മമ്മീ എന്നൊരു വിളി മാത്തുക്കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങി..

മാത്തുക്കുട്ടി പിന്നൊന്നും ചിന്തിച്ചില്ല. കാലില്‍ കിടന്ന പാരഗണ്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചു കൊണ്ട്
അവന്‍ മവുണ്ട് റോഡ് വഴി കോഡംബാക്കം ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി.....


ചൊവ്വാഴ്ച, ജൂൺ 07, 2011

മാത്തുക്കുട്ടിയുടെ എസ്.എസ്.എല്‍സി പരീക്ഷാ പേപ്പര്‍. (ചോര്‍ന്നു കിട്ടിയത്)

ഒറ്റവാക്കില്‍ ഉത്തരമെഴുതുക
1) ബാര്‍ട്ടര്‍ സമ്പ്രദായം എന്നാലെന്ത്?
ബ്രഡ്ഡിന്റെ കൂടെ ബട്ടര്‍ കഴിക്കാന്‍ തുടങ്ങിയതിന് ബട്ടര്‍ സമ്പ്രദായമെന്നു പറയുന്നു

2) സതി നിര്‍ത്തലാക്കിയത് ആര്?
ഒബാമ

3) ശിപായി ലഹള നടന്ന വര്‍ഷം ഏത്?
1997 എപ്രില്‍ 10 രാവിലെ, രാഹുകാലത്തിന് മുന്‍പ്‌

4) ടിപ്പു സുല്‍ത്താന്റെ ഭരണ സിരാ കേന്ദ്രം സ്ഥിതി ചെയ്തത് എവിടെ?
കുറ്റ്യാടി

5) ഒന്നാം പഞവല്സര പദ്ദതി നടപ്പിലാക്കിയത് ആര്?
കണാരന്‍ മാഷ്

6)ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനത്തിനു കാരണക്കാരന്‍?
ലളിത് മോഡി


രണ്ടോ മൂന്നോ വരികളില്‍ ഉത്തരമെഴുതുക.
സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചതെന്തുകൊണ്ട്?
സ്വാമി വിവേകാനന്ദന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയിട്ട് ആര്‍ ബാലകൃഷ്ണ പിള്ളയെക്കാണാന്‍ കൊട്ടാരക്കരയിലേക്ക് പോകുമ്പോള്‍ വഴി നീളെ കുതിരവട്ടം, ഊളമ്ബാറ തുടങ്ങിയ ഹോസ്പിറ്റലുകളുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ കണ്ടു. ഇതു കണ്ട സ്വാമി വിവേകാനന്ദന്‍ ടാക്സി ഡ്രൈവറോട് പറഞ്ഞു. "കേരളമൊരു ഭ്രാന്താലയമാണ്."


വേലുത്തമ്പി ദളവ നടത്തിയ സാംബത്തിക പരിഷ്കരണങ്ങള്‍?
വേലുത്തമ്പി ദളവ ഇന്‍ഡ്യന്‍ ബാങ്കിന്റെ മാനേജര്‍ ആയതോടെ ഇവിടെ ഒട്ടനവധി സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കി. അതില്‍ പ്രധാനപ്പെട്ടവ 5 പൈസ, 10 പൈസ തുടങ്ങിയ നാണയങ്ങള്‍ നിര്‍ത്തലാക്കുക, പിന്നെ കീറിപ്പറിഞ്ഞ അഞ്ജു രൂപ നോട്ട് പിന്‍വലിക്കുക, ആയിരം രൂപയുടെ കറന്സികള്‍ അടിച്ചിറക്കുക തുടങ്ങി ഒട്ടനവധി സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ചെയ്തു.

ഒരു പാരഗ്രാഫില്‍ എഴുതുക.

റഷ്യയിലെ സര്‍ ചക്രവര്‍ത്തിമാരുടെ ഭരണം ഇല്ലാതായി തീര്‍ന്നത് എങ്ങനെ?
റഷ്യയിലെ സര്‍ ചക്രവര്‍ത്തിമാരും , ടീച്ചര്‍ ചക്രവര്‍ത്തിനിമാരും അടിച്ചുപൊളിച്ചു ജീവിക്കുന്നവരായിരുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവഴിച്ചതു കൊണ്ട്, പിന്നീട് ബ്ലേഡ്കാരില്‍ നിന്നു പോലും പണം കടമെടുത്തു വന്‍ തോതില്‍ പലിശ കയറിയതു കാരണം സര്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരം എച്ച്.ഡി.എഫ്.സി. ബാങ്കുകാര്‍ ജപ്തി ചെയ്യുകയും, കൊട്ടാരം നഷ്ട്ടപ്പെട്ടതോ
ടെ പിന്നീടവര്‍ക്ക് അവിടിരുന്നു ഭരിക്കാന്‍ പറ്റാതെ വരികയും ചെയ്തു. ഇങ്ങനെയാണ് സര്‍ ചക്രവര്‍ത്തിമാരുടെ ഭരണം അവസാനിച്ചത്.



മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ അമേരിക്കയെ നവോത്ഥാനത്തിലേക്ക് നയിച്ചതിനെക്കുറിച്ച് എഴുതുക.


മാര്‍ട്ടിനും ലൂതറും കിങും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചിരുന്നു വെള്ളമടി തൊട്ടു, കണ്ട പെണ്ണുങ്ങളെ പന്ചാരയടിക്കുന്നതില്‍ വരെ അവര്‍ ഒറ്റക്കെട്ടായിരുന്നു. അക്കാലത്താണ് വേള്‍ഡ് ട്രേഡ് സെന്റര്‍ താലിബാന്‍കാര്‍ വിമാനം ഇടിച്ചു തകര്‍ക്കുന്നത്.അക്കാലത്ത് അമേരിയ്ക്കയ്ക്ക് ഒരുപാട് നവോത്ഥാനം ഉണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അവരുടെ എല്ലാ നവോത്ഥാനവും താലിബാന്‍ തകര്‍ത്തു കളയുകയുകയുണ്ടായി. ഇതോടെ മാര്‍ട്ടിനും ലൂതറും കിങും താലിബാനെ ആക്രമിക്കാന്‍ പ്രതിജ്ഞയെടുത്തിറങ്ങി. താലിബാന്റെ മെയിന്‍ കൊണാണ്‍ടര്‍ ഉസാമ ബിന്‍ ലാദനെ ആക്രമിക്കാന്‍ നടന്നു നടന്നു അവസാനം മൂവര്‍ സംഘം പാക്കിസ്താനില്‍ വെച്ച് ആ ദുഷ്ട്ടനെ കയ്യോടെ പിടികൂടുകയും " ഞങ്ങളുടെ രാജ്യത്തിന്റെ നവോത്ഥാനം നീ നഷ്ട്ടപ്പെടുത്തുമോടാ പട്ടീ" എന്നു ചോദിച്ചു കൊണ്ട് ആ ദുഷ്ടനെ വെടി വച്ചു കൊല്ലുകയും ചെയ്തു. ഇങ്ങനെ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ അമേരിക്കയെ നവോത്ഥാനത്തിലേക്ക് നയിച്ചു.



ഒരു പേജില്‍ കവിയാതെ വിവരിക്കുക
ഒന്നാം പാനിപ്പട്ട് യുദ്ധത്തെക്കുറിച്ച് വിവരിക്കുക?
ഒന്നാം പാനിപ്പുട്ട് യുദ്ധം ഉണ്ടായത് സ്വാതന്ത്ര്യ സമര കാലത്ത് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന രാജപ്പന്‍ ചേട്ടന്റെ തട്ടുകടയില്‍ വെച്ചായിരുന്നു. പാനീ പൂരി, പാനീ ദോശ തുടങ്ങിയ സ്പെഷ്യല്‍ ശാപ്പാടുകളുടെ കൂട്ടത്തില്‍പെടുന്ന പ്രത്യേക തരം ഫുഡ് ആയിരുന്നു പാനിപ്പുട്ട്. ഒരു കുറ്റി പുട്ട്‌ ചോദിച്ച മുഗള്‍ ചക്രവര്‍ത്തി ശ്രീ ഷാജി ഖാനോട് ഒരു ബ്രിട്ടീഷ്‌‌ കൊളോണിയല്‍ വൈസ്രോയി ആയിരുന്ന ശ്രീ മുല്ല ഒമര്‍ ഒരു കുറ്റി പുട്ട്‌ പോയിട്ട് അരക്കുറ്റി പുട്ട്‌ പോലും തരില്ല എന്നു പറഞ്ഞതോടെ സംഘര്‍ഷം തുടങ്ങുകയായി. ഉടനെ തന്നെ ശ്രീ ഷാജി ഖാന്‍ മെഷീന്‍ ഗണ്ണും ജല പീരങ്കിയും ഉപയോഗിച്ച് എതിര്‍ ടീമിനെതിരെ ആക്രമണം അഴിച്ചു വിടാന്‍ ഉത്തരവിട്ടു.


അരക്കുറ്റി പുട്ട്‌ പോലും തരാത്ത ശ്രീ മുല്ല ഒമറിനെതിരെ അദ്ദേഹം തുരു തുരാ തെറി പറഞ്ഞു.. ഇതു കണ്ടു നിന്ന പേര്‍ഷ്യന്‍ രാജാവായ മിഥുന്‍ ചക്രവര്‍ത്തി മെഷീന്‍ ഗണ്ണെടുത്ത് ആകാശത്തേക്കു രണ്ടു റൌണ്ട് വെടി വെയ്ക്കുകയും അതോടെ യുദ്ദം അവ്ദ്യൊഗികമായി ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് ജെര്‍മനിയിലേക്ക് ഇന്‍ഡ്യയില്‍ നിന്നും പാനീപുട്ട് കയറ്റുമതി ചെയ്യാനായി ജാലിയന്‍ വാലാബഗില്‍ നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ നിന്നും, ഹിറ്റ്ലറുടെ പടയാളികളും പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍സും, ചാടിയിറങ്ങി കല്ലെടുത്ത് എറിയാന്‍ തുടങ്ങി. അപ്പോള്‍ അന്നത്തെ കെ പി സി സി പ്രസിഡന്റായിരുന്ന മൌണ്ട് ബാറ്റണ്‍ കല്ലേറില്‍ കൊല്ലപ്പെടുകയുമുണ്ടായതോടെ അമേരിക്ക ഇടിവെട്ട് രണ്ടു ആറ്റം ബോംബ് എടുത്ത് പ്രയോഗിക്കുകയായിരുന്നു. ആറ്റം ബോംബ് വീണ ഹിരോഷിമയിലും, നാഗസാക്കിയിലും ഉള്ള ഒരുവിധപ്പെട്ട എല്ലാ മുഗള്‍ കൊട്ടാരങ്ങളും നശിച്ചു നാറാണക്കല്ലാവുകയും അതോടുകൂടി ഒന്നാം പാനീപുട്ട് യുദ്ദം പൂര്‍ത്തിയാവുകയും ചെയ്തു.


വാസ്കൊ ഡ ഗാമ കേരളത്തില്‍ എത്തിയതും തുടര്‍ സംഭവങ്ങളും വിവരിക്കുക?
വാസ്കൊ ഡ ഗാമ കേരളതിലെത്തുമെന്നു സ്വപ്നതില്‍ പൊലും വിചാരിച്ചിരുന്നില്ല. ഗാമയുടെ അമ്മാവന്‍ വാസ്കൊ ഡ തോമാ കേരളത്തില്‍ മെയ്ക്കാടു പണിക്ക് വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഗാമാ ചുമ്മാ ഒരു ഗമയ്ക്കു ചോദിച്ചു. " അമ്മാവാ അമ്മാവാ, ഞാനും കേരളത്തിലേക്ക് വരട്ടെ " എന്ന്. ഇതു കേട്ടു തോമാ, ഗാമയേയും ഒപ്പം കൂട്ടി. അന്നു കേരളം ഭരിച്ചിരുന്നതു പരശു രാമന്‍ പിള്ള ആയിരുന്നു.. കോടാലി ചിഹ്നതില്‍ തുടര്‍ച്ചയായി ജയിച്ചിരുന്ന സൊഷ്യലിസ്റ്റു ജനതാ പാര്‍ട്ടിക്കാരനായിരുന്നു രാജാവ്.

അദ്ദേഹത്തിന്റെ കൊട്ടാര വളപ്പിലെ എല്‍ കെ ജി സ്കൂള്‍ കെട്ടിടം പണിയാനായിരുന്നു ഗാമയും തോമയും വന്നതു. ഗാമയെ കണ്ടപാടെ പരശു രാമന്‍ പിള്ള എഴുന്നേറ്റ് നില്ക്കുകയും ഗാമയ്ക്കു കപ്പം കൊടുക്കുകയും ചെയ്തു. ഇതു കണ്ടു ഗാമയുടെ അമ്മാവന്‍ തോമയ്ക്കു ഗാമയൊട് അസൂയയായി. താന്‍ ഇത്രയും കാലം ഇവിടെ ജൊലി ചെയ്തിട്ടും നാളിതുവരെ തനിക്കു ഒരു കപ്പവും കിട്ടിയിട്ടില്ല, ഒരു കോപ്പും കിട്ടിയിട്ടില്ല. ഇപ്പൊ വന്ന തന്റെ അനന്തിരവനു ഇതാ വല്യൊരു കപ്പം കിട്ടിയിരിക്കുന്നു. ഇതില്‍ മനം നൊന്ത വാസ്കൊ ഡ തോമ ഇനിയൊരിക്കലും കേരളത്തിലേക്കില്ലെന്നു പറഞ്ഞു, വന്ന വഴി മടങ്ങിപ്പോയി. ഇതോടെ ആകെ പ്രതിസന്ധിയിലായ വാസ്കൊ ഡ ഗാമ ഇനിയെന്തു ചെയ്യും എന്നറിയാതെ അവിടെ ബ്ലിങ്കി ഇരുന്നു.

ഈ സമയത്താണു സുബാഷ് ചന്ദ്ര ബോസ് ആ വഴി കടന്നു വരുന്നതു. ഗാമയുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ സുബാഷ് ചന്ദ്ര ബോസ്, ഗാമയെ തന്റെ വീട്ടില്‍ കൊണ്ടു പോകുകയും വയറു നിറച്ചു ചോറ് കൊടുക്കുകയും ചെയ്തു. ഇതില്‍ സംപ്രീതനായ വാസ്കൊ ഡ ഗാമ എന്തു വരം വെണമെങ്കിലും ചോദിച്ചു കൊള്ളാന്‍ സുഭാഷ് ചന്ദ്ര ബോസിനൊട് ആവശ്യപ്പെട്ടു. പക്ഷെ അദ്ദെഹം മാന്യനായതിനാല്‍ വരമൊന്നും ചോദിക്കുകയുണ്ടായില്ല. പകരം ഒരു നിബന്ധന വെച്ചു. തന്റെയൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ വാസ്കൊ ഡ ഗാമയും പങ്കു ചേരണമെന്ന്. അതു സമ്മതിച്ച വാസ്കൊ ഡ ഗാമ സുഭാഷിന്റെ ഐ എസ് ആര്‍ ഒ എന്ന സംഘടനയില്‍ ചേരുകയും തുടര്‍ന്ന് രാജ്യത്തിനു വേണ്ടി പോരാടി ജീവന്‍ ബലി അര്‍പ്പിക്കുകയും ചെയ്തു.


Related Articles
മാത്തുക്കുട്ടി ഫ്രം ചെന്നൈ: ഒരു തിരുമണം സ്റ്റോറി
മാത്തുക്കുട്ടിയുടെ വാലന്‍റൈന്‍സ്ഡേ ടമാര്‍... പടാര്‍...

ബുധനാഴ്‌ച, ജൂൺ 01, 2011

സ്കൂളോര്‍മ്മകള്‍

"മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,

മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നുമിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി"

ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ മനൊഹരമായ ഈ കവിത കാലങ്ങള്‍ക്കു മുന്‍പൊരിയ്ക്കല്‍ ഒരു സ്കൂള്‍ ജീവിത കാലത്ത്, മഷിത്തണ്ടിന്റെയും മഞ്ചാടിക്കുരുവിന്റെയും നിറമുള്ള ബാല്യകാലത്ത്, പാഠപുസ്തകത്തില്‍ നിന്നും പഠിച്ചതാണ്‌. വീണ്ടുമൊരു സ്കൂള്‍ വര്‍ഷാരംഭം കണ്മുന്‍പില്‍
ഇങ്ങനെ കാണുന്നതിന്റെ മനോഹാരിതയില്‍ അറിയാതങ്ങ് ലയിച്ചു പോയപ്പോള്‍ പെട്ടന്ന്
മനസിലേക്ക് ഓടിയെത്തിയ വരികളാണ് ഇവ. പുറത്ത് മഴയിങ്ങനെ കുത്തിയലച്ച്
പെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍, വൈഡ് ആങ്കിള്‍ ഷോട്ടില്‍ നിന്നും കണ്ണുകളുടെ
അഭ്രപാളികള്‍ക്കപ്പുറത്തേക്ക് ലോലമായ് മായുന്ന കുഞ്ഞു യൂണീഫോമുകളെ ശ്രദ്ദിച്ചങ്ങനെ
നിന്ന് പോയപ്പോള്‍ മനസ്സ് പഴമയിലേക്ക് ഒന്ന് മുങ്ങാം കുഴിയിട്ടു. അനുഭവങ്ങളുടെ സുന്ദരമായ സ്കൂള്‍ ജീവിതത്തിലേക്ക്.

മടി പിടിച്ചും, അമ്മയോട് വഴക്കിട്ടും, കൂട്ടുകാരൊട് കലംബിയും, റോഡില്‍ നിറഞ്ഞു നിന്നിരുന്ന വെള്ളം കൂട്ടുകാരുടെ മേലേക്ക് കാലുകൊണ്ട് ചെപ്പിയും, പേനായിലെ മഷി മറ്റൊരുത്തന്റെ വെള്ള ഉടുപ്പില്‍ തേച്ചുമെല്ലാം സ്കൂളിലെയ്ക്ക് പൊയത്..
കയ്യിലുണ്ടായിരുന്ന കുട നിവര്‍ക്കാതെ മഴ നനഞ്ഞത്...
കള്ള വയറു വേദന അഭിനയിച്ച് സ്കൂളില്‍ പൊകാതെ വീട്ടിലിരുന്നത്...
അങ്ങനെയങ്ങനെ എത്രയെത്ര ഓര്‍മകളുടെ പൂക്കാലമായിരുന്നു അന്നത്തെയാ സ്കൂള്‍ പഠനകാലം.

അന്നത്തെ ഒരായിരം ഒര്‍മകള്‍ ഇപ്പൊഴും മനസിന്റെ സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ ഇങ്ങനെ അടുക്കടുക്കായി തന്നെ ഇരിപ്പുണ്ട്. മനസിനുള്ളില്‍ ഇന്നും ചിതലരിയ്ക്കാതെ കിടക്കുന്ന അപൂര്‍വ്വമായ മനോഹാരിതകളിള്‍ ഒന്നായിരുന്നു ബാല്യകാലത്തെ സ്കൂള്‍ വിദ്യാഭ്യാസ കാലങ്ങല്‍. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ സ്കൂളിള്‍ പൊയി "പണ്ടാരമടങാന്‍" മടിയ്ക്കുകയും, എളുപ്പമങ്ങു വലുതായിരുന്നെങ്കില്‍ ജോലിയ്ക്കു പൊകാമായിരുന്നെന്നും, അതുപോലെ തന്നെ, ചില അച്ചായന്മാരെപ്പൊലെ മുണ്ടുമുടുത്ത്, ഒന്നു ചുവപ്പിച്ചു മുറുക്കി കലുങ്കില്‍ പൊയിരുന്നു വാചകം അടിക്കാമായിരുന്നെന്നും ആശിച്ചു നടന്നിരുന്ന കാലം കൂടിയായിരുന്നു സ്കൂള്‍ ജീവിത കാലം. അന്നാഗ്രഹിച്ചതു പൊലെ ഇന്നു ഞാന്‍ വളര്‍ന്നു, വലുതായി, ജോലിയൊക്കെ ലഭിച്ചു, വീട്ടിലും പള്ളിയിലുമൊക്കെ മുണ്ടുടുത്തു പൊയ്ക്കൊണ്ട് വല്യൊരു കാര്‍ന്നൊരായി സ്വയമങ്ങ് അവരോധിച്ചു. പുകയില ചേര്‍ക്കാതെ ചുവക്കാന്‍ വെണ്ടി മാത്രം മുറുക്കാന്‍ മുറുക്കുകയും, കലുങ്കില്‍ പോയിരുന്നു ഗോള്‍ഡ് ഫില്‍ട്ടര്‍ പുകച്ചു കൊണ്ട് ചെചെന്യന്‍ പ്രശ്നത്തെക്കുറിച്ചും, വ്ളാഡിമര്‍ പുടിന്റെ പട്ടികളെക്കുറിച്ചും കൂലങ്കഷമായ ചര്‍ച്ചകള്‍ നടത്തി, ലോക വിവരം ഉള്ളവന്‍ എന്ന മറ്റുള്ളവവരുടെ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. എന്നാല്‍ ഇന്ന് അറിയുകയാണ്, അതൊരു കാലമായിരുന്നു. ഇങ്ങിനി ഒരിയ്ക്കലും മടങ്ങി വരാത്ത അതി മനോഹരമായ മാംബഴക്കാലം...

അന്നത്തെ വിദ്യാഭ്യാസ സംബ്രദായം തന്നെ മധുരോധാരമായിരുന്നു. അന്നത്തെ പാഠപ്പുസ്തകങ്ങള്‍ക്കെല്ലാം സാഹിത്യവുമായി അഭെദ്യ ബന്ധം ഉണ്ടായിരുന്നു. കഥകളും,
കവിതകളും, ലേഖനങ്ങളും നിറഞ്ഞ പാഠ പുസ്തകങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം സാഹിത്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടികള്‍ കൂടിയായിരുന്നു. അന്ന് പഠിച്ച പാഠങ്ങള്‍ പലതും ഇന്നും മറന്നിട്ടില്ല.


എത്രാമത്തെ ക്ലാസ്സിലാണു വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയ മാതൃസ്നേഹം തുളുമ്പുന്ന മാമ്പഴം എന്ന കവിത പഠിച്ചതെന്ന് ഒര്‍മയില്ല.
"അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍"
എന്ന വരികള്‍ ഇന്നും കണ്ണുകള്‍ നനയിക്കുന്നു. അന്നതൊരു മധുരമായിരുന്നു. ഒരിയ്ക്കല്‍ പദ്യ പാരായണത്തിനു മാമ്പഴം ഈണത്തില്‍ ചൊല്ലിയത് ഇപ്പൊഴും ഒര്‍മയിലുണ്ട്. അന്നത്തെ പദ്യങ്ങള്‍ക്കെല്ലാം ഒരേ ഈണവും ആയിരുന്നു. എതു പദ്യം, ആരു ചൊല്ലിയാലും ഒരേ ഈണം തന്നെ.
കുഞ്ചന്‍ നംബ്യാരുടെ തുള്ളല്‍ പാട്ടുകള്‍ക്കു മാത്രമെ വ്യത്യസ്തമായ ഈണം ഉണ്ടായിരുന്നുള്ളൂ.
"നോക്കെടാ നമ്മുടെ മാര്‍ഗ്ഗെ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിട ശഠാ.." എന്ന വരികള്‍ കൂട്ടുകാരെ കളിയാക്കാന്‍ വേണ്ടി ഞങ്ങളന്നു പതിവായി പാടുമായിരുന്നു.

മറ്റൊരു പദ്യം പഠിച്ചത് ഇരയിമ്മന്‍ തംബിയുടെ-
"ഒമനത്തിങ്കള്‍ ക്കിടാവോ നല്ല
കോമള താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവൊ,
പരി പൂര്‍ണെന്ധു തന്റെ നിലാവോ
-എന്ന താരാട്ടു പാട്ടായിരുന്നു. അതേപോലെ തന്നെ
"ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരില്‍"
-എന്ന കവിതയും അക്കാലത്തെ കാണാപ്പാഠം ആയിരുന്നു.

പിന്നെയുള്ളതു ഗദ്യങ്ങള്‍ ആയിരുന്നു. മരമണ്ടന്‍ മല്ലന്‍‍, മല്ലനും മാതേവനും, വിറകു വെട്ടുകാരന്‍ മാധവന്‍ തുടങ്ങിയ വ്യത്യസ്ത കഥാ പാത്രങ്ങള്‍ പാഠപ്പുസ്തകങ്ങളിലൂടെ കൂട്ടുകാരായത് ഇന്നലെയെന്ന പോലെ മനസിലുണ്ട്. മലയാളം സെക്കന്റ് പേപ്പര്‍ എന്ന പാഠപ്പുസ്തകത്തിലൂടെ ഒരുപാട് കഥകള്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥ അന്നു പഠിച്ചിരുന്നതായി ഒർക്കുന്നുണ്ട്. പാഠപ്പുസ്തകത്തില്‍ നിന്നും കിട്ടിയ ആദ്യ ഹീറൊ ഹനുമാന്‍ ആണെന്നു തോന്നുന്നു. കയ്യില്‍ മരിത്വാ മലയുമായി എഴു യോജന കടല്‍ ചാടിക്കടന്ന ഹനുമാന്‍ എങ്ങനെ ഹീറോ ആകാതിരിക്കും?!

അന്നൊക്കെ സ്കൂള്‍ തുറന്നാല്‍ പുതുപുത്തന്‍ യൂണിഫോമും, ബാഗും, കുടയുമെല്ലാം വര്‍ഷാവര്‍ഷം കിട്ടിക്കൊണ്ടിരുന്നു. അഛനോ, അമ്മയോ പോയി പാഠപ്പുസ്തകങ്ങളൂം നോട്ട്ബുക്കുകളും വാങ്ങി വരും. നോട്ട്ബുക്കില്‍ തന്നെ എന്തെല്ലാം വെറൈറ്റികള്‍... വരയില്ലാത്തതു, ഒറ്റവര, ഇരട്ട വര, നാലു വര, പകര്‍ത്തെഴുത്ത്, പലവക തുടങ്ങി വിവിധയിനം ബുക്കുകള്‍.

പുതിയ പാഠപ്പുസ്തകങ്ങളൂം നോട്ട് ബുക്കുകളൂം അന്നാദ്യമായ് തുറന്നപ്പോള്‍ മൂക്കിലേക്ക് അടിച്ചു കയറിയ നറു മണം എത്ര ആസ്വാദ്യകരമായിരുന്നു?! അപ്പോഴൊക്കെ തുറന്നു വച്ച പുസ്തകത്തിനു മേലെ മുഖം പൂഴ്ത്തി വെച്ചു കൊണ്ട് അതിന്റെ മണവും ആസ്വദിച്ച് അങ്ങനെ ഇരിക്കുമായിരുന്നു. പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്പ്പിന്നെ അതൊക്കെ വ്രിത്തിയായി പൊതിയുക എന്നതാണു ആദ്യത്തെ പരിപാടി. അതും, ബ്രവ്ണ്‍ പേപ്പര്‍ ഇട്ട് തന്നെ പൊതിയണം. ഒപ്പം അതിന്റെ മേലെ നെയിംസ്ലിപ്പ് ഒട്ടിയ്ക്കണം. സ്കൂള്‍ തുറന്നാല്‍ പിന്നെ ബാല മാസികകളും, ജ്വല്ലറികളും, കുടക്കംബനികളുമെല്ലാം നെയിംസ്ലിപ്പുകള്‍ ഫ്രീ തരുന്ന പരിപാടി അന്നുണ്ടായിരുന്നു. എത്ര നെയിംസ്ലിപ്പ് കിട്ടിയാലും ആക്രാന്തം തീരുകയുമില്ല. നോട്ട്ബുക്കിലും പാഠപ്പുസ്തകങ്ങളിലും മയില്‍ പീലി മൊട്ടയിട്ടു വിരിയാന്‍ വേണ്ടി സൂക്ഷിച്ചു വെയ്ക്കുന്ന ഒരു കവ്തുകവും അന്നുണ്ടായിരുന്നു...

എന്നാല്‍ അക്കാലത്തെ വിദ്യാഭ്യാസ സംബ്രദായങ്ങള്‍ കാലഹരണപ്പെടുകയും, പകരം ഡി പി ഇ പി വരുകയും ചെയ്തതോടെ സാഹിത്യം, സംസ്കാരം തുടങ്ങിയവയ്ക്കുള്ള പ്രാധാന്യം പാഠപ്പുസ്തകങ്ങളിള്‍ നിന്നും നഷ്ട്ടപ്പെട്ടു. കൂടുതല്‍ പ്രായൊഗികതയില്‍ ഊന്നിയ വിദ്യാഭ്യാസ സംബ്രധായമാണു ഇന്നുള്ളത്. ഇന്നത്തെ പാഠ പുസ്തകങ്ങളും ആകെ മാറിപ്പോയിരിക്കുന്നു അതിന്റെ ഗുണങ്ങള്‍ ഒരു വശത്തുള്ളപ്പോള്‍ തന്നെ അതിലേറെ ദോഷങ്ങളാണ് കാണുവാന്‍ കഴിയുന്നതും. അതിന്റെ എറ്റവും സിംബിളായ ഉദാഹരണമെന്നു പറയുന്നത്, കുട്ടികള്‍ക്ക് സാഹിത്യവുമായി യാതൊരു ബന്ധവും ഇല്ലാതാകുന്നു എന്നതാണ്.

എല്ലാമെല്ലാം നഷ്ട്ടപ്പെടുന്ന കൂട്ടത്തില്‍ നഷ്ട്ടെപ്പട്ടുകൊണ്ടിരിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ട്. സന്ധ്യകളില്‍ എല്ലാ വീടുകളിലും കേള്‍ക്കാറുണ്ടായിരുന്ന, കുട്ടികളുടെ ഉറക്കെ വായിച്ചുള്ള പഠനം, ഉറക്കെയുള്ള സ്ഫുടമായ പദ്യം ചൊല്ലാന്‍, സ്വയം ഉറക്കെ ചോദ്യം ചോദിക്കുകയും ഉറക്കെ ഉത്തരം പറയുകയും ചെയ്യുന്ന ദൃഡത, ഉത്തരം പറയുന്നതിനിടയില്‍ തെറ്റുമ്പോള്‍, മന:പ്പാഠമാക്കാന്‍ വേണ്ടി ആവര്‍ത്തിച്ചു പറയുന്നത്...
അതൊക്കെ ഇന്ന് കേള്‍ക്കാനുണ്ടോ?
ഇല്ല, ഇപ്പോള്‍ അതൊന്നും കേള്‍ക്കാനേ ഇല്ല...

പഴയതെല്ലാം സ്മ്രിതി മണ്ടപങ്ങള്‍ക്കുള്ളിലേക്ക് പോയ് മറഞ്ഞിരിക്കുന്നു. എന്നെന്നേക്കുമായി...
എന്കിലും വെറുതേ തോന്നുകയാണ്...
ഒരു വട്ടം കൂടിയാ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....



Related Articles
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?
കുമ്പറാസിപ്പിട്ടോ